രാജ്‌കോട്ടില്‍ 36 റണ്‍സ് ജയത്തോടെ ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ തിരിച്ചുവരവ്. കൂറ്റന്‍ സ്‌കോര്‍ നേടി ബാറ്റ്‌സ്മാന്മാരും നിശ്ചിത ഇടവേളയില്‍ വിക്കറ്റുവീഴ്ത്തി മുന്‍തൂക്കം കാത്തു സൂക്ഷിച്ച ബൗളര്‍മാരും ചേര്‍ന്നാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6ന് 340 റണ്‍സ് നേടിയിരുന്നു. മറുപടിക്കിറങ്ങിയ ആസ്‌ട്രേലിയയെ 49.1 ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഔള്‍ ഔട്ടാക്കി. ഇന്ത്യന്‍ ജയത്തോടെ ബംഗളൂരുവില്‍ ഞായറാഴ്ച്ച നടക്കുന്ന മൂന്നാം ഏകദിനം നിര്‍ണ്ണായകമായി. സ്‌കോര്‍ ഇന്ത്യ 340/6 ആസ്‌ട്രേലിയ 304ന് ഓള്‍ഔട്ട്(49.1/50ഓവര്‍) ഓപണര്‍മാരും ആദ്യ […]
Cricket
അണ്ടര്‍ 19 ലോകകപ്പ്: അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം. 24 ദിവസം നീളുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ നേരിടും. ടൂര്‍ണമെന്റില്‍ 16 ടീമുകള്‍ പങ്കെടുക്കും. അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പിനിറങ്ങുന്നത്. പ്രിയം ഗാര്‍ഗാണ് ഇന്ത്യയെ നയിക്കുന്നത്. അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലെ നാല് താരങ്ങള്‍ ഇപ്പോള്‍ തന്നെ ഐ.പി.എല്‍ ടീമുകളുമായി കരാറിലെത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗിന് പുറമേ യശസ്വി ജെയ്‌സ്‌വാള്‍, രവി ബിഷ്‌നോയ്, കാര്‍തിക് ത്യാഗി എന്നിവരാണ് […]
ഇന്ത്യക്ക് ജയിക്കണം, തിരിച്ചുവരണം
രണ്ടാം ഏകദിനത്തില്‍ ജയിച്ച് ആസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യ ഇന്നിറങ്ങും. മുംബൈയില്‍ ഏറ്റ പത്തുവിക്കറ്റിന്റെ തോല്‍വിയുടെ ക്ഷീണം ഇപ്പോഴും ഇന്ത്യക്ക് തീര്‍ന്നിട്ടില്ല. ഇന്നു കൂടി തോറ്റാല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര ആസ്‌ട്രേലിയ സ്വന്തമാക്കുമെന്ന ഭീഷണിയുമുണ്ട്. രാജ്‌കോട്ടില്‍ ഇന്ന് ഉച്ചക്ക് 1.30നാണ് കളി. വാങ്കഡെയില്‍ പാളിയ പരീക്ഷണങ്ങളായിരുന്നു ഇന്ത്യക്ക് പറയാനുള്ളതെങ്കില്‍ കൃത്യമായ പദ്ധതി വിചാരിച്ചതിനേക്കാള്‍ ഭംഗിയായി നടപ്പിലാക്കിയാണ് ആസ്‌ട്രേലിയ വരുന്നത്. കോലി ബാറ്റിംങ് ഓര്‍ഡറില്‍ താഴേക്ക് വന്നത്, ശ്രേയസ് പരാജയപ്പെട്ടത്, പന്തിന് പരിക്കേറ്റത് തുടങ്ങി അറിഞ്ഞും അറിയാതെയും വരുത്തിയ […]
കീപ്പറായി അവന്‍ മതി, പന്തിന് പിന്നാലെ രാഹുലിന് നേരേയും ആരാധകരോഷം
