അണ്ടര്‍ 23 ടീമിലേക്ക് തെരഞ്ഞെടുക്കാത്തതിന് സെലക്ടര്‍ക്ക് യുവാക്കളുടെ ക്രൂരമര്‍ദ്ദനം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഡല്‍ഹി സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ അമിത് ഭണ്ഡാരിക്കുനേരെയാണ് ആക്രമണം. അണ്ടര്‍ 23 ടീം സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നതിനിടെ ടീമില്‍ സെലക്ഷന്‍ കിട്ടാതിരുന്ന കളിക്കാരന്റെ നേതൃത്വത്തിലാണ് ഭണ്ഡാരിയെ ഇരുമ്പു വടിയും ഹോക്കി സ്റ്റിക്കുംകൊണ്ട് ആക്രമിച്ചത്. അനുജ് ദേധ എന്ന കളിക്കാരനെ ടീമിലെടുക്കാത്തിനായിരുന്നു ആക്രമണം. ഡല്‍ഹിയുടെ പ്രാദേശിക മത്സരം മറ്റു സെലക്ടര്‍മാര്‍ക്കൊപ്പമിരുന്ന് കാണുമ്പോഴായിരുന്നു ഭണ്ഡാരിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അനുജിനെയും അദ്ദേഹത്തിന്റെ […]
Cricket
വെല്ലിംങ്ടണ്‍ തോല്‍വിക്ക് പിന്നാലെ ധോണിക്ക് നാണക്കേടിന്റെ റെക്കോഡ്
ന്യൂസിലന്റിനെതിരായ ട്വന്റി 20 പരമ്പര തോല്‍വിയോടെയാണ് ഇന്ത്യ തുടങ്ങിയത്. വെല്ലിംങ്ടണിലെ 80 റണ്‍ പരാജയം റണ്‍ അടിസ്ഥാനമാക്കി ടി 20യിലെ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയുമായിരുന്നു. കൂട്ടത്തില്‍ മുന്‍ നായകന്‍ മഹേന്ദ്ര സിംങ് ധോണിക്കും ലഭിച്ചു ആരും ആഗ്രഹിക്കാത്ത ഒരു റെക്കോഡ്. ആദ്യ ടി 20യില്‍ ഇന്ത്യക്ക് കൂറ്റന്‍ തോല്‍വി വെല്ലിംങ്ടണ്‍ ടി 20യില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു ധോണി. 31 പന്തുകളില്‍ നിന്നും 39 റണ്ണടിച്ച ധോണി മാത്രമായിരുന്നു 220 റണ്ണിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ […]
ന്യൂസിലന്‍ഡ് ട്രോളിന് മറുപടി ട്രോളുമായി കേരള പൊലീസ്
ട്രോളിന് ട്രോള്‍ മറുപടിയുമായി കേരള പൊലീസ് വീണ്ടും. ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിനിടെ മോശം പ്രകടനം കാഴ്ച്ച വെച്ച സ്വന്തം ടീമിനെ ട്രോളിയ ന്യൂസിലൻഡ് ഈസ്റ്റേൺ ജില്ലാ പൊലീസിന് സമാന രീതിയില്‍ മറുപടി നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. നേരത്തെ ആസ്ത്രേലിയൻ പര്യടനം വിജയകരമാക്കി, ന്യൂസിലൻഡിനെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും മിന്നുന്ന ജയം സ്വന്തമാക്കിയ ഇന്ത്യയെ പ്രശംസിച്ചും സ്വന്തം ടീമിനെ ചുളുവിൽ വിമർശിച്ചും ന്യൂസിലൻഡ് പൊലീസ് പോസ്റ്റ് ചെയ്ത ട്രോളിന് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. ട്രോളിന് ട്രോള്‍ […]
200 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ വനിത; ചരിത്രം കുറിച്ച് മിതാലി രാജ്
കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ചേര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ നായിക മിതാലി രാജ്. ഇന്ന് ന്യൂസിലാന്‍റിനെതിരെ ടോസിനായി ഗ്രൌണ്ടിലിറങ്ങിയതോടെ 200 ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ വനിതയായി മിതാലി മാറി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യന്‍ പെണ്‍പുലികള്‍ നേരത്തെ പരമ്പര ഉറപ്പിച്ചിരുന്നു. പക്ഷെ, മൂന്നാം ഏകദിനത്തിലും വിജയം കൊയ്യാമെന്ന പ്രതീക്ഷയോടെ കളത്തിലിറങ്ങിയ മിതാലിയെയും കൂട്ടരേയും കീവികള്‍ തങ്ങളുടെ ചിറകുകളിലൊതുക്കി. എട്ട് വിക്കറ്റിന് ന്യൂസിലാന്‍റ് ഇന്ത്യയെ പരാജയപ്പെടുത്തി. തന്‍റെ 192ആം ഏകദിനത്തില്‍ മുന്‍ […]
92 പറഞ്ഞ് ഇന്ത്യയെ കൊട്ടിയ മൈക്കിള്‍ വോണിനെ 77 ഓര്‍മിപ്പിച്ച് ട്രോളോട് ട്രോള്‍
തോല്‍വിയറയാതെ കുതിക്കുകയായിരുന്ന ടീം ഇന്ത്യക്കേറ്റ പ്രഹരമായിരുന്നു ന്യൂസിലാന്‍ഡിനെതിരെ നാലാം ഏകദിനത്തിലുണ്ടായത്. എട്ട് വിക്കറ്റിന് ജയിച്ച ന്യൂസിലാന്‍ഡ് ആശ്വാസ ജയം കണ്ടെത്തിയപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ നിരാശയിലായിരുന്നു. എന്നാല്‍ അവര്‍ തങ്ങളുടെ അരിശം തീര്‍ത്തത് മുന്‍ ഇംഗ്ലണ്ട് താരം മൈക്കിള്‍ വോണിന്റെ ട്വീറ്റിന്മേലാണ്. ഇന്ത്യയെ ഒന്ന് കൊട്ടിയായിരുന്നു വോണിന്റെ ട്വീറ്റ്. ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ 92ല്‍ പുറത്തായതിന് പിന്നാലൊയിരുന്നു വോണിന്റെ ട്വീറ്റ്. 92ല്‍ ഇന്ത്യ പുറത്തായിരിക്കുന്നു, ഇന്നത്തെ കാലത്ത് ഒരു ടീം 100 റണ്‍സ് കണ്ടെത്താനാവാതെ പുറത്തായി എന്നത് വിശ്വസിക്കാനാവുന്നില്ല എന്നായിരുന്നു […]
ഇന്ത്യക്കെതിരായ ടി20 പരമ്പര; ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യക്കെതിരെ ഫെബ്രുവരി ആറ് മുതല്‍ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളട ങ്ങിയ ടി20 പരമ്പരക്കുള്ള ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. പതിനാലംഗ ടീമില്‍ രണ്ട് പുതുമുഖങ്ങളാണ്. ശ്രീലങ്കയ്‌ക്കെതിരായ ഏക ടി20 ടീമിലില്ലായിരുന്ന നായകന്‍ കെയിന്‍ വില്യംസണ്‍ മടങ്ങിയെത്തിയപ്പോള്‍ പരിക്കേറ്റ ജിമ്മി നീഷമിന് പകരക്കാരനായി ഡഗ് ബ്രേസ്‌വലിനെ നിലനിര്‍ത്തി. അതേസമയം ഹെന്റി നിക്കോളാസിന് ടീമില്‍ ഇടം നേടാനായില്ല. രണ്ട് പുതുമുഖങ്ങള്‍ക്കും അവസരം ലഭിച്ചു. ന്യൂസിലാന്‍ഡ് ആഭ്യന്തര ടി20 ലീഗില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മിച്ചല്‍ ബ്ലെയര്‍, ടിക്‌നര്‍ എന്നിവരാണ് പുതുമുഖങ്ങള്‍. ഇതില്‍ […]
ഓവലിലും തകർത്തടുക്കി ഇന്ത്യ; 90 റണ്‍സിന്റെ ജയം
ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിലും വിജയം ആവർത്തിച്ച് ഇന്ത്യ. അർദ്ധ സെഞ്ച്വറി നേടിയ രോഹിത്തിന്റെയും ശിഖർ ധവാന്റെയും ബാറ്റിംഗ് മികവിൽ 324 റൺസെന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ആഥിതേയർക്ക് 40.2 ഓവറില്‍ 234 റൺസെടുക്കാനേ സാധിച്ചുള്ളു. ഇതോടെ കിവികള്‍ക്കു മേല്‍ 90 റണ്‍സിന്റെ മിന്നുന്ന ജയം ഇന്ത്യ സ്വന്തമാക്കി. ബാറ്റു കൊണ്ടും ബോളു കൊണ്ടും കിവികൾക്കു മേൽ ഇന്ത്യൻ പട മേൽക്കെെ നേടിയപ്പോൾ, അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0ന് മുന്നിലെത്താൻ ടീമിനായി. നാലു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് […]
വീണ്ടും ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ്; ഇത്തവണ വീണത് ടെയ്‌ലര്‍
വിക്കറ്റിന് പിന്നില്‍ വീണ്ടും മാസ്മരിക പ്രകടനവുമായി മഹേന്ദ്രസിങ് ധോണി. സീസണില്‍ മികച്ച ഫോമിലുള്ള റോസ് ടെയ്ലറാണ് ഇത്തവണ പുറത്തായത്. കേദാര്‍ ജാദവ് ആയിരുന്നു ബൗളര്‍. ജാദവിന്റെ പന്തിനെ പ്രതിരോധിക്കുന്നതില്‍ ടെയ്‌ലര്‍ക്ക് പിഴച്ചു. ടെയ്ലറെ ബീറ്റ് ചെയ്ത പന്ത് നേരെ ധോണിയുടെ കൈകളിലേക്ക്. ക്രീസില്‍ നിന്ന് ടെയ്‌ലറുടെ കാലൊന്ന് പൊങ്ങിയ നിമിഷം ധോണി, ബെയ്ല്‍സ് തെറിപ്പിച്ച് വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. 25 റണ്‍സായിരുന്നു ടെയ്‌ലറുടെ സമ്പാദ്യം. ആദ്യ മത്സരത്തിലും ടെയ്ലറെ നിലയുറപ്പിക്കും മുമ്പെ വീഴ്ത്തിയിരുന്നു. അതേസമയം […]
അടിച്ചുതകർത്ത് ഇന്ത്യ; ന്യൂസീലന്‍ഡിന് കൂറ്റൻ വിജയലക്ഷ്യം
ഓവൽ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. 50 ഓവറില്‍ നാല് വിക്കറ്റിന് 324 റണ്‍സ് ഇന്ത്യ സ്വന്തമാക്കി. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും അര്‍ദ്ധ സെഞ്ചുറി നേടി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് നല്ല തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റില്‍ 154 റണ്‍സ് അടിച്ചുകൂട്ടിയ ശേഷമാണ് ഇവർ പിരിഞ്ഞത്. പിന്നാലെ എത്തിയ നായകന്‍ വിരാട് കോഹ്ലി (43), അമ്പാട്ടി റായിഡു (47), എം.എസ്.ധോണി (പുറത്താകാതെ […]
വംശീയാധിക്ഷേപം; പാകിസ്താന്‍ നായകനെതിരെ പ്രതിക്ഷേധം ശക്തം,
ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മിൽ നടന്ന രണ്ടാം ഏകദിനത്തിലായിരുന്നു പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് വംശീയമായ പരാമര്‍ശം നടത്തിയത്. പ്രതിഷേധം ശക്തമായതോടെ താരം മാപ്പ് പറഞ്ഞു. ഷഹീൻ അഫ്രീദിയെറിഞ്ഞ 37ാം ഓവറിലായിരുന്നു സംഭവം. പന്ത് ഇന്‍സൈഡ് എഡ്ജില്‍ കുരുങ്ങി പിന്നിലേക്കു പോയി. താരത്തിന്‍റെ വലിയ ഭാഗ്യമാണെന്നാണ് കമന്‍റേറ്റര്‍ പ്രതികരിച്ചത്. താരം ഒരു റണ്‍ ഓടിയെടുക്കുകയും ചെയ്തിരുന്നു. അന്നേരമാണ് സർഫറാസ് വംശീയ പരാമർശം നടത്തിയത്.