വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബുംറ തുടരുന്ന മാസ്മരിക ബൗളിംങ് പ്രകടനത്തെ എല്ലാവരും പ്രശംസകള്‍ കൊണ്ട് മൂടുകയാണ്. തലമുറയില്‍ ഒരിക്കല്‍ സംഭവിക്കുന്ന ബൗളറാണ് ബുംറയെന്നും മറ്റു ബൗളര്‍മാരില്‍ നിന്നും ഒരുപടി മുകളില്‍ നില്‍കാനുള്ള കഴിവ് ബുംറക്കുണ്ടെന്നുമാണ് യുവരാജ് സിങ് പറഞ്ഞത്. ഇതിനൊപ്പം ബുംറയെ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി നേരിടേണ്ടി വന്നതിനെക്കുറിച്ചും യുവി ഓര്‍ത്തു. രഞ്ജി ട്രോഫി മത്സരത്തിനിടെയായിരുന്നു യുവരാജ് സിങ് ആദ്യമായി ബുംറയെ നേരിട്ടത്. 2013ല്‍ മൊഹാലിയില്‍ വെച്ചായിരുന്നു അത്. പഞ്ചാബിനുവേണ്ടിയിറങ്ങിയ യുവരാജിനെ ഗുജറാത്ത് താരമായിരുന്ന […]
Cricket
കപില്‍ ദേവിന്‍റെ റെക്കോര്‍ഡ് പഴങ്കഥയാക്കി ഇശാന്ത് ശര്‍മ്മ
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു റെക്കോര്‍ഡ് പൊളിച്ച് തന്‍റെ പേരിലേക്ക് എഴുതിയിരിക്കുകയാണ് ഇശാന്ത് ശര്‍മ്മ. ഇന്ത്യക്ക് ആദ്യ ലോകകപ്പ് സമ്മാനിച്ച ഇതിഹാസ താരം കപില്‍ ദേവിന്‍റെ പേരിലെ റെക്കോര്‍ഡാണ് ഇശാന്ത് ശര്‍മ്മ പഴങ്കഥയാക്കിയത്. ഏഷ്യക്ക് പുറത്ത് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ പേസര്‍ എന്ന റെക്കോര്‍ഡാണ് ഇശാന്ത് സ്വന്തമാക്കിയത്. വിന്‍ഡീസിന്‍റെ ആദ്യ ഇന്നിങ്സില്‍ ഹാമില്‍ട്ടണെ കൊഹ്‍ലിയുടെ കൈകളില്‍ എത്തിച്ചാണ് ഇശാന്ത് ഈ റെക്കോര്‍ഡ് സ്വന്തം അക്കൌണ്ടില്‍ എഴുതി […]
ബുംറയുടെ ആക്ഷന്‍ നിയമപരമോ? വിമര്‍ശകരുടെ വായടപ്പിച്ച് ഗവാസ്‌കര്‍
ടെസ്റ്റ് ക്രിക്കറ്റില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറായി മിനുറ്റുകള്‍ക്കകമാണ് ആ വിവാദം ആരംഭിച്ചത്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് പേസ് ബൗളറും കമന്റേറ്ററുമായ ഇയാന്‍ ബിഷപായിരുന്നു ബുംറയുടെ ആക്ഷന്‍ സംബന്ധിച്ച ആദ്യ വെടിപൊട്ടിച്ചത്. എന്നാല്‍ അപ്പോള്‍ തന്നെ കമന്ററി ബോക്‌സിലുണ്ടായിരുന്ന ഇന്ത്യയുടെ ബാറ്റിംങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ കുറിക്കുകൊള്ളുന്ന മറുപടിയും നല്‍കി. ‘ജസ്പ്രീത് ബുറയെ പോലൊരു ബൗളറുടെ ആക്ഷനില്‍ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു, അത് എനിക്ക് വിശ്വസിക്കാന്‍ പോലും സാധിക്കുന്നില്ല. ബുംറയുടെ ആക്ഷന്‍ തികച്ചും വ്യത്യസ്ഥമാണ്. സമ്മതിക്കുന്നു. […]
ഇന്ത്യയുടെ സൂപ്പര്‍സ്റ്റാറാണ് പാണ്ഡ്യ; പൊള്ളാര്‍ഡ് പറയുന്നു..
