ഇന്ത്യ വിന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. അതേസമയം തുടര്‍ച്ചയായ ഒമ്പത് പരമ്പരകളിലെ തോല്‍വികള്‍ക്ക് ശേഷം ഇന്ത്യക്കെതിരെ പരമ്പര നേടാനുള്ള ഒരുക്കത്തിലാണ് വെസ്റ്റ്ഇന്‍ഡീസ്. 2006 ലാണ് ഇന്ത്യ അവസാനമായി വിന്‍ഡീസിനോട് ഒരു ഏകദിന പരമ്പര അടിയറ വെച്ചത്. അതിന് ശേഷം നടന്ന ഒമ്പത് പരമ്പരകളിലും ജയം ഇന്ത്യന്‍ പക്ഷത്തായിരുന്നു. എന്നാല്‍, ഇന്ന് തോറ്റാല്‍ ചരിത്രം മാറും. ഒപ്പം മറ്റൊരു നാണക്കേടും ഇന്ത്യയെ കാത്തിരിക്കുന്നു […]
Cricket
ആഞ്ഞടിച്ച് ഇര്‍ഫാന്‍, മില്ലിയയിലെ നരനായാട്ടിനെതിരെ ക്രിക്കറ്റില്‍ നിന്നൊരു ശബ്ദം
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത ഡല്‍ഹി ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള പൊലീസ് വേട്ടയില്‍ ഉത്കണ്ഠയറിയിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തിചാര്‍ജ്ജടക്കം നടത്തിയ പൊലീസ് നടപടിയേയാണ് ഇര്‍ഫാന്‍ പരസ്യമായി വിമര്‍ശിച്ചത്. രാഷ്ട്രീയ നാടകങ്ങള്‍ എന്നും തുടര്‍ന്നുപോകുന്നതാണെന്നും തന്റെയും രാജ്യത്തിന്റെയും ഉത്കണ്ഠ ആ വിദ്യാര്‍ഥികളെക്കുറിച്ചോര്‍ത്താണെണും ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു. ജാമിയ മില്ലിയ , ജാമിയ പ്രൊട്ടെസ്റ്റ് എന്നീ ഹാഷ്ടാഗുകളോടെയായിരുന്നു ഇര്‍ഫാന്റെ ട്വീറ്റ്. ക്രിക്കറ്റ് ലോകത്ത് നിന്നും ഇതാദ്യമായാണ് രാജ്യതലസ്ഥാനത്ത് നടന്ന വിദ്യാര്‍ത്ഥഇ […]
ഇത് നോബോളോ ഒത്തുകളിയോ?
ബംഗ്ലാദേശിലെ ടി20 ലീഗായ ബി.പി.എല്ലില്‍ വീണ്ടും ഒത്തുകളി ആരോപണം. വിന്‍ഡീസ് ബൗളറായ ക്രിഷ്മര്‍ സന്തോക്കിയുടെ അസ്വാഭാവികമായ ബൗളിംങാണ് സംശയങ്ങളുയര്‍ത്തുന്നത്. അസ്വാഭാവികമാം വിധം വൈഡായി എറിഞ്ഞ പന്തും ക്രീസിന് പുറത്തേക്ക് നീട്ടി വലിച്ചുവെച്ച നോബോളുമാണ് സംശയത്തിനിട നല്‍കുന്നത്. ക്രിസ് ഗെയില്‍, കീറണ്‍ പൊള്ളാര്‍ഡ്, റാഷിദ് ഖാന്‍, സുനില്‍ നരെയ്ന്‍, എബി ഡിവില്ലേഴ്‌സ് തുടങ്ങിയ താരങ്ങള്‍ പിന്‍വാങ്ങിയതോടെ ഈ സീസണില്‍ ബിപിഎല്ലിന്റെ താരപ്രഭ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാതുവെപ്പ് ആരോപണം കൂടി ഉയര്‍ന്നിരിക്കുന്നത്. ഷൈലറ്റ് തണ്ടറും ഛത്തോഗ്രാം ചലഞ്ചേഴ്‌സും […]
ക്രിസ്റ്റ്യാനോ എക്കാലത്തെയും മികച്ച ഫുട്ബോളറെന്ന് ഡച്ച് ഇതിഹാസതാരം
എക്കാലത്തെയും മികച്ച ഫുട്‌ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന് ഡച്ച് ഇതിഹാസതാരം റൂഡ് ഗുള്ളിറ്റ്. രാജ്യത്തിനു വേണ്ടിയും കളിച്ച എല്ലാ ക്ലബ്ബുകൾക്കും വേണ്ടി വലിയ കിരീടങ്ങൾ നേടിയ താരമാണ് ക്രിസ്റ്റ്യാനോയെന്നും രാജ്യത്തിനു വേണ്ടി കിരീടം നേടിയാൽ മാത്രമേ ലയണൽ മെസ്സിക്ക് ക്രിസ്റ്റ്യാനോക്കൊപ്പമെത്താൻ കഴിയുകയുള്ളൂവെന്നും ഗുള്ളിറ്റ് പറഞ്ഞു. 1988-ൽ യൂറോകപ്പ് നേടിയ ഹോളണ്ട് ടീമിന്റെ ക്യാപ്ടനായിരുന്ന ഗുള്ളിറ്റ് 1987-ലെ ബാളൻ ഡോർ ജേതാവ് കൂടിയാണ്. ക്രിസ്റ്റ്യാനോ ഏറ്റവും മികച്ച കളിക്കാരനാണോ എന്ന സഹപാനലിസ്റ്റിന്റെ ചോദ്യത്തിന് മറുപടിയായാണ് ഗുള്ളിറ്റ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. […]
