കൊല്‍ക്കത്ത: ബംഗ്ലാദേശിനെതിരായ ആദ്യ ഡേ-നൈറ്റ് ടെസ്റ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഈഡന്‍ ഗാര്‍ഡന്‍സില്‍ സെഞ്ച്വറി നേടിയ കോഹ്‌ലിക്കു മുന്നില്‍ ക്രിക്കറ്റ് ചരിത്രത്തിലെ നിരവധി റെക്കോര്‍ഡുകളാണ് തകര്‍ന്നു വീണത്. 59 റണ്‍സില്‍ നിന്ന് രണ്ടാം ദിനം കളി പുനരാരംഭിച്ച കോഹ്‌ലി ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന നായകനായി മാറി. 20 സെഞ്ച്വറികളാണ് കോഹ്‌ലിയുടെ പേരിലുള്ളത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ നായകനെന്ന […]
Cricket
ഇന്ത്യക്ക് ഈഡനില്‍ ഇന്നിംങ്‌സ് ജയം
ആദ്യ പകല്‍ രാത്രി ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംങ്‌സ് ജയം. ഇന്നിംങ്‌സിനും 46 റണ്‍സിനുമാണ് ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പിച്ചത്. ഇതോടെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും ഇന്ത്യ തൂത്തുവാരി. മൂന്നാം ദിനത്തിന്റെ ആദ്യ സെഷനില്‍ തന്നെ മത്സരം പൂര്‍ത്തിയാക്കുന്ന ആധികാരിക പ്രകടനമാണ് ഇന്ത്യന്‍ പേസര്‍മാര്‍ നടത്തിയത്. ആദ്യ ഇന്നിംങ്‌സില്‍ ഇഷാന്തും രണ്ടാം ഇന്നിംങ്‌സില്‍ ഉമേഷ് യാദവും അഞ്ച് വിക്കറ്റുകള്‍ വീതം നേടി. സെഞ്ചുറി നേടിയ കോഹ്‌ലിയുടെ പ്രകടനവും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായി. സ്‌കോര്‍ ബംഗ്ലാദേശ് 106, 195 ഇന്ത്യ […]
കോഹ്‌ലിക്ക് സെഞ്ചുറി, ഇന്ത്യ മികച്ച ലീഡിലേക്ക്
പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് സെഞ്ചുറി. രണ്ടാംദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ 4ന് 289 റണ്‍സ് എന്ന നിലയിലാണ്. 159 പന്തുകളില്‍ നിന്നാണ് കോഹ്‌ലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. സ്‌കോര്‍ ബംഗ്ലാദേശ് 106ന് ഓള്‍ ഔട്ട് ഇന്ത്യ 289/4* അര്‍ധ സെഞ്ചുറി നേടിയ രഹാനെ(51)യുടെ വിക്കറ്റാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. കോഹ്‌ലിക്കൊപ്പം ജഡേജയാണ് ക്രീസില്‍. അര്‍ധസെഞ്ചുറി നേടിയ പുജാരയുടേയും(55) രഹാനെയുടേയും(51) വിരാട് കോഹ്‌ലിയുടേയും(130*) ബാറ്റിംങാണ് കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ നല്‍കിയത്. മായങ്ക് […]
ഭീതി വിതച്ച ഷമിയുടെ ബൗണ്‍സറുകളില്‍ വീണത് രണ്ട് പേര്‍, പരിചരിക്കാന്‍ ഇന്ത്യന്‍ ഫിസിയോയും
കൊല്‍ക്കത്ത ടെസ്റ്റിന്റെ ആദ്യദിനം അഞ്ച് വിക്കറ്റ് വീഴ്ത്തിയത് ഇശാന്ത് ശര്‍മ്മയാണെങ്കിലും ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാര്‍ പേടിച്ചത് ഷമിയുടെ ബൗണ്‍സറുകളെയായിരുന്നു. രണ്ട് ബംഗ്ലാദേശി ബാറ്റ്‌സ്മാന്മാര്‍ക്കാണ് ഷമിയുടെ ബൗണ്‍സര്‍ തലക്കു കൊണ്ട് കളിക്കിടെ പിന്മാറേണ്ടി വന്നത്. രണ്ടു പകരക്കാരെ ഇറക്കുന്ന ആദ്യ ടീമായും ബംഗ്ലാദേശ് മാറി. ഐ.സി.സി നിയമപ്രകാരം പരക്കേറ്റ കളിക്കാര്‍ക്ക് പകരക്കാരെ ഇറക്കാന്‍ ടീമുകള്‍ക്ക് സാധിക്കും. ഇതാണ് ബംഗ്ലാദേശിന് തുണയായത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ലിട്ടണ്‍ ദാസിനേയും ബൗളര്‍ നയീം ഹസനേയുമാണ് ബംഗ്ലാദേശിന് ബാറ്റിംങിനിടെ നഷ്ടമായത്. നയീം ബൗണ്‍സര്‍ കൊണ്ടശേഷവും […]
