തന്റെ കരിയറിലെ ഉയർച്ചക്ക് കാരണം രാഹുൽ ദ്രാവിഡ് പകർന്ന് നൽകിയ ആദ്യ പാഠങ്ങളാണെന്ന് ഇന്ത്യയുടെ ഭാവി താരമായ ശുബ്മാൻഗിൽ. അണ്ടർ 19 ടീമിന്റെ കോച്ചായിരിക്കെ, ദ്രാവിഡായിരുന്നു ഗില്ലിന്റെ പരിശീലകൻ. കഴിഞ്ഞ മാസം, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇരട്ട ശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായി മാറിയിരന്നു ഈ പത്തൊമ്പതുക്കാരൻ. ഏത് അവസരത്തിലും തന്റെ സ്വതസിദ്ധമായ രീതിയിൽ തന്നെ കളിക്കണമെന്നായിരുന്നു പരിശീലകനായിരിക്കെ ദ്രാവിഡ് പറഞ്ഞിരുന്നതെന്ന് ഗിൽ പറയുന്നു. എന്തുതന്നെ വെല്ലുവിളി നേരിട്ടാലും പയറ്റി വിജയിച്ച ശെെലി […]
Cricket
തിരുമ്പി വന്തിട്ടെന്ന് സൊല്ല്… പ്രാക്ടീസ് വീഡിയോ പങ്ക് വെച്ച് ശ്രീശാന്ത്…
ഐ.പി.എല്ലിലെ വാദുവയ്പ് വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിടേണ്ടി വന്ന മലയാളി താരം ശ്രീശാന്ത് പരിശീലനത്തിനിറങ്ങിയിരിക്കുന്നു. വിലക്കിന് ശേഷം സിനിമയിലും, ടി.വി ഷോയിലും രാഷ്ട്രീയത്തിലുമെല്ലാം ഒരു കൈ നോക്കിയ ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി ബി.സി.സി.ഐ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് ശ്രീ വീണ്ടും പരിശീലനത്തില്‍ സജീവമായത്. ആജീവനാന്ത വിലക്ക് നീക്കി ഏഴ് വര്‍ഷമായി ചുരുക്കിയപ്പോള്‍ അടുത്ത വര്‍ഷം ശ്രീശാന്തിന് കളിക്കാനാവുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ 36 വയസ് കഴിഞ്ഞ താരത്തിന്റെ സാധ്യതകള്‍ എത്രത്തോളമായിരിക്കുമെന്ന് കണ്ട് […]
ഇന്ത്യയുടെ ബാറ്റിങ് പരിശീലകനാവാന്‍ ഇംഗ്ലണ്ടിന്റെ ജൊനാഥന്‍ ട്രോട്ടും
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനാവാന്‍ മുന്‍ ഇംഗ്ലണ്ട് താരം ജൊനാഥന്‍ ട്രോട്ടും. മുഖ്യപരിശീലകനായി രവിശാസ്ത്രീയെ വീണ്ടും തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ബാറ്റിങ്, ഫീല്‍ഡിങ്, ബൗളിങ് തുടങ്ങി സപ്പോര്‍ട്ടിങ് സ്റ്റാഫിനെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. ശ്രീലങ്കയുടെ തിലന്‍ സമരവീര, മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിക്രം റാത്തോര്‍, ഋഷികേശ് കണിതകര്‍, പ്രവീണ്‍ അംരെ, അമോല്‍ മസുംദാര്‍ എന്നിവരാണ് ഇന്ത്യയുടെ ബാറ്റിങ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ അയച്ചത്. സഞ്ജയ് ബംഗാറാണ് നിലവില്‍ ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍. ബംഗാറിന് ഒരിക്കല്‍ കൂടി അവസരം […]
വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര; ആ റെക്കോര്‍ഡും കോഹ്‌ലി തകര്‍ക്കും
