ഒരോവറില്‍ ആറ് പന്തുകളാണ് എറിയേണ്ടത്. പക്ഷേ ഏഴ് പന്തുകള്‍ എറിഞ്ഞാല്‍, ആ പന്തില്‍ ഔട്ടായാല്‍ എങ്ങനെയിരിക്കും. ബിഗ്ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സും പെര്‍ത്ത് സ്‌കോച്ചേഴ്‌സും തമ്മില്‍ നടന്ന മത്സരത്തില്‍ ഇങ്ങനെ സംഭവിച്ചു. ഏഴാം പന്തില്‍ ഔട്ട്. പെര്‍ത്ത് സ്‌കോച്ചേഴ്‌സിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മിഷേല്‍ ക്ലിങറാണ് അമ്പയര്‍ക്ക് പറ്റിയ അമളിയിലൂടെ പുറത്തായത്. പക്ഷേ രസകരമായ സംഭവം കൂടിയുണ്ടായി. ക്യാച്ചില്‍ സംശയമുണ്ടായതിനാല്‍ തേര്‍ഡ് അമ്പയര്‍ പരിശോധിക്കുകയും ചെയ്തിരുന്നു. പക്ഷേ ഏഴാമത്തെ പന്തിലാണ് പുറത്തായത് എന്ന് മാത്രം കണ്ടെത്താനായില്ല. പിന്നീട് ടി.വി […]
Cricket
രോഹിത്തിന്റെ സെഞ്ചുറി പാഴായി, ഇന്ത്യക്ക് തോല്‍വി
സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെ ഒറ്റയാള്‍ പോരാട്ടവും പാഴായതോടെ ആസ്‌ട്രേലിയക്കെതിരായ സിഡ്‌നി ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. 34 റണ്‍സിനാണ് പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വി. ആസ്‌ട്രേലിയ ഉയര്‍ത്തിയ 289 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി 9ന് 254ല്‍ അവസാനിക്കുകയായിരുന്നു. സ്‌കോര്‍ ആസ്‌ട്രേലിയ 288/5(50 ഓവര്‍) ഇന്ത്യ 254/9 (50 ഓവര്‍) ടോസ് നേടി ബാറ്റിംങ് തെരഞ്ഞെടുത്ത ആസ്‌ട്രേലിയ ഷോണ്‍ മാര്‍ഷ്(54), ഹാന്‍ഡ്‌സ് കോംപ്(73), ഖവാജ(59) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവിലാണ് 5ന് 288 റണ്‍സെടുത്തത്. മറുപടിക്കിറങ്ങിയ […]
ഇന്ത്യക്ക് 289 റണ്‍സ് വിജയലക്ഷ്യം
ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 289 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ആസ്‌ട്രേലിയ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഉസ്മാന്‍ ഖ്വാജ (81 പന്തില്‍ 59), ഷോണ്‍ മാര്‍ഷ് (70 പന്തില്‍ 54), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (61 പന്തില്‍ 73) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ പിന്‍ബലത്തില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. മാര്‍ക്കസ് സ്‌റ്റോയ്‌നിസ് 43 പന്തില്‍ രണ്ടു വീതം ബൗണ്ടറിയും സിക്‌സും സഹിതം 47 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും ജഡേജ […]
ഹര്‍ദിക് പാണ്ഡ്യക്ക് വീണ്ടും തിരിച്ചടി
സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ബി.സി.സി.ഐയുടെ കടുത്ത നടപടി നേരിടുന്ന ഹര്‍ദിക് പാണ്ഡ്യക്ക് വീണ്ടും തിരിച്ചടി. പരസ്യ വിപണിയിലെ വിലയേറിയ താരങ്ങളിലൊരാളായ പാണ്ഡ്യയെ കമ്പനികള്‍ കയ്യൊഴിയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷേവിങ് ഉല്‍പ്പന്നങ്ങളുടെ കമ്പനിയായ ജില്ലെറ്റ് മാച്ച്3 പാണ്ഡ്യയുമായുള്ള കരാര്‍ മരവിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. പാണ്ഡ്യയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ കമ്പനിയുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നടപടി. ഇതേസമയം, പാണ്ഡ്യയുടെയും കെ.എല്‍ രാഹുലിന്‍റെയും മറ്റ് സ്പോണ്‍സര്‍മാരും പരസ്യ കരാറുകള്‍ പുനപരിശോധിക്കാന്‍ നിര്‍ബന്ധിതരായെന്നാണ് സൂചനകള്‍. ഏഴു ബ്രാന്‍ഡുകളുമായാണ് പാണ്ഡ്യ നിലവില്‍ സഹകരിക്കുന്നത്. […]
രഞ്ജി; ചരിത്ര ജയത്തിനായി കേരളം പൊരുതുന്നു
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുന്നോട്ടുള്ള പോക്കിന് വമ്പന്‍ ജയം അനിവാര്യമായിരിക്കെ കേരളം പൊരുതുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 206 എന്ന നിലയിലാണ്. കേരളത്തിന് ജയിക്കാന്‍ ഇനി 91 റണ്‍സ് മാത്രം മതി. 96 റണ്‍സുമായി വിനൂപും 60 റണ്‍സുമായി നായകന്‍ സച്ചിന്‍ ബേബിയുമാണ് ക്രീസില്‍. തലേന്നത്തെ സ്‌കോറായ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഹിമാചല്‍പ്രദേശ് കേരളത്തിന് മുന്നില്‍ വെച്ച് നീട്ടിയത് 297 എന്ന വിജയലക്ഷ്യം. വന്‍ […]
രഞ്ജി ട്രോഫി; കേരളത്തിന്റെ മല്‍സരം ആവേശകരമായ അന്ത്യത്തിലേക്ക്
രഞ്ജി ട്രോഫിയില്‍ നിര്‍ണായകമായ കേരളത്തിന്റെ ഹിമാചല്‍ പ്രദേശിനെതിരായ മല്‍സരം ആവേശകരമായ അന്ത്യത്തിലേക്ക്. കേരളത്തിനെതിരെ ഒന്നാം ഇന്നിങ്‌സില്‍ 11 റണ്‍സിന്റെ ലീഡു നേടിയ ഹിമാചല്‍, മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് എന്ന നിലയിലാണ്. ഹിമാചലിന് നിലവില്‍ 296 റണ്‍സിന്റെ ലീഡുണ്ട്. ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കെ കേരളത്തിനു മുന്നില്‍ മുന്നൂറിനു മുകളിലുള്ള വിജയലക്ഷ്യമുയര്‍ത്താനാകും ഹിമാചലിന്റെ ശ്രമം. ഈ മല്‍സരം ജയിച്ചാലേ കേരളത്തിനു നോക്കൗട്ട് പ്രതീക്ഷയുള്ളൂ. ഒന്നാം ഇന്നിങ്‌സ് ലീഡിലേക്കു […]
18 റണ്‍സിനിടെ അവസാന അഞ്ച് വിക്കറ്റ് തുലച്ച് കേരളം
18 റണ്‍സ് എടുക്കുന്നതിനിടെ അവസാനത്തെ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി രഞ്ജി ട്രോഫിയില്‍ ലീഡ് നേടാനുള്ള അവസരം കേരളം നഷ്ടപ്പെടുത്തി. ഹിമാചല്‍ പ്രദേശിനെതിരായ നിര്‍ണ്ണായക മത്സരത്തിനിടെയാണ് കേരളത്തിന്റെ കൂട്ടത്തകര്‍ച്ച. ആറു വിക്കറ്റിന് 268 റണ്‍സെന്ന നിലയില്‍ നിന്നാണ് ഒന്നാം ഇന്നിങ്‌സില്‍ കേരളം 286 റണ്‍സിന് പുറത്തായത്. ഹിമാചല്‍ പ്രദേശിന്റെ ആദ്യ ഇന്നിംങ്‌സ് 297 റണ്‍സില്‍ അവസാനിച്ചിരുന്നു. 47 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റെടുത്ത അര്‍പിത് ഗുലേറിയയാണ് കേരളത്തെ തകര്‍ത്തത്. രഞ്ജിയില്‍ നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കണമെങ്കില്‍ കേരളത്തിന് വലിയ […]
