മെല്‍ബണ്‍: ക്യാപ്റ്റന്‍ വിരാട് കോലിയില്ല, രോഹിത് ശര്‍മ്മയും മുഹമ്മദ് ഷമിയുമില്ല, ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ ടോട്ടലിന് പുറത്തായ നാണക്കേട് അതിനു പുറമേ… പ്രതിസന്ധികളുടെ നടുക്കടലിനാണ് രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യ ഓസ്‌ട്രേലിയക്ക് എതിരെ മെല്‍ബണില്‍ കളിക്കാനിറങ്ങിയത്. എന്നാല്‍ ചരിത്രമുറങ്ങുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കണ്ടത് മറ്റൊരു ഇന്ത്യയെ. അതിന് നെടുനായകത്വം വഹിച്ചത് അജിന്‍ക്യ രഹാനെ എന്ന കപ്പിത്താന്‍. ടീം ഒന്നിച്ചു നിന്നതോടെ നാണക്കേടിന്റെ ചാരത്തില്‍ നിന്ന് ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ ഇന്ത്യ ഉയിര്‍ത്തെണീറ്റു. സ്വന്തം കാണികള്‍ക്കു […]
Cricket
മെല്‍ബണില്‍ ഓസീസിനെ മലര്‍ത്തിയടിച്ച് ഇന്ത്യ; ജയം എട്ടുവിക്കറ്റിന്
മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം. ഇതോടെ നാലു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി; 1-1. രണ്ടാം ഇന്നിങ്‌സില്‍ 70 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 27ഉം ഓപണര്‍ ശുഭ്മാന്‍ ഗില്‍ 35 ഉം റണ്‍സെടുത്തു. അഞ്ചു റണ്‍സെടുത്ത മായങ്ക് അഗവര്‍വാളും മൂന്നു റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയുമാണ് പുറത്തായത്. ആറു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് […]
രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ പൊരുതുന്നു; മൂന്നാം ദിനം അവസാനിക്കുമ്പോൾ രണ്ട് റൺസ് ലീഡ്
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ പൊരുതുന്നു. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ട് റൺസിൻ്റെ ലീഡ് ആണ് ആതിഥേയർക്ക് ഉള്ളത്. പാറ്റ് കമ്മിൻസ്-കാമറൂൺ ഗ്രീൻ സഖ്യം ഏഴാം വിക്കറ്റിൽ നടത്തിയ ചെറുത്തുനില്പാണ് ഓസീസിന് ലീഡ് നേടിക്കൊടുത്തത്. ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ ഓസ്ട്രേലിയയെ പിടിച്ചുനിർത്തുകയായിരുന്നു. 131 റൺസ് ലീഡ് വഴങ്ങിയാണ് ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിനെത്തിയത്. ജോ ബേൺസിനെ (4) തുടക്കത്തിൽ തന്നെ പുറത്താക്കിയ ഉമേഷ് യാദവ് ഇന്ത്യക്ക് […]
ഈ ദശാബ്ദത്തിലെ ഏകദിന-ടി20 ടീമിന്റെ നായകനായി ധോണി
ഐ.സി.സി.യുടെ ഈ ദശാബ്ദത്തിലെ ടി20-ഏകദിന ടീമിന് ഇന്ത്യയുടെ മഹേന്ദ്ര സിങ് ധോണി നായകന്‍. രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, ജ സ്പ്രീത് ബുംറ എന്നീ ഇന്ത്യന്‍ താരങ്ങളും ടി20 ടീമില്‍ ഇടം നേടി. അതേസമയം പാകിസ്താന്‍ താരങ്ങളാരും ടീമില്‍ ഇല്ല. വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയില്‍, കീരണ്‍ പൊള്ളാര്‍ഡ്, ആസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്, ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്, ആസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്‍, അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍, ശ്രീലങ്കയുടെ ലസിത് മലിംഗ എന്നിവരാണ് ടി20 ടീമിലെ മറ്റു അംഗങ്ങള്‍. […]
ബോക്സിംഗ് ഡേ ടെസ്റ്റിൽ ആസ്ട്രേലിയ 195ന് പുറത്ത്
ബോക്സിംഗ് ഡേ ടെസ്റ്റിൽ ആസ്ട്രേലിയ 195 റണ്‍സിന് പുറത്തായി. ടോസ് നേടി ആസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജസ്പ്രീത് ബുമ്ര നാല് വിക്കറ്റും ആർ. അശ്വിൻ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടി. മാത്യു വേഡ് (30), മാർനസ് ലബുഷെയ്ൻ (48), ട്രാവിസ് ഹെഡ് (38) എന്നിവരാണ് ആസ്ട്രേലിയന്‍ നിരയില്‍ ഇന്ത്യന്‍ ആക്രമണത്തില്‍ പിടിച്ചു നിന്നത്. 10 പന്തുകൾ നേരിട്ട് റണ്ണൊന്നുമെടുക്കാതെ നിന്ന ഓപ്പണർ ജോ ബേൺസിനെ പൂജ്യത്തിന് മടക്കി ബുംമ്രയാണ് തുടക്കമിട്ടത്. മാത്യു വേഡിനെയും […]
ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം
ആസ്ട്രേലിയ്ക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആസ്ട്രേലിയക്ക് 65 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർ ജോ ബേൺസിനെ പൂജ്യത്തിന് മടക്കി ബുംമ്രയാണ് തുടക്കമിട്ടത്. മാത്യു വേഡിനെയും (30) സ്റ്റീവൻ സ്മിത്തിനെയും (0) പുറത്താക്കി അശ്വിൻ ഇന്ത്യയുടെ തുടക്കം ഗംഭീരമാക്കി. മർനസ് ലബുഷെയ്നും (26) ട്രാവിസ് ഹെഡുമാണ് (30) ക്രീസിൽ. നായകന്‍ വിരാട് കോഹ്‌ലി നാട്ടിലേക്ക് മടങ്ങിയതിനെ തുടര്‍ന്ന് അജിങ്ക്യ രാഹനെയാണ് ടീമിനെ നയിക്കുന്നത്. അഡ്‌ലെയ്ഡ് […]
ഇന്ത്യക്ക് ദയനീയ തോല്‍വി
ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. രണ്ടാം ഇന്നിങ്സില്‍ 36 എന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറുമായി നാണംകെട്ട ടീം ഇന്ത്യക്ക് ഓസീസിനെ പിടിച്ചുകെട്ടാനായില്ല. ഫലം കംഗാരുപ്പടക്ക് എട്ടു വിക്കറ്റിന്‍റെ ഗംഭീര വിജയം. ടോസിന്‍റെ ആനുകൂല്യത്തില്‍ അഡ്‍ലെയ്ഡില്‍ ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാനായില്ല. ഒന്നാം ഇന്നിങ്സില്‍ സ്കോര്‍ ബോര്‍ഡ് തുറക്കുംമുമ്പ് ഓപ്പണര്‍ പൃഥ്വി ഷാ കൂടാരം കയറിയത് തന്നെ ഇന്ത്യക്കുള്ള സൂചനയായിരുന്നു. പക്ഷേ പുജാരയും നായകന്‍ കൊഹ്‍ലിയും രഹാനെയും […]
ഇന്ത്യയെ ഞെട്ടിച്ച് ഓസീസ്; വെറും 36 റണ്‍സിന് പുറത്ത്
ടീം ഇന്ത്യക്ക് ഇതെന്തു പറ്റി ? സോഷ്യല്‍ മീഡിയയിലെ ‘ഞെട്ടിക്കല്‍’ അല്ല. ക്രിക്കറ്റ് ആരാധകര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയ ദിവസം. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ മൂന്നാം ദിനം ടീം ഇന്ത്യയുടെ കറുത്ത ദിനമായി. കംഗാരു പടയെ ഒന്നാം ഇന്നിങ്സില്‍ വെറും 191 റണ്‍സിന് പിടിച്ചുകെട്ടിയ ഇന്ത്യന്‍ ബോളര്‍മാര്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയെങ്കിലും നാണക്കേടിന്‍റെ ദിനമാണ് വരാനിരിക്കുന്നതെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ടീം ഇന്ത്യ കേവലം 36 റണ്‍സിനാണ് ബാറ്റിങിന് തിരശീലയിട്ടത്. ചരിത്രത്തിലെ ഏറ്റവും വലിയ […]
അശ്വിൻ കറക്കിവീഴ്ത്തി; ഓസ്‌ട്രേലിയ 191ന് പുറത്ത്
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയുടെ രണ്ടാം ദിനത്തിൽ ഓസ്‌ട്രേലിയ 191 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 244 റൺസിൽ അവസാനിപ്പിച്ച് ബാറ്റിങിനിറങ്ങിയ ആതിഥേയർ 191 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യക്ക് 53 റണ്‍സ് ലീഡ് സ്വന്തമാക്കാനായി. നാല് വിക്കറ്റുകള്‍ വീഴ്ത്തി രവിചന്ദ്രൻ അശ്വിനാണ് ഓസ്ട്രേലിയയുടെ നട്ടെല്ലൊടിച്ചത്. ഉമേഷ് യാദവ് മൂന്നും ബുംറ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യദിനം സ്റ്റംപെടുക്കുമ്പോൾ ആറു വിക്കറ്റിന് 233 എന്ന മികച്ച നിലയിലായിരുന്ന ഇന്ത്യക്ക് ഇന്ന് ശേഷിക്കുന്ന നാലു […]
അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച
അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിവസം ആറിന് 233 റണ്‍സ് എന്ന സ്കോറില്‍ ബാറ്റിംഗ് പുനരാരംഭിച്ച ടിം ഇന്ത്യ 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പുറത്താകുകയായിരുന്നു. 244 എന്ന സ്കോറിലാണ് ഇന്ത്യയെ ഓസിസ് തളച്ചത്. മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റും, കമിന്‍സ് രണ്ട് വിക്കറ്റും വീഴ്ത്തി. 74 റണ്‍സ് എടുത്ത നായകന്‍ കോഹ്‍ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. സാഹയും അശ്വിനും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ രണ്ടാം ദിനം മുന്‍പോട്ട് കൊണ്ടുപോവും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. […]










