ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഏറ്റവുംമികച്ച ബാറ്റർമാരിലൊരാളാണ് ഹർമൻപ്രീത് കൗർ. 2017-ൽ അർജുന അവാർഡ് നേടിയ മുപ്പതുകാരി പക്ഷേ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ബാറ്റിംഗ് പെർഫോമൻസിന്റെ പേരിലല്ല, മറ്റൊരു ബാറ്റിംഗ് അവസാനിപ്പിച്ച കിടിലൻ ക്യാച്ചിന്റെ പേരിലാണ്. ഇന്ത്യൻ വനിതകളും വെസ്റ്റ് ഇൻഡീസ് വനിതകളും തമ്മിലുള്ള ഏകദിന മത്സരത്തിലാണ് സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന വിൻഡീസ് ക്യാപ്ടൻ സ്റ്റെഫാനി ടെയ്‌ലറിനെ പറന്നെടുത്ത ക്യാച്ചിൽ പുറത്താക്കി ഹർമൻപ്രീത് സോഷ്യൽ മീഡിയയുടെ താരമായത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിൻഡീസിനെ മുന്നിൽനിന്നു നയിച്ച സ്‌റ്റെഫാനി സെഞ്ച്വറി […]
Cricket
ധോണി എപ്പോള്‍ വിരമിക്കും ? രോഹിത് ശര്‍മ്മയുടെ മറുപടി ഇങ്ങനെ…
ലോകകപ്പിൽ ഇന്ത്യ പുറത്തായതുമുതൽ ധോണിയുടെ വിരമിക്കൽ ചർച്ചാവിഷയമാണ്. എന്നാല്‍ ഇന്നുവരെ ഈ ചോദ്യത്തിന് ഉത്തരങ്ങളൊന്നുമായിട്ടില്ല. ഏറ്റവുമൊടുവില്‍ രോഹിത് ശര്‍മ്മക്ക് നേരെയും ഈ ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ എറിഞ്ഞു. ധോണി എന്ന് വിരമിക്കും ? ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീം ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശര്‍മ്മക്കും ഈ ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. അദ്ദേഹം മറുപടി നല്‍കിയത് ഇങ്ങനെ : “സത്യമായും എനിക്കറിയില്ല. എം.എസ് ധോണി നിരവധി പരിപാടികൾക്ക് പോകുന്നുണ്ട്. എന്തുകൊണ്ടാണ് ആളുകൾ അദ്ദേഹത്തോട് നേരിട്ട് ചോദിക്കാത്തത്? ഇവിടെ എന്താണ് […]
വിക്കറ്റ് കീപ്പറിന് നേരെ തിരിഞ്ഞുനിന്ന് ഓസീസ് താരത്തിന്റെ ബാറ്റിങ്; വൈറലായി വീഡിയോ
ക്രിക്കറ്റില്‍ പലതരം പരീക്ഷണങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകും. ബോളര്‍മാരുടെ മനോവീര്യം തകര്‍ക്കാന്‍ വേണ്ടി മാത്രം ചില ബാറ്റ്സ്മാന്‍മാര്‍ നടത്തുന്ന പരീക്ഷണങ്ങളുമുണ്ടാകും. ഇതുപോലൊന്നാണ് കഴിഞ്ഞ ദിവസം ഓസീസ് താരം ജോര്‍ജ് ബെയ്‍ലിയും പയറ്റിയത്. ബോളര്‍ പന്തെറിയാന്‍ തയ്യാറെടുക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ക്ക് നേരെ തിരിഞ്ഞുനിന്നായിരുന്നു ബെയ്‍ലിയുടെ ബാറ്റിങ്. ബോളറുടെ റണ്ണപ്പ് തീരുന്നതു വരെ ബെയ്‍ലി കീപ്പര്‍ക്ക് നേരെ തന്നെയായിരുന്നു തിരിഞ്ഞുനിന്നത്. ബോളര്‍ പന്തെറിഞ്ഞതിന് പിന്നാലെ തിരിഞ്ഞു ഷോട്ട് ഉതിര്‍ക്കുകയും ചെയ്തു. ആസ്ട്രേലിയന്‍ ഫസ്റ്റ് ക്ലാസില്‍ ടാസ്മാനിയ – വിക്ടോറിയ മത്സരത്തിനിടെയാണ് ബെയ്‍ലി […]
