ആസ്ട്രേലിയന്‍ മണ്ണില്‍ തങ്ങളുടെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടം സ്വന്തമാക്കിയതോടെ ഇന്ത്യ ചരിത്രത്തിലേക്ക്. അവസാന ടെസ്റ്റില്‍ ഓസീസ് ഫോളോ ഓണ്‍ ചെ്യതു കൊണ്ടിരിക്കവെ അഞ്ചാം ദിനം മഴ മൂലം കളി ഉപേക്ഷിച്ചതോടെ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇതോടെ 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യ ഇന്നിങ്സില്‍ 622 റണ്‍സിന് ഡിക്ലയര്‍ ചെയ്ത ഇന്ത്യ ഓസീസിനെ 300 റണ്‍സിന് എറിഞ്ഞിട്ടു. അതോടെ 322 റണ്‍സിന്‍റെ ഒന്നാമിന്നിങ്സ് ലീഡ് ഇന്ത്യക്ക് ലഭിച്ചു. ഫോളോ ഓണ്‍ ചെയ്യാനായി ഇന്ത്യ ഓസീസിനെ വീണ്ടും […]
Cricket
എന്താണ് ക്രിക്കറ്റിലെ ഫോളോഓണ്‍?
നിരവധി സങ്കീര്‍ണ്ണമായ നിയമങ്ങളാല്‍ സമ്പന്നമായ കളിയാണ് ക്രിക്കറ്റ്. അത്തരത്തിലുള്ള നിയമങ്ങളിലൊന്നാണ് ക്രിക്കറ്റിലെ ഫോളോ ഓണ്‍. എന്താണ് ഫോളോഓണ്‍? എപ്പോഴെല്ലാമാണ് ഒരു ടീമിന് എതിരാളിയെ ഫോളോ ഓണ്‍ ചെയ്യിക്കാനാകുക? ഇത്തരത്തില്‍ ഫോളോഓണ്‍ ചെയ്യിച്ചശേഷം ആരെങ്കിലും ജയിച്ചിട്ടുണ്ടോ? ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് ഇന്നിംങ്‌സ് വീതമാണ് ഓരോ ടീമിനും ബാറ്റ് ചെയ്യാനായി അവസരം ലഭിക്കുക. സാധാരണ നിലയില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ഇന്നിംങ്‌സിന് ശേഷം എതിരാളികള്‍ ബാറ്റ് ചെയ്യും. അതിന് ശേഷമാണ് വീണ്ടും ആദ്യം ബാറ്റ് ചെയ്ത ടീം രണ്ടാം […]
രഞ്ജി ട്രോഫിയില്‍ കേരളത്തിന് ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാകുമോ?
രഞ്ജി ട്രോഫിയിലെ പുതുക്കിയ നിയമമനുസരിച്ച് നേരത്തെ യോഗ്യത നേടിയ ടീമുകളെക്കൂടാതെ എലൈറ്റ് എ & ബി ഗ്രൂപ്പിലെ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന അഞ്ച് ടീമുകള്‍ക്കും ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം ലഭിക്കും. വിധര്‍ഭ, കര്‍ണ്ണാടക, ഗുജറാത്ത്, സൌരാഷ്ട്ര, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ബംഗാള്‍, കേരളം തുടങ്ങി പത്തിലധികം ടീമുകളാണ് ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ ഇനിയുള്ള കളികളുടെ വിധികള്‍ക്കായി കാത്തിരിക്കുന്നത്. അതില്‍ കേരളത്തിന്‍റെ സാധ്യതകള്‍ പരിശോധിക്കേണ്ടത് തന്നെയാണ്. എലൈറ്റ് ഗ്രൂപ്പ് എ & ബിയില്‍ എട്ടാം സ്ഥാനത്താണ് കേരളം. കേരളത്തിന് […]
മൂന്നാം ദിനം ഓസീസ് പതറുന്നു
സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം രണ്ടാം പകുതിയില്‍ ആസ്ട്രേലിയ പതറുന്നു. രണ്ടാം ഇടവേളക്കായി പിരിയുമ്പോള്‍ ഓസീസ് 198 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ്. സ്പിന്നര്‍മാര്‍ പിടി മുറുക്കിയതോടെ ആസ്ട്രേലിയ പതറുകയായിരുന്നു. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം നേടി. ഷമിക്കാണ് മറ്റൊരു വിക്കറ്റ്. മാര്‍ക്കസ് ഹാരിസിന്‍റെ മികച്ച ബാറ്റിങില്‍ ഓസീസ് മികച്ച നിലയില്‍ മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍, സ്കോര്‍ 128ല്‍ നില്‍ക്കെ രവീന്ദ്ര ജഡേജ ഹാരിസിനെ മടക്കി. 79 റണ്‍സാണ് ഹാരിസിന്‍റെ […]
പുജാരക്ക് ഇരട്ട സെഞ്ച്വറി നഷ്ടം; ഇന്ത്യ മികച്ച സ്കോറിലേക്ക്
ആസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിനം അവസാന വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 429 റണ്‍സെടുത്തിട്ടുണ്ട്. 193 റണ്‍സെടുത്ത് പുജാര പുറത്തായി. ലിയോണാണ് പുജാരയുടെ ഇരട്ട സെഞ്ച്വറി സ്വപ്നം തകര്‍ത്ത്. 4 റണ്ണുമായി രവീന്ദ്ര ജഡേജയും 139 റണ്‍സോടെ ഋഷഭ് പന്തുമാണ് ക്രീസില്‍. രണ്ടാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഹനുമ വിഹാരിയുടെ വിക്കറ്റ് നഷ്ടമായി. 96 പന്തില്‍ 42 റണ്‍സെടുത്ത വിഹാരിയെ നഥാന്‍ […]