Cricket Sports

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക്? ​ഗുജറാത്തിനെ നയിക്കാൻ ​ഗിൽ!

ഐപിഎല്ലിൽ വമ്പൻ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു. താരലേലത്തിന് മുന്നോടിയായി ടീമുകൾക്ക് കളിക്കാരെ നിലനിർത്താനുള്ള സമയപരിധി ഇന്ന് വൈകിട്ട് നാലിന് അവസാനിക്കാനിരിക്കേയാണ് പുതിയ റിപ്പോർട്ടുകൾ ആരാധകരെ ഞെട്ടിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തിരികെ മുംബൈ ഇന്ത്യൻസിലേക്ക് വരാൻ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. പാണ്ഡ്യയെ മുംബാ ക്യാമ്പിലേക്ക് എത്തിക്കാൻ ടീം ഉടമകൾ ഒരുങ്ങിക്കഴിഞ്ഞതായാണ് പുറത്തുവരുന്ന വാർത്തകൾ. രോഹിത് ശർമയും താരലേലത്തിൽ എത്തുന്നുണ്ട്. അതിനാൽ‌ തന്നെ താരത്തെ മുംബൈ നിലനിർത്തുമോ എന്ന കാര്യത്തിൽ ആശങ്ക ഉയരുന്നുണ്ട്. പാണ്ഡ്യയുടെ വരവിനായി ഐപിഎൽ ചരിത്രത്തിലെ […]

Cricket Sports

ലോകകപ്പ് ട്രോഫിയോട് അനാദരവ്; മിച്ചൽ മാർഷിനെതിരെ ഉത്തർപ്രദേശിൽ കേസ്

ലോകകപ്പ് വിജയത്തിനു പിന്നാലെ ഓസ്ട്രേലിയൻ താരങ്ങളുടെ വിജയാഘോഷത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിലൊന്നായിരുന്നു ഓസീസ് ബാറ്റർ മിച്ചൽ മാർഷ് ട്രോഫിയിൽ കാല് കയറ്റിവെച്ച ഒരു ചിത്രവും പുറത്തുവന്നിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ ലോകകപ്പ് ട്രോഫിയോട് അനാദരവ് കാണിച്ചതിന് ഓസീസ് താരത്തിനെതിരെ കേസെടുത്തിരിക്കുകയാണ്. ഉത്തർപ്രദേശിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലോകകപ്പ് ട്രോഫിയെ അനാദരിച്ച മാർഷിന്റെ നടപടി ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകരെ വല്ലാതെ വ്രണപ്പെടുത്തിയെന്ന് വിവരാവകാശ പ്രവർത്തകനായ പണ്ഡിറ്റ് കേശവ് സമർപ്പിച്ച പരാതിയിൽ ആരോപിച്ചു. 2023 […]

Cricket Sports

ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണി

ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണിയെ തെരെഞ്ഞെടുത്തു. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ടീമിനെയാണ് മിന്നുമണി നയിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക.നവംബർ 29, ഡിസംബർ ഒന്ന്, ഡിസംബർ മൂന്ന് തീയതികളിലാണ് മത്സരങ്ങൾ.കേരളത്തില്‍നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ വനിതാ താരം കൂടിയാണ് വയനാട് മാനന്തവാടി സ്വദേശിനിയായ മിന്നുമണി. ഓഫ് സ്പിന്നറായ മിന്നുമണി മികച്ച ഒരു ഓൾറൗണ്ടർ കൂടിയാണ്. പതിനാറാം വയസ്സിൽ കേരള ക്രിക്കറ്റ് […]

Cricket Sports

ടി20 പരമ്പരയിൽ വെടിക്കെട്ടുമായി സൂര്യ; ആസ്‌ട്രേലിയയ്‌ക്കെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ

ടി20 പരമ്പരയിൽ ആസ്‌ട്രേലിയയ്‌ക്കെതിരെ തകർപ്പൻ ജയവുമായി ടീം ഇന്ത്യ. ഓസീസിനെതിരെ 2 വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ജോഷ് ഇൻഗ്ലിന്റെ സെഞ്ച്വറിയുടെ ബലത്തിൽ ആസ്‌ട്രേലിയ 208 റൺസ് അടിച്ചുകൂട്ടിയെങ്കിലും ഇന്ത്യ ഒരു പന്ത് ബാക്കി നിൽക്കെ വിജയ തീരമണഞ്ഞു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് ഓസീസ് ബൗളർമാരെ തല്ലിച്ചതച്ചത്. 42 പന്തിൽ 80 റൺസ് എടുത്ത സൂര്യകുമാർ ഓസീസിനെ വെള്ളം കുടിപ്പിച്ചു. 39 പന്തിൽ 58 റൺസെടുത്ത് […]

