മലയാളി സെന്റർ ഫോർവേഡ് താരം മാഡമ്പില്ലത്ത് മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്സിൽ. കാസർഗോഡ് സ്വദേശിയായ റാഫി 2004ൽ എസ്.ബി.ടിയിലാണ് തന്റെ പ്രൊഫഷണൽ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. 2009-10 ഐ ലീഗിൽ ഒരു ഇന്ത്യന്‍ കളിക്കാരന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്ക് റെക്കോർഡായ 14ഗോളുകൾ നേടിക്കൊണ്ട് മഹീന്ദ്ര യുണൈറ്റഡിന്റെ പ്ലെയര്‍ ഓഫ് ദി ഇയർ പുരസ്‌കാരം നേടി. ഹെഡ്ഡറുകളിലൂടെ ഗോളുകൾ നേടുന്നതിൽ ഏറ്റവും മികവു പുലർത്തുന്ന കളിക്കാരനാണ് റാഫി. എ.ടി.കെയിലൂടെ ഐഎസ്എല്ലിൽ എത്തിയ റാഫി ഐഎസ്എൽ മൂന്നാം സീസണിൽ കേരള […]
Cricket
കേരളത്തെ നയിക്കുക ഉത്തപ്പയോ സച്ചിന്‍ ബേബിയോ? ഒടുവില്‍ ഉത്തരമെത്തി
മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ വരുന്ന ആഭ്യന്തര സീസണില്‍ കേരളത്തിനായി കളിക്കുമെന്ന് നേരത്തെ വ്യക്തമായതാണ്. എന്നാല്‍ കേവലമൊരു കളിക്കാരന്‍ എന്നതിലുപരി ക്യാപ്റ്റനാകുമോ എന്ന് ഉത്തപ്പ ടീമിലെത്തിയത് മുതല്‍ ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ഉയര്‍ന്ന ചോദ്യമാണ്. പ്രത്യേകിച്ച് സച്ചിന്‍ ബേബി നായക സ്ഥാനത്ത് മികവ് പുറത്തെടുത്ത് നില്‍ക്കെ. എന്നാല്‍ അത്തരം അഭ്യൂഹങ്ങളോട് പ്രതികരിച്ച് കേരളക്രിക്കറ്റ് അസോസിയേഷന്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നു. കേരളത്തിന്റെ ഏകദിന-ടി20 മത്സരങ്ങളില്‍ ഉത്തപ്പ ടീമിനെ നയിക്കുമെന്ന് കെ.സി.എ വ്യക്തമാക്കിക്കഴിഞ്ഞു. അന്താരാഷ്ട്ര കളിക്കാരനാണ് ഉത്തപ്പ, അദ്ദേഹത്തിന്റെ […]
ക്രിക്കറ്റില്‍ നിന്ന് 85ാം വയസിലൊരു വിരമിക്കല്‍ പ്രഖ്യാപനം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുക എന്നത് പുതുമയുള്ള കാര്യമല്ല. എന്നാലത് 85ാം വയസിലായാലോ. വെസ്റ്റ്ഇന്‍ഡീസിന്റെ സെസില്‍ റൈറ്റാണ് 85ാം വയസില്‍ വിരമിക്കാനൊരുങ്ങി വാര്‍ത്തകളില്‍ ഇടം നേടുന്നത്. പ്രൊഫഷണല്‍ കരിയറില്‍ ഇതുവരെ 7000 വിക്കറ്റുകള്‍ നേടിയ താരം വെസ് ഹാല്‍, സര്‍ ഗാര്‍ഫീല്‍ഡ് തുടങ്ങിയ ഇതിഹാസങ്ങള്‍ക്കൊപ്പം കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ജമൈക്കക്ക് വേണ്ടി കളിച്ച താരമാണ് സെസിൽ റൈറ്റ്.1959ല്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറിയ താരം അവിടുത്തെ ആഭ്യന്തര മത്സരങ്ങളില്‍ കളിച്ചു. 85കാരനായ സെസിൽ റൈറ്റ് രണ്ട് മില്യൺ മത്സരങ്ങൾ […]
രോഹിതിന് പകരം ഹനുമ വിഹാരി എങ്ങനെ എത്തി; വിശദീകരണവുമായി കോഹ്‌ലി
