National

ഉദ്ഘാടനത്തിന് മുന്‍പ് ഗുജറാത്തില്‍ പണി പൂര്‍ത്തിയായ പാലം തകര്‍ന്നു വീണു

ഗുജറാത്തിലെ തപി ജില്ലയിൽ മിൻഡോല നദിയ്ക്ക് കുറുകെ പുതുതായി നിർമിച്ച പാലം തകര്‍ന്നു വീണു. തപി ജില്ലയിലെ മെയ്‌പൂർ – ദേഗാമ ഗ്രാമങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് പാലം നിർമിച്ചിരുന്നത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത നൽകിയത്.  ബുധനാഴ്ച രാവിലെ ആറരയോടെയാണ് പാലം തകർന്നത്. പാലത്തിന്റെ മധ്യഭാഗം തകര്‍ന്ന് മിൻഡോല നദിയിലേക്ക് വീഴുകയായിരുന്നു. ഉദ്‌ഘാടനം കഴിയാത്ത പാലമായിരുന്നതിനാൽ പാലത്തിലൂടെ ഗതാഗതം നടന്നിരുന്നില്ലെന്നും , സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും തപി ജില്ലാ കളക്ടർ വിപിൻ […]

National

അമിതവേഗതയിൽ പച്ചക്കറി കയറ്റിവന്ന ലോറിയിടിച്ച് മൂന്ന് ആനകൾ ചത്തു

ആന്ധ്രാപ്രദേശിലെ ചിറ്റൂരിന് സമീപം അമിതവേഗതയിൽ പച്ചക്കറി കയറ്റിവന്ന ലോറിയിടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂന്ന് ആനകൾ സംഭവസ്ഥലത്ത് വെച്ച് തന്നെ ചത്തു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ പലമനേറിന് സമീപം ഭൂദൽബണ്ടയിൽ രണ്ട് കുഞ്ഞുങ്ങളുമായി വലിയ ആന ഹൈവേ മുറിച്ചുകടന്നു. തുടർന്ന് അമിത വേഗതയിൽ കർണാടകയിൽ നിന്ന് പച്ചക്കറി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ആനകളിൽ ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് അവിടെയെത്തിയ ഫോറസ്റ്റർ ശിവണ്ണ അപകടത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. ആന ഇടിച്ച ലോറിയുടെ മുൻവശത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

National

ബിപോർജോയ് ഇന്ന് കരതൊടും; ജാഗ്രതാ നിർദേശം

ബിപോർജോയ് ഇന്ന് കര തൊടും. വൈകിട്ട് 4 മണിക്കും 8 മണിക്കും ഇടയിലാണ് ചുഴലിക്കാറ്റ് കര തൊടുക. മണിക്കൂറിൽ 125- 135 കിലോ മീറ്റർ വരെ വേഗതയിലാകും ചുഴലിക്കാറ്റ്. വേഗത 150 വരെ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കറാച്ചിക്കും ( പാകിസ്താൻ), മാണ്ഡ്വിക്കും ( ഗുജറാത്ത് ) ഇടയിലാകും കാറ്റ് വിശുന്നത്. കച്ചിന് പുറമെ ദ്വാരക, പോർബന്ദർ, ജംനഗർ, രാജ്‌കോട്ട്, മോർബി, ജുനഗദ് എന്നീ ജില്ലകളിൽ കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ബിപർജോയുടെ […]

National

സ്ത്രീയുടേതെന്ന പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം; 15കാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വ്യാജ അക്കൗണ്ട് വഴി സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട ശേഷം ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയത്. മുഖ്യപ്രതിയും പ്രായപൂര്‍ത്തിയാകാത്ത ഒരാളും അടക്കം മൂന്ന് പേരാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത്. പോക്‌സോ കേസ് ചുമത്തിയാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സ്ത്രീയുടേതെന്ന പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി ഇന്‍സ്റ്റഗ്രാമിലൂടെയാണ് പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ യുവാവ് പരിചയപ്പെടുന്നത്. ഇന്‍സ്റ്റഗ്രാം വഴി തന്നെ കുട്ടിയോട് സൗഹൃദം സ്ഥാപിച്ചെടുത്തു. ഇതിനിടെ […]

National

മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്; 9 മരണം

സമാധാന നീക്കങ്ങൾക്ക് തിരിച്ചടി ആയ് മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ് . 9 പേരാണ് വെടിവയ്പ്പിൽ കൊല്ലപ്പെടത് സ്ഥലത്ത് കേന്ദ്ര സേന തിരച്ചിൽ ആരംഭിച്ചു. സമാധാന നീക്കങ്ങൾക്ക് തുരങ്കം വയ്ക്കുന്ന എല്ലാ നീക്കങ്ങളെയും ശക്തമായ് ചെറുക്കുമെന്ന് രാജ് ഭവൻ വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലെ ഐഗിജാങ് ഗ്രാമത്തിലാണ് സംഭവം. സായുധരായ ഒരു സംഘം ആണ് ആക്രമത്തിന് പിന്നിലെന്ന് ഇംഫാൽ ഈസ്റ്റ് സൂപ്രണ്ട് ഓഫ് പൊലീസ് പറഞ്ഞു. ഒരു സ്ത്രീ അടക്കം […]

