ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള തൻ്റെ ടീമിനെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. മികച്ച യുവതാരങ്ങളെ ഒഴിവാക്കിയാണ് ഗാംഗുലി ടീമിനെ പ്രഖ്യാപിച്ചത്. ലോകകപ്പിനുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിക്കാന്‍ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മുൻ ബിസിസിഐ അധ്യക്ഷൻ തൻ്റെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്തത്. രോഹിത് ശർമയെയും ശുഭ്മാൻ ഗില്ലിനെയും ടീമിന്റെ ഓപ്പണർമാരായി ഗാംഗുലി തെരഞ്ഞെടുത്തു. മൂന്നാം നമ്പറിൽ ഇഷാൻ കിഷൻ കളിക്കും. വിരാട് കോലി നാലാം നമ്പറിലും ശ്രേയസ് അയ്യർ അഞ്ചാം നമ്പറിലും ബാറ്റ് ചെയ്യും. അതേസമയം […]
Cricket
വിസില്‍ പോട്… ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ധോണിയുടെ ”ചെന്നൈ സൂപ്പർ കിംഗ്സ്”; ട്വിറ്ററില്‍ ഒരു കോടി ഫോളോവേഴ്‌സ്!
സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ ഒരു കോടി(10 മില്യണ്‍) ഫോളോവേഴ്സിനെ നേടുന്ന ആദ്യ ഐപിഎല്‍ ടീം എന്ന നേട്ടം സ്വന്തമാക്കി സിഎസ്കെ. ഇതോടെ ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം എന്ന വിശേഷണം അരക്കിട്ടുറപ്പിക്കുകയാണ് എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ്. 8.2 മില്യണ്‍ ഫോളോവേഴ്സുള്ള മുംബൈ ഇന്ത്യന്‍സ് രണ്ടാം സ്ഥാനത്താണ്. ചരിത്ര നേട്ടം സ്വന്തമാക്കിയതില്‍ ആരാധകർക്ക് നന്ദിയറിയിച്ച് സിഎസ്കെ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ട്വിറ്ററില്‍ 10 മില്യണ്‍(ഒരു കോടി) ഫോളോവേഴ്സിനെ നേടുന്ന ആദ്യ ഐപിഎല്‍ […]
‘മിന്നുമണിക്ക് അഭിനന്ദന സന്ദേശം തയ്യാറാക്കുക’; അഞ്ചാം ക്ലാസ് ചോദ്യ പേപ്പറിൽ ഇടം പിടിച്ച് അഭിമാന താരം
ചോദ്യപേപ്പറിലും ഇടം പിടിച്ച് അഭിമാന താരം മിന്നുമണി. സംസ്ഥാനത്തെ അഞ്ചാം ക്ലാസ് ചോദ്യപേപ്പറിലാണ് മിന്നുമണിയെക്കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ വനിതാ ട്വന്റി ട്വന്റി ക്രിക്കറ്റ് താരമായ ആദ്യ മലയാളി മിന്നുമണിക്ക് അഭിനന്ദന സന്ദേശം തയ്യാറാക്കുക എന്നതാണ് ചോദ്യം. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് വേണ്ടി മിന്നുമണി അരങ്ങേറ്റം കുറിച്ചിരുന്നു. പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് ഈ കേരള താരം പുറത്തെടുത്തത്. മൂന്നു മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകൾ ആയിരുന്നു മിന്നുമണി കൊയ്തത്. പരമ്പരയിൽ ഏറ്റവുമധികം […]
‘ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറക്കിയാൽ സഞ്ജു നേട്ടം കൊയ്യും’; സാബ കരീം
ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറക്കിയാൽ മലയാളി താരം സഞ്ജു സാംസൺ കൂടുതൽ നന്നായി കളിക്കുമെന്ന് ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പർ ബാറ്റർ സാബ കരീം. എക്സ് ആപ്പിലെ ഒരു പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുൻ ക്യാപ്റ്റൻ എംഎസ് ധോണിയെ ഉദാഹരിച്ചാണ് സാബ കരീമിൻ്റെ നിരീക്ഷണം. ‘ധോണി ആദ്ദേഹത്തിന്റെ അഞ്ചാമത്തെ ഇന്നിങ്സിൽ 148 റൺസ് നേടിയതോടെ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മാസങ്ങൾക്കകം 183 റൺസ് കൂടി നേടിയതോടെ ടീമിലെ സ്ഥാനം ഉറപ്പിച്ചു. വിൻഡീസിനെതിരായ മൂന്നാം ഏകദിനം സഞ്ജുവിന് […]
ഡെവാൾഡ് ബ്രെവിസ് ആദ്യമായി സീനിയർ ടീമിൽ; ഓസ്ട്രേലിയക്കെതിരെ കളിക്കും
ഭാവിയിലെ ഏറ്റവും മികച്ച താരങ്ങളിലൊരാൾ എന്ന് വിലയിരുത്തപ്പെടുന്ന ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് ആദ്യമായി സീനിയർ ടീമിൽ ഇടം പിടിച്ചു. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായി ഓസ്ട്രേലിയക്കെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന ഏകദിന, ടി-20 പരമ്പരയിലാണ് ബ്രെവിസ് ഇടം പിടിച്ചത്. ബേബി എബി എന്ന് വിളിപ്പേരുള്ള ബ്രെവിസ് ഇക്കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ ബ്രെവിസ് അന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് താരത്തെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചു. ബ്രെവിസിനൊപ്പം മാത്യു ബ്രീറ്റ്സ്കെ, ഡൊണോവൻ ഫെരേര എന്നിവർ […]
