ടി20യിലെ മികച്ച ബൗളിങ് പ്രകടനവുമായി ദക്ഷിണാഫ്രിക്കയുടെ കോളിന്‍ അക്കര്‍മാന്‍. വിറ്റാലിറ്റി ബ്ലാസ്റ്റ് ടി20 ലീഗില്‍ ബിര്‍മിങ്ഹാം ബിയേഴ്സിനെതിരായ മത്സരത്തിലാണ് ലെസസ്റ്റര്‍ഷെയറിന്റെ നായകന്‍ കൂടിയായ അക്കര്‍മാന്‍ 18 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റെടുത്ത് ടി20 ക്രിക്കറ്റിലെ പുതിയ ലോക റെക്കോര്‍ഡിട്ടത്. അക്കര്‍മാന്റെ രണ്ട് ഓവറിനുള്ളിലാണ് ഇതിലെ ആറു വിക്കറ്റും വീണത് എന്നതാണ് പ്രത്യേകത. അതേസമയം 20 റണ്‍സെടുക്കുന്നതിനിടെ ബിര്‍മിങാമിന് നഷ്ടമായത് എട്ട് വിക്കറ്റുകളും. 190 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബിര്‍മിങാമിന് 134 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 2011ല്‍ അഞ്ച് റണ്‍സ് […]
Cricket
ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിനം ഇന്ന്
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം ഇന്ന്. ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ ആത്മവിശ്വാസത്തിലാണ്. നാലാം നമ്പറില്‍ കെ.എല്‍ രാഹുലാകും കളിക്കുക. ശിഖര്‍ ധവാന്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നു എന്നതാണ് പ്രത്യേകത. ലോകകപ്പിനിടെ പരിക്കേറ്റ ധവാന്‍ മടങ്ങിയരുന്നു. എന്നാല്‍ ടി20യില്‍ കാര്യമായി തിളങ്ങാന്‍ ധവാന് കഴിഞ്ഞിരുന്നില്ല. ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജ ടീമില്‍ ഇടം കണ്ടേക്കും. ടി20യില്‍ തിളങ്ങിയ പേസര്‍ നവ്ദീപ് സൈനിയെ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. ഇന്ത്യന്‍ സമയം വൈകീട്ട് 7 മണിക്കാണ് മത്സരം. അതേസമയം 12 റണ്‍സ് കൂടി […]
ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടേയെന്ന് ഗാംഗുലി; ദ്രാവിഡിന് നോട്ടീസ് അയച്ച നടപടിക്കെതിരെ വിമര്‍ശവുമായി ഗാംഗുലി
ഇരട്ടപ്പദവിയുടെ പേരില്‍ മുന്‍ ഇന്ത്യന്‍താരം രാഹുല്‍ ദ്രാവിഡിന് നോട്ടീസ് അയച്ച ബി.സി.സി.ഐയുടെ നടപടിക്ക് പിന്നാലെ രൂക്ഷവിമര്‍ശവുമായി മുന്‍നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ദൈവം രക്ഷിക്കട്ടേയെന്ന് പറഞ്ഞ ഗാംഗുലി ഭിന്നതാല്‍പര്യമെന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ഫാഷനാണെന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനുള്ള മികച്ച മാര്‍ഗമാണിതെന്നും കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു ഗാംഗുലിയുടെ വിമര്‍ശം. ഇരട്ട പദവി വഹിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ബി.സി.സി.ഐ ഓംബുഡ്‌സ്മാനും എത്തിക്‌സ് ഓഫീസറുമായ (റിട്ട.) ജസ്റ്റിസ് ഡി.കെ ജെയ്ന്‍, രാഹുല്‍ ദ്രാവിഡിന് നോട്ടീസ് അയച്ചത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമി […]
കശ്മീര്‍ വിഭജനത്തില്‍ ഗംഭീര്‍-അഫ്രീദി പോര്
