ദേഹത്ത് ത്രിവര്‍ണ്ണ ഛായം. മുതുകില്‍ തെണ്ടുല്‍ക്കറെന്നും 10 എന്നും എഴുതി ഇന്ത്യയുടെ എല്ലാ കളികള്‍ക്കും ആവേശം വിതറി ഗാലറിയെ ഇളക്കി മറിക്കുന്ന സുധീര്‍ എന്ന ആരാധകനെ ക്രിക്കറ്റ് ആരാധകര്‍ക്കാര്‍ക്കും മറക്കാനാവില്ല. ഇത്തവണ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് ആവേശമേകാന്‍ സുധീര്‍ ചൌധരി എന്ന ആ വലിയ ഫാനും ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയിട്ടുണ്ട്. ടീമിനൊപ്പം രാജ്യത്തിനൊട്ടാകെ ആവേശമായി ഗാലറിയില്‍ സുധീറിന്‍റെ സാന്നിധ്യമുറപ്പിക്കാന്‍ അദ്ദേഹത്തിന് ടിക്കറ്റെടുത്ത് കൊടുത്തതോ, ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇന്നലെ ഇന്ത്യ–ന്യൂസീലൻഡ് സന്നാഹ മത്സരത്തിലും […]
Cricket
ഇന്ത്യക്ക് ബാറ്റിങ്; നാലു വിക്കറ്റുകള്‍ നഷ്ടമായി
ന്യൂസിലാന്‍ഡിനെതിരായ സന്നാഹ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യയുടെ നാലു വിക്കറ്റുകള്‍ നഷ്ടമായി. പതിനൊന്ന് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ നാലിന് 45 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ(2) ശിഖര്‍ ധവാന്‍(2) ലോകേഷ് രാഹുല്‍(6) നായകന്‍ വിരാട് കോഹ് ലി(18) എന്നിവരാണ് പുറത്തായത്. ഓപ്പണര്‍മാരെയും ലേകേഷ് രാഹുലിനെയും ട്രെന്‍ഡ് ബൗള്‍ട്ട് മടക്കിയപ്പോള്‍ വിരാട് കോഹ് ലിയെ വീഴ്ത്തിയത് ഡി ഗ്രാന്‍ഡ്ഹോമാണ്. എം.എസ് ധോണി (2) ഹാര്‍ദ്ദിക്ക് പാണ്ഡ്യ(12) എന്നിവരാണ് ക്രീസില്‍. […]
ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍ ആരുടെ പേരില്‍?
ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍ കാനഡയുടെ പേരിലാണ്. 2003ല്‍ സൌത്താഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ 36 റണ്‍സിനാണ് കനേഡിയന്‍ ടീം പുറത്തായത്. 272 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് അന്ന് ശ്രീലങ്ക വിജയിച്ചത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചു, കെനിയയോട് കീഴടങ്ങിയത് അവസാന ഘട്ടത്തില്‍. കഴിഞ്ഞ മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളുടെ പ്രതീക്ഷകളില്‍ ശ്രീലങ്കയ്ക്കെതിരെ പാഡ് കെട്ടിയ കനേഡിയന്‍ ടീം.പക്ഷേ കാത്തിരുന്നത് നാണക്കേടിന്റെ റെക്കോര്‍ഡ്.. റണ്ണെടുക്കും മുന്‍പ് ഡേവിസണ്‍ പുറത്ത്.പിന്നെ തുരുതുരാ വിക്കറ്റുകള്‍.നിസാങ്ക നാലും വാസ് മൂന്നും […]
ലോകകപ്പ്; സന്നാഹ മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും
വേള്‍ഡ് കപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. ഓവലില്‍ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിയോടെ ന്യൂസീലന്‍ഡുമായാണ് ഇന്ത്യ ഏറ്റുമുട്ടുക. ഐസിസി റാങ്കിങില്‍ നിലവില്‍ രണ്ടാമതാണ് ഇന്ത്യ. ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ് കൊഹ്‌ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം. ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരെയുള്ള കളിയോടെ ഇന്ത്യയുടെ സന്നാഹ മത്സരങ്ങള്‍ പൂര്‍ത്തിയാകും. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തീപാറുന്ന പോരാട്ടമാവും ഇക്കുറി ലോകകപ്പില്‍ ഇന്ത്യയ്ക്ക് നേരിടേണ്ടി വരിക. നാലാം നമ്ബറില്‍ ആര് ബാറ്റേന്തുമെന്നതാണ് ആരാധകരും നോക്കിയിരിക്കുന്നത്.
