Cricket Sports

അരങ്ങേറ്റത്തില്‍ തന്നെ 50; തുടക്കം ഗംഭീരമാക്കി ദേവ്ദത്ത് പടിക്കല്‍

ഐപിഎല്ലില്‍ തന്‍റെ ആദ്യ മത്സരത്തില്‍ത്തന്നെ അര്‍ദ്ദ സെഞ്ച്വറി തികച്ച് മലയാളി താരം ദേവ്ദത്ത് പടിക്കല്‍. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനായി കളത്തിലിറങ്ങിയ ദേവ്ദത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് തന്‍റെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കിയത്. ആരോണ്‍ ഫിഞ്ചിനൊപ്പം ഓപ്പണിങ്ങില്‍ തകര്‍ത്താടി ടീമിന് മികച്ച തുടക്കം കൊടുക്കാനും ദേവ്ദത്തിനായി. ഒടുവില്‍ വിജയ് ശങ്കറിന്‍റെ പന്തില്‍ പുറത്താകുമ്പോഴും ഈ യുവതാരം ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതീക്ഷകള്‍ നല്‍കുന്നു. 42 പന്തുകളില്‍ നിന്ന് 56 റണ്‍സാണ് ഈ 20 വയസുകാരന്‍ നേടിയത്. അതില്‍ എട്ട് ബൌണ്ടറികളും അടങ്ങുന്നു. […]

Cricket Sports

ചെന്നൈക്കായി നൂറാം വിജയവും നേടി ധോണി; ഈ നേട്ടത്തിലെത്തുന്ന ആദ്യ നായകന്‍

ഐ.പി.എല്ലില്‍ ഒരു ടീമിനെ 100 വിജയത്തിലേക്ക് നയിക്കുന്ന ആദ്യ നായകനായി മഹേന്ദ്ര സിങ് ധോണി. ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ഈ നേട്ടത്തിലെത്തിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ നായകനെന്ന നിലയില്‍ ധോണിയുടെ അക്കൗണ്ടില്‍ 105 വിജയങ്ങളുണ്ട്. ഇതില്‍ അഞ്ചു വിജയങ്ങള്‍ 2016-ല്‍ റെയ്‌സിങ് പുണെ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനായിരിക്കുമ്പോഴാണ്. ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈയുടെ നൂറാം വിജയം കൂടിയാണ് മുംബൈക്കെതിരെ അബൂദബിയില്‍ നേടിയത്. കളിച്ച പത്ത് സീസണിലും പ്ലേ ഓഫിലെത്തിയ ഏക […]

Cricket Sports

കോലി പലപ്പോഴും മോശം താരങ്ങളെ പിന്തുണച്ചു; ഒറ്റക്ക് തീരുമാനം എടുത്തു: ആരോപണവുമായി മുൻ പരിശീലകൻ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ മോശം പ്രകടനങ്ങൾക്ക് കാരണം നായകൻ വിരാട് കോലിയുടെ തെറ്റായ തീരുമാനങ്ങളെന്ന് മുൻ പരിശീലകൻ റേ ജെന്നിങ്‌സ്. മോശം താരങ്ങളെയാണ് കോലി പലപ്പോഴും പിന്തുണച്ചിരുന്നതെന്നും ഒറ്റക്കാണ് തീരുമാനങ്ങൾ എടുത്തിരുന്നതെന്നും ജെന്നിങ്സ് കുറ്റപ്പെടുത്തി. ക്രിക്കറ്റ്ഡോട്ട്കോമിനു നൽകിയ അഭിമുഖത്തിലാണ് ജെന്നിങ്സിൻ്റെ ആരോപണം. “തിരിഞ്ഞു നോക്കുമ്പോൾ ഐപിഎൽ ടീമില്‍ 20-25 താരങ്ങളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇവരുടെ കാര്യത്തിൽ പരിശീലകനാണ് തീരുമാനം എടുക്കേണ്ടത്. എന്നാല്‍, കോലി ചിലപ്പോഴൊക്കെ ഒറ്റക്ക് തീരുമാനങ്ങളെടുത്തു. പലപ്പോഴും മോശം താരങ്ങളെ പിന്തുണച്ചു. പക്ഷേ, അതിൽ അദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ല. […]