രണ്ടാം ടെസ്റ്റില്‍ മുനയൊടിഞ്ഞ് ബംഗ്ലാദേശ്
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിന് വൻ തകർച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് 20 ഓവർ പൂർത്തിയായപ്പോഴേക്കും ആറ് വിക്കറ്റുകൾ നഷ്ടമായി. മൂന്ന് മുൻ നിര വിക്കറ്റുകൾ വീഴ്ത്തിയ ഉമേഷ് യാദവാണ് ബംഗ്ലാ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. മത്സരം 20 ഓവർ പിന്നിടുമ്പോൾ 60 റൺസിന് ആറ് വിക്കറ്റ് എന്ന പരിതാപകരമായ നിലയിലാണ് ബംഗ്ലാദേശ്. ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള നായകൻ മൂമിനുൽ ഹഖിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് തെളിയിക്കുന്ന പ്രകടനമാണ് ബാറ്റ്സ്മാൻമാർ കാഴ്ച്ചവെച്ചത്. ഓപ്പണർ ശദ്മാൻ ഇസ്‍ലാമാണ് (29) […]
പകല്‍ രാത്രി ടെസ്റ്റ്, പിങ്ക് പന്ത്, ടെസ്റ്റ്
ഇന്ത്യന്‍ ക്രിക്കറ്റില്‍ ‘ദാദഗിരി’യുടെ രണ്ടാം ഭാഗം ആരംഭിച്ചു കഴിഞ്ഞു. ക്യാപ്റ്റനായി ഇന്ത്യയെ ആധുനി ക്രിക്കറ്റിന്റെ പ്രൊഫഷണലിസത്തിലേക്ക് നയിച്ച സൗരവ് ഗാംഗുലിയുടെ രണ്ടാം വരവ് ബി.സി.സി.ഐ പ്രസിഡന്റായാണ്. സ്ഥാനത്തെത്തി ഒരു മാസം പൂര്‍ത്തിയാകുന്ന ഇന്ന് ആരംഭിക്കുന്ന കൊല്‍ക്കത്ത ടെസ്റ്റ് തന്നെയാണ് ദാദയുടെ നേതൃപാടവത്തിന്റെ ഉദാഹരണം. ലോകത്തെ ഏറ്റവും സമ്പത്തുള്ള ക്രിക്കറ്റ് ബോര്‍ഡാണെങ്കിലും മാറ്റങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കാനാണ് പലപ്പോഴും ബി.സി.സി.ഐ ശ്രമിച്ചിട്ടുള്ളത്. ഡി.ആര്‍.എസ്, പകല്‍ രാത്രി ടെസ്റ്റ്, പിങ്ക് പന്ത് തുടങ്ങി വിഷയങ്ങള്‍ നിരവധിയാണ്. ഡി.ആര്‍.എസ് പല രാജ്യങ്ങളിലും […]
ഇന്ത്യ-ബംഗ്ലാദേശ് ഡേ-നൈറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം
ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം. ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ്മത്സരമാണ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്നത്. ഇന്ത്യയും ബംഗ്ലാദേശും ആദ്യമായി പിങ്ക് ബോളില്‍ കളിക്കുന്നതിന്റെ പ്ര്യത്യേകതയും മത്സരത്തിനുണ്ട്. ഒരു പുതുചരിത്രമെഴുതാനാണ് ഇന്ത്യയും ബംഗ്ലാദേശ് ഇന്ന് അറുപത്തി അയ്യായിരത്തോളം വരുന്ന കാണികള്‍ക്ക് മുന്നിലിറങ്ങുന്നത്. രാത്രിയും പകലുമായി ഇരുടീമും ടെസ്റ്റ് കളിക്കുമ്പോള്‍ ഈഡന്‍ ഗാര്‍ഡന്‍സ് പിങ്ക് നിറത്തിലായിരിക്കും. ടെസ്റ്റില്‍ പതിവ് കാണാറുള്ള ആളൊഴിഞ്ഞ ഗ്യാലറിയായിരിക്കില്ല ഈഡനിലേത്. മുഴുവന്‍ ടിക്കറ്റും ദിവസങ്ങള്‍ക്ക് മുന്പേ വിറ്റഴിഞ്ഞു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളുണ്ടായേക്കില്ല. […]