Cricket Sports

മുൻ വിൻഡീസ് താരം മർലോൺ സാമുവൽസിന് ആറ് വർഷം വിലക്ക്

വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം മർലോൺ സാമുവൽസിന് ആറ് വർഷത്തെ സമ്പൂർണ വിലക്ക് ഏർപ്പെടുത്തി ഐസിസി. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന്റെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് അച്ചടക്ക നടപടി. 15 വർഷം മുമ്പ് സമാന കുറ്റത്തിന് മർലോൺ ശിക്ഷിക്കപ്പെട്ടിരുന്നു. 2019 ലെ അബുദാബി ടി10 ലീഗിൽ സാമുവൽസ് അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചുവെന്നാണ് ആരോപണം. ഐസിസി നിയോഗിച്ച ഒരു സ്വതന്ത്ര ട്രൈബ്യൂണൽ സാമുവൽസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. നാല് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സാമുവൽസിന്റെ വിലക്ക് 2023 […]

Cricket Sports

ടി20 ലോകകപ്പ്: ഇന്ത്യയുടെ ക്യാപ്റ്റനെ തെരഞ്ഞെടുത്ത് ഗൗതം ഗംഭീർ

2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ക്യാപ്റ്റനെ തെരഞ്ഞെടുത്ത് മുൻ താരം ഗൗതം ഗംഭീർ. രോഹിത് ശർമ തന്നെ ടീമിനെ നയിക്കണമെന്നാണ് ഗംഭീറിന്റെ അഭിപ്രായം. നേരത്തെ ഏകദിന ലോകകപ്പ് ഫൈനൽ തോൽവിയിൽ രോഹിത്തിന്റെ ക്യാപ്റ്റൻസിയെ ഗംഭീർ വിമർശിച്ചിരുന്നു. വെസ്റ്റ് ഇൻഡീസും അമേരിക്കയും സംയുക്തമായാണ് ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുക. ഏകദിന ലോകകപ്പ് തോൽവിയുടെ ക്ഷീണം മറികടക്കാനുള്ള ഇന്ത്യയുടെ അവസരം കൂടിയാണിത്. നിലവിൽ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ടി20യിൽ ടീമിന്റെ നായകൻ. പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ മികച്ച പ്രകടനമാണ് […]

Cricket Sports

‘ഇന്ത്യ ലോകകപ്പ് തോറ്റതിൽ സന്തോഷം, ഇത് ക്രിക്കറ്റിൻ്റെ ജയം’; അബ്ദുൾ റസാഖ്

ഇന്ത്യക്കെതിരെ വിവാദ പരാമർശവുമായി മുൻ പാകിസ്ഥാൻ താരം അബ്ദുൾ റസാഖ്. ഇന്ത്യ ലോകകപ്പ് ഫൈനലിൽ തോറ്റതിൽ സന്തോഷമുണ്ട്. ഓസ്‌ട്രേലിയയുടെ ജയം ക്രിക്കറ്റിൻ്റെ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. നേരത്തെ ബോളിവുഡ് നടി ഐശ്വര്യ റായിക്കെതിരെ വിവാദ പരാമർശം നടത്തിയതിന് പാക് ഓൾറൗണ്ടർ ക്ഷമാപണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രതികരണം. പാകിസ്ഥാൻ ചാനലായ ജിയോ ന്യൂസിലെ ‘ഹസ്ന മന ഹേ’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. ‘സത്യത്തിൽ ക്രിക്കറ്റ് ജയിച്ചു, ഇന്ത്യ തോറ്റു! ഇന്ത്യയിലെ […]

Cricket Sports

ക്യാപ്റ്റനെന്ന നിലയിൽ ആദ്യ പത്രസമ്മേളനം, വന്നത് 2 മാധ്യമ പ്രവർത്തകർ മാത്രം; അമ്പരന്ന് സൂര്യകുമാർ

