Movies

ആലപ്പാടിനോട് ഐക്യപ്പെട്ട് പൃഥിരാജ്, ടോവിനോ, സണ്ണി വെയ്ന്‍

കൊല്ലം കരുനാഗപ്പള്ളിയിലെ ആലപ്പാട്ട് തീരത്ത് നടക്കുന്ന കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ ഫലപ്രദമായ ക്യാംപയിന്‍ ഇപ്പോള്‍ മലയാളത്തിലെ യുവ താരങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. മലയാളത്തിലെ യുവ താരങ്ങളായ പൃഥിരാജ്, ടോവിനോ, സണ്ണി വെയ്ന്‍ എന്നിവരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പിന്തുണയറിയിച്ച് രംഗത്തെത്തിയത്. ഖനനം മൂലം ഭൂവിസ്തൃതി കുറയുകയും തീരദേശം കടലാക്രമണ ഭീതിയിലുമാണ്. അവശേഷിക്കുന്ന തീരവും കടലെടുക്കുന്നതിന് മുന്‍പ് ഖനനം നിര്‍ത്തിവെക്കണമെന്നാണ് ആലപ്പാട് സമരം ചെയ്യുന്ന സമരസമിതിയുടെ ആവശ്യം. ഖനനത്തിനെതിരെയുള്ള സമരം 68 ദിവസം പിന്നിട്ടിട്ടുണ്ട്. കൊല്ലം […]

Entertainment Movies

മമ്മൂട്ടി ചിത്രത്തിനെതിരെ അരുന്ധതി റോയ്

മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലെ രംഗത്തെ വിമര്‍ശിച്ച് എഴുത്തുകാരി അരുന്ധതി റോയ്. വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രമായി ചിത്രത്തിലെ രംഗത്തില്‍ കറുത്ത വര്‍ഗ്ഗക്കാരെ ഇറക്കിയെന്നാണ് അരുന്ധതി റോയിയുടെടെ വിമര്‍ശം. ക്രാക്ടിവിസ്റ്റ് ഡോട്ട് ഓര്‍ഗ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അരുന്ധതി ചിത്രത്തിനെതിരെ വിമര്‍ശമുയര്‍ത്തിയത്. ക്രൂരന്മാരും വിഡ്ഢികളുമായാണ് ചിത്രത്തില്‍ കറുത്ത വര്‍ഗക്കാരെ ചിത്രീകരിച്ചിരിക്കുന്നത്. പുരോഗമന കേരളത്തില്‍ ആഫ്രിക്കന്‍ വംശജര്‍ ഇല്ല. അതിനാല്‍ വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം കറുത്തവരെ ഇറക്കുമതി ചെയ്യുന്ന അവസ്ഥയാണ് ഇവിടുണ്ടായത്’. […]

Entertainment Movies

സണ്ണി വെയ്ന്‍ ഇനി തമിഴിലേക്ക്; ജിപ്സിയുടെ ടീസര്‍ കാണാം

സണ്ണി വെയ്‌നിന്റെ തമിഴ് അരങ്ങേറ്റ ചിത്രം ‘ജിപ്‌സി’യുടെ ഔദ്യോഗിക ടീസര്‍ പുറത്തെത്തി. ജീവയാണ് ചിത്രത്തില്‍ നായകന്‍. ചിത്രത്തില്‍ ‘സഖാവ് ബാലന്‍’ എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ലാല്‍ജോസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മികച്ച തമിഴ് ചിത്രത്തിനുള്ള 2016ലെ ദേശീയ പുരസ്‌കാരം നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുഗനാണ് ജിപ്സി സംവിധാനം ചെയ്യുന്നത്. രാജുവിന്റെ നാലാമത് ചിത്രമാണ് ജിപ്‌സി. നടാഷ സിംഗ് നായികയാവുന്ന ചിത്രത്തില്‍ സുശീല രാമന്‍, കരുണ പ്രസാദ് എന്നിവരും അഭിനയിക്കുന്നുണ്ട്. സന്തോഷ് […]

Entertainment Movies

പ്രേമം സിനിമയ്ക്ക് ശേഷമാണ് ഞാന്‍ സുന്ദരിയാണെന്ന ബോധ്യം എനിക്കുണ്ടായത്

പ്രേമത്തിലെ മലര്‍ മിസായി മലയാളികളുടെ മനം കവര്‍ന്ന നായികയാണ് സായ് പല്ലവി. നായികയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പങ്ങളെ മാറ്റിമറിച്ചാണ് മുഖക്കുരുവുള്ള മേയ്ക്കപ്പില്ലാത്ത മലര്‍ മിസ് ആരാധകരുടെ മനസില്‍ ചേക്കേറിയത്. മലര്‍ മിസാണ് താന്‍ സുന്ദരിയാണെന്ന ബോധ്യം തനിക്ക് സമ്മാനിച്ചതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പല്ലവി. മറ്റു പെണ്‍കുട്ടികളെപ്പോലെ സൗന്ദര്യത്തെപ്പറ്റി ഒരുപാടു സംശയങ്ങള്‍ എനിക്കും ഉണ്ടായിരുന്നു. ഏതെങ്കിലും ആണ്‍സുഹൃത്തുക്കള്‍ പറയുമ്പോഴായിരിക്കും ഒരു പെണ്‍കുട്ടി അവള്‍ സുന്ദരിയാണെന്ന് സ്വയം വിശ്വസിക്കുക. പ്രേമം സിനിമയ്ക്കു ശേഷമാണ് എനിക്ക് ഞാന്‍ സുന്ദരിയാണെന്ന തിരിച്ചറിവ് ഉണ്ടായത്. ആ […]