Cricket Sports

ദില്‍സെ മുംബൈ; അഞ്ചാം തവണയും ചാമ്പ്യന്മാരായി മുംബൈ ഇന്ത്യന്‍സ്

ഐ.പി.എല്ലില്‍ തങ്ങള്‍ മാത്രമെന്ന് പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. ഐ.പി.എല്ലില്‍ അഞ്ചാം തവണയും കിരീടം മുംബൈക്ക് തന്നെ. ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിനാണ് മുംബെെ തറപറ്റിച്ചത്. 157 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് അനായാസം ജയിക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ കന്നികിരീടമെന്ന ഡല്‍ഹിയുടെ സ്വപ്നങ്ങളാണ് പൊലിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. തുടക്കത്തിലെ തകര്‍ച്ചയില്‍ […]

Cricket Sports

ഐ.പി.എല്‍; കലാശപ്പോരില്‍ കന്നിക്കീരിടം തേടി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും

ഐ.പി.എല്ലിന്‍റെ പതിമൂന്നാം പതിപ്പിന് ഇന്ന് തിരശീല വിഴും. കലാശപ്പോരാട്ടത്തില്‍ ഡൽഹി ക്യാപിറ്റല്‍സും നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും. ദുബെെയില്‍ ഇന്ത്യന്‍ സമയം 7:30 മത്സരം ആരംഭിക്കും. അഞ്ചാം കീരിടം തേടി മുംബൈയും കന്നി കീരിടം സ്വപ്നം കണ്ട് ഡൽഹി കാപിറ്റല്‍സും കളത്തിലിറങ്ങുമ്പോള്‍ മത്സരം തീപ്പാറും എന്ന് സംശയമില്ല. കണക്കിലും കരുത്തിലും മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ഒരുപടി മുന്‍പില്‍. ഈ സീസണില്‍ കളിച്ച 15 മത്സരങ്ങളില്‍ പത്തിലും ജയിച്ച് രാജകീയമായാണ് മുംബൈ ഫെനലില്‍ പ്രവേശിച്ചത്. ആദ്യ […]

Cricket Sports

ഓസ്‌ട്രേലിയൻ പര്യടനം; സഞ്ജു ഇന്ത്യൻ ഏകദിന ടീമിൽ

ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന ടീമിലും ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസൺ. നേരത്തെ ടി20യിൽ വിക്കറ്റ് കീപ്പർ ആയാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നത്. ആദ്യം പ്രഖ്യാപിച്ച സ്ക്വാഡിൽ നിന്ന് വലിയ മാറ്റങ്ങളാണ് നിലവിൽ വരുത്തിയിരിക്കുന്നത്. പരിക്കിന്റെ പേരിൽ ടീമിൽ ഉൾപ്പെടുത്താതിരുന്ന രോഹിത് ശർമയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഹിതിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. അവസാന മൂന്നു ടെസ്റ്റുകൾക്കുള്ള ടീമിൽ നിന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും ഒഴിവാക്കിയിട്ടുണ്ട് . അഡ്‌ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിനു ശേഷം […]

Cricket Sports

ഹൈദരാബാദിന് മടങ്ങാം; ഡല്‍ഹി ഫൈനലില്‍

ഐ.പി.എല്ലിലെ ജീവന്‍ മരണ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനലില്‍. ഡല്‍ഹി ക്യാപിറ്റല്‍സിനോട് രണ്ടാം ക്വാളിഫെയറില്‍ പൊരുതി തോറ്റാണ് വാര്‍ണറിന്‍റെ സണ്‍റൈസേഴ്സ് ഹൈദരാബാദ് മടങ്ങിയത്. 190 റണ്‍സ് വിജയലക്ഷ്യം കണക്കെ കുതിച്ച ഹൈദരാബാദ് 17 റണ്‍സകലെ തളര്‍ന്ന് വീഴുകയായിരുന്നു. ഡല്‍ഹിയ്ക്കായി റബാദ നാല് വിക്കറ്റുംസ്റ്റോയിനിസ് മൂന്ന് വിക്കറ്റും നേടി. മിന്നുന്ന ഫോമില്‍ കുതിച്ച ശിഖര്‍ ധവാന്‍റെ (78) ബാറ്റിങ്ങിന്‍റെ ചിറകിലേറിയാണ് ഡല്‍ഹി കൂറ്റന്‍ സ്കോറിലെത്തിയത്. നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി […]

Cricket Sports

ബാംഗ്ലൂരിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ക്വാളിഫയറില്‍

ഐ.പി.എൽ പ്ലേ ഓഫിലെ എലിമിനേറ്റർ പോരാട്ടത്തിൽ ബാംഗ്ലൂരിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ക്വാളിഫയറില്. ഒന്നാം എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ആറ് വിക്കറ്റിനാണ് കോഹ്‌ലിപ്പട തോറ്റത്. തോല്‍വിയോടെ ബാംഗ്ലൂര്‍ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം കെയ്ന്‍ വില്യംസണ്‍ എന്ന ഒറ്റയാള്‍ പട്ടാളത്തിലൂടെയാണ് സണ്‍റൈസ് കൈപിടിയിലാക്കിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു. മൂന്ന് മുൻ നിര വിക്കറ്റുകൾ […]