യുവതാരങ്ങളെ മെരുക്കാന്‍ സച്ചിന്‍ വരുന്നു? ഇതിഹാസതാരത്തെ കളത്തിലിറക്കാന്‍ ഗാംഗുലി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവതാരങ്ങളെ മെരുക്കാന്‍ തന്റെ ഓപ്പണിങ് പങ്കാളിയായിരുന്ന സച്ചിന്റെ സഹായം സൗരവ് ഗാംഗുലി തേടിയതായി റിപ്പോര്‍ട്ട്. ബി.സി.സി.ഐ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് തന്നെ വ്യക്തമായ പദ്ധതി ഗാംഗുലി തയ്യാറാക്കിയിരുന്നു. ഇത് ഓരോന്നോരോന്നായി നടപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഗാംഗുലി. യുവതാരങ്ങളെ മെരുക്കി അവരെ ചാമ്പ്യന്‍ താരങ്ങളായി വളര്‍ത്തിയെടുക്കാനുള്ള ദൌത്യമായിരിക്കും സച്ചിനെ ഗാംഗുലി ഏല്‍പ്പിക്കുക. ഗാംഗുലിയുടെ പദ്ധതികള്‍ പ്രകാരം എല്ലാം മുന്നോട്ടുപോയാല്‍ ശുബ്മാൻ ഗിൽ, റിഷഭ് പന്ത്, പൃഥ്വി ഷാ തുടങ്ങിതാരങ്ങള്‍ സച്ചിന്റെ ശിഷ്യന്‍മാരാകുന്നത് കാണാന്‍ കഴിയുമെന്നാണ് […]
ഇരട്ട പദവി: രാഹുല്‍ ദ്രാവിഡിന് വീണ്ടും ബി.സി.സി.ഐയുടെ നോട്ടീസ്
ഇരട്ട പദവി വിഷയത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നാഷണല്‍ ക്രിക്കറ്റ് അസോസിയേഷന്‍ മേധാവിയുമായ രാഹുല്‍ ദ്രാവിഡിന് ബി.സി.സി.ഐയുടെ നോട്ടീസ്. ബി.സി.സി.ഐ എത്തിക്‌സ് ഓഫീസറായ ഡി.കെ ജെയിനാണ് നവംമ്പര്‍ 12 ന് ബി.സി.സി.ഐ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ദ്രാവിഡിന് നോട്ടീസ് നല്‍കിയത്. ബി.സി.സി.ഐയുടെ ഭരണഘടന പ്രകാരം ഒരേ സമയം ഒരാള്‍ക്ക് രണ്ടു പദവികള്‍ വഹിക്കാനാവില്ല. എന്നാല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡ് ഇന്ത്യ സിമന്റ്‌സ് വൈസ് പ്രസിഡന്റ് പദവിയും വഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം. മധ്യപ്രദേശ് ക്രിക്കറ്റ് […]
ഗാംഗുലിയുടെ ആദ്യ മാറ്റം, ബംഗ്ലാദേശിനെതിരെ പിറയ്ക്കുക ചരിത്രം
കൊല്‍ക്കത്ത: ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ ഒരുങ്ങി ഇന്ത്യയും. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലാണ് ഇന്ത്യ ചരിത്രത്തിലായി പകല്‍-രാത്രി ടെസ്റ്റ് മത്സരം കളിക്കുക. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് ആണ് ഇന്ത്യ-ബംഗ്ലാദേശ് ഡേ-നൈറ്റ് ടെസ്റ്റിന് വേദിയാകുക. നേരത്തെ ബിസിസിഐ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് ഡേ-നൈറ്റ് ടെസ്റ്റ് നടത്തുന്നതിന് വേണ്ടിയുളള അനുമതി ചോദിച്ചിരുന്നു. ബിസിസിഐയുടെ അപേക്ഷ സ്വീകരിച്ച കാര്യം ബിസിബി സ്ഥിരീകരിച്ചു. എന്നാല്‍ അന്തിമ അനുമതി നല്‍കിയോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. നവംബര്‍ 22നാണ് കൊല്‍ക്കത്ത ടെസ്റ്റ് തുടങ്ങുക. നേരത്തേ, […]
അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിനെതിരെ വിമര്‍ശനവുമായി അനുരാഗ് ഠാക്കൂര്‍
ഐ.സി.സിക്കെതിരെ ആഞ്ഞടിച്ച് ബി.സി.സി.ഐ മുന്‍ അദ്ധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ അനുരാഗ് ഠാക്കൂര്‍. ഹിമാചല്‍ പ്രദേശില്‍ ഒരു സമ്മാനദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.സി.സി.ഐ. ഇല്ലെങ്കില്‍ ഐ.സി.സിക്ക് യാതൊരു പ്രസക്തിയുമില്ലെന്നാണ് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് വകുപ്പ് സഹമന്ത്രി കൂടിയായ അനുരാഗ് ഠാക്കൂര്‍ വിമര്‍ശിച്ചത്. ഐ.സി.സി.യുടെ വരുമാനത്തിന്‍റെ എഴുപത്തിയഞ്ച് ശതമാനവും ബി.സി.സി.ഐ.യാണ് നല്‍കുന്നത്.ബി.സി.സി.ഐ ഇല്ലെങ്കില്‍ ഐ.സി.സി.ക്ക് ഒരു പ്രസക്തിയുമില്ല. ഇതിനെക്കുറിച്ച് സൌരവ് ഗാംഗുലി അദ്ധ്യക്ഷനായ പുതിയ ബി.സി.സി.ഐ ഭരണസമിതി കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഐ.സി.സി.യില്‍ […]