ആന്റിഗ്വയില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മ്മയെ ഉള്‍പ്പെടുത്താത്തതില്‍ വിശദീകരണവുമായി വിരാട് കോഹ്‌ലി. ഹനുമ വിഹാരിയാണ് രോഹിത് ശര്‍മ്മയുടെ പകരമായി എത്തിയത്. ടീമിന്റെ കോമ്പിനേഷന്‍ സന്തുലിതമാക്കാനാണ് ഹനുമ വിഹാരിയെ ടീമിലുള്‍പ്പെടുത്തിയത്, ഓഫ് സ്പിന്നര്‍ ബൗളറായ വിഹാരിയെ പാര്‍ട്ട് ടൈം ബൗളറായി ഉപയോഗപ്പെടുത്താന്‍ സാധിക്കും, ടീം അംഗങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷം ഏറ്റവും നല്ലതെന്ന് തോന്നുന്ന തീരുമാനമാണ് എപ്പോഴും എടുക്കാറുള്ളത്, പുറത്ത് നിന്ന് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും, എന്നാല്‍ എപ്പോഴും ടീമിന്റെ താത്പര്യത്തിനാണ് ഞാന്‍ മുന്‍തൂക്കം നല്‍കാറുള്ളതെന്ന് കോഹ്‌ലി […]
വാതുവെപ്പ്; ഹോങ്കോങ് താരങ്ങള്‍ക്ക് ഐ.സി.സിയുടെ വിലക്ക്
ക്രിക്കറ്റ് വാതുവെപ്പുമായി ബന്ധപ്പെട്ട് രണ്ട് ഹോങ്കോങ് താരങ്ങൾക്ക് ഐ.സി.സിയുടെ വിലക്ക്. ഹോങ്കോങിന്റെ ഇർഫാൻ അഹമദ്, സഹോദരൻ നദീം അഹമദ് എന്നിവർക്കാണ് രാജ്യന്തര ക്രിക്കറ്റ് കൗൺസിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. മറ്റൊരു ഹോങ്കോങ് താരം ഹസീബ് അംജദിന് 5 വർഷത്തെ വിലക്കും ലഭിച്ചു. ഐ.സി.സിയുടെ അഴിമതി വിരുദ്ധ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് വിലക്ക്. ഹോങ്കോങിന്റെ സ്കോട്ലാന്റ്, കാനഡ എന്നീ ടീമുകൾക്കെതിരായ മത്സരങ്ങൾക്കിടെയാണ് ഇവര്‍ വാതുവെപ്പ് നടത്തിയതായി തെളിഞ്ഞത്. 6 അന്താരാഷ്ട്ര ഏകദിനങ്ങളും എട്ട് ടി20യും ഇർഫാൻ അഹമദ് ഹോങ്കോങിനായി കളിച്ചിട്ടുണ്ട്. […]
വെസ്റ്റ്ഇന്‍ഡീസിനെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ
ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ്ഇന്‍ ഡീസിനെതിരെ ഇന്ത്യക്ക് 318 റണ്‍സ് ജയം. 419 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 100 റണ്‍സിന് പുറത്തായി. ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടി. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റുമായി ഇശാന്ത് ശര്‍മയാണ് വിന്‍ഡീസ് ബാറ്റിങ് നിര തകര്‍ത്തതെങ്കില്‍ രണ്ടാം ഇന്നിങ്സില്‍ ആ നിയോഗം ജസ്പ്രീത് ബുംറയ്ക്കായിരുന്നു. മത്സരം അഞ്ചാം ദിനത്തിലേക്ക് കടക്കാതെ തന്നെ ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായ ഇന്ത്യക്ക് 318 റണ്‍സ് ജയം. […]
ടെസ്റ്റില്‍ വമ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കി ബുംറ