കോഹ്ലി മനുഷ്യനല്ല, മെഷീന്; ഇന്ത്യന്‍ നായകനെ പുകഴ്ത്തി വിന്‍ഡീസ് ഇതിഹാസം
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പ്രകടനങ്ങളെ പുകഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. കോഹ്ലി മനുഷ്യനല്ലെന്നും മെഷീനാണെന്നും ലാറ പറഞ്ഞു. അദ്ദേഹം ഒരു യന്ത്രമാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഉള്ള കളിക്കാരേക്കാള്‍ വ്യത്യസ്തനായ കളിക്കാരനാണ് കോഹ്ലി. ഫിറ്റ്നസ് എല്ലായ്പ്പോഴും പ്രധാനമാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങളേക്കാള്‍ പ്രധാനമായിരുന്നില്ല. കളിക്കുന്ന മത്സരങ്ങളുടെ എണ്ണത്തിന് അനുസരിച്ച് നിങ്ങള്‍ ശാരീരികമായി ഫിറ്റായിരിക്കണം.
ലോകകപ്പ്; ധോണി അഞ്ചാം നമ്ബറില്‍ ബാറ്റിങ്ങിന് ഇറങ്ങണമെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍
ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന 2019 ലോകകപ്പില്‍ എം.എസ് ധോണി അഞ്ചാം നമ്ബറില്‍ ബാറ്റിങ്ങിന് ഇറങ്ങണമെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ‘ഈ വര്‍ഷം നടന്ന ഏകദിനങ്ങളില്‍ ധോനി മികച്ച ഫോമിലാണ്. അദ്ദേഹം അഞ്ചാം നമ്ബറില്‍ ബാറ്റു ചെയ്യണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ടീം കോമ്ബിനേഷന്‍ എങ്ങനെയാണെന്ന് എനിക്കറിയില്ല. എന്നാല്‍, രോഹിത്-ധവാന്‍ എന്നിവര്‍ ഓപ്പണിങ്ങിലും, കോഹ്ലി മൂന്നാമതും, നാലാമത് ആരായാലും ധോണി അഞ്ചാമനായി ഇറങ്ങണം’ – സച്ചിന്‍ വ്യക്തമാക്കി. കളിയുടെ വേഗം നിയന്ത്രിക്കാന്‍ സാധിക്കുന്ന കളിക്കാരനാണ് താനെന്ന് ധോണി തെളിയിച്ചിട്ടുണ്ട്. അതുതന്നെയാണ് […]
പിഴക്കാതെ തുടങ്ങണം, അതിന് ഇവര്‍ തന്നെയിറങ്ങണം’ ലോകകപ്പിലെ ഏറ്റവും മികച്ച ഓപ്പണിങ്ങ് കൂട്ടുകെട്ടുകള്‍
ഒരു ടീമിന്‍റെ ബാറ്റിങ് ഫോര്‍മേഷനില്‍ ഏറ്റവും സുപ്രധാന പങ്കു വഹിക്കുന്നത് അതിന്‍റെ ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്ന കൂട്ടുകെട്ടില്‍ തന്നെയാകും. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റിലെ ഓരോ ടീമും ഒന്നിനൊന്ന് മെച്ചമാണെന്നും പോരാടാന്‍ ശേഷിയുള്ളവരുമാണെന്ന് ഇന്നലെ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി പറഞ്ഞിരുന്നു. ആയതിനാല്‍ ലോകകപ്പിനായി അണിനിരക്കുന്ന ടീമുകളിലെ മികച്ച അഞ്ച് ഓപ്പണിങ് പെയറുകള്‍ ഏതാണെന്ന് പരിശോധിക്കാം ക്രിസ് ഗെയില്‍ എവിന്‍ ലൂയീസ് കൂട്ടുകെട്ടാണ് വെസ്റ്റ് ഇന്‍റീസ് നിരയെ ശക്തിപ്പെടുത്തുന്ന ഓപ്പണിങ് കൂട്ടുകെട്ട്. […]
