ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ്മയെ ഇന്ത്യയുടെ ഓപ്പണറാക്കുമെന്ന പ്രഖ്യാനം കയ്യടികളോടെയാണ് ആരാധകര്‍ വരവേറ്റത്. ഏകദിന ക്രിക്കറ്റിലെ രോഹിത് ശര്‍മ്മയുടെ ഫോം തന്നെയാണ് ഇതിന് കാരണവും. സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ തുടങ്ങിയ താരങ്ങളും ഈ തീരുമാനത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ എതിര്‍ത്ത് മുന്‍ ഇന്ത്യന്‍ താരം നയന്‍ മോംഗിയ എത്തിയിരിക്കുന്നു. രോഹിത്തിനെ ടെസ്റ്റിലും ഓപ്പണറാക്കിയുള്ള പരീക്ഷണം വിജയിക്കില്ലെന്നാണ് മോംഗിയ പറയുന്നത്. ടെസ്റ്റ് ഓപ്പണര്‍ എന്നത് ഒരു പ്രത്യേകതയുള്ള ജോലിയാണെന്നും മോംഗിയ പറയുന്നു. […]
Cricket
ടി20യില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് അഫ്ഗാനിസ്താന്‍
ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് അഫ്ഗാനിസ്താന്‍. ടി20യില്‍ തുടര്‍ച്ചയായ പന്ത്രണ്ട് വിജയങ്ങള്‍ സ്വന്തമാക്കുന്ന ടീം എന്ന നേട്ടമാണ് അഫ്ഗാനിസ്താന്‍ നേടിയത്. അവരുടെ തന്നെ പതിനൊന്ന് വിജയങ്ങള്‍ എന്ന റെക്കോര്‍ഡാണ് തകര്‍ത്തത്. ഇന്നലെ ബംഗ്ലാദേശിനെ 25 റണ്‍സിന് തോല്‍പിച്ചതോടെയാണ് അഫ്ഗാനിസ്താന്‍ വിജയത്തില്‍ റെക്കോര്‍ഡിട്ടത്. മുഹമ്മദ് നബിയുടെ തകര്‍പ്പന്‍ ബാറ്റിങാണ്(54 പന്തില്‍ 84) അഫ്ഗാനിസ്താന് വിജയമൊരുക്കിയത്. 37 പന്തില്‍ 40 റണ്‍സുമായി അസ്ഗര്‍, നബിക്ക് പിന്തുണ കൊടുത്തു. ഇവരുടെ ബാറ്റിങ് മികവില്‍ അഫ്ഗാനിസ്താന്‍ ഉയര്‍ത്തിയത് 165 എന്ന വിജയലക്ഷ്യം. എന്നാല്‍ […]
ആഷസ് പരമ്പര സമനിലയില്‍; അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം
ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 135 റണ്‍സ് ജയം. രണ്ടാം ഇന്നിംഗ്സില്‍ 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആസ്ത്രേലിയ 263 റണ്‍സിന് പുറത്തായി. സെഞ്ചുറി നേടിയ മാത്യു വെയ്ഡ് മാത്രമാണ് ഓസീസ് നിരയില്‍ പിടിച്ചുനിന്നത്. വെയ്ഡ് 166 പന്തില്‍ 117 റണ്‍സെടുത്തു. മറ്റാര്‍ക്കും 25 റണ്‍സിന് മുകളില്‍ നേടാനായില്ല. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട്ട് ബോര്‍ഡും ജാക്ക് ലീച്ചും നാല് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിങ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ജോഫ്രേ ആര്‍ച്ചറാണ് കളിയിലെ താരം. […]
കളിക്കിടെ കറണ്ട് പോയി ; ഇരുട്ടിലായി ബംഗ്ലാദേശ് – സിംബാബ്‌വെ മത്സരം
