മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംങ് ധോണിയുടെ ടെറിട്ടോറിയല്‍ ആര്‍മി യൂണിറ്റിന്റെ ഭാഗമായുള്ള സൈനിക സേവനം അവസാനിച്ചു. ന്യൂഡല്‍ഹിയില്‍ ഭാര്യ സാക്ഷിക്കും മകള്‍ സൈവക്കുമൊപ്പമാണ് ഇപ്പോള്‍ ധോണിയുള്ളത്. സ്വാതന്ത്ര്യദിനത്തോടെ രണ്ട് ആഴ്ച്ച നീണ്ട ധോണിയുടെ സൈനിക സേവനം അവസാനിച്ചിരുന്നു. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് പിന്നാലെയാണ് ക്രിക്കറ്റില്‍ നിന്നും താത്ക്കാലിക അവധിയെടുത്ത് ധോണി സൈനിക സേവനത്തിന് പോയത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണി ഉണ്ടാകുമോ എന്ന ചര്‍ച്ച ചൂടുപിടിച്ചതിനിടെയായിരുന്നു അപ്രതീക്ഷിതമായ ധോണിയുടെ നീക്കം. ജമ്മുവില്‍ പാരാമിലിറ്ററിയുടെ […]
Cricket
ശാസ്ത്രിയെ നിയമിച്ചത് കോഹ്‍ലിയോട് ചോദിച്ചിട്ടല്ല- കപില്‍ ദേവ്
ടീം ഇന്ത്യയുടെ പരിശീലകനായി രവി ശാസ്ത്രി ഇന്നലെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നായകന്‍ വിരാട് കോഹ്‍ലിയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് രവി ശാസ്ത്രിയെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ഉപദേശകസമിതി അധ്യക്ഷന്‍ കപില്‍ ദേവ് തന്നെ നല്‍കിയിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനെ തെരഞ്ഞെടുത്തത് നായകന്‍ വിരാട് കോഹ്‍ലിയോട് അഭിപ്രായം ചോദിച്ചിട്ടല്ലെന്ന് കപില്‍ ദേവ് വ്യക്തമാക്കി. ശാസ്ത്രിയെ തെരഞ്ഞെടുത്തതിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തിലാണ് കപില്‍ ദേവ് ഇക്കാര്യം പറഞ്ഞത്. ശാസ്ത്രിയെ […]
‘ഞങ്ങള്‍ അസ്വസ്ഥരാണ്, ശാസ്ത്രിയുടെ നിയമനത്തില്‍ രൂക്ഷപ്രതികരണവുമായി ആരാധകര്‍
രവിശാസ്ത്രിയെ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചതിനെതിരെ രൂക്ഷപ്രതികരണവുമായി ആരാധകര്‍. സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷവിമര്‍ശമാണ് ഉപദേശക സമിതിയേയും അവരുടെ തീരുമാനത്തിനെതിരെയും ഉന്നയിക്കുന്നത്. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് പരമ്പര പോയതും വന്‍ പ്രതീക്ഷയുണ്ടായിരുന്ന ലോകകപ്പില്‍ സെമിയില്‍ പുറത്തായതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ശാസ്ത്രിയും നായകന്‍ കോഹ് ലിയും ചേര്‍ന്ന് ടീമില്‍ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു, കോഹ്‌ലിയുടെ തീരുമാനമാണ് പ്രതിഫലിച്ചത്, മറ്റൊന്നും കപില്‍ദേവ് അദ്ധ്യക്ഷനായ ഉപദേശക സമിതി പരിഗണിച്ചിട്ടില്ലെന്നും ഇക്കൂട്ടര്‍ ഉന്നയിക്കുന്നു. ട്രോളുകളും സജീവമാണ്. ഉപദേശക സമിതിയുടെ തീരുമാനം വന്ന് നിമിഷങ്ങള്‍ക്കകം നിരവധി […]