കോലിയുടെ അതിവേഗ അര്‍ധസെഞ്ചുറി, വാങ്കഡെയിലെ ഉയര്‍ന്ന സ്‌കോര്‍
വെസ്റ്റ് ഇന്‍ഡീസിനെ 67 റണ്‍സിന് തോല്‍പിച്ച് നാട്ടിലെ ടി20 പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. ബാറ്റ്‌സ്മാന്മാരുടെ ആധികാരിക പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കി കൊടുത്തത്. സിക്‌സറിന്റേയും റണ്‍സിന്റേയും കണക്കില്‍ പുതിയ നിരവധി റെക്കോഡുകളും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ വാങ്കഡെയില്‍ കുറിച്ചു. ആദ്യം ബാറ്റു ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 3ന് 240റണ്‍സ് വാങ്കഡെയിലെ ഉയര്‍ന്ന ടി20 സ്‌കോറാണ്. 2016 ലോകകപ്പിനിടെ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 230 റണ്‍സായിരുന്നു നേരത്തെയുള്ള ടോപ് സ്‌കോര്‍. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാം ടി20 ടോട്ടലാണിത്. അന്താരാഷ്ട്ര […]
വിന്‍ഡീസിനെതിരെ കൂറ്റന്‍ ജയത്തോടെ ഇന്ത്യക്ക് ടി20 പരമ്പര
നിര്‍ണ്ണായകമായ മൂന്നാം ടി20യില്‍ വിന്‍ഡീസിനെ 67 റണ്‍സിന് തോല്‍പിച്ച് ഇന്ത്യക്ക് പരമ്പരജയം. വാങ്കഡെയില്‍ ഇന്ത്യ കുറിച്ച 241 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ഇന്ത്യയെ രക്ഷിച്ചത് ബാറ്റിംങ് നിരയുടെ ഉശിരന്‍ പ്രകടനമാണ്. സെഞ്ചുറിയോളം പോന്ന ഇന്നിംങ്സുമായി കെ.എല്‍ രാഹുലും(56 പന്തില്‍ 91) കൂറ്റനടികളുമായി രോഹിത്ത് ശര്‍മ്മയും(34 പന്തില്‍ 71) വിരാട് കോലി(29 പന്തില്‍ 70*)യുമാണ് ഇന്ത്യക്കുവേണ്ടി കളം വാണത്. […]
ടെസ്റ്റ് 10 വര്‍ഷത്തിനുശേഷം തിരിച്ചെത്തുന്നു, ലങ്കക്ക് നന്ദി പറഞ്ഞ് പാകിസ്താന്‍
പാകിസ്താനില്‍ വിരുന്നെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ചിരുന്ന ബസിന് നേരെ നടന്ന ഭീകരാക്രമണം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അനുഭവങ്ങളിലൊന്നാണ്. ഈ സംഭവം വലിയ തോതില്‍ പിന്നീട് പാക് ക്രിക്കറ്റിന് ബാധിക്കുകയും ചെയ്തു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാകിസ്താന്‍ പിന്നീട് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന്റെ വേദിയായത്. ടെസ്റ്റ് ക്രിക്കറ്റ് വീണ്ടും പാകിസ്താനിലേക്കെത്തുന്നത് പത്ത് വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോഴും. വീണ്ടും ടെസ്റ്റ് ക്രിക്കറ്റ് സ്വന്തം നാട്ടിലേക്കെത്തുമ്പോള്‍ പാകിസ്താന് ഏറ്റവും നന്ദിയും കടപ്പാടുമുള്ളത് ശ്രീലങ്കയോടാണ്. ഒരിക്കല്‍ ഭീകരാക്രമണം നേരിട്ട് […]
