Cricket Sports

വെസ്റ്റ് ഇന്‍റീസിനെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; യുവാക്കള്‍ക്ക് അവസരം

വെസ്റ്റ് ഇന്‍റീസിനെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മഹേന്ദ്ര സിങ് ധോണി സ്വമേധയാ ടീമില്‍ നിന്നും ഒഴിഞ്ഞതിനാല്‍ റിഷബ് പന്ത് മൂന്ന് ഫോര്‍മാറ്റിലും ഇടം പിടിച്ചു. വിരാട് കോഹ്‍ലി തന്നെ ടീമിനെ നയിക്കും. ജസ്പ്രിത് ബുംറക്ക് ടി20യിലും ഏകദിനത്തിലും വിശ്രമം അനുവദിക്കും. ലോകകപ്പില്‍ പരിക്കേറ്റ ശിഖര്‍ ധവാന്‍ ടീമിലേക്ക് തിരിച്ചെത്തി. ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പരമ്പരയില്‍ വിശ്രമം അനുവദിച്ചു. മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അടങ്ങുന്നതാണ് പരമ്പര. ടി20 വിരാട് കോഹ്‍ലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ശിഖര്‍ […]

Cricket Sports

സൈനികസേവനത്തിന് പോകുന്നു, ധോണി വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ നിന്നും പിന്മാറി

വിരമിക്കല്‍ വിവാദങ്ങള്‍ക്കിടെ മഹേന്ദ്രസിംങ് ധോണി വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും പിന്മാറി. രണ്ട് മാസത്തേക്ക് സൈനിക സേവനത്തിന് പോകുന്നതിനാല്‍ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന് ധോണി തന്നെ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു. ടെറിട്ടോറിയല്‍ ആര്‍മിയിലെ പാരച്ച്യൂട്ട് റെജിമെന്റില്‍ ഹോണററി ലെഫ്റ്റനന്റ് കേണലാണ് ധോണി. നാളെ ബി.സി.സി.ഐയുടെ ടീം തെരഞ്ഞെടുപ്പ് യോഗം നടക്കാനിരിക്കെയാണ് ധോണി ഇക്കാര്യം മാനേജ്‌മെന്റിനെ അറിയിച്ചിരിക്കുന്നത്. ബി.സി.സി.ഐ വക്താവിനെ ഉദ്ധരിച്ച് പി.ടി.ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകളെ തള്ളിക്കളഞ്ഞ ബി.സി.സി.ഐ ഒഫീഷ്യല്‍ രണ്ട് […]

Cricket Sports

ടീമിലെടുക്കുന്നില്ലെങ്കിൽ ധോണിയെ അക്കാര്യം അറിയിക്കണം: സെവാഗ്

മഹേന്ദ്ര സിംഗ് ധോണിയെ ടീമിലെടുക്കുന്നില്ലെങ്കിൽ അക്കാര്യം അദ്ദേഹത്തെ സെലക്ടർമാർ അറിയിക്കണമെന്ന് വീരേന്ദർ സെവാഗ്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിനെ ഞായറാഴ്ച തെരഞ്ഞെടുക്കാനിരിക്കെ, ധോണിയെ പരിഗണിച്ചേക്കില്ലെന്ന അഭ്യൂഹമുണ്ട്. എത്രകാലം കളിക്കണമെന്ന കാര്യം ധോണിയാണ് തീരുമാനിക്കേണ്ടതെന്നും എന്നാൽ തങ്ങളുടെ പദ്ധതിയിൽ ഇല്ലെങ്കിൽ അക്കാര്യം സെലക്ടർമാർ മുൻ ക്യാപ്ടനെ അറിയിക്കണമെന്നും മുൻ ഓപണർ പറഞ്ഞു. ‘എപ്പോഴാണ് ബൂട്ടഴിക്കേണ്ടത് എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ധോണിയാണ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി ധോണിയെ കാണുന്നില്ലെങ്കിൽ സെലക്ടർമാർ അക്കാര്യം അദ്ദേഹത്തെ നേരിൽ വിളിച്ച് അറിയിക്കണം. എന്റെ […]

