വിജയ് ഹസാരെ ട്രോഫിക്കായുള്ള ഏകദിന മത്സരത്തില്‍ ഗോവക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്കോര്‍. സഞ്ജു സാംസണ്‍ എന്ന പോരാളിയുടെ തേരിലേറി കേരളം കടന്നുകയറിയത് ചരിത്രത്തിലേക്ക്. 125 പന്തുകളില്‍ നിന്നാണ് സഞ്ജു ഇരട്ട സെഞ്ച്വറി കുറിച്ചത്. 20 ഫോറുകളും ഒമ്പത് സിക്സുകളും ഈ കൂറ്റന്‍ ഇന്നിങ്സില്‍ ഉള്‍പ്പെടുന്നു. വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും ചരിത്രത്തിലാദ്യത്തെ ഇരട്ട സെഞ്ച്വറിയും അദ്ദേഹം സ്വന്തമാക്കി. ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നേടുന്ന ഉയര്‍ന്ന സ്കോറും സഞ്ജു […]
Cricket
വിജയ് ഹസാരെ; സഞ്ജുവിന്‍റെ ചിറകില്‍ പറന്നുയര്‍ന്ന് കേരളം
വിജയ് ഹസാരെ ട്രോഫിക്കായുള്ള ഏകദിന മത്സരത്തില്‍ ഗോവക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്കോര്‍. സഞ്ജു സാംസണ്‍ എന്ന പോരാളിയുടെ തേരിലേറി കേരളം കടന്നുകയറിയത് ചരിത്രത്തിലേക്ക്. കേരളം 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 377 എന്ന കൂറ്റന്‍ സ്കോര്‍ നേടി. 125 പന്തുകളില്‍ നിന്നാണ് സഞ്ജു ഇരട്ട സെഞ്ച്വറി കുറിച്ചത്. വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും ചരിത്രത്തിലാദ്യത്തെ ഇരട്ട സെഞ്ച്വറിയും അദ്ദേഹം സ്വന്തമാക്കി. ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നേടുന്ന […]
കോഹ്‍ലിക്ക് ഡബ്‍ള്‍, ദക്ഷിണാഫ്രിക്കക്ക് തകര്‍ച്ച
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കക്ക് തകര്‍ച്ച. ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനെ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കക്ക് 36 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. എല്‍ഗാര്‍ (6), മാര്‍ക്രം (0), ബാവുമ (8) എന്നിവരുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടപ്പെട്ടത്. ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ ഇരട്ട സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ടെസ്റ്റില്‍ ഏഴാം ഇരട്ട സെഞ്ചുറി നേടിയ കോഹ്‍ലി 336 പന്തില്‍ രണ്ടു സിക്‌സും 33 ബൗണ്ടറികളുമായി 254 […]
ചരിത്രം രചിച്ച് കൊഹ്‍ലി; നായകനായി 40 സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരന്‍
ടെസ്റ്റില്‍ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്റെ 26-ാം സെഞ്ച്വറി സ്വന്തമാക്കി. ഇതോടെ നായകനായി 40 സെഞ്ച്വറികൾ നേടിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന പുതുചരിത്രം കൊഹ്‍ലി രചിച്ചു. ടെസ്റ്റില്‍ ഇന്ത്യന്‍ നായകനായി 19ാമത്തെ സെഞ്ച്വറിയാണ് പൂനെയില്‍ കൊഹ്‌ലി കുറിച്ചത്. ഏകദിനത്തില്‍ നായകനായി ഇതിനകം 21 സെഞ്ച്വറികൾ കൊഹ്‍ലി നേടിയിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ നായകനായി ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ളത് മുൻ ആസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങാണ്. 41 സെഞ്ച്വറികളാണ് പോണ്ടിങ് നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറി കൂടി നേടിയാല്‍ […]
മായങ്ക് അഗര്‍വാളിന് സെഞ്ച്വറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയുമായി മായങ്ക് അഗര്‍വാള്‍. 183 പന്തില്‍ 16 ഫോറും രണ്ടു സിക്‌സും ഉള്‍പ്പെടെയാണ് അഗര്‍വാള്‍ ടെസ്റ്റിലെ രണ്ടാം സെഞ്ചുറി കുറിച്ചത്. 195 പന്തില്‍ 16 ഫോറും രണ്ടു സിക്‌സും സഹിതം 108 റണ്‍സെടുത്ത അഗര്‍വാളിനെ കഗീസോ റബാദ പുറത്താക്കി. ചേതേശ്വര്‍ പൂജാര (58), ഓപ്പണര്‍ രോഹിത് ശര്‍മ (14) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. 62 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റന്‍ […]
രോഹിത് ശര്‍മ്മയെ സ്വതന്ത്ര്യമായി വിടൂ: മാധ്യമങ്ങളോട് കോഹ്‍ലിയുടെ അഭ്യര്‍ത്ഥന
