ഐപിഎൽ 14ആം സീസണിലെ 16ആം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ രാജസ്ഥാൻ റോയൽസിനെ നേരിടും. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച ബാംഗ്ലൂർ ഈ മത്സരം കൂടി വിജയിച്ച് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാണ് എത്തുന്നത്. അതേസമയം, മൂന്ന് മത്സരങ്ങളിൽ ഒന്ന് മാത്രം വിജയിച്ച രാജസ്ഥാൻ വിജയവഴിയിൽ തിരികെയെത്താനുള്ള ശ്രമത്തിലാണ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ആർസിബിയെ പേടിക്കണം. ചെപ്പോക്കിലെ പിച്ചിൽ, എല്ലാ ടീമുകളും ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടിയ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ആർസിബി അടിച്ചുകൂട്ടിയത് […]
Cricket
കേരള പ്രീമിയർ ലീഗ് കിരീടം ഗോകുലം കേരള എഫ്‌സിക്ക്
കേരള പ്രീമിയർ ലീഗ് കിരീടം ഗോകുലം കേരള എഫ്‌സിക്ക്. ഫൈനലിൽ കെഎസ്ഇബിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഗോകുലം ചാമ്പ്യൻമാരായത്. നിലവിലെ ഐ ലീഗ് ചാമ്പ്യൻമാരായ ഗോകുലത്തിന്റെ രണ്ടാം കെപിഎൽ കിരിടമാണിത്. രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഗോകുലം കേരള എഫ്‌സിയും കെഎസ്ഇബിയും എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ കലാശ പോരാട്ടത്തിനിറങ്ങിയത്. കളിയുടെ തുടക്കത്തിൽ സാലിയോ ഗ്വിൻ്റോയിലൂടെ ഗോകുലം മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ആദ്യപകുതിയിൽ ഇരുടീമിനും ഗോൾ നേടാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ 54ാം മിനുറ്റിൽ ത്രോബോളിലൂടെയുള്ള നീക്കത്തിനൊടുവിൽ […]
വിറപ്പിച്ച് കൊൽക്കത്ത; പതറാതെ ചെന്നൈ: തുടർച്ചയായ മൂന്നാം ജയം
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് തകർപ്പൻ ജയം. 18 റൺസിനാണ് ചെന്നൈ കൊൽക്കത്തയെ പരാജയപ്പെടുത്തിയത്. ചെന്നൈ ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 19.1 ഓവറിൽ 202 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 66 റൺസെടുത്ത പാറ്റ് കമ്മിൻസാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. ആന്ദ്രേ റസൽ (54), ദിനേശ് കാർത്തിക് (40) എന്നിവരും കൊൽക്കത്തക്കായി തിളങ്ങി. 4 വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാർ ആണ് കൊൽക്കത്തയെ തകർത്തത്. ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ […]
ഒളിംപിക്സിലെ ക്രിക്കറ്റ്; അനുകൂല നിലപാടുമായി ബിസിസിഐ
ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അനുകൂല നിലപാടുമായി ബിസിസിഐ. 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ഇന്ത്യന്‍ വനിതാ, പുരുഷ ടീമുകളെ അയക്കാൻ ബിസിസിഐ തീരുമാനിച്ചതായാണ് വിവരം. അടുത്ത വർഷം നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ അയക്കാനും ബിസിസിഐ തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് ബിസിസിഐയുടെ തീരുമാനം. നേരത്തെ, ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിനോട് ബിസിസിഐ പ്രതികൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. ഒളിമ്പിക്സിൽ കളിച്ചാൽ നാഡയ്ക്ക് കീഴിൽ കളിക്കേണ്ടി വരുമെന്നതായിരുന്നു കാരണം. എന്നാൽ, ഇപ്പോൾ നാഡയ്ക്ക് കീഴിലാണ് […]
സഞ്ജു ആ സിംഗിള്‍ വേണ്ടെന്നുവച്ചത് ശരിയായോ? താരങ്ങള്‍ പറയുന്നത് ഇങ്ങനെ…
അവസാന രണ്ട് പന്തുകളില്‍ രാജസ്ഥാന് ജയിക്കാന്‍ അഞ്ച് റണ്‍സ്. ക്രീസില്‍ സഞ്ജു സാംസണും നോണ്‍സ്ട്രൈക്കര്‍ എന്‍റില്‍ ക്രിസ് മോറിസും. അര്‍ഷദീപ് സിങ് എറിഞ്ഞ പന്ത് ബൌണ്ടറി കടക്കാതെ ഫീല്‍ഡര്‍ കാത്തപ്പോള്‍ ഒരു സിംഗിളിന് മാത്രമേ അവിടെ സമയമുണ്ടായിരുന്നു. പിച്ചിന്‍റെ പകുതിയും ക്രോസ് ചെയ്ത മോറിസിനെ മടക്കിയയച്ച് സഞ്ജു സ്ട്രൈക്ക് നിലനിര്‍ത്തി. ഏവരും അത്ഭുതപ്പെട്ടു. അവസാന പന്തില്‍ വിജയ റണ്‍സ് നേടാമെന്ന ആത്മവിശ്വാസത്തില്‍ സഞ്ജു ആ റണ്‍സ് വേണ്ടെന്നു വച്ചപ്പോള്‍ ആശങ്കയില്‍ ക്രിക്കറ്റ് ലോകം രാജസ്ഥാന്‍ നായകനിലേക്ക് നോക്കി. […]