മുൻ ഇന്ത്യ – പാക് ക്രിക്കറ്റ് താരങ്ങളായ ഷാഹിദ് അഫ്രീദിയുടെയുംഗൗതം ഗംഭീറിന്റെയും ശത്രുത പ്രസിദ്ധമാണ്. പലവട്ടം ഇരുവരും ഫീൽഡിൽ കൊമ്പകോർത്തത് ചരിത്രം. ഏറ്റവുമൊടുവിലായി കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിൻമേൽ വാക്പോര് നടത്തിയിരിക്കുകയാണ് ഇരുവരും. കശ്മീരികൾക്ക് യു.എൻ അംഗീകരിച്ച അവരുടെ അവകാശങ്ങൾ വകവെച്ച് കൊടുക്കണമെന്നാണ് അഫ്രീദി ട്വിറ്ററിൽ കുറിച്ചത്. എല്ലാവർക്കുമുള്ളത് പോലെ അവകാശങ്ങൾ കശമീരികൾക്കുമുണ്ട്. ഈയൊരു അവസരത്തിൽ ഉറക്കം നടിക്കാനാണങ്കിൽ എന്തിനാണ് ഐക്യരാഷ്ട്ര സഭ രൂപീകരിച്ചതെന്നും അഫ്രീദി ചോദിച്ചു. നേരത്തെ അറിയിച്ചത് പോലെ […]
അമ്പയറെ അനുസരിച്ചില്ല: പൊള്ളാര്‍ഡിന് പിഴ ശിക്ഷ
അച്ചടക്ക ലംഘനത്തിന് വെസ്റ്റ്ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കിരണ്‍ പൊള്ളാര്‍ഡിന് പിഴ ശിക്ഷ. പുറമെ ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചു. അമ്പയര്‍മാരെ അനുസരിക്കാത്തതാണ് പൊള്ളാര്‍ഡിന് വിനയായത്. മാച്ച് ഫീയുടെ 20 ശതമാനം പിഴ അടക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യക്കെതിരായ രണ്ടാം ടി20യിലാണ് ശിക്ഷക്ക് വിധേയമായ സംഭവം നടന്നത്. ഫീല്‍ഡ് ചെയ്യാനായി പകരക്കാരനെ വേണമെന്ന് പൊള്ളാര്‍ഡ് അമ്പയറോട് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ ഓവര്‍ തീരുന്നത് വരെ കാത്തിരിക്കാന്‍ പറഞ്ഞെങ്കിലും പൊള്ളാര്‍ഡ് അനുസരിച്ചില്ല. അതേസമയം തെറ്റ് സമ്മതിക്കാത്തതിനാല്‍ പൊള്ളാര്‍ഡിനെ വിളിച്ചുവരുത്തുകയും ചെയ്തു. തുടര്‍ന്നാണ് പിഴശിക്ഷ വിധിച്ചത്. […]
ടി20യില്‍ നിന്ന് ധവാനെ പുറത്തിരുത്താന്‍ സമയമായി; ഈ കണക്കുകള്‍ നോക്കൂ…
2020ലെ ടി20 ലോകകപ്പാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളതെന്ന് നായകന്‍ വിരാട് കോഹ്‌ലി വ്യക്തമാക്കികഴിഞ്ഞു. ഇതിലേക്കുള്ള മുന്നൊരുക്കങ്ങളായിരിക്കും ഇന്ത്യയുടെതേന്ന് വ്യക്തവുമാണ്. ഇപ്പോള്‍ വിന്‍ഡീസിനെതിരെ നടക്കുന്ന ടി20 പരമ്പര അതിന്റെ ആദ്യ ചുവടുവെപ്പായാണ് കണക്കാക്കുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ഇനിയും മത്സരങ്ങളുള്ളതിനാല്‍ ആരൊക്കെ ടീമിലെത്തും എന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാവില്ല. എന്നാല്‍ ചില കണക്കുകള്‍ നോക്കുകയാണെങ്കില്‍ ചിലരെ പുറത്തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതില്‍ പ്രധാനം ഓപ്പണര്‍ ശിഖര്‍ ധവാനാണ്. വിന്‍ഡീസിനെതിരായ ടി20യില്‍ ധവാന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. രണ്ട് […]
ഇതെന്ത് അമ്പയറിങ്? ഇങ്ങനെയാണെങ്കില്‍ ഡി.ആര്‍.എസ് പോരെ…
