Cricket Sports

സച്ചിനെതിരെ ധോണി ആരാധകര്‍

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ ധോണിയുടെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ച സച്ചിനെതിരെ ധോണിയുടെ ആരാധകര്‍. സെഞ്ച്വറിയോട ടുക്കുമ്പോള്‍ സമ്മര്‍ദ്ദത്തിലാകുന്ന സച്ചിന് ധോണിയെ വിമര്‍ശിക്കാന്‍ എന്ത് അധികാരമാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇരു താരങ്ങളുടെയും ആരാധകര്‍ തമ്മിലുള്ള തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുകയാണ്. ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ധോണിയുടെ മെല്ലെപ്പോക്ക് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. മത്സരത്തില്‍ ധോണി 52 പന്തിലാണ് 28 റണ്‍സെടുത്തത്. എന്നാല്‍ വിഷയത്തില്‍ സച്ചിന്‍ നടത്തിയ പ്രതികരണമാണ് ധോണി ആരാധകരെ ചൊടിപ്പിച്ചത്. ടൂര്‍ണമെന്റില്‍ ബാറ്റ് ചെയ്യാന്‍ അധികം അവസരം ലഭിക്കാതിരുന്ന കേദാര്‍ […]

Cricket Sports

ലോകകപ്പില്‍ ഇന്ന് ന്യൂസിലാന്‍ഡ്-പാകിസ്താന്‍ മത്സരം

ലോകകപ്പില്‍ ഇന്ന് ന്യൂസിലന്റ്-പാകിസ്താന്‍ പോരാട്ടം. സെമി സാധ്യത നിലനിര്‍ത്താന്‍ പാകിസ്താന് ജയം അനിവാര്യമാണ്. മറുവശത്ത് നാളെ ജയിച്ചാല്‍ ന്യൂസിലന്റിന് സെമിഫൈനല്‍ ഉറപ്പിക്കാം. പാകിസ്താന് ഇത് ജീവന്മരണ പോരാട്ടമാണ്. തോറ്റാല്‍ ഏറെക്കുറെ പുറത്താണ്. ജയിച്ചാല്‍ പ്രതീക്ഷയുടെ വാതില്‍ അടയാതിരിക്കും. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചതോടെ അവര്‍ ആത്മവിശ്വാസം തിരികെ പിടിച്ചിട്ടുണ്ട്. ബാറ്റിങ് നിര ഫോമിലേക്കെത്തി. ഓപ്പണിങ്ങില്‍ ഇമാം ഉല്‍ ഹഖും ഫഖര്‍ സമാനും പിന്നാലെ ബാബര്‍ അസം, ഹാരിസ് സൊഹൈല്‍ കൂടി ഫോമിലെത്തിയതോടെ മധ്യനിരയും ഉണര്‍ന്നു. ബൌളിങ്ങില്‍ പ്രതീക്ഷകളത്രയും മുഹമ്മദ് ആമിറിലാണ്. […]

Cricket Sports

ധോണിയുടെ ബാറ്റിങ്ങിനെ വിമര്‍ശിച്ച് സച്ചിന്‍

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മഹേന്ദ്രസിങ്ങ് ധോണിയെ വിമര്‍ശിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിലെ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടര്‍ന്നാണ് സച്ചിന്‍റെ വിമര്‍ശനം. വിരാട് കോഹ്‍ലി പുറത്തായതിന് ശേഷം ഇന്നിങ്സിന്‍റെ വേഗത പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. മധ്യനിരയെ നയിക്കേണ്ട ധോണി 52 പന്തുകളില്‍ നിന്നും 28 റണ്‍സാണ് നേടിയത്. അദ്ദേഹത്തിന്‍റെ ബാറ്റിങ്ങില്‍ വലിയ ലക്ഷ്യമില്ലാത്തത് പോലെ തോന്നി. മുതിര്‍ന്ന താരമായതിനാല്‍ തന്നെ കുറച്ച്കൂടി തൃഷ്ണ ഇന്നിങ്സില്‍ ധോണി കാണിക്കേണ്ടതായിരുന്നു. കേദാര്‍ ജാദവും ധോണിയും തമ്മിലുള്ള കൂട്ടുകെട്ടും […]

