ഫോം വീണ്ടെടുക്കാന്‍ പാടുപെടുന്ന നായകന്‍ ദിനേശ് കാര്‍ത്തിക്, റോബിന്‍ ഉത്തപ്പ എന്നിവരടക്കം അഞ്ച് കളിക്കാര്‍ക്ക് വിശ്രമം നിര്‍ദ്ദേശിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. സീസണില്‍ തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ ഏറ്റുവാങ്ങിയതിന് പിന്നാലൊയണ് കൊല്‍ക്കത്ത ടീം മാനേജ്‌മെന്റിന്റെ നടപടിയെന്നാണ് ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ പോയിന്റ് പ്രകാരം ആറാം സ്ഥാനത്താണ് കൊല്‍ക്കത്ത. കൊല്‍ക്കത്ത ട്രെയിനിങ് അക്കാഡമിയില്‍ സമയം ചെലവഴിക്കാനാണ് ഉത്തപ്പയുടെയും കാര്‍ത്തികിന്റെയും തീരുമാനമെന്നറിയുന്നു. മുന്‍ ഇന്ത്യന്‍ താരവും മലയാളി വേരുകളുള്ള അഭിഷേക് നായരാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. നേരത്തെ കാര്‍ത്തികിനെ […]
Cricket
ഒരു മാറ്റവുമില്ലല്ലോ….പാര്‍ത്ഥിവിന്റെ ത്രോ ഇല്ലായിരുന്നെങ്കില്‍ ഉമേഷിന്റെ കഥ..
ക്രിക്കറ്റ് പ്രേമികളെ കോരിത്തരിപ്പിച്ച മത്സരമായിരുന്നു ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സും ചെന്നൈ സൂപ്പര്‍കിങ്‌സും തമ്മില്‍ അരങ്ങേറിയത്. അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ വേണ്ടത് 26 റണ്‍സ്. ക്രീസില്‍ സാക്ഷാല്‍ എം.എസ് ധോണി. പന്തെറിയുന്നതോ ഡെത്ത് ഓവറുകളില്‍ ‘നല്ല ട്രാക്ക് റെക്കോര്‍ഡുള്ള’ മ്മടെ സ്വന്തം ഉമേഷ് യാദവും. പതിവ് തെറ്റിച്ചില്ല ഉമേഷിന്റെ ആദ്യ പന്ത് തന്നെ ധോണി അതിര്‍ത്തി കടത്തി. രണ്ടാം പന്ത് സ്റ്റേഡിയത്തിന്റെ മേല്‍ക്കുരയിലാണ് പതിച്ചത്. 111 മീറ്റര്‍ സിക്‌സ് ഈ ഐ.പി.എല്ലിലെ മികച്ച […]
#10YEARCHALLENGE മാറ്റമില്ലാതെ സ്റ്റെയിന്‍, അടിമുടി മാറി കോഹ്‌ലി
ഡേല്‍ സ്റ്റെയ്‌നിന്റെ ഐ.പി.എല്ലിലേക്കുള്ള അതിഗംഭീര തിരിച്ചുവരവായിരുന്നു ആര്‍.സി.ബിയുടെ ചെന്നൈക്കെതിരായ ജയത്തിലെ പ്രധാന ചേരുവകളിലൊന്ന്. ഓസീസ് പേസ്ബൗളര്‍ കള്‍ട്ടര്‍ നൈലിന്റെ പകരക്കാരനായി എത്തിയ സ്റ്റെയ്ന്‍ ആദ്യ ഓവറില്‍ തന്നെ ചെന്നൈയുടെ രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. റെയ്‌നയുടെ വിക്കറ്റ് വീഴ്ത്തിയ സുന്ദര യോര്‍ക്കറിന് ശേഷമുള്ള സ്‌റ്റെയ്‌ന്റെ കോഹ്‌ലിയുമൊത്തുള്ള ആഘോഷം സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഏതൊരു പേസ്ബൗളറുടേയും സ്വപ്‌നങ്ങളിലെ ആദ്യ ഓവറായിരുന്നു സ്‌റ്റെയ്ന്‍ ചെന്നൈ സൂപ്പര്‍കിംങ്‌സിനെതിരെ എറിഞ്ഞത്. മൂളിപ്പറന്ന സ്റ്റെയ്‌ന്റെ പന്തുകള്‍ക്ക് മുന്നില്‍ ആടിയുലഞ്ഞു നിന്ന വാട്‌സണ്‍ അഞ്ചാം പന്തില്‍ വീണു. […]
കോഫി വിത്ത് കരണ്‍; ഹാർദികിനും രാഹുലിനും 20 ലക്ഷം രൂപ പിഴ