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തെറ്റുകള്‍ ആവര്‍ത്തിച്ച് ഓണ്‍ഫീല്‍ഡ് അമ്പയര്‍ ജോയല്‍ വില്‍സണ്‍. ഒന്നും രണ്ടുമല്ല പതിനഞ്ച് തവണയാണ് അമ്പയര്‍മാരില്‍ നിന്ന് തെറ്റായ തീരുമാനങ്ങള്‍ വന്നത്. അതില്‍ പത്ത് തവണയും ജോയല്‍ വില്‍സണില്‍ നിന്നായിരുന്നു. ജോ റൂട്ടില്‍ നിന്നായിരുന്നു തുടക്കം. ആദ്യ ഇന്നിങ്‌സിലെ 13ാം ഓവറില്‍ ജയിംസ് പാറ്റിന്‍സന്റെ പന്തില്‍ റൂട്ട് വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ഒന്നും നോക്കാതെ ജോയല്‍ ഔട്ട് വിളിച്ചു. റൂട്ട് റിവ്യ ചെയ്തു. റൂട്ടിന്റെ റിവ്യ ഫലം കണ്ടു. പന്ത് ലെഗ് സൈഡിലോട്ടായിരുന്നു […]
ഇനി ടീമില്‍ മാറ്റങ്ങള്‍ വരുത്താം: വിരാട് കോഹ്‌ലി
വിന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ മൂന്നാം മത്സരത്തില്‍ ടീമില്‍ മാറ്റങ്ങളുണ്ടാവുമെന്ന് വ്യക്തമാക്കി നായകന്‍ വിരാട് കോഹ്‌ലി. പരമ്പര സ്വന്തമാക്കിയതിനാല്‍ അടുത്ത മത്സരത്തില്‍ ബെഞ്ചിലിരിക്കുന്ന താരങ്ങള്‍ക്ക് അവസരം നല്‍കാനാവുമെന്ന് കോഹ്‌ലി പറഞ്ഞു. രണ്ടാം ടി20യില്‍ അവസാനത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത രവീന്ദ്ര ജഡേജ-ക്രുണാല്‍ പാണ്ഡ്യ സഖ്യത്തെയും കോഹ്‌ലി പ്രശംസിച്ചു. ഓവറുകള്‍ പിന്നിടുമ്പോഴും പിച്ച് സ്ലോ ആയി മാറിയത് സ്കോറിങിനെ ബാധിച്ചു, അല്ലെങ്കില്‍ ടീം സ്‌കോര്‍ 180 കടന്നേനെയെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. അതേസമയം മികച്ച തുടക്കം […]
ആവേശം കൂടി; നവ്ദീപ് സെയ്‌നിക്ക് ‘പണി കിട്ടി’
അരങ്ങേറ്റ മത്സരത്തില്‍ തന്നെ അമ്പരപ്പിച്ച യുവ ഇന്ത്യന്‍ പേസ് ബൗളര്‍ നവ്ദീപ് സെയ്‌നി, അതെ മത്സരത്തിലെ മറ്റൊരു പ്രകടനത്തിന്റെ പേരില്‍ ഡിമെറിറ്റ് പോയിന്റ് സ്വന്തമാക്കിയത് ക്ഷീണമായി. അതിരു കടന്ന ആഘോഷമാണ് താരത്തിന് വിനയായത്. എതിര്‍ ടീമിലെ ബാറ്റ്‌സ്മാന്‍ പുറത്തായതിന് പിന്നാലെയുള്ള ആഘോഷമാണ് നടപടി ക്ഷണിച്ചുവരുത്തിയത്. താരത്തിന് ആദ്യ ഡിമെറിറ്റ് പോയിന്റാണ് ലഭിച്ചത്. ഇനിയും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങും. തെറ്റ് അംഗീകരിച്ചതിനാല്‍ വിളിച്ചുവരുത്തല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങില്ല. ആദ്യ മത്സരത്തില്‍ വിന്‍ഡീസിന്റെ […]
ഇര്‍ഫാന്‍ പഠാനുള്‍പ്പടെയുള്ള താരങ്ങളോട് കശ്മീര്‍ വിടാന്‍ നിര്‍ദേശം
ഭീകരാക്രമണ ഭീഷണിയുണ്ടായതിനാല്‍ ഇന്ത്യയുടെ ബൌളിങ്ങ് ആള്‍റൌണ്ടറായിരുന്ന ഇര്‍ഫാന്‍ പഠാനടക്കം നൂറിലധികം താരങ്ങളോട് കശ്മീര്‍ വിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. അധിക സേന വിന്യസിച്ചതുള്‍പ്പടെ കശ്മീരിലെ സ്ഥിതിഗതികള്‍ ദിനംപ്രതി വഷളാവുകയാണ്. ആയതിനാലാണ് ഈ തീരുമാനം. ജമ്മു കശ്മീര്‍ ക്രിക്കറ്റ് ടീമിലെ താരവും ഉപദേഷ്ടാവുമാണ് നിലവില്‍ ഇര്‍ഫാന്‍ പഠാന്‍. താരങ്ങളും പരിശീലകരും ഉദ്യോഗസ്ഥരുമടക്കം ഏവരെയും സംസ്ഥാനത്ത് നിന്ന് മാറ്റുന്നുണ്ട്. ഇതിനോടകം നൂറിലധികം താരങ്ങളോട് കശ്മീര്‍ വിടാന്‍ നിര്‍ദേശിച്ചതായി അധികൃതര്‍ പറയുന്നു. ഭീകരാക്രമണ ഭീഷണിയുണ്ടായതിനാല്‍ അമര്‍നാഥ് തീര്‍ഥാടകരോടും വിനോദ സഞ്ചാരികളോടും തിരിച്ചുപോകാന്‍ സര്‍ക്കാര്‍ […]