ക്രീസിന് പുറത്തേക്കിറങ്ങി പന്തെറിയുന്നവര്‍ ഇനി മുതല്‍ സൂക്ഷിക്കുക. ഫീല്‍ഡ് അമ്പയര്‍ കണ്ടില്ലെങ്കിലും നോബോള്‍ കണ്ടു പിടിക്കാന്‍ തേഡ് അമ്പയറുണ്ടാകും. ഫ്രണ്ട്ഫൂട്ട്-നോബോള്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ തീരുമാനമെടുത്തു. ഇംഗ്ലണ്ട്-പാകിസ്ഥാന്‍ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഫ്രണ്ട് ഫൂട്ട് നോ-ബോൾ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഐ.സി.സി മീഡിയ ട്വീറ്റ് ചെയ്തു. ക്രിക്കറ്റിന്‍റെ മുഴുവന്‍ ഫോര്‍മാറ്റിലും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത് സംബദ്ധിച്ച തീരുമാനമെടുക്കുന്നതിനും ഈ പരമ്പരയിലെ സാങ്കേതികവിദ്യയുടെ പ്രകടനം അവലോകനം ചെയ്യും. മൂന്ന് ടെസ്റ്റുകളടങ്ങിയ ഇംഗ്ലണ്ട് – പാകിസ്താൻ പരമ്പരയിലെ […]
Cricket
”ക്രിക്കറ്റില്‍ നിന്നും ആദ്യം ലഭിച്ച പ്രതിഫലം 50 രൂപ” രോഹിത് ശര്‍മ്മ പറയുന്നു
ബിസിസിഐയുടെ എ പ്ലസ് കരാറില്‍ ഉള്‍പ്പെട്ട താരമാണ് രോഹിത് ശര്‍മ്മ. ഏഴ് കോടി രൂപയാണ് അദ്ദേഹത്തിന്‍റെ വാര്‍ഷിക കരാര്‍ തുക. എന്നാല്‍, ക്രിക്കറ്റില്‍ നിന്ന് ആദ്യമായി തനിക്ക് ലഭിച്ച പ്രതിഫലം എത്രയായിരുന്നുവെന്ന് രോഹിത് ഇപ്പോള്‍ വെളിവാക്കുകയാണ്. കൂട്ടുകാര്‍ക്കൊപ്പം വീടിന് അടുത്ത് വെച്ച് കളിച്ചപ്പോഴാണ് ആദ്യത്തെ വരുമാനം അദ്ദേഹത്തിന് ലഭിച്ചത്. അത് 50 രൂപയായിരുന്നു. അതിനെ ശമ്പളമെന്നൊന്നും പറയാനാവില്ലെന്നും കൂട്ടുകാര്‍ക്കൊപ്പം റോഡരികില്‍ വെച്ച് വടാ പാവ് കഴിക്കാനാണ് ഈ പണം ഉപയോഗിച്ചത് എന്നും രോഹിത് പറഞ്ഞു. ട്വിറ്ററില്‍ ആരാധകരുടെ […]
‘കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ഒന്നേമുക്കാല്‍ കോടി രൂപയുടെ ക്രിക്കറ്റ് കരാര്‍ ഒഴിവാക്കി’ വെളിപ്പെടുത്തലുമായി ഷുഹൈബ് അക്തര്‍
സംഭവം നടന്ന് 20 വർഷങ്ങൾക്കുശേഷം ഒരു പാക് മാധ്യമത്തോടാണ് അക്തറിന്റെ വെളിപ്പെടുത്തൽ 1999ലെ കാര്‍ഗില്‍ യുദ്ധത്തിൽ പങ്കെടുക്കാനായി ഒന്നേ മുക്കാൽ കോടി രൂപയുടെ കൗണ്ടി ക്രിക്കറ്റ് കരാർ ഒഴിവാക്കിയതായി പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷുഹൈബ് അക്തർ. ഇംഗ്ലണ്ട് കൗണ്ടി ടീമായ നോട്ടിങ്ഹാംഷെയറുമായുള്ള കരാറാണ് വേണ്ടെന്നുവച്ചത്. സംഭവം നടന്ന് 20 വർഷങ്ങൾക്കുശേഷം ഒരു പാക് മാധ്യമത്തോടാണ് അക്തറിന്റെ വെളിപ്പെടുത്തൽ. രാജ്യത്തിനായി എല്ലാം ഉപേക്ഷിക്കാനും മരിക്കാനും തയ്യാറായിരുന്നു. നോട്ടിങ്ഹാമുമായി എനിക്ക് ഒന്നേ മുക്കാൽ കോടി രൂപയോളം വരുന്ന കരാറുണ്ടായിരുന്നു. […]
”ധോണി ഇന്ത്യക്കായുള്ള തന്‍റെ അവസാന മത്സരം കളിച്ചുകഴിഞ്ഞു”; ആശിഷ് നെഹ്റ പറയുന്നു…