ഒറ്റയാന്‍ പോരാളിയായി സഞ്ജു സാംസണ്‍; അവസാന ബോളില്‍ കണ്ണീരണിഞ്ഞ് രാജസ്ഥാന്‍
ഐ.പി.എല്ലിലെ ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും തോല്‍വി വഴങ്ങി രാജസ്ഥാന്‍ റോയല്‍സ്. ടീം തകര്‍ച്ച നേരിട്ടപ്പോള്‍ സാക്ഷാല്‍ കപ്പിത്താനായി മാറുകയായിരുന്ന താരം അവസാന ബോളിലാണ് തോല്‍വി സമ്മതിച്ചത്. പഞ്ചാബ് ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സ് നാല് റണ്‍സ് അകലെയാണ് വീണത്. തകര്‍പ്പന്‍ സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍ മുന്നില്‍ നിന്ന് നയിച്ചെങ്കിലും അവസാന ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപ് സിങ് പഞ്ചാബിന്‍റെ രക്ഷകനാകുകയാരുന്നു. ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ തന്നെ സഞ്ജു സെഞ്ച്വറിയോടെ […]
അവസാന ഓവറുകളില്‍ കൂറ്റനടിയുമായി പന്തും പാണ്ഡ്യയും; ഇന്ത്യക്ക് മികച്ച സ്കോര്‍
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ടീം ഇന്ത്യ 336 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ കോഹ്‍ലിയും സെഞ്ച്വറിയുമായി കെ.എല്‍ രാഹുലും ഇന്ത്യന്‍ ഇന്നിങ്സിനെ മധ്യ ഓവറുകളില്‍ കോട്ടകെട്ടിയപ്പോള്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനവുമായി ഋഷഭ് പന്തും ഹാര്‍ദ്ദിക് പാണ്ഡ്യയും വന്നതോടെ ഇന്ത്യന്‍ സ്കോര്‍ മുന്നൂറ് കടക്കുകയായിരുന്നു. 114 പന്തില്‍ ഏഴ് ബൌണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പടെയായിരുന്നു രാഹുലിന്‍റെ ഇന്നിങ്സ്. 79 പന്തില്‍ മൂന്ന് ബൌണ്ടറിയും ഒരു […]
പൂനെയില്‍ ഇന്ത്യന്‍ ഷോ; ഇംഗ്ലണ്ടിനെ തകര്‍ത്തത് 66 റണ്‍സിന്
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് വിജയത്തുടക്കം. 66 റൺസിനാണ് ഇംഗ്ലീഷ് പട ഇന്ത്യക്ക് മുന്നില്‍ വീണത്. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 317 റൺസെടുത്ത ഇന്ത്യയുടെ വെല്ലുവിളി പിന്തുടർന്ന ഇംഗ്ലണ്ടിന് 251 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ലീഡ് നേടി. സ്കോര്‍: ഇന്ത്യ – 317/5 (50 ഓവർ), ഇംഗ്ലണ്ട് – 251/10 (42.1 ഓവർ) ഓപ്പണർ ശിഖർ ധവാൻ (98 റൺസ്) മുന്നിൽ നിന്ന് നയിച്ച ബാറ്റിങ്ങും, അരങ്ങേറ്റ മത്സരത്തിൽ […]
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം
ആവേശകരമായ ടി20 പരമ്പരക്ക് ശേഷം ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തില്‍ ഉച്ചക്ക് 1.30നാണ് മത്സരം. മൂന്ന് മത്സരങ്ങളണ് പരമ്പരയിൽ ഉള്ളത്. സൂര്യകുമാർ യാദവ്, പ്രസീദ് കൃഷ്ണ, ക്രുനാൽ പാണ്ഡ്യ എന്നിവരെ കൂടി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റതിനാല്‍ പരമ്പരയില്‍ ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചർ കളിച്ചേക്കില്ല. ടെസ്റ്റ്-ടി20 പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ, ഏകദിന മത്സരങ്ങള്‍ക്കൊരുങ്ങുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ മത്സരം തത്സമയം സംപ്രേഷണം ചെയ്യും. ടെസ്റ്റിലെയും ടി20 […]
നാലാം ടി20യില്‍ ഇംഗ്ലണ്ടിനെ തറ പറ്റിച്ച് ഇന്ത്യ
ആവേശകരമായ നാലാം ടി20യില്‍ ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 8 വിക്കറ്റിന് 177 റണ്‍സേ എടുക്കാനായുള്ളു. ജേസണ്‍ റോയ്(40), ബെന്‍ സ്റ്റോക്സ്(46), ബെയര്‍സ്റ്റോ(25) എന്നിവരുടെ മികച്ച ബാറ്റിങ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ അത് യാഥാര്‍ത്ഥ്യമാക്കിയില്ല. ഇന്ത്യക്കായി ശാര്‍ദുല്‍ ഠാക്കൂര്‍ മൂന്ന് വിക്കറ്റും, ഹാര്‍ദ്ദിക് പാണ്ഡ്യ, രാഹുല്‍ ചഹര്‍ എന്നിവര്‍ രണ്ടും ബുവനേശ്വര്‍ കുമാര് ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ, നിശ്ചിത 20 ഓവറില്‍ ഇന്ത്യ 8 […]