മാറ്റമില്ല; രവിശാസ്ത്രി തന്നെ ഇന്ത്യന്‍ പരിശീലകന്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രി തന്നെ തുടരും. കപില്‍ ദേവ് അധ്യക്ഷനായ മൂന്നംഗ ഉപദേശക സമിതിയാണ് പരിശീലകനെ പ്രഖ്യാപിച്ചത്. മുന്‍ ഇന്ത്യന്‍ വനിതാ താരം ശാന്ത രംഗസ്വാമി, മുന്‍ പരിശീലകന്‍ അന്‍ഷുമാന്‍ ഗെയിക്ക്‌വാദ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. രണ്ടു വർഷത്തേക്കാണ് നിയമനം. ഇതോടെ, 2021ൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ട്വന്റി20 ലോകകപ്പു വരെ ശാസ്ത്രി പരിശീലകനായി തുടരും. ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ആറു പേരിൽ ശാസ്ത്രി ഉൾപ്പെടെ അഞ്ചു പേരുമായി അഭിമുഖം നടത്തിയാണ് […]
മുംബൈയില്‍ ജനിച്ച് ന്യൂസിലന്‍ഡിന്റെ വിക്കറ്റ് വേട്ടക്കാരനായ അജാസ് പട്ടേല്‍
ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡിന്റെ കുന്തമുനയായത് അജാസ് പട്ടേലാണ്. ശ്രീലങ്കക്കെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റുകളാണ് അജാസ് കൊയ്തെടുത്തത്. ശ്രീലങ്കയുടെ നാലു മുന്‍ നിര വിക്കറ്റുകള്‍ എറിഞ്ഞിട്ട അജാസ്, ധനഞ്ജയ ഡിസില്‍വയെയും പുറത്താക്കിയാണ് കിവീസിന് കളിയുടെ കടിഞ്ഞാണ്‍ പിടിച്ചുകൊടുത്തത്. 33 ഓവര്‍ എറിഞ്ഞ് 89 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അജാസ് അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. മുംബൈയില്‍ ജനിച്ച് ന്യൂസിലന്‍ഡിന്റെ വിക്കറ്റ് വേട്ടക്കാരനായ താരമാണ് അജാസ് പട്ടേല്‍. തന്റെ എട്ടാം വയസില്‍ […]
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആത്മഹത്യ ചെയ്തു
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും തമിഴ്നാടിന്റെയും മുന്‍ ഓപ്പണിങ് ബാറ്റ്സ്മാന്‍ വി.ബി ചന്ദ്രശേഖര്‍ മരിച്ച നിലയില്‍. ചെന്നൈയിലെ സ്വവസതിയിലാണ് 57 കാരനായ ചന്ദ്രശേഖറെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചന്ദ്രശേഖറിന് ഒരു ക്രിക്കറ്റ് ലീഗ് ടീം ഉണ്ടായിരുന്നുവെന്നും ഇതുണ്ടാക്കിയ സാമ്പത്തിക നഷ്ടത്തില്‍ വളരെ അസ്വസ്ഥനായിരുന്നുവെന്നും കുടുംബം പറഞ്ഞു. തമിഴ്‌നാട് ക്രിക്കറ്റ് ലീഗിൽ വി.ബി കാഞ്ചി വീരൻസ് എന്ന ടീമിന്റെ ഉടമയായിരുന്നു ചന്ദ്രശേഖര്‍. ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്രിക്കറ്റ് പരിശീലനവും ഇവിടെ നല്‍കുന്നുണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും തമിഴ്നാടിന്റെയും മുന്‍ ഓപ്പണിങ് ബാറ്റ്സ്മാന്‍ വി.ബി […]
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനെ ഇന്ന് പ്രഖ്യാപിച്ചേക്കും
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനെ ഇന്ന് പ്രഖ്യാപിച്ചേക്കും. കപില്‍ ദേവിന്‍റെ അധ്യക്ഷതയിലുള്ള സമിതി ഇന്ന് മുംബൈയില്‍ അഭിമുഖം നടത്തുന്നുണ്ട്. അവസാന പട്ടികയിലുള്ള ആറ് പേരും ഇതില്‍ പങ്കെടുക്കും. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിക്കാണ് കൂടുതല്‍ സാധ്യത. അദ്ദേഹത്തിന് കീഴില്‍ ടീം സമീപ കാലത്ത് നേടിയ വിജയങ്ങളാണ് ഇതിന് ശക്തി പകരുന്നത്. കൂടാതെ നായകന്‍ വിരാട് കോഹ്‍ലിക്കും ശാസ്ത്രി തുടരണമെന്നാണ് ആഗ്രഹം. ന്യൂസിലാന്‍ഡ് മുന്‍ കോച്ച് മൈക്ക് ഹെസ്സോണ്‍, മുന്‍ ഓസിസ് താരവും ശ്രീലങ്കന്‍ പരിശീലകനുമായിരുന്ന ടോം […]