താനൊരു നായകനോ, പരിശീലകനോ, സെലക്ടറോ ആണെങ്കിൽ എംഎസ് ധോണിയായിരിക്കും തന്റെ പട്ടികയിലെ ഒന്നാം നമ്പർ എന്നും നെഹ്‌റ വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ നായകൻ എംഎസ് ധോണിയുടെ മടങ്ങിവരവിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ധോണിയുടെ മടങ്ങി വരവ് സംബന്ധിച്ച് സഹതാരങ്ങൾക്കും ഇതിഹാസങ്ങൾക്കും വരെ രണ്ട് അഭിപ്രായമാണുള്ളത്. മുന്‍ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ പറയുന്ന ക്യാപ്റ്റൻ കൂൾ രാജ്യത്തിനായുള്ള തന്റെ അവസാന മത്സരവും കളിച്ചു എന്നാണ്. “എംഎസ് ധോണി ഇന്ത്യയ്‌ക്കായി തന്‍റെ അവസാന മത്സരം സന്തോഷത്തോടെ കളിച്ചു. എംഎസ് […]
ഐപിഎല്ലിനൊപ്പം വനിതാ ഐപിഎല്ലിനും അരങ്ങൊരുങ്ങുന്നു; ഏറ്റുമുട്ടുക നാല് ടീമുകൾ
ഐപിഎല്ലിനൊപ്പം വനിതകളുടെ ടി-20 ടൂർണമെൻ്റ് കൂടി നടക്കുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. കഴിഞ്ഞ രണ്ട് സീസണുകളിലായി തുടർന്നു വരുന്ന വിമൻസ് ടി-20 ചലഞ്ചാണ് ഐപിഎല്ലിനു സമാന്തരമായി നടക്കുക. ഇക്കൊല്ലം നാല് ടീമുകൾ പരസ്പരം ഏറ്റുമുട്ടും. കഴിഞ്ഞ വർഷം രണ്ട് ടീമുകളും അതിനു മുൻപത്തെ വർഷം രണ്ട് ടീമുകളുമായിരുന്നു ഏറ്റുമുട്ടിയത്. നവംബർ 1 മുതൽ 10 വരെയാണ് വിമൻസ് ഐപിഎൽ നടക്കുക. ഐപിഎൽ പ്ലേ ഓഫിനൊപ്പമാവും ടി-20 ചലഞ്ച്. ഇതോടൊപ്പം ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് പര്യടനങ്ങളും 2021 […]
21 പന്തുകളിൽ ബെയർസ്റ്റോയ്ക്ക് അർധസെഞ്ചുറി; രണ്ടാം ഏകദിനത്തിൽ വിറച്ചു ജയിച്ച് ഇംഗ്ലണ്ട്
അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനു ജയം. 21 പന്തുകളിൽ അർധസെഞ്ചുറി കുറിച്ച ഓപ്പണർ ജോണി ബെയർസ്റ്റോയുടെ മികവിലാണ് ഇംഗ്ലണ്ട് ജയം കുറിച്ചത്. ഒരു ഘട്ടത്തിൽ 137-6 എന്ന നിലയിൽ തകർന്നടിഞ്ഞ ആതിഥേയരെ ഡേവിഡ് വിലിയും സാം ബില്ലിംഗ്സും ചേർന്ന അപരാജിതമായ 79 റൺസാണ് കര കയറ്റിയത്. അയർലൻഡിനായി ജോഷ്വ ലിറ്റിൽ മൂന്നു വിക്കറ്റ് വീഴ്ത്തി. 213 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ തിരിച്ചടി നേരിട്ടു. സ്കോർബോർഡ് തുറക്കും മുൻപ് ഓപ്പണർ ജേസൻ റോയ് […]
ഇന്ത്യയുടെ അടുത്ത ധോണിയെ പ്രവചിച്ച് സുരേഷ് റെയ്ന; അത് റിഷഭ് പന്തല്ല
നായകന്‍ നിങ്ങളെ കേള്‍ക്കാന്‍ തയ്യാറാണെങ്കില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് അതിലൂടെ നമുക്ക് പരിഹാരം കാണാനാവും ടീമിനെ നയിക്കുന്ന ശൈലി വെച്ച് നോക്കുമ്പോള്‍ അടുത്ത ധോണിയാണ് രോഹിത് ശര്‍മയെന്ന് സുരേഷ് റെയ്‌ന. ടീം അംഗങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറായവരും, ശാന്തരായവരുമാണ് ഇരുവരുമെന്ന് റെയ്‌ന പറഞ്ഞു. മുമ്പില്‍ നിന്ന് നയിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് രോഹിത്. ടീം അംഗങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത് രോഹിത് ഇഷ്ടപ്പെടുന്നു. നായകന്‍ മുമ്പില്‍ നിന്ന് നയിക്കുകയും, ഡ്രസിങ് റൂമില്‍ വേണ്ട ബഹുമാനം നല്‍കുകയും ചെയ്യുമ്പോള്‍, വേണ്ടതെല്ലാം നിങ്ങള്‍ നല്‍കി […]