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20 മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലെ മാധ്യമപ്രവർത്തകരുടെ അസാന്നിധ്യത്തിൽ അമ്പരന്ന് ഇന്ത്യയുടെ താത്കാലിക നായകൻ സൂര്യകുമാർ യാദവ്. ക്യാപ്റ്റനെന്ന നിലയിൽ സൂര്യകുമാറിന്റെ ആദ്യ പത്രസമ്മേളനത്തിൽ പങ്കെടുത്തത് വെറും 2 മാധ്യമപ്രവർത്തകർ മാത്രമാണ്. വാർത്താ ഏജൻസികളായ പിടിഐയുടെയും എഎൻഐയുടെയും പ്രതിനിധികൾ മാത്രമാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. പുഞ്ചിരിച്ചുകൊണ്ട് “നിങ്ങൾ രണ്ടുപേരും മാത്രമാണോ?” എന്ന് ചോദിച്ചാണ് സൂര്യ പത്രസമ്മേളനം ആരംഭിച്ചത്. നാല് മിനിറ്റ് മാത്രമായിരുന്നു പത്രസമ്മേളനത്തിന്റെ ദൈർഘ്യം. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മാത്യു വെയ്ഡിന്റെ വാർത്താസമ്മേളനം ഉച്ചയ്ക്ക് ശേഷം നടത്താനിരുന്നെങ്കിലും […]

Cricket India Sports

‘സഞ്ജുവിന്റെ തിരിച്ചുവരവിനുള്ള വാതിലുകൾ അടഞ്ഞിട്ടില്ല’; താരവുമായി സംസാരിച്ച് അജിത് അഗാർക്കർ

മികച്ച ഫോമിലായിരുന്നിട്ടും മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ നിന്ന് തുടർച്ചയായി തഴയുന്നതിൽ സെലക്ടർമാർക്കെതിരെ രൂക്ഷ വിമർശനമാണ് ആരാധകരിൽ നിന്ന് ഉയരുന്നത്. ലോകകപ്പും ഏഷ്യാ കപ്പും ഉൾപ്പെടെ അടുത്തിടെ നടന്ന ഒരു പരമ്പരയിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ഏറ്റവുമൊടുവിൽ, ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള സ്ക്വാഡിലും താരത്തെ ഒഴിവാക്കി. യുവനിരയ്ക്ക് പ്രധാന്യം നൽകുന്ന ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തുമെന്ന് ഉറപ്പായിരുന്നുവെങ്കിലും അതുണ്ടായില്ല. പഞ്ചാബ് കിംഗ്‌സിന്റെ വിക്കറ്റ് കീപ്പർ-ബാറ്ററായ ജിതേഷ് ശർമ്മ, ഇഷാൻ കിഷൻ എന്നിവർക്കാണ് അവസരം ലഭിച്ചത്. സഞ്ജുവിനെ […]

Cricket Sports

‘എത്ര വലിയ ടീമായാലും ഫൈനലിൽ നന്നായി കളിക്കണം’; കൈഫിന് മറുപടിയുമായി വാർണർ

മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫിന് മറുപടിയുമായി ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ. എത്ര വലിയ ടീമായാലും ഫൈനലിൽ നന്നായി കളിക്കണം. ആ ഒറ്റ ദിവസത്തെ പ്രകടനമാണ് വിജയിയെ തീരുമാനിക്കുകയെന്നും വാർണർ പറഞ്ഞു. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമാണ് ഇന്ത്യയെന്നും, മികച്ച ടീമാണ് ലോകകപ്പ് നേടിയതെന്ന് അംഗീകരിക്കാനാകില്ലെന്നുമാണ് കൈഫ് അഭിപ്രായപ്പെട്ടത്. ‘എനിക്ക് മുഹമ്മദ് കൈഫിനെ ഇഷ്ടമാണ്. പ്രശ്നം എന്തെന്നാൽ കടലാസിലെ കരുത്തല്ല, നിർണായക മത്സരങ്ങളിൽ നന്നായി കളിക്കുക എന്നതിനാണ് പ്രധാനം. അതുകൊണ്ടാണ് അതിനെ ഫൈനൽ എന്ന് […]