ലോകകപ്പിന് ശേഷം വിരമിക്കാന്‍ തല്‍ക്കാലം ഉദ്ദേശമില്ലെന്ന് ബംഗ്ലാദേശ് ക്യാപ്ടന്‍ മുഷ്റഫെ മുര്‍ത്താസ. തന്റെ വിരമിക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ടീമിനെ അസ്വസ്ഥമാക്കുമെന്നും ലോകകപ്പിലെ മത്സരങ്ങളില്‍ ശ്രദ്ധയൂന്നാനാണ് ശ്രമമെന്നും മുര്‍ത്താസ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റിന്‍ഡീസിനും എതിരെ നേടിയ വമ്പന്‍ ജയങ്ങളടക്കം ഏഴ് പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബംഗ്ലാദേശ്. ഈ അവസരത്തിലാണ് ക്യാപ്ടന്‍ മുഷ്റഫെ മുര്‍ത്താസയുടെ വിരമിക്കല്‍ സംബന്ധിച്ച ചര്‍ച്ചകളും സജീവമാകുന്നത്. 35 വയസ്സുള്ള മുര്‍ത്താസ ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിരമിക്കല്‍ തീരുമാനം ഉടനില്ലെന്നും […]
Cricket
ദക്ഷിണാഫ്രിക്കക്ക് അനായാസ ജയം
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്ക് ഒമ്പത് വിക്കറ്റിന്‍റെ അനായാസ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 204 റണ്‍സിന്‍റെ വിജയലക്ഷ്യം 12.4 ഓവര്‍ ശേഷിക്കെയാണ് വിജയിച്ചത്. റണ്‍സ് അടിച്ചുകൂട്ടുന്നതില്‍ ഡുപ്ലെസിസും(96*) അംലയും(80*) മത്സരിച്ചപ്പോള്‍ പ്രോട്ടീസ് നിര എളുപ്പത്തില്‍ വിജയം കൈക്കലാക്കുകയായിരുന്നു. ശ്രീലങ്കന്‍ ബൌളിങ്ങ് നിരക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്കയുടെ നഷ്ടപ്പെട്ട ഒരു വിക്കറ്റെടുത്തത് മലിംഗയാണ്. നേരത്തെ, ശ്രീലങ്ക 49.3 ഓവറില്‍ 203 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 30 റണ്‍സ് വീതമെടുത്ത കുസാല്‍ പെരേരയും അവിഷ്ക ഫെര്‍ണ്ണാന്‍റോയും മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ താരതമ്യേന ഭേദപ്പെട്ട […]
ഈയൊരു അവസരത്തിനായാണ് ഷമി തക്കം പാര്‍ത്തിരുന്നത്
തന്റെ തുടർച്ചയായ രണ്ടാം ലോകകപ്പ് മത്സരത്തിലും വിക്കറ്റ് കൊയ്ത് തുടർന്ന മുഹമ്മദ് ഷമി ടീമിലേക്കുള്ള തന്റെ വരവ്ഗംഭീരമാക്കുയിരിക്കുകയാണ്. വെസ്റ്റ് ഇൻഡീസിനെതിരെയും നാല് വിക്കറ്റ് നേടിയ ഷമിയുടെ ഒരു മധുര പ്രതികാരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വെെറലായിരിക്കുന്നത്. വെസ്റ്റ് ഇൻഡീസ് ബൗളർ ഷെൽഡൻ കോട്ട്റൽ വിക്കറ്റ് നേടിയാലുള്ള ആഘോഷം പ്രസിദ്ധമാണ്. ഔട്ടായി പുറത്ത് പോകുന്ന കളിക്കാരനെ സല്യൂട്ട് ചെയ്താണ് കോട്ട്റൽ ക്രീസിൽ നിന്നും പറഞ്ഞയക്കാറ്. ഇതേ യാത്ര അയപ്പാണ് കോട്ട്റെലിന് ഷമി നൽകിയത്. മത്സരത്തിന്റെ മുപ്പതാം ഓവറിലാണ് സ്പിന്നർ […]
സെമിയില്‍ കടന്നുകൂടാന്‍ ലങ്ക ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ
ലോകകപ്പില്‍ ഇന്ന് ദക്ഷിണാഫ്രിക്ക-ശ്രീലങ്ക പോരാട്ടം. സെമി സാധ്യത നിലനിര്‍ത്താന്‍ ശ്രീലങ്കയ്ക്ക് വിജയം അനിവാര്യമാണ്. സെമി കാണാതെ പുറത്തായ ദക്ഷിണാഫ്രിക്കയാകട്ടെ അഭിമാന പോരാട്ടമായാണ് മത്സരത്തെ കാണുന്നത്. ചെസ്റ്റര്‍-ലെ-സ്ട്രീറ്റില്‍ വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം. കളി രണ്ടെണ്ണം മഴയെടുത്തത് വല്ലാതെ ബാധിച്ചിട്ടുണ്ട് ലങ്കയെ. നിലവില്‍ ആറ് പോയിന്റുമായി ഏഴാമതാണ് ടീം. ഇന്ന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാല്‍ അഞ്ചാമതെത്താം. പ്രതീക്ഷകള്‍ ജ്വലിപ്പിക്കാം. തോറ്റാല്‍ കണക്കുകളുടെ തുലാസിലേക്ക് കണ്ണുനട്ടിരിക്കാം. ഏറെക്കൂറെ പുറത്തായെന്ന് ഉറപ്പിക്കാം. ഒരു മത്സരത്തിലല്ലെങ്കില്‍ മറ്റൊന്നില്‍ ലങ്കന്‍ മുന്‍നിര തിളങ്ങിയിട്ടുണ്ട്. സ്ഥിരതയില്ലായ്മയാണ് പ്രശ്നം. […]
ജൈത്രയാത്ര തുടര്‍ന്ന് ടീം ഇന്ത്യ
വെസ്റ്റിന്‍ഡീസിനെതിരെ 125 റണ്‍സിന്റെ ആധികാരിക ജയത്തോടെ ഇന്ത്യ ലോകകപ്പിലെ സെമി ഫൈനല്‍ സാധ്യത കൂടുതല്‍ സജീവമാക്കി. ഇന്ത്യയോട് പരാജയപ്പെട്ട വിന്‍ഡീസ് ലോകകപ്പില്‍ നിന്നും പുറത്തായി. ആദ്യം ബാറ്റിംങിനിറങ്ങി 268 റണ്‍സിലൊതുങ്ങിയെങ്കിലും ബൗളര്‍മാരുടെ ഗംഭീര പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. ഇന്ത്യക്കുവേണ്ടി ഷമി നാല് വിക്കറ്റും കളിയിലെ താരമായ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി 72 റണ്‍സും നേടി. സ്‌കോര്‍: ഇന്ത്യ 268/7 (50 ഓവര്‍), വെസ്റ്റിന്‍ഡീസ് 143 ഓള്‍ഔട്ട്(34.2 ഓവര്‍) ഇന്ത്യയുടെ ഓപണിംങ് ബൗളര്‍മാരായ ബുംറ- ഷമി സഖ്യത്തിന് മുന്നില്‍ […]
ഇന്ത്യക്ക് ബാറ്റിംങ്, ഓപണര്‍മാര്‍ പുറത്ത്
ലോകകപ്പില്‍ വിന്‍ഡീസിനെതിരായ മത്സരത്തില്‍ ടോസ് നേടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യക്ക് പതിഞ്ഞ തുടക്കം. ഓപണര്‍മാരായ രോഹിത് ശര്‍മ്മയെയും(18) കെ.എല്‍ രാഹുലിനേയും(48) ഇന്ത്യക്ക് നഷ്ടമായി. 21.3 ഓവറിലാണ് ഇന്ത്യ നൂറ് റണ്‍ പൂര്‍ത്തിയാക്കിയത്. ആറാം ഓവറിലെ അവസാന പന്തിലാണ് രോഹിത് ശര്‍മ്മയുടെ വിവാദപുറത്താവലുണ്ടായത്. ബാറ്റിനും പാഡിനുമിടയിലൂടെ റോച്ചിന്റെ പന്ത് കീപ്പര്‍ കൈപ്പിടിയിലൊതുക്കി. രോഹിത്തിനെതിരെ വിന്‍ഡീസ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും ഫീല്‍ഡ് അമ്പയര്‍ അനങ്ങിയില്ല. ഇതോടെ വിന്‍ഡീസ് ഡി.ആര്‍.എസ് വിളിക്കുകയായിരുന്നു. മൂന്നാം അമ്പയര്‍ ആദ്യ പരിശോധനയില്‍ തന്നെ ഔട്ട് വിളിക്കുകയും […]
വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ബാറ്റിംങ്
ലോകകപ്പില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ബാറ്റിംങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിംങ് തെരഞ്ഞെടുക്കുകയായിരുന്നു. ജയത്തോടെ സെമി ഉറപ്പിക്കുകയാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ വൈകിട്ട് മൂന്നിനാണ് മത്സരം. ജയത്തോടെ സെമി പ്രവേശനം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മുന്‍ മത്സരത്തില്‍ നിന്നും മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ട്വന്റി20 സ്പെഷ്യലിസ്റ്റുകളുടെ ഏകദിന സംഘം എന്ന ലേബലില്‍ വന്ന് കാര്യമായ ചലനം ഉണ്ടാക്കാനാകാതെ നില്‍ക്കുകയാണ് വിന്‍ഡീസ്. ജയിച്ചത് ഒരു […]