‘ബ്രോഡ്, നീയൊരു ഇതിഹാസമാണ്…’; 500 വിക്കറ്റ് നേട്ടത്തില്‍ ബ്രോഡിനെ പ്രശംസിച്ച് യുവരാജ് സിങ്
2007 ട്വന്റി20 ലോകകപ്പില്‍ ആറ് സിക്‌സറുകള്‍ വഴങ്ങിയതോടെ അവസാനിച്ചു എന്ന് വിലയിരുത്തപ്പെട്ട കരിയറാണ് 13 വര്‍ഷത്തിനിപ്പുറം ചരിത്രത്തില്‍ ഇടം പിടിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് നേട്ടം പിന്നിട്ട ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. ഇന്ന് ആരും ആ ആറ് സിക്‌സുകളെ കുറിച്ച് പറയരുത് എന്ന് ആവശ്യപ്പെട്ടാണ് ബ്രോഡിന് യുവി ആശംസ നേരുന്നത്. 2007 ട്വന്റി20 ലോകകപ്പില്‍ ആറ് സിക്‌സറുകള്‍ വഴങ്ങിയതോടെ അവസാനിച്ചു എന്ന് വിലയിരുത്തപ്പെട്ട കരിയറാണ് 13 […]
സ്റ്റുവര്‍ട്ട് ബ്രോഡ് ഇനി ഇംഗ്ലണ്ടിന്‍റെ ‘അഞ്ഞൂറാന്‍’
ഇംഗ്ലണ്ടിനായി ടെസ്റ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് ബ്രോഡ് ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട് ഇംഗ്ലണ്ട് പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം ഓപ്പണർ ക്രെയ്ഗ് ബ്രാത്ത്‍വൈറ്റ് പുറത്താക്കിയതോടെയാണ് ബ്രോഡ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനായി ടെസ്റ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് ബ്രോഡ്. 2017ൽ ജെയിംസ് ആൻഡേഴ്സനാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. ആൻഡേഴ്സന്റെ 500-ാം വിക്കറ്റും ക്രെയ്ഗ് ബ്രാത്ത്‍വൈറ്റായിരുന്നു എന്നതാണ് […]
വെസ്റ്റ് ഇന്‍റീസിനെ പൂട്ടി ഇംഗ്ലണ്ട്; 269 റണ്‍സിന്‍റെ കൂറ്റന്‍ വിജയം, പരമ്പര
കോവിഡ് മഹാമാരി വന്നതിന് ശേഷം നടത്തപ്പെട്ട ആദ്യ രാജ്യാന്തര ടെസ്റ്റ് ടൂര്‍ണമെന്‍റായിരുന്നു ഇംഗ്ലണ്ട് കൈപ്പിടിയിലൊതുക്കിയത് വെസ്റ്റ് ഇന്‍റീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം. മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് വിജയിച്ചതോടെ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയിരിക്കുന്നു. 269 റണ്‍സിനാണ് ഇംഗ്ലണ്ടിന്‍റെ മിന്നുന്ന വിജയം. 2-1നാണ് ഇംഗ്ലണ്ടിന്‍റെ പരമ്പര വിജയം. നാലാം ദിനം മഴ മൂലം തടസപ്പെട്ടപ്പോള്‍ ജയം അകലെയാകുമോ എന്ന് ഇംഗ്ലണ്ട് ക്യാമ്പ് സംശയിച്ചിരുന്നെങ്കിലും അവര്‍ വിജയത്തിലേക്ക് എത്തുകയായിരുന്നു. മത്സരത്തില്‍ 10 വിക്കറ്റുകള്‍ നേടുകയും തന്‍റെ കരിയറില്‍ 500 […]