‘തനിക്ക് ഹിറ്റ്മാന്‍ എന്ന പേര് എങ്ങനെ കിട്ടി?’ രോഹിത് ശര്‍മ്മ പറയുന്നു
ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മക്ക് ‘ഹിറ്റ്മാന്‍’ എന്ന ഒരു വിളിപ്പേര് കൂടി ലഭിച്ചിട്ട് കുറച്ച് കാലമായി. ബൗളര്‍മാര്‍ക്കെതിരെ നേടുന്ന കൂറ്റന്‍ ബൌണ്ടറികളാണ് രോഹിത്തിന് അത്തരമൊരു പേര് ചാര്‍ത്തിക്കൊടുത്തത്. എന്നാല്‍ ആരാണ് ആ പേര് ആദ്യം ഉപയോഗിച്ചതെന്നോ എവിടെ നിന്ന് വന്നുവെന്നോ ആര്‍ക്കും വലിയ ബോധ്യമില്ല. എന്നാലിപ്പോള്‍ രോഹിത് ശര്‍മ തന്നെ ഇക്കാര്യത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആ പേര് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയുടെ പ്രൊഡക്ഷന്‍ അംഗമാണ് ആദ്യമായി ഹിറ്റ്മാന്‍ […]
ലോകക്കപ്പില്‍ ഇന്ത്യയുടെ കുന്തമുനയാകാന്‍ ബുംറ; പ്രശംസിച്ച് ജെഫ് തോംസണും
ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ആസ്‌ട്രേലിയയുടെ ബൗളിങ് ഇതിഹാസം ജെഫ് തോംസണ്‍. ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച ബൗളറാണ് ബുംറയെന്നും ടീമിനായി എങ്ങനെ ജയം കൊണ്ടുവരാമെന്നുമാണ് താരത്തിന്റെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളര്‍ എന്നും ബുംറയെ ജെഫ് തോംസണ്‍ വിശേഷിപ്പിച്ചു. ഇതിനു മുമ്പ് സച്ചിന്‍ തെണ്ടുല്‍ക്കറും ഡെന്നീസ് ലില്ലിയും ബുംറയെ അഭിനന്ദിച്ചിരുന്നു. അതിന് പിന്നലെയാണ് ജെഫ് തോംസണിന്റെ അഭിപ്രായം. ഏതു തരത്തിലുള്ള പിച്ചിലും വിക്കറ്റ് വീഴ്ത്താമെന്ന ആത്മവിശ്വാസവും […]
ഇംഗ്ലണ്ട് ലോകകപ്പിന് എല്ലാ ടീമുകളും വെല്ലുവിളി ഉയര്‍ത്തുന്നവരെന്ന് കോഹ്‌ലി
ഏകദിന ലോകകപ്പില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ ടീം ഇന്ന് ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഇത്തവണ എല്ലാ ടീമും വെല്ലുവിളി ഉയര്‍ത്തുന്നവരാണെന്നും അതിനെ നേരിടാന്‍ ടീം സജ്ജമാണെന്നും നായകന്‍ കോഹ്‍ലിയും പരിശീലകന്‍ രവി ശാസ്ത്രിയും പറഞ്ഞു. തന്റെ മൂന്നാം ലോകകപ്പിന് ഇറങ്ങുന്ന വിരാട് കോഹ്‍ലി ഇത്തവണ നായകന്റെ റോളിലാണ് ഇംഗ്ലണ്ടിലേക്ക് വിമാനം കയറുന്നത്. ഇന്ത്യന്‍ ബാറ്റിങ് നിരയെ നയിക്കുന്നതും കോഹ്‍ലി തന്നെ. പക്ഷെ താന്‍ കളിച്ച മുന്‍ ലോകകപ്പുകളേക്കാന്‍ വെല്ലുവിളി നിറഞ്ഞതാണ് ഇത്തവണത്തേതെന്ന് വാര്‍ത്താസമ്മേളനത്തിനിടെ കോഹ്‍ലി വ്യക്തമാക്കിയിരുന്നു. എല്ലാ ടീമും മികച്ച […]