ഇന്ത്യയുടെ കീപ്പറായി മഹേന്ദ്ര സിംഗ് ധോണി തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ക്കിടയില്‍ മുറവിളി. ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിന മത്സരത്തിലും ഗ്യാലറിയില്‍ നിന്നും ധോണിയ്ക്കായി മുറവിളി ഉയര്‍ന്നു. രാഹുല്‍ കീപ്പിംഗില്‍ പിഴവുകള്‍ വരുത്തിയപ്പോഴാണ് സാദാരണ റിഷഭ് പന്ത് നേരിടാറുളള പ്രതിഷേധത്തിന് കര്‍ണാടക താരവും ഇരയായത്. മത്സരത്തിന്റെ 24-ാം ഓവറില്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കാനുള്ള അവസരം രാഹുല്‍ നഷ്ടപ്പെടുത്തിയപ്പോഴാണ് വാംഖഡെയിലെ കാണികള്‍ ധോനി. ധോനി. എന്ന് ആര്‍ത്തു വിളിച്ചത്. രവീന്ദ്ര ജഡേജയ്ക്കെതിരേ ക്രീസിനു വെളിയിലിറങ്ങി ഷോട്ടിനു ശ്രമിച്ച വാര്‍ണറുടെ ബാറ്റില്‍ […]
പൃഥ്വി ഷാ ഇന്ത്യ എ ടീമിനായി കളിക്കും
ഇന്ത്യന്‍ താരം പൃഥ്വി ഷാ ന്യൂസിലന്‍ഡ് എ ടീമിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യ എ ടീമിനായി കളിക്കും. പരിക്ക് കാരണം നേരത്തെ കളിക്കാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പരിക്ക് ഭേദമായി കായിക ക്ഷാമത വീണ്ടെടുത്ത താരം ടീമില്‍ ഇടം നേടി. ഉത്തേജമരുന്ന് കഴിച്ചതിന് പുറത്തായ താരം തിരിച്ചെത്തിയ ശേഷം മികച്ച പ്രകടനം ആണ് നടത്തിയത്. താരത്തിനെ ഇന്ത്യയുടെ ന്യൂസീലന്‍ഡ് പരമ്ബരയില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് തിരിച്ചടിയായി താരത്തിന് പരിക്കേറ്റത്. രഞ്ജി ട്രോഫിയില്‍ ബറോഡയ്ക്കെതിരെ നടന്ന […]
ഗാലറികളിലെ ധോണി… ധോണി.. വിളി നിലക്കുന്നില്ല
കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ന്യൂസിലന്റിനെതിരെ തോറ്റതിന് ശേഷം ഇന്ത്യക്കുവേണ്ടി ഒരു കളി പോലും ധോണി കളിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴും ആരാധകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന താരം ധോണിയാണ്. വാങ്കഡെയില്‍ നടന്ന ആസ്‌ട്രേലിയക്കെതിരായ ഏകദിനവും അത് തെളിയിച്ചു. ആരാധകരുടെ ധോണി വിളി സോഷ്യല്‍മീഡിയയില്‍ ട്രന്‍ഡിംങാവുകയും ചെയ്തു. ധോണി ആരാധകര്‍ എന്തുകൊണ്ടാണ് പന്തിനെ ഇത്രയേറെ വെറുക്കുന്നത് എന്നാണ് പലരും ചോദിക്കാറ്. എന്നാല്‍ അതങ്ങനെയല്ലെന്നും പന്തിന് പകരം കെ.എല്‍ രാഹുല്‍ വന്നപ്പോഴും ഓര്‍മ്മ ധോണിയെക്കുറിച്ചാണെന്നായിരുന്നു ഒരു ആരാധകന്‍ പറഞ്ഞത്. […]
രോഹിത്ത് ഏകദിന താരം, ഐ.സി.സി ടീമുകളുടെ ക്യാപ്റ്റന്‍ കോലി
കഴിഞ്ഞ വര്‍ഷത്തെ മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള അവാര്‍ഡ് ഐ.സി.സി പ്രഖ്യാപിച്ചു. ഏകദിനത്തിലെ മികച്ച താരത്തിനുള്ള പുരസ്‌ക്കാരം രോഹിത്ത് ശര്‍മ്മ സ്വന്തമാക്കി. പോയവര്‍ഷത്തെ മികച്ച ക്രിക്കറ്റ് താരമായി ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോ ഓള്‍റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനേയാണ് ഐ.സി.സി അംഗീകരിച്ചത്. ആരാധകര്‍ സ്റ്റീവ് സ്മിത്തിനു നേരെ കൂവിയപ്പോള്‍ പാടില്ലെന്നും കയ്യടിക്കാനും ആംഗ്യം കാണിച്ച കോലിയുടെ ‘സ്പിരിറ്റാണ്’ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. കോലി തന്നെയാണ് ഐ.സി.സിയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകന്‍. 2019ല്‍ 59 വിക്കറ്റുകള്‍ […]