ടെസ്റ്റില്‍ രോഹിത് ശര്‍മ്മ എന്തു ചെയ്യുന്നുവെന്ന് പിന്തുടരാതെ അദ്ദേഹത്തിന് തന്‍റെ സ്വതസിദ്ധ ശൈലി പിന്തുടരാനുള്ള സ്വതന്ത്ര്യം നല്‍കണമെന്ന് മാധ്യമപ്രവര്‍ത്തകരോട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ ഓപ്പണറെന്ന നിലയിലുള്ള തന്‍റെ കഴിവ് അദ്ദേഹം തെളിയിച്ചിരുന്നു. രണ്ടിന്നിങ്സുകളിലുമായി രണ്ടു സെഞ്ച്വറികളാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ രോഹിത് ശര്‍മ്മയെ അമിതമായി മാധ്യമങ്ങള്‍ പിന്തുടരുന്ന സാഹചര്യത്തിലാണ് ക്യാപ്റ്റന്‍റെ പ്രതികരണം. രോഹിത് ശര്‍മ്മയെ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അനുവദിക്കണം, ഒന്നാം ടെസ്റ്റില്‍ ശര്‍മ്മയുടെ […]
തന്റെ റെക്കോര്‍ഡ് അശ്വിന്‍ മറികടക്കുമെന്ന് ഹര്‍ഭജന്‍ സിങ്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ ഇന്ത്യയുടെ രവിചന്ദ്ര അശ്വിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ടെസ്റ്റില്‍ തന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ അശ്വിനാവുമെന്ന് ഹര്‍ഭജന്‍ പറയുന്നു. ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ കുംബ്ലെക്കും കപില്‍ ദേവിനും ഹര്‍ഭജനും ശേഷം നാലാം സ്ഥാനത്താണ് അശ്വിന്‍. 417 വിക്കറ്റുകളാണ് ഹര്‍ഭജന്‍ വീഴ്ത്തിയത്. 350 വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്. അതേസമയം വേഗത്തില്‍ 350 വിക്കറ്റുകള്‍ വീഴ്ത്തുന്ന താരം എന്ന റെക്കോര്‍ഡ് അശ്വിന്റെ പേരിലാണ്. നിലവിലെ ഫോം […]
വിജയ് ഹസാരെ ട്രോഫിയില്‍ ഛത്തീസ്ഗഡിനെ തകര്‍ത്ത് കേരളം
വിജയ് ഹസാരെ ട്രോഫിയില്‍ ഛത്തീസ്ഗഡിനെ 65 റണ്‍സിന് തകര്‍ത്ത് കേരളം. കേരള ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഛത്തീസ്ഗഡ് 46 ഓവറില്‍ 231 റണ്‍സിന് പുറത്തായി. ഒരുഘട്ടത്തില്‍ രണ്ടിന് 159 റണ്‍സെന്ന നിലയിലായിരുന്ന ഛത്തീസ്ഗഡ് പിന്നീട് തകരുകയായിരുന്നു. നാലു വിക്കറ്റെടുത്ത എം.ഡി നിധീഷും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ സന്ദീപ് വാര്യര്‍, കെ.എം. ആസിഫ് എന്നിവരാണ് ഛത്തീസ്ഗഡിനെ എറിഞ്ഞിട്ടത്. ജിവാന്‍ജോത് സിങ് (56), അഷുതോഷ് സിങ് (77) എന്നിവര്‍ അര്‍ധ സെഞ്ചുറികളുമായി പൊരുതിയെങ്കിലും ഛത്തീസ്ഗഡിന് വിജയത്തിലെത്താനായില്ല. […]
രഹാനെക്ക് ഇനി പുതിയ ഇന്നിങ്സ്
അച്ഛനായതിന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഇന്ത്യൻ താരം അജിൻക്യ രഹാനെ. ഭാര്യക്കും പെൺകുഞ്ഞിനുമൊപ്പമുള്ള ചിത്രം താരം തന്റെ ഔദ്യോഗിക ട്വിറ്റർ, ഇന്റസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയാണ് പുറത്ത് വിട്ടത്. സച്ചിൻ ഉൾപ്പടെയുള്ളവർ കുഞ്ഞിനും മാതാപിതാക്കൾക്കും ആശംസകളുമായെത്തി. നിലവിൽ ദക്ഷിണാഫ്രിക്കക്കെതിരായുള്ള ഇന്ത്യയുടെ ടെസ്റ്റ് ഇലവനിലുണ്ട് രഹാനെ. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന്റെ ലീഡ് നേടിയിട്ടുണ്ട്. വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരിയ ഇന്ത്യ, ഐ.സി.സിയുടെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തി.
ഗംഭീറിന്റെ കരിയര്‍ പാതിവഴിയില്‍ അവസാനിക്കാന്‍ കാരണക്കാരന്‍ താനാണെന്ന് പാക് താരം
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് ഗൌതം ഗംഭീർ. അനായാസം റണ്‍സ് വാരിക്കൂട്ടുന്നതില്‍ ഗംഭീറിന്റെ ഒരു പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു. ക്രിക്കറ്റ് ലോകത്തോട് വിട പറഞ്ഞ് രാഷ്ട്രീയത്തിലേക്ക് ചേക്കേറുന്നതിന് മുമ്പ് ടീം ഇന്ത്യയുടെ ജേഴ്സിയില്‍ 147 ഏകദിനങ്ങൾ കളിച്ച ഗംഭീർ 11 സെഞ്ച്വറികളും 34 അർധസെഞ്ച്വറികളുമായി 5,238 റൺസ് നേടിയിട്ടുണ്ട്. 2007 ൽ നടന്ന ടി 20 ലോകകപ്പ് വിജയത്തിൽ ഇന്ത്യന്‍ ടീമിന്റെ കുന്തമുനയായിരുന്നു ഗംഭീര്‍. ഇന്ത്യക്ക് വേണ്ടി 38 ടി20 കളും കളിച്ചിട്ടുണ്ട്. […]