വീണു കിടന്ന ബാറ്റ്‌സ്മാനെ പുറത്താക്കാതെ ഇസുറുവിന്റെ ഹീറോയിസം
സ്ലഡ്ജിംങും മങ്കാദിംങും തുടങ്ങി കളിക്കളത്തില്‍ എന്തു ചെയ്തു എതിര്‍ ടീം ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ ശ്രമിക്കുന്നത് ക്രിക്കറ്റില്‍ പുതിയ കാഴ്ചയല്ല. എന്നാല്‍ പരിക്കേറ്റ ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ അവസരമുണ്ടായിട്ടും അതിന് മുതിരാതെയാണ് ശ്രീലങ്കന്‍ ഓള്‍റൗണ്ടറായ ഇസുറു ഉഡാന കയ്യടി നേടുന്നത്. ദക്ഷിണാഫ്രിക്കയിലെ എംസാന്‍സി സൂപ്പര്‍ലീഗില്‍ പാള്‍ റോക്കേഴ്‌സും ബേ ജയന്റ്‌സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. 19ആം ഓവര്‍ ഇസുറു എറിയാനെത്തുമ്പോള്‍ ബേ ജയന്റ്‌സിന് എട്ട് പന്തില്‍ 24 റണ്‍സാണ് വേണ്ടിയിരുന്നത്. ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് നോണ്‍ സ്‌ട്രൈക്കറുടെ ദേഹത്ത് തട്ടി […]
സഞ്ജു കളിക്ക് പുറത്തു തന്നെ, കാര്യവട്ടത്തും അവസരമില്ല
മലയാളി താരം സഞ്ജു സാംസണ് കാര്യവട്ടം ടി20യിലും അവസരം ലഭിച്ചില്ല. ഹൈദരാബാദില്‍ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നുപിടിച്ച ടീമില്‍ മാറ്റം വരുത്താന്‍ ഇന്ത്യ തയ്യാറാകാതിരുന്നതോടെയാണ് സഞ്ജു സാംസണ് അവസരം ലഭിക്കാതെ പോയത്. കാര്യവട്ടത്ത് നാട്ടുകാര്‍ക്ക് മുന്നില്‍ കളിക്കാന്‍ സഞ്ജുവിന് കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ഓപണര്‍ ശിഖര്‍ ധവാന് പകരക്കാരനായാണ് സഞ്ജു ടീമിലിടം പിടിച്ചത്. എന്നാല്‍ രോഹിതിനൊപ്പം ഓപ്പണ്‍ ചെയ്ത ലോകേഷ് രാഹുല്‍ മികച്ച കളിയാണ് പുറത്തെടുത്തത്. മോശം ഫോമിലുള്ള പന്തിനെ പൂര്‍ണ്ണമായി പിന്തുണച്ച് നേരത്തേ വിരാട് കോഹ്ലിയും വൈസ് […]
ഇന്ത്യയുടെ ഏറ്റവും വലിയ ജയം, കോഹ്‌ലിയുടെ ഏറ്റവും മികച്ച ഇന്നിംങ്‌സ്
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ 208 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചതോടെ ടീം ഇന്ത്യയുടെ ആത്മവിശ്വാസം വാനോളം ഉയര്‍ന്നിരിക്കുകയാണ്. ക്യാപ്റ്റന്‍ കോഹ്‌ലി(94*)യുടെ അപരാജിത ഇന്നിംങ്‌സിന് മുന്നിലാണ് സന്ദര്‍ശകര്‍ തലകുനിച്ചത്. ഇന്ത്യ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യമായിരുന്നു ഹൈദരാബാദിലേത്. സ്‌കോര്‍ വെസ്റ്റ് ഇന്‍ഡീസ് 207/5 ഇന്ത്യ 209/4(18.4/20ഓ.) ഒരു പിടി റെക്കോഡുകളും ഇന്ത്യയുടെ ഹൈദരാബാദിലെ വിജയത്തോടൊപ്പം പിറന്നിട്ടുണ്ട്. അതില്‍ ആദ്യത്തേത് ഇന്ത്യ പിന്തുടര്‍ന്ന് ജയിക്കുന്ന ടി20യിലെ ഏറ്റവും വലിയ വിജയലക്ഷ്യം എന്നതുതന്നെ. നേരത്തെ ശ്രീലങ്കക്കെതിരെ മൊഹാലിയില്‍ […]