ബംഗ്ലാദേശില്‍ ഇന്നലെ ആരംഭിച്ച ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റിന്റെ ആദ്യ മത്സരം വാര്‍ത്തയില്‍ നിറയുന്നത് കളിക്കിടെ കറണ്ട് പോയതിന്റെ പേരില്‍. ധാക്കയിലെ ഷേര്‍ ഇ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ബംഗ്ലാദേശ് – സിംബാബ്‌വെ മത്സരത്തിലാണ് വൈദ്യുതി മുടങ്ങിയതിനെത്തുടര്‍ന്ന് കളി തടസപ്പെട്ടത്. ഈ സമയം ഗ്യാലറിയില്‍ കാണികള്‍ തങ്ങളുടെ മൊബൈല്‍ ഫോണ്‍ ഫ്ലാഷുകളും ഓഫാക്കിയതോടെ സ്റ്റേഡിയത്തില്‍ മൊത്തം കൂറ്റാക്കൂരിരുട്ടായി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയുടെ പതിനേഴാം ഓവറിലായിരുന്നു സംഭവം. വൈദ്യുതി ബന്ധത്തില്‍ വന്ന പാളിച്ച മൂലം സ്റ്റേഡിയത്തിലെ […]
അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ന്: ഇന്ത്യ -ബംഗ്ലാദേശിനെ നേരിടും
ശ്രീലങ്കയില്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റിന്‍റെ ഫൈനല്‍ മല്‍സരം ഇന്ന് നടക്കും. ഇന്ത്യ -ബംഗ്ലാദേശിനെ ആണ് ഇന്ന് നേരിടുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഫൈനലില്‍ എത്തിയത്. സെമിഫൈനല്‍ മത്സരം മഴ കാരണം നടന്നിരുന്നില്ല. നിലവിലെ അണ്ടര്‍ 19 ചാമ്ബ്യാന്മാരാണ് ഇന്ത്യ. ബംഗ്ലാദേശ് ആദ്യമായാണ് ഫൈനലില്‍ എത്തുന്നത്. ശ്രീലങ്കയെ 42 റണ്‍സിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് ഫൈനലില്‍ എത്തിയത്. അണ്ടര്‍ 19 ഏഷ്യ കപ്പ് ഇന്ത്യ ഇതുവരെ ആറ് തവണ നേടിയിട്ടുണ്ട്. മഴ കാരണം […]
പേര് മാറ്റി; ഫിറോസ് ഷാ കോട്‍ല സ്റ്റേഡിയം ഇനി അരുണ്‍ ജെയ്റ്റ്‍ലി സ്റ്റേഡിയം
ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിന്റെ പേര് മാറ്റി ഡി.ഡി.സി.എ. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം എന്നാണ് പുനർനാമകരണം ചെയ്തിരിക്കുന്നത്. അന്തരിച്ച മുന്‍ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയോടുള്ള ആദരസൂചകമായാണ് പേര് മാറ്റം. മുൻ ധനമന്ത്രിയുടെ കുടുംബത്തിന്റെ സാന്നിധ്യത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായാണ് പുനര്‍ നാമകരണ ചടങ്ങ് ഉത്ഘാടനം ചെയ്തത്. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഇന്ത്യന്‍ നായകന്‍ എന്ന ബഹുമതി, എം.എസ് ധോണിയെ പിന്നിലാക്കി സ്വന്തമാക്കിയ വിരാട് കൊഹ്‍ലിയുടെ പേരില്‍ ഒരു പുതിയ പവലിയനും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. അണ്ടർ 19 കളിക്കാരനില്‍ […]
“ധോണി വിരമിക്കുന്നതിനെ പറ്റി ഒരു സൂചനയും ഇല്ല”
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ പറ്റി സെലക്ഷന്‍ കമ്മിറ്റിക്ക് ഒരു വിവരവും ഇല്ലെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ്. ട്വിറ്ററില്‍ വിരാട് കോഹ്‌ലി ധോണിയുടെ കൂടെയുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതോടെയാണ് ധോണി വിരമിക്കുമെന്ന ഊഹാപോഹങ്ങള്‍ പുറത്തുവന്നത്. ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ധോണിക്കായിരുന്നില്ല. തുടര്‍ന്ന് ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ധോണി വിരമിക്കലിനെ പറ്റി ഒന്നും സൂചിപ്പിച്ചിരുന്നില്ല. എന്നാല്‍ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഇന്ത്യന്‍ ടീമിനെ […]