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത കളിക്കാരനാണ് ഹാര്‍ദ്ദിക്ക് പാണ്ഡ്യ. ചുരുങ്ങിയ കാലംകൊണ്ട് തന്നെ ടീമില്‍ തന്റെ സാന്നിധ്യം ഈ മുംബൈക്കാരന്‍ അറിയിച്ചുകഴിഞ്ഞു. ക്രീസിനുപുറത്തും ആള് ചില്ലറക്കാരനല്ല. ഇതിനകം വിവാദ പരാമര്‍ശത്തിന്റെ പേരില്‍ സസ്‌പെന്‍ഷനും നേരിട്ടു. ഈ കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ അടുത്താണ്. ഇങ്ങനെയൊക്കെയാണെങ്കിലും ലോകകപ്പിന് ശേഷം വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. വിശ്രമം അനുവദിച്ചതായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ദ്ദിക്ക് പാണ്ഡ്യ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടാന്‍ കാരണം വെസ്റ്റ്ഇന്‍ഡീസുകാരനും ഐ.പി.എല്ലില്‍ […]
വിന്‍ഡീസ് ടെസ്റ്റ്; കോഹ്‍ലിക്കും മായങ്കിനും അര്‍ധ സെഞ്ച്വറി
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് എടുത്തിട്ടുണ്ട്. നായകന്‍ വിരാട് കോഹ്‍ലി, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി പുറത്തായി. വിന്‍ഡീസ് നായകന്‍ ജേസന്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. വിന്‍ഡീസ് പര്യടനത്തില്‍ സമ്പൂര്‍ണ ജയം ലക്ഷ്യമിട്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് ഇറങ്ങിയ ഇന്ത്യക്ക് കിട്ടിയത് മോശം തുടക്കം. 46 റണ്‍സിനിടെ കെ.എല്‍ രാഹുലും ചേതേശ്വര്‍ പൂജാരയും മടങ്ങി. […]
ഒഴിവാക്കിയതല്ല, ധോണി ഞങ്ങള്‍ക്കാണ് സമയം തന്നതെന്ന് സെലക്ടര്‍
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ധോണിയെ ഒഴിവാക്കിയെന്ന വിവാദങ്ങള്‍ ഉയര്‍ന്നത്. ഇപ്പോഴിതാ അതിന് വിശദീകരണവുമായി ഇന്ത്യന്‍ ടീം സെലക്ടര്‍തന്നെ എത്തിയിരിക്കുന്നു. ധോണിയെ ടീം തെരഞ്ഞെടുപ്പില്‍ നിന്നും ഒഴിവാക്കിയതല്ലെന്നാണ് സെലക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. ട്വന്റി 20 ലോകകപ്പിന് ഇന്ത്യന്‍ ടീമിനെ ഒരുക്കാനായി സമയം നല്‍കുകയാണ് ധോണി ചെയ്തതെന്നാണ് സെലക്ടറുടെ വിശദീകരണം. ഓരോ തവണ ടീം തെരഞ്ഞെടുപ്പ് നടക്കുമ്പോഴും ധോണിയെ ചൊല്ലിയാണ് കൂടുതലും വിവാദങ്ങളുണ്ടാകുന്നത്. എക്കാലത്തും ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ധോണി. ഇത്തരം വിവാദങ്ങള്‍ക്ക് അദ്ദേഹം […]
കശ്മീരിനെ ചൊല്ലി ഗംഭീര്‍ അഫ്രീദി പോര്
ക്രിക്കറ്റ് കളിച്ചിരുന്ന കാലത്തും ഗംഭീറും അഫ്രീദിയും തമ്മില്‍ പരസ്പരം പോരടിച്ചിട്ടുണ്ട്. ഇപ്പോഴിതാ കശ്മീരിനെ ചൊല്ലി ട്വിറ്ററില്‍ പോരടിക്കുകയാണ് ഇരുവരും. അഫ്രീദിക്ക് ഇപ്പോഴും ബുദ്ധിയുറച്ചിട്ടില്ലെന്നും ഓണ്‍ലൈനില്‍ കിന്റര്‍ഗാര്‍ഡന്‍ ട്യൂഷന്‍ ഏര്‍പെടുത്താമെന്നുമായിരുന്നു ഗംഭീറിന്റെ പരിഹാസം. ഇതിനെതിരെ അഫ്രീദിയും രംഗത്തെത്തിയിട്ടുണ്ട്. കശ്മീരിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 30ന് ഉച്ചയ്ക്ക് 12ന് രാജ്യമെമ്പാടും സൈറന്‍ മുഴക്കുമെന്നും സെപ്റ്റംബര്‍ ആറിന് പ്രതിരോധ ദിനാചരണം സംഘടിപ്പിക്കുമെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞിരുന്നു. ഇതിന് പിന്തുണ നല്‍കി അഫ്രീദി […]