Cricket Sports

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ടു

ഐ.സി.സി നിയമങ്ങള്‍ അനുസരിച്ച് ക്രിക്കറ്റ് ബോര്‍ഡില്‍, സര്‍ക്കാര്‍ ഇടപെടല്‍ വിലക്കുന്നുണ്ട്. അതിനാല്‍ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലായി. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ വന്‍പ്രതിസന്ധി. സാമ്പത്തിക തിരിമറിയെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. ദക്ഷിണാഫ്രിക്കയിലെ കായിക സംബന്ധമായ കാര്യങ്ങള്‍ നോക്കുന്ന സ്‌പോര്‍ട്‌സ് കോണ്‍ഫെഡറേഷന്‍ ആന്റ് ഒളിമ്പിക് കമ്മിറ്റിയാണ് വിലക്കേര്‍പ്പെടുത്തിയത്. ഐ.സി.സി നിയമങ്ങള്‍ അനുസരിച്ച് ക്രിക്കറ്റ് ബോര്‍ഡില്‍, സര്‍ക്കാര്‍ ഇടപെടല്‍ വിലക്കുന്നുണ്ട്. അതിനാല്‍ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലായി. ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ആക്ടിങ് […]

Cricket Sports

ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍; ഐ.പി.എല്‍ മത്സരക്രമം പുറത്തിറക്കി ബി.സി.സി.ഐ

രണ്ടാമത്തെ മത്സരം സെപ്തംബര്‍ 20ന് ഡൽഹി ക്യാപിറ്റൽസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലാണ് കോവിഡ് പ്രതിസന്ധികള്‍ മൂലം യു.എ.ഇയിലേക്ക് മാറ്റിയ ഈ വര്‍ഷത്തെ ഐപിഎല്ലിന്‍റെ മത്സരക്രമം പുറത്തിറക്കി ബി.സി.സി.ഐ. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. സെപ്തംബർ 19ന് അബൂദബിയിലാണ് മത്സരം. ഡ്രീം ഇലവനാണ് ഇത്തവണത്തെ ഐ.പി.എല്ലിന്‍റെ സ്പോണ്‍സര്‍മാര്‍. രണ്ടാമത്തെ മത്സരം സെപ്തംബര്‍ 20ന് ഡൽഹി ക്യാപിറ്റൽസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലാണ്. സൺറൈസേഴ്സ് ഹൈദരാബാദ് – […]

Cricket Sports

ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാമ്പില്‍ കോവിഡ്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാമ്പില്‍ പത്ത് പേര്‍ക്ക് കോവിഡ്. ഒരു താരത്തിനും സ്റ്റാഫ് അംഗങ്ങളും ഉള്‍പ്പെടെ പത്തോളം പേര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചുവെന്ന് എന്‍.‍ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ടീം ഒരാഴ്ച ക്വാറന്റൈനിലാണ്. യുഎഇ ആതിഥേയത്വം വഹിക്കുന്ന ഐ.പി.എൽ ടൂർണമെൻറിനായി ടീമുകളെത്തിയതോടെ കോവിഡ് പരിശോധന അടക്കമുള്ള ആരോഗ്യസുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയിരുന്നു. കളിക്കാർക്കും ടീം ഒഫീഷ്യൽസിനുമടക്കം 20,000 കോവിഡ് പരിശോധനകളായിരിക്കും നടത്തുക. ഇൌ പരിശോധനയിലാണ് ചെന്നൈ ടീം അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, മൽസരക്രമത്തിൻറെ കാര്യത്തിൽ അന്തിമതീരുമാനം ഉടനുണ്ടാകുമെന്ന് ഐ.പി.എൽ […]

Cricket Sports

ഞങ്ങള്‍ ഇനി മൂന്ന്; അച്ഛനാകാന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് വിരാട് കോഹ്ലി