നീണ്ട നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടെസ്റ്റ് മത്സരങ്ങളിലേക്ക് മടങ്ങുന്നു. ലോകകപ്പിന് മുമ്പ് ആസ്‌ട്രേലിയക്കെതിരെയായിരുന്നു ഇന്ത്യ അവസാനം ടെസ്റ്റ് കളിച്ചത്. ചേതേശ്വര്‍ പുജാരയുടെ ബാറ്റിങ് കരുത്തില്‍ പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. വിന്‍ഡീസിനെതിരെ ഇന്ത്യ ടെസ്റ്റിനൊരുങ്ങുമ്പോള്‍ എല്ലാവരുടെയും കണ്ണ് നായകന്‍ വിരാട് കോഹ്‌ലിയിലാണ്. ഒരു വിധം എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുന്ന കോഹ്‌ലിക്ക് മുന്നില്‍ അടുത്ത് തന്നെ വഴിമാറാനുള്ളത് ആസ്‌ട്രേലിയന്‍ നായകന്‍ റിക്കിപോണ്ടിങ് സ്ഥാപിച്ച റെക്കോര്‍ഡാണ്. നായകനായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ കളിക്കാരനാണ് […]
റിക്കി പോണ്ടിങിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കാനഡക്കാരന്‍
പതിനാല് വര്‍ഷം വരെ ഇളകാതെ നിന്നിരുന്ന ഒരു റെക്കോര്‍ഡ് തകര്‍ത്ത് കാനഡയുടെ രവീന്ദ്രപാല്‍ സിങ്. അതും ആസ്‌ട്രേലിയയുടെ റിക്കിപോണ്ടിങിന്റെ പേരിലുള്ള റെക്കോര്‍ഡ്. മാത്രമല്ല സ്വന്തമായൊരു റെക്കോര്‍ഡും സ്ഥാപിച്ചു രവീന്ദ്രപാല്‍. ടി20യിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഉയര്‍ന്ന വ്യക്തഗത സ്‌കോര്‍ നേടുന്ന കളിക്കാരനെന്ന റെക്കോര്‍ഡാണ് രവീന്ദ്രപാല്‍ സ്വന്തമാക്കിയത്. 2005ല്‍ ന്യൂസിലാന്‍ഡിനെതിരെ പോണ്ടിങ് നേടിയ 95 റണ്‍സായിരുന്നു ടി20യില്‍ ഇതുവരെയുള്ള ഒരു അരങ്ങേറ്റക്കാരന്റെ ഉയര്‍ന്ന സ്‌കോര്‍. അതാണിപ്പോള്‍ രവീന്ദ്രപാല്‍ തകര്‍ത്തത്. 101 റണ്‍സാണ് രവീന്ദ്രപാല്‍ നേടിയത്. അതും 48 പന്തില്‍. […]
ശ്രീശാന്തിന്റെ വിലക്ക് ബി.സി.സി.ഐ അവസാനിപ്പിക്കുന്നു
മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് ബി.സി.സി.ഐ അവസാനിപ്പിക്കുന്നു. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ബി.സി.സി.ഐ ഏഴ് വര്‍ഷമായി കുറച്ചു. ഇതു പ്രകാരം അടുത്ത ഓഗസ്റ്റോടെ ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും. ബി.സി.സി.ഐ ഓംബുഡ്സ്മാന്‍ ഡി.കെ ജെയിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2013ലാണ് ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് താരമായ ശ്രീശാന്തിനെ ബി.സി.സി.ഐ സസ്പെന്‍ഡ് ചെയ്തത്. പിന്നീട് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല. ഒടുവില്‍ ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ഇടപെട്ട സുപ്രീം കോടതി ആജീവനാന്ത വിലക്ക് […]
‘ജമ്മു കശ്മീര്‍ താരങ്ങളെ സഹായിക്കാന്‍ ബി.സി.സി.ഐ തയ്യാര്‍’
ജമ്മു കശ്മീരിൽ നിന്നള്ള കളിക്കാരെ സഹായിക്കാൻ എല്ലാ അർഥത്തിലും ബി.സി.സി.ഐ ശ്രമിക്കുമെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടറും, ജമ്മു കശ്മീർ ക്രിക്കറ്റ് ടീമിന്റെ പരിശീലകനുമായ ഇർഫാൻ പത്താൻ. പ്രദേശത്തെ നിലവിലുള്ള സാഹചര്യങ്ങൾ മാറുമെന്നും പത്താൻ പ്രത്യാശ പ്രകടിപ്പിച്ചു. ഈ സീസണിനായി ടീം കഠിന പ്രയത്നം നടത്തി. എന്നാൽ അതിനിടയിൽ കർഫ്യൂ പ്രഖ്യാപിച്ചത് തിരിച്ചടിയാവുകയായിരുന്നു. തീർഥാടകർക്കും, ടൂറിസ്റ്റുകൾക്കും പുറമെ, സുരക്ഷാ കാരണങ്ങളാൽ കളിക്കാരോടും ശ്രീനഗർ വിടാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ ശരിയായിക്കഴിഞ്ഞാല്‍, പരിശീലനം വീണ്ടും ആരംഭിക്കുമെന്ന് ജമ്മു കശ്മീര്‍ […]