സ്പിന്‍ കുരുക്കില്‍ നട്ടം തിരിഞ്ഞ് ദക്ഷിണാഫ്രിക്ക എ; ആദ്യ ഏകദിനം ഇന്ത്യ എക്ക്
തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 69 റണ്‍സ് ജയം. 328 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക എ 258 റണ്‍സിന് പുറത്തായി. ഇന്ത്യ എയ്ക്ക് വേണ്ടി യുസ്‍വേന്ദ്ര ചാഹല്‍ 5 വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്ക എയ്ക്ക് വേണ്ടി റീസ ഹെന്‍ട്രിക്സ് നേടിയ സെഞ്ച്വറി പാഴായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ആറ് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സ് എടുത്തു. ശിവം ദൂബെ […]
ഒരു ഇന്ത്യന്‍ ബൗളറുടെ മികച്ച സ്‌പെല്‍; ബുംറയെ പുകഴ്ത്തി ബൗളിങ് കോച്ച്
ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തി ബൗളിങ് പരിശീലകന്‍ ഭാരത് അരുണ്‍. താന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച സ്‌പെല്ലാണ് വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ബുംറ കാഴ്ചവെച്ചതെന്ന് ഭാരത് അരുണ്‍ പറഞ്ഞു. ഇന്ത്യ 318 റണ്‍സിന് വിജയിച്ച മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. മികവുള്ള ബൗളറാണ് ബുംറ, സാഹചര്യങ്ങള്‍ക്കനുസരിച്ച് ബൗളിങ് ശൈലിയില്‍ മാറ്റംവരുത്താനുള്ള കഴിവാണ് ബുംറയെ വ്യത്യസ്തനാക്കുന്നത്, ഈ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലെയും ബൗളിങ് […]
ശ്രീലങ്കയുടെ അജന്ത മെന്‍ഡിസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ശ്രീലങ്കന്‍ സ്പിന്നര്‍ അജന്ത മെന്‍ഡിസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. നിഗൂഢ സ്പിന്നര്‍ എന്ന് വിളിപ്പേരുള്ള മെന്‍ഡിസ് ശ്രീലങ്കയ്ക്കായി 19 ടെസ്റ്റുകളും 87 ഏകദിനങ്ങളും 39 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 288 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 2015 ഡിസംബറിലായിരുന്നു അവസാനമായി മെന്‍ഡിസ് ശ്രീലങ്കയ്ക്കായി കളിച്ചത്. 2008ലെ ഏഷ്യാകപ്പ് ഫൈനലിലാണ് മെന്‍ഡിസ് എന്ന ബൗളറെ ലോകം തിരിച്ചറിഞ്ഞത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ ആറ് വിക്കറ്റുകളാണ് മെന്‍ഡിസ് വീഴ്ത്തിയത്. മെന്‍ഡിസിന്റെ കാരംബോളിന് മുന്നില്‍ അന്ന് സെവാഗും ഗംഭീറുമടങ്ങുന്ന പ്രതിഭാസമ്പന്നരായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് […]