വിൻഡീസ് പര്യടനം ഇന്ന് മുതൽ അമേരിക്കയിൽ; സമനില ലക്ഷ്യമിട്ട് ഇന്ത്യ, പരമ്പര നേടാൻ വിൻഡീസ്
വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിലെ നാലാം മത്സരം ഇന്ന് അമേരിക്കയിലെ ഫ്ലോറിഡയിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ഫ്ലോറിഡയിലെ ലൗഡർഹില്ലിലാണ് മത്സരം. മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 1-2നു പിന്നിലാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ കളി വിജയിച്ച് പരമ്പരയിൽ ഒപ്പമെത്താൻ ഇന്ത്യ ഇറങ്ങുമ്പോൾ പരമ്പര നേടാൻ വെസ്റ്റ് ഇൻഡീസ് കളത്തിലിറങ്ങും. ഏകദിന പരമ്പരയിലെയും ആദ്യ രണ്ട് ടി-20യിലെയും മോശം പ്രകടനങ്ങൾക്ക് ശേഷം സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവ് ഫോമിലേക്ക് തിരികെയെത്തിയത് ഇന്ത്യയ്ക്ക് ഊർജമായിട്ടുണ്ട്. ഇതോടൊപ്പം […]
അതിനിര്‍ണായകം; ഇന്ത്യയ്ക്കിന്ന് ജീവന്‍ മരണ പോരാട്ടം
അതിനിര്‍ണായക മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിനിറങ്ങുമ്പോള്‍ വിജയമെന്നതിനപ്പുറം മറ്റൊന്നും ഇന്ത്യന്‍ ചിന്തകളില്‍ ഉണ്ടാകാനിടയില്ല. ഈ മത്സരത്തിലെ തോല്‍വി പരമ്പര നഷ്ടത്തിന് കാരണമാകും. ആദ്യ രണ്ട് മത്സരങ്ങളും കരീബിയന്‍ കരുത്തിന് മുന്നില്‍ ഇന്ത്യ അടിയറവെച്ചിരുന്നു. പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര പെരുമയ്‌ക്കൊത്തുയരാത്തതാണ് ഇന്ത്യയെ വലയ്ക്കുന്നത് ഈമത്സരത്തില്‍ തിരിച്ച് വരവുണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. അവസാന രണ്ട് മത്സരങ്ങളിലെ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാനിടയില്ല. ഹര്‍ദിക് പാണ്ട്യ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു […]
മൂന്നാം ടി20യില്‍ ഇഷാന്‍ കിഷന്‍റെ പകരക്കാരന്‍; അവനല്ലാതെ മറ്റൊരു പേരില്ലെന്ന് വസീം ജാഫര്‍
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ ആദ്യ രണ്ട് ടി20യിലെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ആരൊക്കെ പുറത്താവുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. സഞ്ജു സാംസണ് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അവസരം കിട്ടുമോ എന്നാണ് മലയാളി ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ മൂന്നാം ടി20ക്കുള്ള ടീമില്‍ വരുത്തേണ്ട നിര്‍ണായക മാറ്റം എന്തായിരിക്കണമെന്ന നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസീം ജാഫര്‍. മൂന്നാം ടി20യില്‍ സഞ്ജുവിനോ ശുഭ്മാന്‍ ഗില്ലിനോ അല്ല ഇഷാന്‍ കിഷനാണ് വിശ്രമം നല്‍കേണ്ടതെന്ന് വസീം ജാഫര്‍ ക്രിക് […]
ആവശ്യം ടീമിന്‍റേത്, സഞ്ജു വിക്കറ്റ് വലിച്ചെറിഞ്ഞതല്ല! മലയാളി താരത്തെ മൂന്നാം മത്സരത്തിലും നിലനിര്‍ത്തും
ജോര്‍ജ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ തുടര്‍ച്ചയായ രണ്ടാം ടി20യിലും സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയെങ്കിലും സഞ്ജു മൂന്നാം മത്സരത്തിനുള്ള ടീമില്‍ നിന്ന് പുറത്താക്കിയേക്കില്ല. പകരം സ്ഥാനം മാറ്റി പരീക്ഷിക്കാനും സാധ്യതയേറെയാണ്. ആദ്യ മത്സരത്തില്‍ 12 റണ്‍സിന് പുറത്തായ സഞ്ജു രണ്ടാം ടി20യില്‍ ഏഴ് റണ്‍സ് മാത്രമാണ് നേടിയത്. അകെയ്ല്‍ ഹുസൈന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ സഞ്ജുവിനെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ക്രീസ് വിട്ട് കളിക്കാന്‍ ശ്രമിക്കുമ്പോഴാണ് സഞ്ജു മടങ്ങുന്നത്. സഞ്ജുവിനെ പുറത്താക്കില്ലെന്ന് പറയുന്നതില്‍ കാരണവുമുണ്ട്. അത് അദ്ദേഹത്തിന്റെ […]
അലക്സ് ഹെയിൽസ് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു
ഇംഗ്ലണ്ട് ബാറ്റർ അലക്സ് ഹെയിൽസ് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു. 34 വയസുകാരനായ താരം ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ പാകിസ്താനെതിരെയായിരുന്നു ഹെയിൽസിൻ്റെ അവസാന മത്സരം. കഴിഞ്ഞ 9 മാസമായി ഹെയിൽസ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി ചർച്ചയിലായിരുന്നു. ഇതിനൊടുവിലാണ് തീരുമാനം. ഈ വർഷം ആദ്യം പിഎസ്എലിൽ കളിക്കുന്നതിനായി ഹെയിൽസ് ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ ടി-20 ലോകകപ്പിൽ ജേതാക്കളായ ഇംഗ്ലണ്ടിനായി നിർണായക പ്രകടനങ്ങൾ നടത്താൻ ഹെയിൽസിനു […]