ബോളിവുഡ് താരം അനുഷ്ക ശർമയുടേയും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടേയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്നു. കോഹ്ലിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുതിയ വിശേഷം ലോകത്തെ അറിയിച്ചിരിക്കുന്നത്. ഞങ്ങൾ ഇനി മൂന്ന്, അടുത്ത വർഷം ജനുവരിയിൽ ആളിങ്ങെത്തും വിരാട് കോഹ്ലി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതേ ചിത്രം അനുഷ്കയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പുതിയ അതിഥി കൂടി താരങ്ങൾക്കിടയിലേക്ക് വരുന്ന കാര്യം ആരാധകരെ ആവശേത്തിലാക്കി. ഇരുവര്‍ക്കും ആശംസയുമായി സോഷ്യൽമീഡിയയില്‍ നിറയുകയാണ് ആരാധകരും ക്രിക്കറ്റ് ലോകവും. […]

Cricket Sports

ഐ.പി.എല്ലിന് ഒരുങ്ങി യു.എ.ഇ; ടീമുകള്‍ ദുബൈയിലെത്തി തുടങ്ങി

സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ഐ.പി.എല്ലിന് ഒരുങ്ങി യുഎഇ. ടൂര്‍ണമെന്റിന്റെ മുന്നോടിയായി ടീമുകള്‍ യു.എ.ഇല്‍ എത്തി തുടങ്ങി. രാജസ്ഥാന്‍ റോയല്‍സും, പഞ്ചാബും ദുബായിലും കൊല്‍ക്കത്ത അബുദാബിയിലുമാണ് വിമാനമിറങ്ങിയത്. ഇന്ത്യയില്‍ നിന്നും യാത്ര തിരിക്കുന്നതിനു മുമ്പ് താരങ്ങള്‍ പല തവണ കൊവിഡ് ടെസ്റ്റിനു വിധേയരായിരുന്നു. ഇനി യു.എ.ഇയില്‍ താരങ്ങള്‍ക്കു ആറു ദിവസം ഐസോലേഷനില്‍ കഴിയേണ്ടി വരും. രണ്ടാം തവണയാണ് യുഎഇയില്‍ ഐപിഎല്ലിന് കളമൊരുങ്ങുന്നത്. 2014ല്‍ ടൂര്‍ണമെന്റിലെ ആദ്യപാദ മല്‍സരങ്ങള്‍ യുഎഇയില്‍ നടന്നിരുന്നു. ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാലാണ് ടൂര്‍ണമെന്റിലെ പകുതി […]

Cricket Sports

130 കോടി ജനങ്ങളെ നിരാശരാക്കി; ധോണിക്ക് അഭിനന്ദനമറിയിച്ച് മോദി

വിരമിക്കലിനുശേഷം ധോണി ബി.ജെ.പിയിലൂടെ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ കത്ത് പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് അഭിനന്ദനമറിയിച്ച് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ രാജ്യത്തെ 130 കോടി ജനങ്ങൾ നിരാശരാണെന്ന് മോദി കത്തില്‍ കുറിച്ചു. ധോണിയുടെ ക്രിക്കറ്റിലെ നേട്ടങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു. വിരമിക്കലിനുശേഷം ധോണി ബി.ജെ.പിയിലൂടെ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ കത്ത് പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ് . […]

Cricket Sports

‘ഡ്രീം ഇലവന്‍; ഐപിഎല്ലിന് സ്‌പോണ്‍സറായി

ഫാന്റസി ഗെയിം പ്ലാറ്റ്‌ഫോമായ ഡ്രീം ഇലവന്‍ ഈ വര്‍ഷത്തെ ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കി. 222 കോടിക്കാണ് ഡ്രീം ഇലവന്‍ സ്‌പോണ്‍സര്‍ഷിപ്പ് തയ്യാറാക്കിയത്. ഫാന്റസി ഗെയിം പ്ലാറ്റ്‌ഫോമായ ഡ്രീം ഇലവന്‍ ഈ വര്‍ഷത്തെ ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കി. 222 കോടിക്കാണ് ഡ്രീം ഇലവന്‍ സ്‌പോണ്‍സര്‍ഷിപ്പ് നേടിയത്. അടുത്ത കുറച്ച് വര്‍ഷത്തേക്ക് ഡ്രീം ഇലവനായിരിക്കും ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സറെന്ന് ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ വ്യക്തമാക്കി. കഴിഞ്ഞ സീസണില്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയായിരുന്നു ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍. എന്നാല്‍ ചൈനയുമായുളള […]