ഇത് സുവര്‍ണ്ണ പ്രകടനം; പുജാരയുടെ ബാറ്റിങില്‍ അമ്പരന്ന് വിവിയന്‍ റിച്ചാര്‍ഡ്സ്
ആസ്‌ട്രേലിയയില്‍ പരമ്പര നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ലോകത്തെ എല്ലാ കോണില്‍ നിന്നും അഭിനന്ദന പ്രവാഹമാണ് ടീമിനെ തേടിയെത്തുന്നത്. ലോക ക്രിക്കറ്റിലെ മാറ്റിനിര്‍ത്താനാവാത്ത ഇതിഹാസമായ വെസ്റ്റ് ഇന്റീസ് താരം വിവ് റിച്ചാഡ്‌സാണ് ഇന്നലെ വീഡിയോ സന്ദേശത്തിലൂടെ ടീമിന്് അഭിനന്ദനവുമായെത്തിയത്. ടീമിനെ മാത്രമല്ല, ഇന്ത്യയുടെ അഭിമാന താരങ്ങളായ നായകന്‍ വിരാട് കോഹ്#ലിക്കും ചേതേശ്വര്‍ പുജാരക്കും റിച്ചാഡ്‌സ് അഭിനന്ദനമര്‍പ്പിക്കുന്നു. സുവര്‍ണ്ണ പ്രകടനമെന്നാണ് പുജാരയുടെ ബാറ്റിങിനെ റിച്ചാര്‍ഡ്സ് വര്‍ണ്ണിച്ചത്. അത് കൂടാതെ തന്നെ […]
ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ബുംറയില്ല
ആസ്ട്രേലിയക്കെതിരായ ഏകദിന മത്സരങ്ങളില്‍ നിന്നും ജസ്പ്രിത് ബുംറയെ ടീമില്‍ നിന്നും ഒഴിവാക്കി. അതിന് ശേഷം നടക്കുന്ന ഏകദിന പരമ്പരയിലും ബുംറക്ക് സ്ഥാനമില്ല. ആസ്ട്രേലിയക്കെതിരായി നാല് ടെസ്റ്റുകളും കളിച്ച ബുംറക്ക് വിശ്രമമനുവദിക്കാനാണ് മാനേജ്മെന്‍റ് തീരുമാനം. ഏകദിന പരമ്പരയില്‍ മുഹമ്മദ് സിറാജും ന്യൂസീലന്‍ഡിനെതിരായ 20-20 പരമ്പരയില്‍ സിദ്ധാര്‍ഥ് കൗളുമായിരിക്കും ഭൂംറയ്ക്ക് പകരമായെത്തുക. ആസ്ട്രേലിയക്കെതിരായ ചരിത്ര വിജയത്തില്‍ പ്രധാന പങ്ക് വഹിച്ച താരമാണ് ജസ്പ്രിത് ബുംറ. പരമ്പരയില്‍ ആസ്ട്രേലിയയുടെ നാഥന്‍ ലിയോണോടൊപ്പം ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ബുംറ […]
സച്ചിനെക്കാള്‍ മികച്ച ബാറ്റ്സമാനാണ് കോഹ്‍ലിയെന്ന് രാഹുലും പാണ്ഡ്യയും
ക്രിക്കറ്റില്‍ കളിക്കാര്‍ തമ്മിലുള്ള താരതമ്യവും അതിനെത്തുടര്‍ന്നുണ്ടാവുന്ന വിവാദങ്ങളും പതിവാണ്. ഇപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയും തമ്മിലുണ്ടായ ഒരു താരതമ്യ ചര്‍ച്ചയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചൂട് പിടിക്കുന്നത്. പ്രമുഖ ചാറ്റ് ഷോ ആയ കോഫി വിത്ത് കരണില്‍ പങ്കെടുത്ത് ഇന്ത്യന്‍ താരങ്ങളായ കെ.എല്‍ രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യയും നടത്തിയ അഭിപ്രായങ്ങളാണ് ചര്‍ച്ചാ വിഷയം. പല വിവാദങ്ങള്‍ക്ക് വഴി വക്കുന്ന ഉത്തരങ്ങള്‍ പുറപ്പെടുവിക്കാന്‍ മിടുക്കനായ കരണ്‍ ജോഹര്‍ ഇത്തവണ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നില്‍ […]