ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബംഗ്ലാദേശിന്റെ ജയം ടീമിന് നല്‍കിയ ആത്മവിശ്വാസം ചില്ലറയല്ല. പ്രവചനക്കാരെയെല്ലാം കാറ്റില്‍പ റത്തിയാ യിരുന്നു ബംഗ്ലാദേശിന്റെ ജയം. എന്നാല്‍ ബംഗ്ലാദേശിന്റെ ജയം ചിലരെ അമ്പരപ്പെടുത്തിയിരുന്നു. സമൂഹമാധ്യമ ങ്ങളില്‍ വന്ന കമന്റുകളും മറ്റും ഇക്കാര്യം സൂചിപ്പിക്കുന്നതായിരുന്നു. എന്നാല്‍ മത്സര ശേഷം മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ളൊരു ചോദ്യം നേരിട്ടപ്പോഴും മറുപടി നല്‍കാനും മുര്‍ത്താസ മറന്നില്ല. ബംഗ്ലാദേശിന്റെ കളി മെച്ചപ്പെട്ടതായി കരുതുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മുര്‍ത്താസയുടെ മറുപടി. ഇതൊരു അത്ഭുത വിജയമായി നിങ്ങള്‍ കരുതുന്നുണ്ടോ എന്നായിരുന്നു മുര്‍ത്താസയുടെ മറുചോദ്യം. ബംഗ്ലാദേശിനെ […]
Cricket
ഇംഗ്ലണ്ടിനെതിരെ പാകിസ്താന് ജയം
ലോകകപ്പ് ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ പാകിസ്താന് 14 റണ്‍സ് ജയം. 349 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയര്‍ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ജോ റൂട്ടും ജോസ് ബട്‌ലറും സെഞ്ച്വറി നേടിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. ആദ്യ മത്സരത്തില്‍ അടി പതറിയെങ്കിലും ശക്തമായ തിരിച്ചുവരവാണ് പാക് ടീം നടത്തിയിരുന്നത്. നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 348 റണ്‍സ് നേടിയത്. 84(62 പന്തില്‍) റണ്‍സ് നേടിയ മുഹമ്മദ് ഹഫീസും 55(44 പന്തില്‍) റണ്‍സ് നേടിയ നായകന്‍ […]
ടോസ് ഇംഗ്ലണ്ടിന്; പാകിസ്താനെ ബാറ്റിങിനയച്ചു
ലോകകപ്പ് ക്രിക്കറ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്താനെ ബാറ്റിങിനയച്ചു. ആദ്യ മത്സരത്തില്‍ വെസ്റ്റ്ഇന്‍ഡീസിനോട് തോറ്റ പാകിസ്താന് ഇന്ന് ജയിക്കണം. എന്നാല്‍ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാകിസ്താന്‍ ഏഴ് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 49 റണ്‍സെന്ന നിലയിലാണ്. ഇമാമുല്‍ ഹഖ്(18) ഫഖര്‍സമാന്‍(26) എന്നിവരാണ് ക്രീസില്‍. ആദ്യ മത്സരത്തില്‍ പുറത്തിരുന്ന ഷുഹൈബ് മാലികും ആസിഫ് അലിയും പാകിസ്താന്‍ ഇലവനില്‍ ഇടം നേടിയപ്പോള്‍ ഹാരിസ് സുഹൈല്‍ ഇമാദ് വാസിം എന്നിവര്‍ പുറത്തായി. ഇംഗ്ലണ്ട് നിരയില്‍ പ്ലങ്കറ്റിന് […]
ഇന്ന് ഇഗ്ലണ്ട്-പാക് പോരാട്ടം
