ആസ്ട്രേലിയൻ പര്യടനത്തിലെ ത്രസിപ്പിക്കുന്ന വിജയത്തിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഭാര്യ അനുഷ്ക ശര്‍മയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആസ്ട്രേലിയൻ പര്യടനത്തിനിടെ നാട്ടിലേക്ക് മടങ്ങിയ വിരാട് കോഹ്‍ലി നായകനായി തിരികെ ടീമിൽ മടങ്ങിയെത്തി. കോഹ്‍ലിക്ക് പിന്നാലെ പേസ് ബൌളര്‍ ഇശാന്ത് ശർമ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തുടങ്ങിയവരും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ആസ്ട്രേലിയൻ പര്യടത്തിൽ മോശം പ്രകടനം കാഴ്ചവെച്ച പൃഥ്വി ഷാ, നവദീപ് സൈനി എന്നിവർ ടീമിന് പുറത്തായപ്പോൾ മികച്ച പ്രകടനം കാഴ്ചവെച്ച […]
Cricket
കളത്തിനു പുറത്തെ കളിയും ജയിച്ച് ടീം ഇന്ത്യ; ഈ ജയത്തിന് മധുരമേറെ
ഒന്നാം ടെസ്റ്റിലെ തോല്‍വി, പര്യടനത്തിനായി എത്തിയ പകുതിയോളം കളിക്കാര്‍ പരിക്കേറ്റ് പുറത്ത്, ഓസീസ് കാണികളുടെ വംശീയാധിക്ഷേപം… പ്രതിന്ധികളുടെ കയത്തില്‍ നിന്ന് ആസ്‌ട്രേലിയന്‍ മണ്ണില്‍ ടീം ഇന്ത്യ നേടിയ വിജയത്തിന് പത്തരമാറ്റിന്റെ പൊന്‍തിളക്കം. അതില്‍ യുവരക്തങ്ങളുടെ അടങ്ങാത്ത ആത്മവീര്യത്തിന്റെ കനലുണ്ട്. അജിന്‍ക്യ രഹാനെ എന്ന പുതിയ നായകന്റെ ആത്മവിശ്വാസമുണ്ട്. എല്ലാറ്റിനും മുകളില്‍ ഒരു ടീം എന്ന നിലയിലുള്ള ഒത്തിണക്കവും പോരാട്ടവീര്യവും. കളിക്കളത്തിലെ പതിനൊന്നു പേരോടും അവരുടെ ചീത്തവിളിയോടും മാത്രമായിരുന്നില്ല ഈ പരമ്പരയില്‍ ഇന്ത്യ എതിരിട്ടത്. വംശവെറി നിറഞ്ഞ കാണികളോടു […]
താരമായി സിറാജ്; സീരീസില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ ബൗളര്‍
ഇന്ത്യ – ആസ്ട്രേലിയ ടെസ്റ്റ് സീരീസില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ ബൌളറായി മുഹമ്മദ് സിറാജ്. മൂന്ന് മത്സരങ്ങളില്‍ നിന്നായി 13 വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റില്‍ സിറാജ് കളിച്ചിരുന്നില്ല. നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേട്ടവും സിറാജ് സ്വന്തമാക്കി. മെല്‍ബണിലെ ബോക്സിങ് ഡേ ടെസ്റ്റിലാണ് സിറാജ് തന്‍റെ അരങ്ങേറ്റ മത്സരം കളിച്ചത്. ആദ്യ മത്സരത്തില്‍ത്തന്നെ അഞ്ച് വിക്കറ്റുകള്‍ നേടി സിറാജ് തിളങ്ങിയിരുന്നു. പരിചയസമ്പത്ത് വളരെ കുറഞ്ഞ ഇന്ത്യന്‍ ബൌളിങ് നിരയെ […]
മെസിക്ക് ചുവപ്പ് കാര്‍ഡ്; അത്‍ലറ്റിക് ബിൽബാവോക്ക് സ്‍പാനിഷ് സൂപ്പര്‍ കപ്പ്
സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്സലോണയെ പരാജയപ്പെടുത്തി അത്‍ലറ്റിക് ബിൽബാവോക്ക് കിരീടം. 120 മിനുട്ട് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബിൽബാവോയുടെ വിജയം .സൂപ്പര്‍ താരം ലയണൽ മെസി ചുവപ്പ് കാർഡ് വാങ്ങിയ മത്സരത്തില്‍ ബാഴ്സലോണക്ക് വേണ്ടി തിളങ്ങിയത് ഇരട്ട ഗോളുകളുമായി അന്റോയ്ൻ ഗ്രീസ്മാനായിരുന്നു. മത്സരത്തിന്റെ നാൽപ്പതാം മിനുട്ടിൽ ആയിരുന്നു ഗ്രീസ്മന്റെ ആദ്യ ഗോൾ. ആ ഗോളിന് ഒരു മിനുട്ടിനകം തന്നെ ഓസ്കാർ മാർകസിലൂടെ അത്‍ലറ്റിക് ബിൽബാവോ നല്‍കി. രണ്ടാം പകുതിയിൽ 77ആം മിനുട്ടിൽ […]
ഏറ്റവും കൂടുതല്‍ പ്രവാസി ഇന്ത്യയ്ക്കാര്‍ യുഎഇയില്‍; 35 ലക്ഷം
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യയുടേത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 18 ദശലക്ഷം ഇന്ത്യയ്ക്കാരാണ് ജീവിക്കുന്നത് എന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ 2020 ഹൈലൈറ്റ്‌സ് റിപ്പോര്‍ട്ട് പറയുന്നു. കൂടുതല്‍ പ്രവാസികളും യുഎഇ, സൗദി, യുഎസ് രാഷ്ട്രങ്ങളിലാണ്. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ യുഎന്‍ സാമ്പത്തിക സാമൂഹികകാര്യ വിഭാഗത്തിന് കീഴിലെ ജനസംഖ്യാ വിഭാഗം മേധാവി ക്ലയര്‍ മെനോസിസിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരെ സ്വീകരിച്ച രാഷ്ട്രം യുഎസാണ്. 2020ല്‍ 5.1 […]
ഓസീസ് 369ന് പുറത്ത്; ഇന്ത്യയ്ക്ക് ഓപണര്‍മാരെ നഷ്ടം
ബ്രിസ്ബെന്‍: ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഓസ്‌ട്രേലിയ 369ന് പുറത്ത്. അഞ്ചിന് 274 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഓസീസ് 96 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ഷാര്‍ദുല്‍ ഠാക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, നടരാജന്‍ എന്നിവരാണ് രണ്ടാംദിനം ഇന്ത്യയുടെ സ്വന്തമാക്കിയത്. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് വീഴ്ത്തി. ലബുഷെയ്നിന്റെ (204 പന്തില്‍ നിന്ന് 108) സെഞ്ചുറിയും ടിം പെയ്‌നിന്റെ അര്‍ദ്ധ സെഞ്ച്വറിയുമാണ് (104 പന്തില്‍ നിന്ന് 50) […]
ഡല്‍ഹിയുടെ ഉയര്‍ന്ന സ്കോര്‍ അടിച്ചെടുത്ത് കേരളം
മുംബൈ: സയ്യിദ് മുഷ്താഖ് അലി ടി 20 ടൂര്‍ണമെന്റില്‍ ഡല്‍ഹിക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. 213 എന്ന ഉയര്‍ന്ന സ്കോര്‍ പിന്തുടര്‍ന്ന കേരളം 4 വിക്കറ്റ് നഷ്ടത്തില്‍ 19 ഓവറില്‍ വിജയലക്ഷ്യം കണ്ടു. 54 പന്തില്‍ നിന്ന് 95 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയും 38 പന്തില്‍ നിന്ന് പുറത്താവാതെ 71 റണ്‍സെടുത്ത വിഷ്ണു വിനോദുമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. കഴിഞ്ഞ കളിയില്‍ മുംബൈയ്‌ക്കെതിരെ തട്ടുതകര്‍പ്പന്‍ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. […]