Cricket Sports

റസലിനെ പൂട്ടാന്‍ ഞങ്ങളുടെ അടുത്ത് പ്ലാനുണ്ടെന്ന് ചാഹല്‍

ലോകകപ്പില്‍ പരാജയമറിയാതെ കുതിക്കുന്ന ഇന്ത്യയുടെ അടുത്ത മത്സരം വെസ്റ്റ്ഇന്‍ഡീസുമായാണ്. അപകടം പിടിച്ച ബാറ്റ്‌സ്മാന്മാരുടെ നിരയുമായാണ് വിന്‍ഡീസ് എത്തുന്നത്. ക്ലിക്കായാല്‍ ആര്‍ക്കും തടുക്കാന്‍ പറ്റില്ലെന്ന നിലയിലാണ് വിന്‍ഡീസിന്റെ വെടിക്കെട്ടുകാര്‍ ബാറ്റുവീശുക. അതിന് മുമ്പില്‍ ആന്‍ഡ്രെ റസലും. ഐപിഎല്ലില്‍ റസലിന്റെ ബാറ്റിങ് മിടുക്ക് അറിഞ്ഞതാണ്. ഇന്ത്യയുടെ കുല്‍-ചാ സഖ്യമൊക്കെ റസലിന്റെ ബാറ്റിങ് ചൂടറിഞ്ഞവരുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ ഈ ലോകകപ്പില്‍ റസലിന്റെ ബാറ്റ് അത്ര ചലിച്ചിട്ടില്ല. ഇന്ത്യക്കെതിരായ മത്സരത്തിലും അത് അങ്ങനെതന്നെ നിര്‍ത്താനാണ് ശ്രമം. റസലിനെ മെരുക്കാന്‍ പദ്ധതിയുണ്ടെന്ന് പറയുന്നത് യൂസ് […]

Cricket Sports

നേട്ടങ്ങള്‍ക്ക് പിന്നില്‍ അമ്മ; ജസ്പ്രീത് ബുംറ

തന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ അമ്മയുടെ പിന്തുണയാണെന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മരിച്ചതോടെ തനിക്ക് വേണ്ടി അമ്മ ഏറെ പ്രയാസപ്പെട്ടെന്നും ബുംറ പറയുന്നു. ഈ പോരാട്ട വീര്യത്തിന്, കൃത്യതയ്ക്ക്, മനസാന്നിധ്യത്തിന് പ്രചോദനം എന്തെന്ന് ചോദിച്ചാല്‍ ബുംറയ്ക്ക് ഒരുത്തരം മാത്രം, അമ്മ, സഹോദരി, അവരാണ് തന്റെ എല്ലാം. സ്‌കൂള്‍ പ്രിന്‍സിപ്പാളായി എന്റെ അമ്മ ഈയടുത്താണ് വിരമിച്ചത്. എനിക്ക് ആത്മവിശ്വാസം ലഭിക്കാന്‍ മറ്റെവിടെയും പോകേണ്ടി വന്നിട്ടില്ല, വീട്ടില്‍ തന്നെ അതിനുള്ള സാഹചര്യമുണ്ടായിരുന്നുവെന്നും ബുംറ പറഞ്ഞു. നേരിടാന്‍ […]

Cricket Sports

അഫ്ഗാനെതിരെ ഇന്ത്യ പതറുന്നു?

ലോകകപ്പ് ക്രിക്കറ്റില്‍ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ പതറുന്നു. 125 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് മുന്‍നിര ബാറ്റ്സ്മാന്‍മാരെ ഇന്ത്യക്ക് നഷ്ടമായി. 30 റണ്‍സെടുത്ത് ലോകേഷ് രാഹുലും ഒരു റണ്ണെടുത്ത് രോഹിതും 29 റണ്‍സെടുത്ത് വിജയ് ശങ്കറും പുറത്തായി. അര്‍ദ്ദസെഞ്ച്വറി നേടിയ നായകന്‍ വിരാട് കോഹ്‍ലിയും വിജയ് ശങ്കറിന് ശേഷം ക്രീസിലെത്തിയ എം.എസ് ധോണിയുമാണ് ബാറ്റ് ചെയ്യുന്നത്.

Cricket Sports

കമന്ററി ബോക്‌സില്‍ നിന്ന് ഗാംഗുലിക്കും ലക്ഷ്മണിനും വിട്ടുനില്‍ക്കേണ്ടി വരും

ലോകകപ്പ് ക്രിക്കറ്റിന്റെ കമന്ററി ബോക്സില്‍ നിന്ന് സൗരവ്‌ ഗാംഗുലിക്കും വി.വി.എസ് ലക്ഷ്മണിനും വിട്ടുനില്‍ക്കേണ്ടിവന്നേക്കും. ബി.സി.സി ഐയുടെ ഔദ്യോഗിക പദവികള്‍ വഹിക്കുന്ന താരങ്ങള്‍ക്കും മുന്‍ താരങ്ങള്‍ക്കുമുള്ള ചട്ടങ്ങളാണ് ഇരുവര്‍ക്കും വിനയാകുന്നത്. ഔദ്യോഗിക പദവിയില്‍ തുടരണമോ അതോ കമന്ററി നടത്തണമോ എന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ താരങ്ങള്‍ക്ക് രണ്ടാഴ്ച സമയം അനുവദിക്കുമെന്ന് ബി.സി.സി.ഐ അധികൃതര്‍ വ്യക്തമാക്കി. ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പ്രകാരം നടപ്പിലാക്കിയ കോണ്‍ഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ് എന്ന ചട്ടമാണ് ഗാംഗുലിക്കും ലക്ഷ്മണിനും വിനയായത്. ഒരാള്‍ക്ക് ഒരു പദവി എന്നതാണ് ചട്ടത്തിന്റെ […]

