തെന്നിന്ത്യൻ സൂപ്പർ താരം വിജയ് ദേവരെകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ചഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ഡിയർ കോമ്രേഡിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങി. തമിഴ് റോക്കേഴ്സിലാണ് ചിത്രത്തിന്റെ വ്യാജന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രം തീയറ്ററുകളിലെത്തി 24 മണിക്കൂർ തികയുന്നതിന് മുമ്പാണ് വ്യാജന്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഇന്നലെയായിരുന്നു ചിത്രം പ്രദർശനത്തിനെത്തിയത്. പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോളേജ് രാഷ്ട്രീയവും പ്രണയവും പ്രമേയമാകുന്ന സിനിമ നാല് ഭാഷകളിലാണ് പുറത്തിറങ്ങിയത്. ഭരത് കമ്മയാണ് ഡിയര്‍ കോമ്രേഡ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളിയായ ശ്രുതി രാമചന്ദ്രനും […]
Movies
‘നിര്‍മ്മാതാവ് മറ്റൊരാളായിരുന്നെങ്കില്‍ സിനിമ മികച്ചതാകുമായിരുന്നു’; ‘ഉണ്ട’യില്‍ തൃപ്തനല്ലെന്ന് സംവിധായകന്‍ ഖാലിദ് റഹ്‍മാന്‍
മമ്മൂട്ടി-ഖാലിദ് റഹ്‍മാന്‍ കൂട്ടുക്കെട്ടിലിറങ്ങിയ പൊലീസ് സിനിമയായിരുന്നു ഉണ്ട. ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന കേരള പൊലീസ് സംഘമായാണ് ഉണ്ടയില്‍ മമ്മൂട്ടിയും സംഘവും വരുന്നത്. ജെമിനി സ്റ്റുഡിയോസിന്‍റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മിച്ച ഉണ്ടയില്‍ സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി വരുന്നത്. വലിയ രീതിയില്‍ പ്രേക്ഷകരും നിരൂപകരും ഏറ്റെടുത്ത സിനിമ ബോക്സ് ഓഫീസിലും വലിയ ചലനം സൃഷ്ടിച്ചു. എന്നാല്‍ സിനിമയുടെ സംവിധായകനായ ഖാലിദ് റഹ്‍മാന്‍ ഇപ്പോള്‍ തന്റെ സിനിമയില്‍ തൃപ്തനല്ലെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. […]
മോഹന്‍ലാലുമായി വീണ്ടും ഒന്നിച്ച് ശ്രീകുമാര്‍ മേനോന്‍
ഒടിയന് ശേഷം മോഹന്‍ലാലുമായി വീണ്ടും ഒന്നിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഇത്തവണ പക്ഷെ മലയാളത്തിലെ ഒരു പ്രമുഖ പരസ്യചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചത്. ഫേസ്ബുക്കിലൂടെയാണ് ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലുമൊത്തുള്ള പുതിയ വിശേഷം പങ്കുവെച്ചത്.
‘ദര്‍ബാര്‍’ ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു
രജനി കാന്തിനെ നായകനാക്കി എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദര്‍ബാര്‍. രജനി-മുരുഗദോസ് കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമാണിത്. ചന്ദ്രമുഖി, കുസേലന്‍, ശിവാജി ചിത്രങ്ങള്‍ക്ക് ശേഷം രജനി നയന്‍താര ഒന്നിക്കുന്ന ചിത്രമാണിത് . സംഗീതം അനിരുദ്ധ് രവിചന്ദര്‍. ചിത്രം 2020 പൊങ്കല്‍ ദിനത്തില്‍ റിലീസ് പ്രതീക്ഷിക്കുന്നു.ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു .
മെട്രോമാന്‍റെ ജീവിതം സിനിമയാകുന്നു; ഇ.ശ്രീധരനായി ജയസൂര്യ
മെട്രോമാൻ ഇ ശ്രീധരന്റെ ജീവിതം സിനിമയാകുന്നു. ജയസൂര്യയാണ് ചിത്രത്തില്‍ ഇ ശ്രീധരനായി എത്തുന്നത്. വി.കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുക. രാമസേതു എന്നാണ് ചിത്രത്തിന്റെ പേര്. എസ്.സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നേരത്തെ കൊച്ചി മെട്രോയുടെ പശ്ചാത്തലത്തില്‍ അറബിക്കടലിന്റെ റാണി എന്ന സിനിമയുടെ ആലോചന നടന്നിരുന്നു. ആ തിരക്കഥ മാറ്റിയെഴുതി ഇ ശ്രീധരന്റെ ജീവചരിത്രം വെള്ളിത്തിരയിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ചരിത്രം സൃഷ്ടിച്ച നമ്മുടെ നാട്ടിലെ മഹാനായ ആ മനുഷ്യനുള്ള ആദരം എന്ന നിലയ്ക്കാണ് […]
മിഷന്‍ മംഗള്‍; ഇന്ത്യയുടെ ചൊവ്വാ ദൗത്യം തിയേറ്ററുകളിലേക്ക്, ട്രെയിലര്‍ പുറത്ത്