വേഗത്തില്‍ 20,000 റണ്‍സ്; കോഹ്‌ലിക്ക് വേണ്ടത് 37 റണ്‍സ്
ക്രിക്കറ്റില്‍ റണ്‍വേട്ടയില്‍ കുതിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇന്ന് വെസ്റ്റിന്‍ഡീസുമായുളള മത്സരത്തിനിറങ്ങുമ്പോള്‍ താരം റണ്‍വേട്ടയില്‍ പുതിയൊരു റെക്കോര്‍ഡിനരികിലാണ്. ഇന്ന് 37 റണ്‍സ് കൂടി നേടിയാല്‍ താരത്തിന് ഏറ്റവും വേഗത്തില്‍ ഇരുപതിനായിരം റണ്‍സ് ക്ലബില്‍ അംഗത്വം നേടുന്ന ക്രിക്കറ്റ് താരമാകാം. നേരത്തെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 11,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടം ലോകകപ്പിനിടെ കോലി സ്വന്തമാക്കിയിരുന്നു. ഇന്ന് വിന്‍ഡീസിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന് മുന്നിലുള്ളത് മറ്റൊരു അതിവേഗ റണ്‍സ് വേട്ടയുടെ റെക്കോര്‍ഡാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും […]
ഇന്ത്യ വിന്‍റീസ് പോരാട്ടം ഇന്ന്
ലോകകപ്പില്‍ ഇന്ന് ഇന്ത്യ-വെസ്റ്റ് ഇന്‍റീസ് പോരാട്ടം. ജയത്തോടെ സെമി ഉറപ്പിക്കുകയാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ വൈകിട്ട് മൂന്നിനാണ് മത്സരം. ജയത്തോടെ സെമി പ്രവേശനം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ട്വന്റി20 സ്പെഷ്യലിസ്റ്റുകളുടെ ഏകദിന സംഘം എന്ന ലേബലില്‍ വന്ന് കാര്യമായ ചലനം ഉണ്ടാക്കാനാകാതെ നില്‍ക്കുകയാണ് വിന്‍ഡീസ്. ജയിച്ചത് ഒരു മത്സരം മാത്രം. മൂന്ന് പോയിന്റുമായി എട്ടാം സ്ഥാനത്താണ് അവരിപ്പോള്‍. ഇന്ത്യക്കെതിരെയും തോറ്റാല്‍ പുറത്തായവരുടെ കൂട്ടത്തില്‍ ഔദ്യോഗികമായി പേരെഴുതാം. […]
റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും വീണ്ടും ഓസിസ് ആധിപത്യം
റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും വീണ്ടും ഓസിസ് ആധിപത്യം. കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വാര്‍ണറും ഫിഞ്ചുമാണ്. വിക്കറ്റ് വേട്ടയില്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഒന്നാമന്‍. ഇംഗ്ലണ്ടിനെതിരെ 61 പന്തില്‍ നിന്ന് 53 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഇതില്‍ ആറ് ബൗണ്ടറിയും ഉള്‍പ്പെടുന്നു. ഇതോടെ ഈ ലോകകപ്പില്‍ വാര്‍ണറുടെ ആകെ റണ്‍സ് 500 ആയി. ഈ ലോകകപ്പിലെ ആദ്യ അഞ്ഞൂറാന്‍. രണ്ട് സെഞ്ചുറിയും 3 അര്‍ധസെഞ്ചുറിയും. ബംഗ്ലാദേശിനെതിരെ 147 പന്തില്‍ നേടിയ 166 റണ്‍സാണ് ഉയര്‍ന്ന […]