ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് തിരിച്ചെത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. നടൻ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ടീമിന്റെ മെന്ററായി ഗംഭീറിനെ നിയമിച്ചു. 2012ലും 2014ലും കെകെആറിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഗംഭീർ. കെകെആർ വിട്ടതിന് ശേഷം, കഴിഞ്ഞ രണ്ട് സീസണുകളായി ഗംഭീർ ലഖ്നൗ സൂപ്പർജയന്റ്‌സിന്റെ ഉപദേശകനായിരുന്നു. രണ്ട് സീസണുകളിലും പ്ലേ ഓഫിൽ എത്തിയിട്ടും ലഖ്നൗവിന് മുന്നേറാനായില്ല. ഇതോടെയാണ് മുൻ ഓസ്‌ട്രേലിയൻ ഓപ്പണറും ടി20 ലോകകപ്പ് ജേതാവുമായ ജസ്റ്റിൻ ലാംഗറിനെ ടീം […]
Cricket
കോലിയല്ല, ഇത്തവണ രാഹുല്‍; പരാജയത്തിന് കാരണം മധ്യ ഓവറുകളിലെ മോശം ബാറ്റിങ്ങെന്ന് ഗംഭീര്‍
ലോകകപ്പിലെ ഓസീസിനെതിരായ പരാജയത്തിന് കാരണം മധ്യ ഓവറുകളിലെ മോശം ബാറ്റിങ് ആണെന്ന് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ. മധ്യ ഓവറുകളിൽ കൂടുതൽ റിസ്‌ക് എടുക്കുന്ന ഒരാളെ ഉപയോഗിച്ച് കൂടുതൽ ബൗണ്ടറികൾ അടിക്കാൻ ഇന്ത്യ ശ്രമിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ എന്ന് മുൻ മുൻ ബാറ്ററായ ഗംഭീർ സ്‍പോർട്സ്കീഡയോട് പറഞ്ഞു.കെഎല്‍ രാഹുലിന് അഗ്രസീവായി ഷോട്ടുകള്‍ കളിക്കാമായിരുന്നു. അതുകൊണ്ടു എന്തു നഷ്ടമാണ് സംഭവിക്കുക?ഒരു ബൗണ്ടറി പോലുമില്ലാതെ 97 ബോളുകള്‍ മധ്യ ഓവറുകളില്‍ ഇന്ത്യ കളിക്കുകയും ചെയ്തിരുന്നു. ബൗണ്ടറികള്‍ കുറവായിരുന്നെങ്കിലും 63 […]
ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ ടിവി ഓഫാക്കി; അച്ഛൻ മകനെ ചാർജർ ഉപയോഗിച്ച് കൊലപ്പെടുത്തി
ടി.വി ഓഫാക്കിയതിന് മകനെ പിതാവ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാൺപൂരിൽ ലോകകപ്പ് ഫൈനൽ മത്സരം കാണുന്നതിനിടെയാണ് സംഭവം. സംഭവത്തിൽ പിതാവ് ഗണേഷ് പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്യപിച്ചെത്തിയ ഗണേഷ് മകനെ മൊബൈൽ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.ദീപക് നിഷാദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് കാൺപൂർ പൊലീസ് പിടികൂടുകയായിരുന്നു. അച്ഛനും മകനും പലപ്പോഴും മദ്യപിച്ച് വഴക്കിടാറുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ദീപക് മർദിച്ചപ്പോൾ […]
‘ചില പാകിസ്ഥാൻ കളിക്കാർക്ക് എന്റെ പ്രകടനം ദഹിക്കുന്നില്ല’; രൂക്ഷ വിമർശനവുമായി ഷമി
മുൻ പാക് താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ചില കളിക്കാർക്ക് തൻ്റെ ബൗളിംഗ് ദഹിക്കുന്നില്ല. തങ്ങളാണ് ഏറ്റവും മികച്ചതെന്നാണ് അവർ സ്വയം കരുതുന്നത്. എന്നാൽ കൃത്യസമയത്ത് മുഴുവൻ കഴിവും പുറത്തെടുക്കുന്നവരാണ് മികച്ചവരെന്നും ഷമി പറഞ്ഞു. ലോകകപ്പിൽ ഇന്ത്യക്ക് പ്രത്യേക പന്ത് നൽകിയെന്നടക്കമുള്ള വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഇന്ത്യൻ പേസർ. ‘ഒരു കാരണവുമില്ലാതെ ചിലർ വിവാദം ഉണ്ടാക്കുകയാണ്. വ്യത്യസ്ത കമ്പനികളിൽ നിന്ന് വ്യത്യസ്തമായ പന്തുകൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് നിങ്ങൾ പറയുന്നു. ക്രിക്കറ്റ് മത്സരങ്ങളിൽ എങ്ങനെയാണ് പന്ത് […]
ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പര ജനുവരിയിൽ
ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പര ജനുവരിയിൽ. 2024 ജനുവരി 11 ന് ആരംഭിക്കുന്ന മത്സരങ്ങൾക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. മൂന്ന് മത്സരങ്ങൾ അടങ്ങുന്നതാണ് ടി20 പരമ്പര. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് ഇന്ന് പരമ്പര ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് വൈറ്റ് ബോൾ ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടുന്നത്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനും, ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കും ഇടയിലാണ് അഫ്ഗാൻ പരമ്പര. ജനുവരി 11, 14, 17 തീയതികളിലാണ് മത്സരങ്ങൾ. ആദ്യ കളി മൊഹാലിയിലും, രണ്ട്, മൂന്ന് മത്സരങ്ങൾ യഥാക്രമം […]