സക്സേന മാന്‍ ഓഫ് ദ മാച്ച്; ഇന്ത്യ എയ്ക്ക് ജയം
തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ആദ്യ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ ടീമിന് ഏഴ് വിക്കറ്റിന്‍റെ മിന്നും ജയം. മത്സരത്തില്‍ ഓള്‍റൗണ്ട് മികവിലൂടെ തിളങ്ങിയ കേരള രഞ്ജി താരം ജലജ് സക്സേനയാണ് മാന്‍ ഓഫ് ദ മാച്ച്. മത്സരത്തിന്‍റെ ആദ്യ ഇന്നിംഗ്സില്‍ പുറത്താകാതെ അര്‍ധ സെഞ്ചുറിയും (61) രണ്ടാം ഇന്നിംഗ്സില്‍ രണ്ടും വിക്കറ്റുകളും സക്സേന നേടിയിരുന്നു. വിജയലക്ഷ്യമായ 48 റണ്‍സ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടി. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 186 റണ്‍സില്‍ അവസാനിച്ചിരുന്നു. 179/9 എന്ന […]
പാകിസ്താന്‍ പര്യടനത്തില്‍ നിന്നും പിന്‍മാറണം; ശ്രീലങ്കന്‍ താരങ്ങളെ ഇന്ത്യ ഭീഷണിപ്പെടുത്തിയതെന്ന് പാക് മന്ത്രി
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സെപ്തംബര്‍ 27ന് തുടങ്ങാനിരിക്കുന്ന ശ്രീലങ്കയുടെ പാകിസ്താന്‍ പര്യടനത്തില്‍ നിന്ന് 10 ലങ്കന്‍ താരങ്ങള്‍ വിട്ടുനില്‍ക്കുന്നുവെന്ന് അറിയിച്ചിരുന്നു. ഇത് വലിയ തിരിച്ചടിയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് നല്‍കുക. എന്നാല്‍ ഇതിന് കാരണം ഇന്ത്യയാണെന്ന ആരോപണമാണ് പാകിസ്താനില്‍ നിന്നും ഉയര്‍ന്നു വരുന്നത്. പാകിസ്താന്‍ മന്ത്രി ഫവാദ് ചൌദരിയാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. പാകിസ്താന്‍ പര്യടനത്തില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ ഐ.പി.എല്ലില്‍ നിന്നും താരങ്ങളെ ഒഴിവാക്കുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയതിനാലാണ് താരങ്ങള്‍ പാക് പര്യടനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് ചൌദരി ട്വിറ്ററില്‍ […]
അഫ്ഗാനിസ്ഥാന് ചരിത്ര ജയം
അഫ്ഗാനിസ്ഥാന് ഇത് ചരിത്ര നിമിഷം. 224 റണ്‍സിന് താരതമ്യേന ശക്തരായ ബംഗ്ലാദേശിനെ തറ പറ്റിച്ചതോടെ മറ്റ് രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ നേടുന്ന ആദ്യത്തെ ടെസ്റ്റ് ജയം പിറന്നു. പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം വിജയിച്ച അഫ്ഗനാന്‍ കപ്പും സ്വന്തമാക്കി. ആദ്യ ഇന്നിങ്സില്‍ റഹ്മത്ത് ഷായുടെ സെഞ്ച്വറി കരുത്തില്‍ 342 റണ്‍സ് നേടിയ അഫ്ഗനിസ്ഥാന്‍ ബംഗ്ലാദേശിനെ 205 റണ്‍സിനൊതുക്കി രണ്ടാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. നായകന്‍ റാഷിദ് ഖാന്‍ 55 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടി. രണ്ടാം ഇന്നിങ്സ് […]