സ്വന്തം ഷൂലേസ് കെട്ടാനറിയാത്തവരാണ് ധോണിയെ വിമര്‍ശിക്കുന്നത് ; ഉചിതമായ തീരുമാനം എപ്പോള്‍ എടുക്കണമെന്ന് ധോണിക്കറിയാമെന്ന് രവി ശാസ്‌ത്രി
മുംബൈ: എം എസ് ധോണി വിരമിക്കലിനു കത്ത് നില്‍ക്കുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രി. സ്വന്തം ഷൂലേസ് കെട്ടാനറിയാത്തവരാണ് ധോണിയെ വിമര്‍ശിക്കുന്നതെന്ന് ശാസ്‌ത്രി വിമര്‍ശിച്ചു. ധോണി രാജ്യത്തിനായി നേടിയ നേട്ടങ്ങള്‍ നോക്കൂ. എന്തിനാണ് അദേഹത്തെ യാത്രയാക്കാന്‍ കുറേപ്പേര്‍ തിടുക്കം കൂട്ടുന്നത്. ധോണി വൈകാതെ വിരമിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. അത് സംഭവിക്കുമ്ബോള്‍ സംഭവിക്കട്ടെ. ധോണിക്കെതിരായ വിമര്‍ശനങ്ങള്‍ അദേഹത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. 15 വര്‍ഷം ടീമിനായി കളിച്ച താരത്തിന് ഉചിതമായ തീരുമാനം എപ്പോള്‍ എടുക്കണമെന്ന് അറിയാമെന്നും രവി ശാസ്‌ത്രി പറഞ്ഞു […]
വിജയ് ഹസാരെ ട്രോഫി കര്‍ണാടകയ്ക്ക് ; ഫൈനലില്‍ പരാജയപെടുത്തിയത് തമിഴ്നാടിനെ
കര്‍ണാടക 2019 വിജയ് ഹസാരെ ട്രോഫി ചാമ്ബ്യന്മാര്‍. ഫൈനലില്‍ തമിഴ്നാടിനെ മഴനിയമപ്രകാരം 60 റണ്‍സിന് പരാജയപെടുത്തിയാണ് കര്‍ണാടക ചാമ്ബ്യന്മാരായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 110 പന്തില്‍ 85 റണ്‍സ് നേടിയ അഭിനവ് മുകുന്ദ്, 66 റണ്‍സ് നേടിയ അപരാജിത് എന്നിവരുടെ മികവില്‍ 252 റണ്‍സ് നേടി പുറത്തായി. ഹാട്രിക് അടക്കം അഞ്ച് വിക്കറ്റ് വീഴ്ത്തിയ അഭിമന്യു മിഥുനാണ് തമിഴ്നാടിനെ കുറഞ്ഞ സ്കോറില്‍ ഒതുക്കിയത്. 253 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടക 23 ഓവറില്‍ ഒരു […]
സഞ്ജു വി സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍
കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും വിരാമം. ഒടുവില്‍ സഞ്ജുവിന് മുന്നില്‍ ഒരിക്കല്‍ കൂടി ടീം ഇന്ത്യയുടെ വാതില്‍ തുറന്നു. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം. ഇന്ത്യ എ ക്ക് വേണ്ടി കാര്യവട്ടത്ത് കളിച്ച ഇന്നിങ്സ്. വിജയ് ഹസാരെയില്‍ ഗോവയ്ക്കെതിരായ ഇരട്ട സെഞ്ച്വറി. സഞ്ജുവിന്റെ ബാറ്റിങ് കണ്ടില്ലെന്ന് നടിക്കാനാവുമായിരുന്നില്ല സെലക്ടര്‍മാര്‍ക്ക്. സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി തന്നെ ഉള്‍പ്പെടുത്തി. ഒരു പക്ഷേ കൊഹ്‍ലിക്ക് പകരം നന്പര്‍ മൂന്നില്‍ കളത്തിലിറങ്ങിയാലും ഇനി അത്ഭുതപ്പെടാനില്ല. മൂന്നാം തവണയാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്. 2014 ല്‍ ഇംഗ്ലണ്ട് […]