മുഹമ്മദ് ഷമി ഫൈനലില്‍ കളിക്കുന്നതിനിടെ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ അമ്മ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനലിനിടെ കടുത്ത പനിയും മാനസിക സമ്മര്‍ദ്ദവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷമിയുടെ അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്ത്യ ലോകകപ്പ് ഫൈനലില്‍ കളിക്കുമ്പോള്‍ ഗ്രാമവാസികള്‍ക്കൊപ്പം കളി കണ്ട് ഇന്ത്യയുടെ ജയത്തിനായുള്ള പ്രാര്‍ത്ഥനയിലായിരുന്നു ഷമിയുടെ അമ്മ. ഇന്ത്യയും ഓസ്ട്രേലിയയും ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നതിനിടെയായിരുന്നു ഷമിയുടെ അമ്മ അനും ആരയെ പനിയും […]
പാകിസ്താൻ പുതിയ ബൗളിംഗ് പരിശീലകരെ നിയമിച്ചു
ഓസ്‌ട്രേലിയൻ പര്യടനത്തിന് മുന്നോടിയായി പാകിസ്ഥാൻ പുതിയ ബൗളിംഗ് പരിശീലകരെ നിയമിച്ചു. മുൻ താരങ്ങളായ ഉമർ ഗുൽ, സയീദ് അജ്മൽ എന്നിവരെയാണ് ഫാസ്റ്റ്, സ്പിൻ ബൗളിംഗ് പരിശീലകരായി നിയമിച്ചത്. 2009 ടി20 ലോകകപ്പും 2012ലെ ഏഷ്യാ കപ്പും നേടിയ ടീമിലെ പ്രധാന അംഗങ്ങളായിരുന്നു ഇരുവരും. പാകിസ്ഥാൻ ഫാസ്റ്റ് ബൗളിംഗ് പരിശീലകൻ മോർണി മോർക്കൽ രാജിവെച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. ആറ് മാസത്തെ കരാറിൽ മോർക്കലിന് ഒരു മാസം കൂടി ബാക്കിയുണ്ട്. 2023 ഡിസംബർ 14 മുതൽ 2024 ജനുവരി 7 […]
‘ഇന്ത്യയുടെ തോല്‍വി, രോഹിത്തിന്റെ കണ്ണീർ താങ്ങാനായില്ല’; യുവ എഞ്ചിനീയര്‍ക്ക് ഹൃദയാഘാതം
ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ രോഹിത്തിന്റെ കണ്ണീർ താങ്ങാനായില്ല, ഹൃദയാഘാതത്തെ തുടര്‍ന്ന് യുവ എഞ്ചിനീയര്‍ മരിച്ചു. തിരുപ്പതി മണ്ഡല്‍ ദുര്‍ഗാസമുദ്ര സ്വദേശി ജ്യോതികുമാര്‍ യാദവാണ് മരിച്ചത്.35 വയസായിരുന്ന ജ്യോതികുമാര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു. ഇന്ത്യന്‍ ടീമിന്റെ കടുത്ത ആരാധകനായ യുവാവിന് ടീമിന്റെ തോല്‍വിയും നായകന്‍ രോഹിത് ശര്‍മ്മയടക്കമുള്ളവര്‍ കണ്ണീരണിഞ്ഞതും താങ്ങാനായില്ല.മത്സരത്തില്‍ ഇന്ത്യ തോല്‍വി അഭിമുഖീകരിക്കുമ്പോഴും യുവാവ് വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. മത്സരം തീര്‍ന്നതിന് പിന്നാലെ ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നു. വിരമിച്ച ടിടിഡി ഉദ്യോഗസ്ഥന്റെ മകനാണ് ജ്യോതികുമാര്‍.ഞായറാഴ്ചയായിരുന്നു ഫൈനല്‍. […]
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര: ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിൽ രണ്ട് അൺക്യാപ്ഡ് ഓൾറൗണ്ടർമാർ ഇടം നേടി. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20യും അടങ്ങുന്നതാണ് പരമ്പര. സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ ഡിസംബർ 3 നാണ് ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിനം. ഷെർഫെയ്ൻ റൂഥർഫോർഡും മാത്യു ഫോർഡുമാണ് ടീമിൽ ഇടംനേടിയ ഓൾറൗണ്ടർമാർ. ഷായ് ഹോപ് വീണ്ടും ടീമിനെ നയിക്കും. അൽസാരി ജോസഫാണ് പുതിയ വൈസ് ക്യാപ്റ്റൻ. പരിചയസമ്പന്നരായ വിക്കറ്റ് കീപ്പർ/ബാറ്റ്‌സ്മാൻ ഷെയ്ൻ ഡൗറിച്ച്, ഓപ്പണർ […]
ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പര; ഇന്ത്യയെ സൂര്യകുമാർ യാദവ് നയിക്കും, സഞ്ജു ടീമിലില്ല
ഓസ്ട്രേലിയയ്ക്കെതിരെയുള്ള ട്വന്റി-20 പരമ്പരയില്‍ ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നയിക്കും. വ്യാഴാഴ്ച വിശാഖപട്ടണത്ത് ആരംഭിക്കുന്ന ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചിട്ടില്ല. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (വൈസ്.ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ശിവറാം ദുബെ, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരാണ് […]