Cricket Sports

ലോകകപ്പില്‍ ഇന്ത്യ ഇന്നിറങ്ങുന്നു; എതിരാളി അഫ്ഗാനിസ്താന്‍

ലോകകപ്പില്‍ ഇന്ത്യ ഇന്ന് അഞ്ചാം മത്സരത്തിനിറങ്ങുന്നു. അയല്‍ക്കാരായ അഫ്ഗാനിസ്ഥാനാണ് എതിരാളി. വൈകീട്ട് മൂന്നിന് സതാംപ്ടണിലാണ് മത്സരം. രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡ് വെസ്റ്റിന്‍ഡീസിനെയും നേരിടും. കളിച്ച മൂന്ന് മത്സരവും ജയിച്ച് മുന്നോട്ടുകുതിക്കുന്ന ഇന്ത്യക്ക് സതാംപ്ടണില്‍ വലിയ സമ്മര്‍ദങ്ങളുണ്ടാകില്ല. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ 7 പോയിന്റുമായി ഇന്ത്യ നാലാമതുണ്ട്. ശക്തമായ ബാറ്റിങ് ബൗളിങ്‌ നിര ഇന്ത്യക്ക് അവകാശപ്പെടാനുണ്ട്. രോഹിത്, രാഹുല്‍, കോഹ്‍ലി, ഹാര്‍ദിക് പാണ്ഡ്യ, ധോണി, തുടങ്ങിയ വലിയ താരനിരയുണ്ട് ബാറ്റിങ്ങില്‍. റിഷഭ് പന്ത് ടീമിനൊപ്പം ചേര്‍ന്നതും പ്രതീക്ഷയാണ്. […]

Cricket Sports

ഒന്നല്ല, രണ്ടല്ല… അഞ്ച് വിക്കറ്റ് കീപ്പര്‍മാര്‍ ഇന്ത്യന്‍ ടീമില്‍

റിഷഭ് പന്ത് കൂടി ടീമില്‍ എത്തുന്നതോടെ ഇന്ത്യന്‍ ടീമിലുള്ള വിക്കറ്റ് കീപ്പര്‍മാരുടെ എണ്ണം അഞ്ചായി. എം.എസ് ധോണി, ദിനേഷ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നിവര്‍ സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരാണെങ്കില്‍ കെ.എല്‍ രാഹുല്‍, കേദാര്‍ ജാദവ് എന്നിവര്‍ പാര്‍ട് ടൈം വിക്കറ്റ് കീപ്പര്‍മാരാണ്. വിക്കറ്റിന് പിന്നില്‍ ധോണിയുടെ വിശ്വസ്ത കരങ്ങളുള്ളിടത്തോളം മറ്റൊരു സാധ്യതയെ കുറിച്ച് ഇന്ത്യ ആലോചിക്കേണ്ടതില്ല. പക്ഷെ 15 അംഗ ടീമില്‍ ആ ജോലി ചെയ്യാന്‍ കഴിവുള്ള 5 പേരെങ്കിലുമുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി ധോണിയാണ് വിക്കറ്റ് […]

Cricket Sports

ഇംഗ്ലണ്ടിലെ പിച്ചുകളെ പഴിച്ച് ബുംറ

ലോകകപ്പിനായി ഇംഗ്ലണ്ടില്‍ ഒരുക്കിയ പിച്ചുകളെ വിമര്‍ശിച്ച് ഇന്ത്യന്‍ ബൌളര്‍ ജസ്പ്രീത് ബുംറ. താന്‍ കണ്ടതില്‍ ഏറ്റവും ഫ്ലാറ്റായ പിച്ചുകളാണ് ഇംഗ്ലണ്ടിലേതെന്ന് ബുംറ കുറ്റപ്പെടുത്തി. അതേസമയം, എത്ര മോശം പിച്ചിലും നന്നായി കളിക്കാന്‍ കഴിയുന്നവരാണ് ഇന്ത്യന്‍ ബൌളിങ് നിരയിലുള്ളതെന്നും ബുംറ പറഞ്ഞു. ബൌളര്‍മാരെ യാതൊരുവിധത്തിലും സഹായിക്കാത്ത പിച്ചുകളാണ് ലോകകപ്പിനായി ഇംഗ്ലണ്ടില്‍ ഒരുക്കിയതെന്നാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൌളര്‍ ജസ്പ്രീത് ബുംയുടെ വിമര്‍ശനം. അന്തരീക്ഷത്തില്‍ ഈര്‍പ്പമുണ്ടെങ്കിലും സീമും സ്വിങും ലഭിക്കുന്നില്ല. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ഫ്ലാറ്റായ പിച്ചുകളാണ് ഇംഗ്ലണ്ടിലേതെന്നും ബുംറ […]