ബ്രിസ്ബന്‍ ടെസ്റ്റ്; ഉയര്‍ത്തെഴുന്നേറ്റ് ആസ്ട്രേലിയ
ബ്രിസ്ബന്‍ ടെസ്റ്റില്‍ ആദ്യ ദിനം ആസ്ട്രേലിയ 5- 274 എന്ന സ്കോറില്‍ അവസാനിപ്പിച്ചു. സെഞ്ച്വറി നേടിയ ലമ്പുഷെയിന്‍റെ മികച്ച പ്രകടനത്തിന്‍റെ മികവിലാണ് ആസ്ട്രേലിയ മികച്ച സ്കോറിലേക്ക് നടന്നടുത്തത്. ഇന്ത്യക്കായി നടരാജന്‍ രണ്ടും വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. കളി അവസാനിക്കുമ്പോള്‍ 28 റണ്‍സ് നേടി ക്രിസ് ഗ്രീനും 38 റണ്‍സ് നേടി ടിം പെയിനുമാണ് ക്രീസില്‍. അരങ്ങേറ്റം ഗംഭീരമാക്കി വിക്കറ്റുകള്‍ വീഴ്ത്തിയ നടരാജനും വാഷിങ്ടണ്‍ സുന്ദറുമാണ് ഇന്നത്തെ ദിവസത്തെ […]
37 പന്തില്‍ സെഞ്ച്വറി; വാംഖഡെയിൽ മുംബൈയെ കൊന്നു കൊലവിളിച്ച് കേരളത്തിന്റെ അസ്ഹർ
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ശക്തരായ മുംബൈ ബൌളര്‍മാരെ അടിച്ചുതകര്‍ത്ത് കേരളത്തിന്‍റെ മുഹമ്മദ് അസറുദ്ദീന് സെഞ്ച്വറി. വെറും 37 പന്തുകളിലാണ് അസറുദ്ദീന്‍ സെഞ്ച്വറി തികച്ചത്. 54 പന്തിൽ പുറത്താകാതെ 137 റൺസെടുത്ത് അസ്ഹറുദ്ദീൻ ടീമിന്റെ വിജയശില്പിയാവുകയും ചെയ്തു. ഇതാദ്യമായാണ് മുഷ്താഖ് അലി ടി20യിൽ ഒരു കേരള ബാറ്റ്സ്മാൻ മൂന്നക്കം കടക്കുന്നത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ റോബിന്‍ ഉത്തപ്പക്കൊപ്പം മികച്ച കൂട്ടുകെട്ടാണ് അസറുദ്ദീന്‍ പടുത്തുയര്‍ത്തിയത്. ടീമിനെ സുരക്ഷിതമായ രീതിയില്‍ എത്തിക്കാന്‍ അസറുദ്ദീന്‍റെ മിന്നുന്ന ഇന്നിങ്സ് സഹായിച്ചു. 197 എന്ന വലിയ […]
നാലാം ടെസ്റ്റിന് ബുംറയുമില്ല; പരിക്കേറ്റ് തളര്‍ന്ന് ടീം ഇന്ത്യ
ബ്രിസ്ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള നാലാം ടെസ്റ്റിന് പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുമില്ല. സിഡ്‌നിയിലെ മൂന്നാം ടെസ്റ്റിലേറ്റ പരിക്കാണ് താരത്തിന് വിനയായത്. ചെറിയ പരിക്കാണ് എങ്കിലും ഇംഗ്ലണ്ടിന് എതിരെയുള്ള പരമ്പര മുന്നില്‍ക്കണ്ട് താരത്തെ ബിസിസിഐ മാറ്റി നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. സിഡ്‌നിയില്‍ ഫീല്‍ഡിങ്ങിനിടെ വയറിനാണ് ബുംറയ്ക്ക് പരിക്കേറ്റത്. മുഹമ്മദ് ഷമിയുടെയും ഇഷാന്ത് ശര്‍മ്മയുടെയും അഭാവത്തില്‍ ഇന്ത്യന്‍ പേസ് നിരയെ ഓസീസില്‍ നയിച്ചത് ബുംറയായിരുന്നു. ജനുവരി 15ന് ആരംഭിക്കുന്ന അടുത്ത ടെസ്റ്റില്‍ മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്‌നി, ശ്രാദുല്‍ ഠാക്കൂര്‍, ടി നടരാജന്‍ […]