Cricket Sports

രാജകീയം മുംബെെ: ഡല്‍ഹിയെ തകര്‍ത്ത് ഐ.പി.എല്‍ ഫെെനലില്‍

ഐപിഎല്ലിലെ ആദ്യ പ്ലേ ഓഫില്‍ മുംബൈക്ക് ത്രസിപ്പിക്കുന്ന ജയം. ജയത്തോടെ ഈ സീസണിലെ ഐപിഎല്‍ ഫൈനലിലേക്കുള്ള ടിക്കറ്റുറപ്പിച്ചു മുംബെെ. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 201 റണ്‍സ് വിജയ ലക്ഷ്യം മറികടക്കുന്നതിനിടെ പാതിവഴിയില്‍ ഡൽഹിപ്പട വീണു. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇരുന്നൂറ് റൺസെടുത്ത മുംബെെക്കുള്ള ഡല്‍ഹിയുടെ മറുപടി 148 റൺസിൽ അവസാനിക്കുകയായിരുന്നു. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബെെക്കായി പുറത്താകാതെ അടിച്ചു തകർത്ത ഇഷാൻ കിഷനും (30 പന്തിൽ 55 റൺസ്) സൂര്യകുമാർ യാദവും (38 പന്തിൽ […]

Cricket Sports

അവസാന മത്സരത്തിൽ ചെന്നൈ; തോൽവിയോടെ പഞ്ചാബും പുറത്ത്

അവസാന മത്സരത്തിൽ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകളെ തകർത്തെറിഞ്ഞ് ആധികാരിക വിജയവുമായി ചെന്നൈ സൂപ്പർ കിംഗ്സ്. 154 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 9 വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സീസണിലെ അവസാന മത്സരത്തിൽ നേടിയത്. തോൽവിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ്‌ സാധ്യതകൾ അവസാനിച്ചു. ചെന്നൈ നേരത്തെ തന്നെ പുറത്തായിരുന്നു. ഗെയ്ക്വാദും ഡുപ്ലെസിയും ചേർന്ന് നൽകിയ മികച്ച തുടക്കമാണ് ചെന്നൈ വിജയം എളുപ്പമാക്കിയത്. 48 റൺസ് നേടി ഡുപ്ലെസി പുറത്തായെങ്കിലും പിന്നീട് വന്ന റായിഡു ഗെയ്ക്വാദിനൊപ്പം വിക്കറ്റ് നഷ്ടമില്ലാതെ […]

Cricket Sports

തകര്‍ത്ത് സ്റ്റോക്‌സും സഞ്ജുവും; പഞ്ചാബിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി രാജസ്ഥാന്‍

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ നേടി. ബെന്‍ സ്‌റ്റോക്‌സിന്റെയും സഞ്ജു സാംസണിന്റെയും ബാറ്റിംഗ് കരുത്തിലായിരുന്നു രാജസ്ഥാന്റെ വിജയം. 50 റണ്‍സെടുത്ത സ്‌റ്റോക്‌സും 48 റണ്‍സെടുത്ത സഞ്ജുവും രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. രാജസ്ഥാന് വേണ്ടി മികച്ച തുടക്കമാണ് ബെന്‍ സ്‌റ്റോക്‌സും റോബിന്‍ ഉത്തപ്പയും നല്‍കിയത്. ഇരുവരും ചേര്‍ന്ന് 4.2 ഓവറില്‍ സ്‌കോര്‍ 50 കടത്തി. എന്നാല്‍ സ്റ്റോക്‌സിനെ […]

Cricket Sports

IPL 2020 | എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയോ? ക്രീസില്‍ കോഹ്ലിയെ തറപ്പിച്ചു നോക്കുന്ന സൂര്യകുമാര്‍ യാദവ്

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സൂര്യകുമാര്‍ യാദവ് എന്ന പേരാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്നും സൂര്യകുമാര്‍ തഴയപ്പെട്ടു. എന്തുകൊണ്ട്? ഇതിനുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലെ സൂര്യകുമാറിന്റെ പ്രകടനം. 43 പന്തില്‍ പുറത്താകാതെ 79 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. സെലക്ടര്‍മാര്‍ക്ക് ബാറ്റിങ്ങിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് സൂര്യകുമാര്‍. പത്ത് ഫോറും മൂന്ന് സിക്സുമാണ് മുംബൈ താരം അടിച്ചു കൂട്ടിയത്. […]

Cricket Sports

ഉയരം കൂടും തോറും വീഴ്ചയുടെ വേദനയും കൂടും; ഡൽഹി ക്യാപിറ്റൽസിൻ്റെ വ്യാകുലതകൾ

അങ്ങനെ ഡൽഹി ക്യാപിറ്റൽസ് തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പരാജയമറിഞ്ഞിരിക്കുന്നു. സീസണിലെ ഏറ്റവും കരുത്തരായ ടീമെന്ന വിശേഷണം എങ്ങനെയൊക്കെയോ അവർക്ക് കൈമോശം വന്നിരിക്കുകയാണ്. എങ്ങനെയൊക്കെയോ എന്ന് പറയുമ്പോൾ ബാറ്റിംഗും ബൗളിംഗുമെല്ലാം പെട്ടെന്ന് ഫോമൗട്ടാവുന്നു. സ്ഥിരതയോടെ ബാറ്റ് ചെയ്തിരുന്ന ശ്രേയാസ് അയ്യരും മാർക്കസ് സ്റ്റോയിനിസും അടക്കമുള്ള താരങ്ങൾ ക്ലൂലസായി നിൽക്കുന്നു. ബൗളിംഗായിരുന്നു ഒരു ആശ്വാസം. ഇന്നത്തെ കളിയിൽ അതിനും ഒരു തീരുമാനമായി. സീസണിലെ ഏറ്റവും ശക്തരായ ബൗളിംഗ് നിരയ്ക്കെതിരെ പ്രശസ്തമായ ഒരു മഹദ്‌വചനം മുൻനിർത്തിയാണ് ഹൈദരാബാദ് കളിച്ചത്. ആക്രമണമാണ് ഏറ്റവും […]