ഇന്ന് നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് പാകിസ്താനെ നേരിടും. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. അതേസമയം വെസ്റ്റിന്‍ഡീസിന് മുന്നില്‍ 7 വിക്കറ്റിന് തോറ്റാണ് പാകിസ്താന്‍ എത്തുന്നത്. ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ 104 റണ്‍സെന്ന വലിയ സ്കോറിന് മറികടന്ന് ഇംഗ്ലണ്ട് ഈ ലോകകപ്പിലെ ഫേവറിറ്റ്സുകളെന്ന് ഒരിക്കല്‍ കൂടി അറിയിച്ചിരുന്നു. ബാറ്റിങ്ങിലും ബൌളിങ്ങിലും സ്ഥിരത പുലര്‍ത്തുന്ന ടീമാണ് ഇംഗ്ലണ്ട്. കഴിഞ്ഞ മത്സരത്തില്‍ ബെന്‍സ്റ്റോക്സിന്റെ ഓള്‍റൌണ്ടര്‍ പ്രകടനമാണ് അവര്‍ക്ക് ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്യാനായാല്‍ വലിയൊരു […]
കിടുവയെ പിടിച്ച കടുവകള്‍
ഐ.സി.സി റാങ്കിങ്ങില്‍ മൂന്നാമത് നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞ് ബംഗ്ലാദേശ്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളെടുത്ത് വിജയപാത ബംഗ്ലാദേശ് സുഗമമാക്കി. 21 റണ്‍സിനാണ് ഏഷ്യന്‍ കടുവകളുടെ വിജയം. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സില്‍ ദക്ഷിണാഫ്രിക്കയുടെ പ്രയാണം അവസാനിക്കുകയായിരുന്നു. രണ്ട് മത്സരങ്ങള്‍ കളിച്ച ദക്ഷിണാഫ്രിക്ക രണ്ടിലും പരാജയപ്പെട്ടതോടെ ലോകകപ്പില്‍ അവര്‍ പതറുകയാണ്. ബംഗ്ലാദേശിന്‍റേത് പോലെ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാരും അത്യാവശ്യം ക്രീസില്‍ താളം കണ്ടെത്തിയിരുന്നു. തുടക്കം ദക്ഷിണാഫ്രിക്കക്കും ഭദ്രമായിരുന്നു. ഡികോക്കും മാര്‍ക്കമും മനോഹരമായ രീതിയിലാണ് തുടങ്ങിയത്. ഡികോക്ക് 23(32) […]
ലോകകപ്പില്‍ പുതിയ റെക്കോര്‍ഡുമായി യൂണിവേഴ്സല്‍ ബോസ്
ഇത് തന്‍റെ അവസാന ലോകകപ്പായിരിക്കും എന്ന സൂചനകള്‍ നല്‍കിയാണ് ക്രിസ് ഗെയില്‍ ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയത്. പക്ഷെ, ആ തീരുമാനമോ പ്രായമോ ഗെയിലിനെ സിക്സറുകള്‍ നേടുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കുന്നില്ല. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരം എന്ന റെക്കോഡ് ഇനി ഗെയിലിന് സ്വന്തം. ഇന്നലെ പാകിസ്താനെതിരായ മത്സരത്തില്‍ സിക്സ് നേടിയതോടെയാണ് ഗെയില്‍ ഒന്നാമതെത്തിയത്. ലോകകപ്പുകളിലെ തന്‍റെ മുപ്പത്തിയൊമ്പതാം സിക്സും പറത്തി മിസ്റ്റര്‍ 360 എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ എബി ഡി വില്ലേഴ്സിനെ മറികടന്നു. ഡിവില്ലിയേഴ്‌സ് ലോകകപ്പില്‍ […]
അമീറിന് ഇത് സ്വപ്ന തുല്യമായ തിരിച്ചുവരവ്
വെസ്റ്റ് ഇന്‍റീസിനെതിരായ മത്സരത്തില്‍ ദയനീയമായി പരാജയപ്പെട്ടെങ്കിലും പാകിസ്താന് ആശ്വസിക്കാന്‍ ഒരു കാര്യമുണ്ട്. പേസ് ബൌളര്‍ മൊഹമ്മദ് അമീറിന്‍റെ മികച്ച പ്രകടനമാണ് പാക് നിരക്ക് പ്രതീക്ഷ നല്‍കുന്നത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷത്തെലെത്തിയ വെസ്റ്റ് ഇന്‍റീസ് നിരയിലെ മൂന്ന് വിക്കറ്റുകളും പിഴുതെറിഞ്ഞത് അമീറാണ്. ആറ് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് അമീര്‍ നേടിയത്. ക്രിക്കറ്റ് വിദഗ്ധന്മാരുടെ കണക്കുകളനുസരിച്ച് ലോകകപ്പില്‍ ഉറ്റ് നോക്കുന്ന മികച്ച താരങ്ങളുടെ പട്ടികയില്‍ അമീറുമുണ്ട്. ആദ്യം പുറത്ത് പോയത് ഷായ് ഹോപ്പായിരുന്നു. 17 […]
ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍
ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്ക ന്യൂസിലാന്‍ഡിനെയും രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ആസ്ട്രേലിയ അഫ്ഗാനിസ്ഥാനെയും നേരിടും. കാര്‍ഡിഫില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 3 നാണ് ശ്രീലങ്ക ന്യൂസിലാന്‍ഡ് മത്സരം. മുന്‍ ചാമ്പ്യന്‍മാരും 2007, 2011 ലേയും ഫൈനലിസ്റ്റുകളുമായ ശ്രീലങ്ക ഇന്ന് പഴയ പെരുമയുടെ പരിസരങ്ങളില്‍ പോലും ഇല്ല. പ്രമുഖ താരങ്ങള്‍ അരങ്ങൊഴിഞ്ഞശേഷം ഉണ്ടായ ശൂന്യതയില്‍ നിന്ന് ലങ്കന്‍ ടീം ഇതുവരെ കരകയറിയിട്ടില്ല. മറുവശത്ത് കഴിഞ്ഞ ലോകകപ്പ് ഫൈനലിസ്റ്റുകളും ഇത്തവണത്തെ ഫേവറിറ്റുകളില്‍ […]
ഇന്ന് പാക്-വിന്‍ഡീസ് പോരാട്ടം
ലോകകപ്പില്‍ ഇന്ന് പാകിസ്താന്‍ ഇറങ്ങുന്നു. വെസ്റ്റിന്‍ഡീസാണ് എതിരാളികള്‍. ട്രെന്‍ഡ് ബ്രിഡ്ജില്‍ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം തുടങ്ങുക. സമീപകാലത്ത് തിരിച്ചടികളിലൂടെ കടന്ന് പോയ രണ്ട് ടീമുകള്‍ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ നേര്‍ക്ക് നേര്‍ വരികയാണ്. അപ്രവചനീയതയാണ് ഇരു ടീമുകളുടേയും മുഖമുദ്ര. ആരെയും തോല്‍പ്പിക്കും. ആരോടും തോല്‍ക്കും. റസല്‍, ഗെയില്‍, പൊള്ളാര്‍ഡ്, ഹെറ്റ്മെയര്‍.. അങ്ങനെ കൂറ്റനടിക്കാരുടെ ഒരു അക്ഷയഖനിയാണ് വിന്‍ഡീസ് ടീം. സന്നാഹമത്സരത്തില്‍ ന്യൂസിലന്‍റിനെതിരെ 421 റണ്‍സ് അടിച്ച കരീബിയന്‍ സംഘം എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. […]
എത്ര കണ്ടാലും മതിവരില്ല ഈ ക്യാച്ച്…
ഫീല്‍ഡില്‍ കാണികളെ അത്ഭുതപ്പെടുത്തുന്ന താരങ്ങളുണ്ട്. എന്നാല്‍ എതിരാളികളുടെ പോലും കയ്യടി നേടുന്നവര്‍ കുറവാണ്. അതുപോലൊരു താരമാണ് ഇംഗ്ലണ്ടിന്റെ ഓള്‍റൌണ്ടര്‍ ബെന്‍ സ്റ്റോക്സ്. ആരും കൊതിച്ചുപോകുന്ന താരം. ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ സ്റ്റോക്സ് ഒരിക്കല്‍ കൂടി തന്നെ തന്നെ അടയാളപ്പെടുത്തുകയായിരുന്നു. ബാറ്റെടുത്തപ്പോള്‍ റണ്‍ മെഷീനായ സ്റ്റോക്സ്, ഫീല്‍ഡില്‍ പറക്കുംതാരവുമായി. രണ്ടു കിടിലന്‍ വിക്കറ്റുകള്‍, പിന്നെ രണ്ടു മിന്നും ക്യാച്ചുകളും. അതില്‍ ഒന്നാകട്ടെ അവിശ്വസനീയ ക്യാച്ചും. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ക്യാച്ചുകളില്‍ ഒന്നായിരിക്കും സ്റ്റോക്സ് ഇന്നലെ […]