‘കോഫി വിത് കരൺ’ ടോക് ഷോക്കിടെ ലെെംഗിക പരാമർശങ്ങൾ നടത്തി വിവാദത്തിൽ പെട്ട ഇന്ത്യൻ താരങ്ങളായ ഹാർദിക് പട്ടേലിനും കെ.എൽ രാഹുലിനും ശിക്ഷ വിധിച്ച് ബി.സി.സി.ഐ. ഇരുവരും ഇരുപത് ലക്ഷം രൂപ വീതം പിഴ അടക്കാനാണ് ബി.സി.സി.ഐ നിയമിച്ച ഓംബുഡ്സ്മാൻ ഡി.കെ ജെയിൻ വിധിച്ചിരിക്കുന്നത്. ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെട്ട പത്ത് പാരാമിലിറ്ററി കോൺസ്റ്റബിളുമാരുടെ വിധവകൾക്ക് ഓരോ ലക്ഷം രൂപ വിതം നൽകാനും, ബ്ലെെൻഡ് ക്രിക്കറ്റർമാർക്കായി ക്രിക്കറ്റ് അസോസിയേഷൻ രൂപീകരിച്ച ഫണ്ടിലേക്ക് പത്ത് ലക്ഷം രൂപ നൽകാനുമാണ് വിധിച്ചിരിക്കുന്നത്. പണം […]
കൊഹ്‌ലിക്കും റെയ്‌നയ്ക്കും പിന്നാലെ ചരിത്ര നേട്ടവുമായി മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മ്മ
ടി20 യില്‍ വീണ്ടുമൊരു ഇന്ത്യന്‍ താരം ചരിത്രമെഴുതിയിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തോടു കൂടി ഒരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ. വിരാട് കോഹ്ലി, സുരേഷ് റെയ്‌ന എന്നിവര്‍ക്ക് പിന്നാലെ ടി20 യില്‍ 8000 റണ്‍സ് എന്ന നേട്ടം പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് രോഹിത് ശര്‍മ്മ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ്, ഡെക്കാന്‍ ചാര്‍ജേഴ്സ് എന്നി ടീമുകള്‍ക്ക് വേണ്ടി കളിച്ച് 4716 റണ്‍സ് നേടിയ ഹിറ്റ്മാന്‍ ഇന്ത്യന്‍ ടീമിന് […]
തിരിച്ചടിക്കാന്‍ മുംബെെയും ഡല്‍ഹിയും; ഐ.പി.എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍
ഐ.പി.എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്. വെെകീട്ട് രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടുമ്പോള്‍, ഡല്‍ഹിയും പഞ്ചാബും തമ്മിലാണ് രണ്ടാം മത്സരം. സീസണില്‍ ആദ്യ ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം രാജസ്ഥാനായിരുന്നു. എന്നാല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മുംബൈ. വൈകിട്ട് നാല് മണിക്ക് രാജസ്ഥാനിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും കിങ്സ് ഇലവന്‍ പഞ്ചാബും തമ്മിലേറ്റുമുട്ടും. ആദ്യ മത്സരത്തില്‍ ഡല്‍ഹിയെ 14 റണ്‍സിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. എട്ട് മണിക്ക് ഡല്‍ഹി […]
ഐ.പി.എല്ലില്‍ കൊല്‍ക്കത്ത ബംഗളുരു പോരാട്ടം
ഐ.പി.എല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. എട്ട് കളികളില്‍ നിന്ന് നാല് ജയവുമായി ആറാം സ്ഥാനത്താണ് കൊല്‍ക്കത്ത. ബൌളിങ് നിരയിലെ മോശം ഫോം ആണ് കൊല്‍ക്കത്തയുടെ പ്രധാന വെല്ലുവിളി. ഏഴ് മത്സരങ്ങള്‍ തോറ്റ ബാംഗ്ലൂര്‍ അവസാന സ്ഥാനത്താണ്. ബാറ്റിങ്ങിലും ബൌളിങ്ങിലും താളം കണ്ടെത്താനാകാത്തതാണ് ബാംഗ്ലൂരിന് തിരിച്ചടിയാകുന്നത്. രാത്രി എട്ടിന് കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിലാണ് മത്സരം.