വിദേശ ടി20 ലീഗ്;അവസരം ലഭിച്ചത് യുവരാജിന്, മറ്റുള്ളവര്‍ക്കിനി ലഭിക്കില്ല
ഗ്ലോബല്‍ ടി20 ലീഗില്‍ കളിക്കാന്‍ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങിന് ബി.സി.സി.ഐ അനുമതി നല്‍കിയത് കളിക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസമായിരുന്നു. വിരമിച്ച കളിക്കാര്‍ക്കും കാലങ്ങളായി ഇന്ത്യന്‍ ടീമിന് പുറത്തുളളവര്‍ക്കും ഇതുവഴി കളിക്കാന്‍ അവസരം ലഭിക്കും എന്നതും ഫോം നിലനിര്‍ത്താന്‍ സഹായകരമാകും എന്നതുമായിരുന്നു ഇതിന്റെ ഗുണം. എന്നാല്‍ ഇപ്പോഴിതാ ഈ നീക്കത്തില്‍ ഉടക്കുമായി സുപ്രീംകോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റര്‍(സി.ഒ.എ) തന്നെ രംഗത്ത് എത്തിയിരിക്കുന്നു. വിദേശ ലീഗില്‍ കളിക്കാന്‍ യുവരാജിന് അനുമതി നല്‍കിയത് പോലെ എല്ലാവര്‍ക്കും നല്‍കില്ലെന്നാണ് കമ്മിറ്റിയുടെ […]
കൊഹ്‍ലി കരുത്തില്‍ ഇന്ത്യക്ക് പരമ്പര
ഇന്ത്യ – വെസ്റ്റിന്‍ഡീസ് ഏകദിന പരന്പര ഇന്ത്യക്ക്. മൂന്നാം ഏകദിനത്തില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. ക്യാപ്റ്റന്‍ വിരാട് കൊഹ്‍ലിയുടെ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യയുടെ ജയം. കൊഹ്‍ലി 99 പന്തില്‍ 114 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മഴ കാരണം രണ്ട് തവണ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കളി 35 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണെടുത്തത്. ക്രിസ് ഗെയില്‍ 41 പന്തില്‍ 72 റണ്‍സെടുത്തു. മഴ നിയമപ്രകാരം 255 […]
അഫ്രീദി, അക്തര്‍, സര്‍ഫറാസ്… പാക് ക്രിക്കറ്റ് താരങ്ങളുടെ പ്രാര്‍ത്ഥനകളിലും നിറഞ്ഞ് കശ്മീര്‍
ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യപ്പെട്ടതിന് പിന്നാലെ കശ്മീരിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളും. മുന്‍ താരങ്ങളായ ഷഹീദ് അഫീദിയും ഷുഐബ് അക്തറും പിന്തുണയര്‍പ്പിച്ച് കശിമീരിലെ ജനങ്ങളെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ നായകന്‍ സര്‍ഫറാസ് അഹ്മദും അതേ പാത പിന്‍തുടര്‍ന്നു. ഈദ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് കശ്മീരികള്‍ക്ക് പിന്തുണയര്‍പ്പിച്ച് സര്‍ഫറാസ് രംഗത്തെത്തിയത്. കശ്മീരിലെ സഹോദരങ്ങളെ രക്ഷിക്കാനും സകല വെല്ലുവിളികളിലും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും അവരെ തുണക്കാനും ദൈവത്തോട് പ്രാര്‍ഥിക്കുന്നു. അവരുടെ വേദനകളും സങ്കടങ്ങളും ഞങ്ങളും […]