സന്ധ്യാനേരത്ത് ഷമിയെ നേരിട്ട് കോഹ്‌ലിയുടെ പ്രത്യേക മുന്നൊരുക്കം
നാളെ ഇന്ത്യ ആദ്യ പകല്‍ രാത്രി ടെസ്റ്റ് മത്സരം കളിക്കാനിരിക്കെ സന്ധ്യാ നേരത്ത് മുഹമ്മദ് ഷമിയുടെ പന്തുകള്‍ നേരിട്ട് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പ്രത്യേക ബാറ്റിംങ് പരിശീലനം. വൈകുന്നേരവും രാത്രിയിലുമാണ് കോഹ്‌ലി ഷമിയുടെ പന്തുകള്‍ തുടര്‍ച്ചയായി നേരിട്ട് ഈഡന്‍ഗാര്‍ഡനിലെ ചരിത്ര ടെസ്റ്റിന് ഒരുങ്ങുന്നത്. കൊല്‍ക്കത്ത ടെസ്റ്റില്‍ ഉപയോഗിക്കുന്ന പിങ്ക് പന്തുകളാണ് പരിശീലനത്തിനും ഉപയോഗിച്ചത്. ആദ്യ പകല്‍ രാത്രി ടെസ്റ്റ് മത്സരമാണെന്നതിനൊപ്പം പിങ്ക് പന്താണ് ഉപയോഗിക്കുകയെന്നതും ഇന്ത്യക്ക് വെല്ലുവിളിയാണ്. ഇന്ത്യന്‍ നിരയില്‍ അധികം പേര്‍ക്ക് പിങ്ക് പന്ത് നേരിട്ട് […]
രോഹിത് ശര്‍മയ്ക്ക് വിശ്രമം, സഞ്ജു ടീമില്‍?
മുംബൈ: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഡേ നൈറ്റ് ടെസ്റ്റിന് തൊട്ടുമുമ്ബായി, ഇന്ന് വിന്‍ഡീസ് പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിക്കും. ഏകദിന, ടി20 പരമ്ബരകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിക്കുക. നായകന്‍ വിരാട് കോഹ്ലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ഉപനായകന്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം നല്‍കാന്‍ സാധ്യതയുണ്ട്. അതേസമയം, നിലവിലെ മുഖ്യ സെലക്ടര്‍ എം.എസ്.കെ.പ്രസാദിന്റെ അധ്യക്ഷതയില്‍ നടക്കുന്ന അവസാന യോഗമായിരിക്കും ഇന്നത്തേത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് ടി20 കളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്ബരയ്ക്കുള്ളത്. ആദ്യ ടി20 ഡിസംബര്‍ ആറിന് മുംബൈയിലാണ് […]
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യന്‍ ടീമിനെ നാളെ അറിയാം
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. മൂന്ന് ടി20, മൂന്ന് ഏകദിന മത്സരങ്ങളുമുള്ള പരമ്ബരയില്‍ നിന്നും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് വിശ്രമം അനുവദിക്കുന്നത് സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുമെന്നു സൂചനയുണ്ട്. ഈ വര്‍ഷം മാത്രം രോഹിത് 11 ടി20 മത്സരങ്ങളും 25 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്, ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെക്കാള്‍ മൂന്ന് ഏകദിനങ്ങളിലും നാല് ടി20 മത്സരങ്ങളിലും രോഹിത് അധികമായി കളിച്ചിട്ടുള്ളതും കൂടി കണക്കിലെടുത്താണ് വിശ്രമം നല്‍കുന്നതിനെ കുറിച്ച് സെലക്ടര്‍മാര്‍ ആലോചിക്കുന്നത്. മോശം ഫോമിലുള്ള ഓപ്പണര്‍ […]