ഇന്ത്യക്ക് നാണം കെട്ട തോല്‍വി
ആസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ നാണം കെട്ട തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സിന്റെ വിജയലക്ഷ്യം 74 പന്തുകള്‍ ശേഷിക്കെയാണ് വിക്കറ്റ് നഷ്ടമില്ലാതെ മറികടന്നത്. ആസ്‌ട്രേലിയക്കുവേണ്ടി ഓപണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും സെഞ്ചുറി നേടി. സ്‌കോര്‍ ഇന്ത്യ 255 ഓള്‍ ഔട്ട്(49.1/50ഓവര്‍) ആസ്‌ട്രേലിയ 258/0(37.4/50ഓവര്‍) വാങ്കഡെയില്‍ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴക്കുന്ന കാഴ്ച്ചയാണ് കാണാനായത്. ബാറ്റിംങിന് പിന്നാലെ ബൗളിംങിലും ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. മറുവശത്ത് എല്ലാം ഓസീസ് പദ്ധതിക്കനുസരിച്ച് നീങ്ങിയപ്പോള്‍ പത്തുവിക്കറ്റിന്റെ ജയവുമായാണ് അവര്‍ […]
ആദ്യ ഏകദിനം; ഓസീസിനെതിരെ ഇന്ത്യക്ക് ബാറ്റിംങ്
ആസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംങ്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബൗളിംങിനയക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ പകലും രാത്രിയുമായാണ് നടക്കുന്നത്. ഇന്ത്യ: ധവാന്‍, രോഹിത്ത്, രാഹുല്‍, കോലി(ക്യാപ്റ്റന്‍), ശ്രേയസ്, പന്ത്, ജഡേജ, ശാര്‍ദൂല്‍, കുല്‍ദീപ്, ഷമി, ബുംറ ആസ്‌ട്രേലിയ: വാര്‍ണര്‍, ഫിഞ്ച്(ക്യാപ്റ്റന്‍), സ്മിത്ത്, ലബുഷെയ്ന്‍, ടര്‍ണര്‍, കാരെ, അഗര്‍, കമ്മിന്‍സ്, സ്റ്റാര്‍ക്, റിച്ചാഡ്‌സണ്‍, സാംബ നിലവിലെ ഫോമും നാട്ടിലാണെന്ന ആനുകൂല്യവും ഇന്ത്യക്ക് തല്‍കാലം മറക്കണം. […]
‘ധവാനും രാഹുലും രോഹിത്തും ഒരുമിച്ച് കളിക്കും’ വിരാട് കോലി
ഓപണിംങ് സ്ഥാനത്തേക്കുള്ള മത്സരമാണ് ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ ഏറ്റവും ശക്തം. രോഹിത് ശര്‍മ്മക്ക് ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചപ്പോള്‍ പരിക്കുമാറിയെത്തിയ ധവാനും കെ.എല്‍ രാഹുലും മികച്ചഫോമിലാണെന്ന് തെളിയിക്കുയും ചെയ്തു. ഇതോടെയാണ് ആരാകും ഓപണര്‍മാരെന്ന ചോദ്യം ഉയര്‍ന്നത്. ആര് പുറത്തുപോകുമെന്ന ചോദ്യത്തിനാണ് നിലവിലെ ഫോമില്‍ രോഹിത്ത് ശര്‍മ്മയും കെ.എല്‍.രാഹുലും ശിഖര്‍ധവാനും ഒന്നിച്ച് കളിക്കാന്‍ സാധ്യതയുണ്ടെന്ന് ക്യാപ്റ്റന്‍ കോലി മറുപടി നല്‍കിയത്. ആസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം. ഇന്ത്യ ആസ്‌ത്രേലിയ ഏകദിന പരമ്പരക്ക് ഇന്ന് മുതലാണ് […]