കോഹ്‍ലി @ ഇന്ത്യന്‍ ടീം; 11 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി താരം
തന്റെ പതിനൊന്ന് വർഷം നീണ്ട ക്രക്കറ്റ് കരിയറിന്റെ ഓർമ്മ പുതുക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി. ആഗസ്റ്റ് 18ന് ക്രീസിൽ പതിനൊന്ന് വർഷങ്ങള്‍ പൂർത്തിയാക്കിയ കോഹ്‍ലി, ഹൃദയഭേദകമായ സന്ദേശം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. 2018ൽ ശ്രീലങ്കക്കെതിരെയായിരുന്നു കോഹ്‍ലിയുടെ അന്താരാഷ്ട്ര ഏകദിന അരങ്ങേറ്റം. പതിനൊന്ന് വർഷം നീണ്ട കരിയറിൽ താൻ സ്വപ്നം കണ്ടതിനേക്കാൾ അനുഗ്രഹം ദെെവം ചൊരിഞ്ഞതായി കോഹ്‍ലി കുറിച്ചു. തങ്ങളുടെ സ്വപ്നം പിന്തുടരുന്നവർക്ക് ശരിയായ വഴി തന്നെ ലഭിക്കട്ടേയെന്ന് ആശംസിച്ച കോഹ്‍ലി, അത് പിന്തുടരാന്‍വേണ്ട കരുത്തുണ്ടാകട്ടെയെന്നും ട്വീറ്റ് […]
‘ഏറ് കൊണ്ട് വീണവനെ എഴുന്നേല്‍പ്പിക്കേണ്ടതും ബൗളറാണ്, അതാണ് മര്യാദ’
രണ്ടാം ആഷസ് മത്സരത്തിനിടെ ഇംഗ്ലീഷ് താരം ജോഫ്രാ ആർച്ചറിന്റെ ബൗൺസർ തലയിൽ തട്ടി സ്റ്റീവ് സ്മിത്ത് ക്രീസിൽ വീണത് ചർച്ചയായവുകയുണ്ടായി. ഇതിൽ ഒടുവിലായി പ്രതികരണവുമായി എത്തിയിരിക്കുകയാണ് പാക് പേസ് ബൗളർ ശുഐബ് അക്തർ. സ്മിത്ത് വീണപ്പോഴുണ്ടായ ആർച്ചറിന്റെ നടപടിയെ വിമർശിച്ചാണ് അക്തർ രംഗത്തെത്തിയത്. ജോഫ്രാ ആർച്ചറിന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിലാണ് സ്റ്റീവ് സ്മിത്തിന് ഏറ് കൊണ്ടത്. മണിക്കൂറില്‍ 148.7 കി.മീ വേഗതയിൽ എത്തിയ പന്ത് സ്മിത്തിന്റെ ഹെൽമറ്റില്ലാത്ത ഭാഗത്താണ് കൊണ്ടത്. എന്നാൽ സംഭവത്തിന് ശേഷം പക്വതയില്ലാത്ത പെരുമാറ്റമാണ് […]
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു നേരെ ഭീകരാക്രമണമുണ്ടാകുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിന് ഇ മെയില്‍ ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നേരെ ഭീകരാക്രമണമുണ്ടാകുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് (പി.സി.ബി) ഇ മെയില്‍ ഭീഷണി സന്ദേശം. ആഗസ്റ്റ് 16 ന് വെള്ളിയാഴ്ചയാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന് അജ്ഞാതമായ ഇ മെയില്‍ സന്ദേശം ലഭിച്ചത്. തീവ്രവാദ സംഘടനകളുടെ പേരോ മറ്റു സൂചനകളോ നല്‍കാതെയാണ് സന്ദേശം അയച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ടീം വെസ്റ്റിന്‍ഡീസ് പര്യടനത്തിലാണ്. ഇ മെയില്‍ ഭീഷണി ലഭിച്ചയുടന്‍ തന്നെ സന്ദേശം പി.സി.ബി, അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്(ഐ.സി.സി) കൈമാറി. ഭീഷണി സന്ദേശത്തിന്റെ കോപ്പി ബി.സി.സി.ഐക്കും ലഭിച്ചിട്ടുണ്ട്. ടൈംസ് […]