ടെസ്റ്റ് ക്രിക്കറ്റില്‍ വമ്പന്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ടെസ്റ്റില്‍ അതിവേഗം 50 വിക്കറ്റുകളെടുക്കുന്ന ഇന്ത്യന്‍ പേസര്‍ എന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനമാണ് ബുംറ ഈ റെക്കോര്‍ഡ് കുറിച്ചത്. വെറും 11 ടെസ്റ്റുകളിൽ നിന്നാണ് ബുംറ 50 വിക്കറ്റുകൾ നേടിയത്. വെങ്കടേഷ് പ്രസാദ്, മുഹമ്മദ് ഷമി എന്നിവരെയാണ് ബുംറ പിന്നിലേക്ക് തള്ളിയത്. 13 ടെസ്റ്റുകളിൽ നിന്ന് 50 വിക്കറ്റുകൾ തികച്ച വെങ്കടേഷ് പ്രസാദ്, മുഹമ്മദ് ഷമി […]
വാലറ്റത്തെ കൂട്ടുപിടിച്ച് ജഡേജയുടെ രക്ഷാപ്രവര്‍ത്തനം; ഇന്ത്യ 297ന് പുറത്ത്
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 297 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ദിനം 6ന് 203 എന്ന നിലയില്‍ ബാറ്റിംങ് തുടങ്ങിയ ഇന്ത്യക്ക് തുണയായത് രവീന്ദ്ര ജഡേജയുടെ(58) അര്‍ധസെഞ്ചുറിയാണ്. നേരത്തെ മുന്‍നിര തകര്‍ന്നിട്ടും പിടിച്ചു നിന്ന രഹാനെയയുടെ(81) ബാറ്റിംങായിരുന്നു ഇന്ത്യക്ക് ആദ്യദിനം തുണയായത്. ആറിന് 203 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ 94 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍ കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഋഷഭ് പന്ത് പുറത്തായി. പിന്നീട് അര്‍ധ […]
രക്ഷകനായി രഹാനെ, കരകയറി ഇന്ത്യ
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ആദ്യ ദിനം 6ന് 203 എന്ന നിലയിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്. മുന്‍ നിര തകര്‍ന്നിട്ടും പിടിച്ചു നിന്ന രഹാനെയാണ്(81) ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 3ന് 25 എന്ന നിലയില്‍ തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഓപണര്‍ മായങ്ക് അഗര്‍വാളിന്(5) വന്‍മതിലാകുമെന്ന് പ്രതീക്ഷിച്ച പുജാരയും(2) ക്യാപ്റ്റന്‍ കോഹ്ലിയും(9) മടങ്ങിയതോടെ ഇന്ത്യ അപകടം മണത്തു. ബൗളിംങ് പിച്ചില്‍ പ്രതാപകാലത്തെ അനുസ്മരിപ്പിക്കും വിധം പന്തെറിഞ്ഞ വിന്‍ഡീസ് പേസര്‍മാരായിരുന്നു ഇന്ത്യന്‍ മുന്‍നിരയെ പുറത്താക്കിയത്. […]
‘രോഹിത്ത് തന്നെ ടെസ്റ്റ് ഓപ്പണ്‍ ചെയ്യട്ടെ’
ക്രിക്കറ്റ് വേൾഡ് കപ്പിൽ മാസ്മരിക പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സമാൻ രോഹിത്ത് ശർമ, ഏവരുടെയും പ്രീതി പിടിച്ചു പറ്റുകയുണ്ടായി. 5 ലോകകപ്പ് സെഞ്ച്വറികൾ നേടി പരിമിത ഓവര്‍ ക്രിക്കറ്റിലെ ഫേവറിറ്റായ താരം പക്ഷെ, ഇപ്പോഴും ടെസ്റ്റ് ടീമിൽ സ്ഥിരത കണ്ടെത്തിയിട്ടില്ല. എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ രോഹിത്ത് തന്നെ ബാറ്റിങ് ഓപ്പൺ ചെയ്യുന്നതാണ് നല്ലതെന്നാണ് മുൻ നായകൻ സൗരവ് ഗാംഗുലി അഭിപ്രായപ്പെടുന്നത്. ഏകദിനത്തിന് സമാനമായി ടെസ്റ്റിലും രോഹിത്ത് തന്നെ ഇന്നിങ്സ് ഓപ്പൺ ചെയ്യണം. ടെസ്റ്റ് വെെസ് […]