Cricket Sports

വികാരം കൊള്ളരുത്, പ്രായോഗിക തീരുമാനം കൈക്കൊള്ളുക: ധോണിയോട് ഗംഭീർ

ന്യൂഡൽഹി: മഹേന്ദ്ര സിംഗ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കണമെന്നാവശ്യപ്പെട്ട് മുൻ ഇന്ത്യൻ ഓപണർ ഗൗതം ഗംഭീർ. ക്യാപ്ടൻ എന്ന നിലയിൽ യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകിയ ആളാണ് ധോണിയെന്നും, യുവതാരങ്ങൾ അവസരം കാത്തുനിൽക്കുന്ന ഈ സന്ദർഭത്തിൽ അദ്ദേഹം ‘പ്രായോഗിക തീരുമാനം’ കൈക്കൊള്ളണമെന്നും ഗംഭീർ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നേരത്തെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിച്ച ധോണി ഇപ്പോൾ ഏകദിന, ട്വന്റി 20 ഫോർമാറ്റുകൡ മാത്രമാണ് ഇന്ത്യക്കു വേണ്ടി കളിക്കുന്നത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള […]

Cricket Sports

ക്രിക്കറ്റ് കിറ്റ് കത്തിച്ചുകളഞ്ഞ് മറ്റു ജോലിക്ക് പോകണോ ? വേദനയോടെ സിംബാബ്‍വെ താരം

ഇനി തങ്ങളുടെ ഭാവി എന്താകുമെന്ന കടുത്ത ആശങ്കയിലാണ് സിംബാബ്‍വെ ക്രിക്കറ്റ് താരങ്ങള്‍. ക്രിക്കറ്റ് ബോര്‍ഡിലെ രാഷ്ട്രീയ ഇടപെടലുകള്‍ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിംബാബ്‍വെയുടെ അംഗത്വം ഐ.സി.സി റദ്ദാക്കിയതോടെ ഇരുട്ടിലായത് ക്രിക്കറ്റ് താരങ്ങളുടെ ഭാവിയാണ്. ഇനി ഞങ്ങള്‍ എന്ത് ചെയ്യണം എന്നാണ് അവര്‍ ഉയര്‍ത്തുന്ന ചോദ്യം. ”അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ എന്ന നിലയ്ക്ക് ഇനി എങ്ങോട്ട് പോകും എന്ന ചോദ്യത്തിന് ഞങ്ങള്‍ക്ക് ഉത്തരമില്ല. ക്ലബ് ക്രിക്കറ്റിലേക്ക് ഒതുങ്ങുമോ ? അതോ ഇനി ഞങ്ങള്‍ക്ക് ക്രിക്കറ്റേയുണ്ടാകില്ലേ ? ക്രിക്കറ്റ് കിറ്റ് കത്തിച്ചുകളഞ്ഞ് […]

Cricket Sports

സബ്സ്റ്റിറ്റ്യൂട്ട് കളിക്കാരന് ബാറ്റും ബോളും ചെയ്യാം; ക്രിക്കറ്റിലെ പുതിയ മാറ്റം ആഷസ് മുതൽ

തലയിൽ പരിക്കേൽക്കുന്ന കളിക്കാരനു പകരം പുതിയ കളിക്കാരനെ കളിപ്പിക്കാൻ ടീമുകൾക്ക് അവസരം നൽകുന്ന ‘കൺകഷൻ സബ്സ്റ്റിറ്റിയൂട്ട്’ അടുത്ത മാസം ആരംഭിക്കുന്ന ആഷസ് പരമ്പര മുതൽ നടപ്പിൽ വന്നേക്കും. ലണ്ടനിൽ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വാർഷിക യോഗത്തിലെ അജണ്ടകളിലൊന്ന് ഇതാണ്. പുതിയ മാറ്റം വാർഷിക യോഗം അംഗീകരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണെന്ന് ഇ.എസ്.പി.എൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഫീൽഡിങ്ങിൽ മാത്രമാണ് വ്യവസ്ഥകൾക്കു വിധേയമായി സബ്സ്റ്റിറ്റ്യൂഷന്‍ അനുവദിച്ചിട്ടുള്ളത്.

Cricket Sports

ആര്‍ക്കും വിശ്രമം വേണ്ട, വിന്‍ഡീസിനെതിരെ ഇന്ത്യയുടെ ഫുള്‍ ടീം?