ഇന്ത്യയുടെ ചൊവ്വാ ദൗത്യം മംഗള്‍യാന്‍റെ കഥ പറയുന്ന ‘മിഷൻ മംഗൾ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അക്ഷയ് കുമാർ, വിദ്യ ബാലന്‍, തപ്സി പന്നു, സോനാക്ഷി സിൻഹ, നിത്യ മേനൻ, കൃതി കുൽഹാരി, ശർമൻ ജോഷി എന്നിങ്ങനെ വന്‍ താരനിരയുണ്ട് ചിത്രത്തില്‍. ഇന്ത്യയുടെ ചൊവ്വാദൗത്യത്തെ ആസ്പദമാക്കിയാണ് സിനിമ. അസാധ്യമെന്ന് കരുതിയ ഒരു വലിയ ദൗത്യം സാധ്യമാക്കിയ ശാസ്ത്രജ്ഞരുടെ നിശ്ചയദാര്‍ഢ്യവും അധ്വാനവുമെല്ലാം ചേര്‍ന്ന് ഉദ്വേഗജനകമായ നിമിഷങ്ങള്‍ ട്രെയിലറിലുണ്ട്. ജഗൻ സാക്ഷിയാണ് മിഷൻ മംഗള്‍ സംവിധാനം ചെയ്തത്. ഫോക്സ് സ്റ്റാർ […]
വെള്ളിമൂങ്ങക്ക് ശേഷം ആദ്യരാത്രിയുമായി ബിജുമേനോനും ജിബു ജേക്കബും
വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മലയാളികളുടെ പ്രിയ താരം ബിജു മേനോനും സംവിധായകന്‍ ജിബു ജേക്കബ്ബും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആദ്യരാത്രി. ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മികച്ച സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സിന്‍റെ ബാനറിലാണ് ‘ആദ്യരാത്രി’യുടെ നിര്‍മ്മാണം. ഷാരിസും ജെബിനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ബിജിബാലാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. വട്ടക്കായലിന്‍റെ കുഞ്ഞോളങ്ങള്‍ തഴുകുന്ന ‘മുല്ലക്കര’ എന്ന കൊച്ചു ഗ്രാമത്തിലെ വിശേഷങ്ങള്‍ ഇവരിലൂടെ തുടങ്ങുന്നു എന്ന് […]
കബീര്‍ സിങ് കാണില്ലെന്ന് ‘അര്‍ജുന്‍ റെഡ്ഡി’
അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പായ കബീര്‍ സിങ് ബോക്സ് ഓഫീസില്‍ പണം വാരുകയാണ്. അര്‍ജുന്‍ റെഡ്ഡിയായി തകര്‍ത്തഭിനയിച്ചത് വിജയ് ദേവരകൊണ്ടയാണെങ്കില്‍ കബീര്‍ സിങായി കയ്യടി നേടുകയാണ് ഷാഹിദ് കപൂര്‍. എന്നാല്‍ കബീര്‍ സിങ് കാണില്ലെന്നാണ് വിജയ് ദേവരകൊണ്ട പറയുന്നത്-“‘ഷാഹിദ് ആ ചിത്രം ചെയ്തു. കഥാപാത്രമായി അദ്ദേഹം മാറി. പക്ഷേ ആ ചിത്രം ഞാന്‍ വീണ്ടും കാണേണ്ടതില്ല. എനിക്ക് അതിന്റെ കഥ അറിയാം. ഞാന്‍ ആ സിനിമ ചെയ്തതാണ്. പിന്നെ എന്തിന് ആ ചിത്രം ഞാന്‍ വീണ്ടും കാണണം?” […]
പൃഥിരാജ്-ഇന്ദ്രജിത്ത് കൂട്ടുക്കെട്ടില്‍ ‘അയല്‍വാശി’; നേറ്റീവ് ബാപ്പക്ക് തുടര്‍ച്ചയായി നേറ്റീവ് ഡോട്ടര്‍
ലൂസിഫറിന് ശേഷം പൃഥിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ‘അയല്‍വാശി’ സിനിമ വരുന്നു. നവാഗതനായ ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസമുണ്ടാകും. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പരാരിയുടെ സഹോദരനാണ് ഇര്‍ഷാദ് പരാരി. പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍, പൃഥിരാജ് നായകനായ ആദം ജോണ്‍, സംവിധായകന്‍ മുഹ്സിന്‍ പരാരിയുടെ ആദ്യ ചിത്രം കെ.എല്‍ ടെന്‍ പത്ത് എന്നിവയുടെ പിന്നണിയിലും ഇര്‍ഷാദ് പരാരി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.എല്‍ […]
ഫെയ്‌സ്ബുക്ക് വീഡിയോയെ ന്യായീകരിച്ച് ആശാ ശരത്
‘എവിടെ’ സിനിമയുടെ പ്രൊമോഷനു വേണ്ടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനെ ന്യായീകരിച്ച് നടി ആശ ശരത്. നിയമ വശങ്ങളെല്ലാം പരിശോധിച്ച് കൂട്ടായെടുത്ത തീരുമാനത്തിന് ശേഷമാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയും ഫെയിസ് ബുക്കിലൂടെ അസഭ്യം പറയുകയും ചെയ്തവര്‍ക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയെന്നും ആശ ശരത്ത് പറഞ്ഞു. തിരുവനന്തപുരം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിലാണ് ആശാ ശരത്ത് താന്‍ പോസ്റ്റ് ചെയ്ത സെല്‍ഫി വീഡിയോയെ കുറിച്ച് വിശദീകരണം നല്‍കിയത്. […]