ടീം മികച്ചത് തന്നെ; രവി ശാസ്ത്രി ഹാപ്പിയാണ്
ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീം തെരഞ്ഞെടുപ്പിൽ സംതൃപ്തനാണെന്ന് മുഖ്യ പരിശീലകൻ രവിശാസ്ത്രി. സന്തുലിതമായ ടീമാണ് ഇന്ത്യയുടേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബൈയിൽ മീഡിയാവണിനോട് സംസാരിക്കുകയായിരുന്നു രവിശാസ്ത്രി. ചില നല്ല കളിക്കാരെ പുറത്തു നിർത്തി പ്രഖ്യാപിച്ച ഇന്ത്യൻ ടീമിനെ കുറിച്ച്മുഖ്യ പരിശീലകന് പരാതിയൊന്നും തന്നെയില്ല. സെലക്ടർമാർ തന്ന 15 പേരിൽ നിന്ന് ഓരോ സാഹചര്യത്തിനു അനുസരിച്ച് അന്തിമ ഇലവനെ തീരുമാനിക്കുമെന്നും രവിശാസ്ത്രി പറഞ്ഞു. ത്രീഡൗണിൽ ആരെ ഇറക്കണമെന്നതൊന്നും നിലവിലെ ആശങ്കയല്ല. ഋഷഭ് പന്ത്, അമ്പാട്ടി റായിഡു എന്നിവർ ടീമിൽ ഉൾപ്പെടാത്തതിനെക്കുറിച്ച് […]
അമ്പാട്ടി റായിഡുവിനെ വെട്ടിയ ആ തീരുമാനം ന്യായീകരിക്കാവുന്നതോ ?
ഈ ലോകകപ്പിൽ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനം ഏറെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയത്. ആറ്റികുറുക്കിയെടുത്ത പേരുകൾക്കൊടുവിൽ സെലക്ടർമാർ ടീം പ്രഖ്യാപിച്ചപ്പോൾ, മികച്ചതെങ്കിലും ചില പ്രധാനപ്പെട്ട പേരുകൾ വിട്ടു കളഞ്ഞതിനെ ചൊല്ലി ആരാധകരിലും കളി നിരീക്ഷകർക്കിടയിലും വാദപ്രതിവാദങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. മിന്നുന്ന ഫോമിലുള്ള വിരാട് കോഹ്‍ലി നയിക്കുന്ന ടീം എന്നുള്ളത് തന്നെയാണ് ടീമിന്റെ ഹെെലേറ്റ്. എന്നാൽ ടീമിൽ നിന്നും റിഷഭ് പന്തിനേയും അമ്പാട്ടി റായിഡുവിനേയും മാറ്റി നിർത്തിയത് ചിലരിൽ മുറമുറുപ്പുളവാക്കിയിരിക്കുകയാണ്. […]
ഐ.പി.എല്ലിൽ ബ്രെറ്റ് ലീയെ വിസ്മയിപ്പിച്ച രണ്ട് ഇന്ത്യൻ യുവ പേസർമാർ
പതിവ് പോലെ ഒരു പിടി പുത്തൻ താരോദയങ്ങൾക്കാണ് ഇത്തവണയും ഐ.പി.എൽ വഴിവെച്ചത്. നിരവധി ബാറ്റിംഗ്, ബൗളിംഗ് വിസ്മയങ്ങൾ ഈ സീസണിൽ സംഭവിക്കുകയുണ്ടായി. അതിനിടെ, സീസണിലെ മികച്ച രണ്ട് ഇന്ത്യൻ പേസർമാരെ കുറിച്ചാണ് ആസ്ത്രേലിയൻ സൂപ്പർ താരം ബ്രെറ്റ് ലീ പറഞ്ഞ് വരുന്നത്. കൊൽക്കത്ത നെെറ്റ്റെെഡേഴ്സിന്റെ പ്രസിദ് കൃഷ്ണയും റോയൽ ചലഞ്ചേസിന്റെ നവദീപ് സെെനിയുമാണ് ഇത്തവണത്തെ ബ്രെറ്റ് ലീയുടെ ഫേവറിറ്റുകൾ. പ്രസിദ് കൃഷ്ണക്ക് ടൂർണമെന്റിലുടനീളം 145 പെർ അവർ വേഗത്തിൽ പന്തെറിയാൻ സാധിച്ചതായി ലീ പറഞ്ഞു. നവദീപും ഇന്ത്യയുടെ […]