ലോകകപ്പിന് പിന്നാലെ വെസ്റ്റ്ഇന്‍ഡീസ് പരമ്പരക്കുള്ള ടീം പ്രഖ്യാപനത്തില്‍ നായകന്‍ കോഹ്‌ലിയുള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇപ്പറയുന്ന താരങ്ങള്‍ക്കൊന്നും വിശ്രമം വേണ്ടെന്നും വിന്‍ഡീസിനെതിരായ പരമ്പരയില്‍ കളിക്കാന്‍ സജ്ജമാണെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം ആരംഭിക്കുന്ന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. ഇതില്‍ സീനിയര്‍ താരം മഹേന്ദ്ര സിങ് ധോണിയുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. അതേസമയം ഹാര്‍ദ്ദിക്ക് പാണ്ഡ്യക്ക് പരിക്കേറ്റതിനാല്‍ ടീമിലെടുക്കാന്‍ സാധ്യത കുറവാണ്. ജസ്പ്രീത് ബുംറക്ക് മാത്രമാകും വിശ്രമം അനുവദിക്കുക. […]

Cricket Sports

വിന്‍ഡീസ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം നാളെ, ധോണി പുറത്ത്?

വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ടീമിലുണ്ടാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ലോകകപ്പില്‍ ധോണിയുടെ പ്രകടനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. നായകന്‍ വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചേക്കും. മൂന്ന് ട്വന്റി-ട്വന്റിയും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്, ഓഗസ്റ്റ് മൂന്ന് മുതലാണ് പരമ്പര തുടങ്ങുന്നത്. അതേസമയം പുതിയ കോച്ചിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി ഊര്‍ജ്ജിതമാക്കി. എന്നാല്‍ സുപ്രീംകോടതി അനുമതിക്ക് […]

Cricket Sports

ലോകകപ്പിന് കൊടിയിറങ്ങിയപ്പോള്‍ ഇന്ത്യന്‍ ടീം സമ്പാദിച്ചത്…

ലീഗ് സ്റ്റേജിൽ മഴയും, മത്സരം മാറ്റിവെക്കലുമൊക്കെയായി മോശം അഭിപ്രായമായിരുന്നു 2019 ക്രിക്കറ്റ് ലോകകപ്പ് തുടക്കത്തില്‍ സമ്പാദിച്ചത്. മത്സരങ്ങൾ സംവിധാനിച്ചതിനെതിരെ പല മുൻ താരങ്ങളും രംഗത്ത് വന്നു. നിർണായകമായ മത്സരങ്ങളിൽ വില്ലനായി മഴ എത്തിയതും, പോയിന്റ് പങ്കിടേണ്ടി വരികയുമെല്ലാം ചെയ്തു പരമ്പരക്കിടെ. എന്നാൽ കൊട്ടിക്കലാശത്തില്‍, ഇംഗ്ലണ്ട് – ന്യൂസിലാന്റ് ത്രില്ലിംഗ് ഫെെനൽ എല്ലാ പോരായ്മകളേയും കവച്ച് വെക്കുകയായിരുന്നു. 46 ദിവസം നീണ്ടുനിന്ന ലോകകപ്പിന് അവസാനമാകുമ്പോൾ ആരാധകരെ പോലെ, താരങ്ങളെയും തൃപ്തിപ്പെടുത്തി ലണ്ടൻ. ലോകകപ്പിൽ നൽകാവുന്നതിൽ ഏറ്റവും ഉയർന്ന പ്രതിഫലമാണ് […]

Cricket Sports

ബൗണ്ടറി എണ്ണിയല്ല വിജയികളെ തീരുമാനിക്കേണ്ടത്; പരിഹാരം നിര്‍ദേശിച്ച് സച്ചിന്‍

ഇംഗ്ലണ്ട് ലോകകപ്പ് ഫെെനലോടെ ഏറെ വിവാദങ്ങളാണ് സൂപ്പർ ഓവറിനെ ചുറ്റിപ്പറ്റി ഉയർന്ന് വന്നത്. സമനിലയില്‍ കലാശിക്കുന്ന മത്സരത്തിലെ സൂപ്പർ ഓവറും ടെെയിൽ അവസാനിച്ചാൽ, ഏറ്റവും കൂടുതൽ ബൗണ്ടറികൾ അടിച്ച ടീമിനെ വിജയിയായി പ്രഖ്യാപിക്കുന്നത് യുക്തിക്ക് ചേർന്നതല്ലെന്നായിരുന്നു കളി നിരീക്ഷകരുടെയും, മുൻ താരങ്ങളുടെയും പ്രതികരണം. ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ് ഏറ്റവുമൊടുവിലായി ഈ വാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സൂപ്പർ ഓവറിലെ ബൌണ്ടറി എണ്ണുന്നതിന് പകരം, മറ്റൊരു സൂപ്പർ ഓവർ കൂടി നൽകലാണ് ഉചിതമായ തീരുമാനമെന്ന് ടെണ്ടുൽക്കർ അഭിപ്രായപ്പെട്ടു. […]