National

ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി

ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി. പത്ത് വർഷം മുൻപ് എടുത്ത ആധാറിലെ വിശദാംശങ്ങൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാനുള്ള കാലാവധി ഇന്നായിരുന്നു അവസാനിക്കുന്നത്. ഈ തിയതി നിലവിൽ സെപ്റ്റംബർ 14 ലേക്ക് നീട്ടിയിരിക്കുകയാണ്. ആധാർ പുതുക്കാൻ അക്ഷയ കേന്ദ്രങ്ങളെയോ, ആധാർ സേവാ കേന്ദ്രങ്ങളെയോ സമീപിക്കാം. അതല്ലാതെ വീട്ടിൽ ഇന്റർനെറ്റുണ്ടെങ്കിൽ വീട്ടിലിരുന്ന് തന്നെ ഓൺലൈനായും ആധാർ പുതുക്കാം. ആദ്യം ആധാറിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. https://myaadhaar.uidai.gov.in/ ഇ വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്യണം. ആധാർ നമ്പറും കാപ്ചയും നൽകിയാൽ ആധാറുമായി ബന്ധിപ്പിക്കപ്പെട്ട നിങ്ങളുടെ […]

National

വിവസ്ത്രനാക്കി, കൈകാലുകൾ ബന്ധിച്ച് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു; യുപിയിൽ മകനോട് പിതാവിൻ്റെ ക്രൂരത

ഉത്തർപ്രദേശിലെ ഹർദോയിൽ പത്തുവയസ്സുകാരൻ മകനോട് പിതാവിൻ്റെ ക്രൂരത. നിസ്സാര തെറ്റിൻ്റെ പേരിൽ മകനെ വിവസ്ത്രനാക്കി കൈകാലുകൾ ബന്ധിച്ച് ശേഷം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. റെയിൽവേ ട്രാക്കിൽ നഗ്നനായി ഇരിക്കുന്ന കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് നഗ്നനായി കൈകാലുകൾ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് ബന്ധിച്ച നിലയിൽ ഒരു കുട്ടി റെയിൽവേ ട്രാക്കിന് നടുവിൽ ഇരിക്കുന്നതാണ് വൈറലായ വീഡിയോ. ഹർദോയ് റെയിൽവേ സ്റ്റേഷന് സമീപമുള്ള സീതാപൂർ മേൽപ്പാലത്തിന് താഴെ നിന്നുള്ളതാണ് വൈറലായ വീഡിയോ എന്നാണ് […]

National

ബംഗളൂരുവിൽ മകൾ അമ്മയെ കൊലപ്പെടുത്തി; മൃതദേഹം സ്യൂട് കേസിലാക്കി പൊലിസ് സ്റ്റേഷനിലെത്തിച്ചു

കർണാടക ബംഗളൂരുവിൽ മകൾ അമ്മയെ കൊലപ്പെടുത്തി. മൃതദേഹം സ്യൂട് കേസിലാക്കി പൊലിസ് സ്റ്റേഷനിലെത്തിച്ചു. പശ്ചിമബംഗാൾ സ്വദേശിയും എഴുപതുകാരിയുമായ ബിവാ പാൽ ആണ് കൊല്ലപ്പെട്ടത്. മകൾ സെനാലി സെൻ ആണ് പൊലിസിൽ കീഴടങ്ങിയത്. ബെംഗളുരു മൈക്കോ ലേ ഔട്ടിൽ ചൊവ്വാഴ്ചയാണ് സംഭവം. സെനാലിയുടെ മാതാവും ഭർതൃമാതാവും തമ്മിൽ പതിവായി വഴക്കിടാറുണ്ട്. ഇതിൻ്റെ പേരിൽ സെനാലിയും ബീവയും തമ്മിൽ വാക്കുതർക്കങ്ങളും പതിവായിരുന്നു. ഭർത്താവില്ലാതിരുന്ന ഇന്നലെയും ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതോടെയാണ് മാതാവിനെ കൊലപ്പെടുത്താൻ സെനാലി തീരുമാനിച്ചത്. അതിനിടെ, ബിവാ പാൽ […]

National

തമിഴ്നാട് എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയുടെ ഔദ്യോഗിക വസതിയിൽ ഇ ഡി റെയ്ഡ്

തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയുടെ ഔദ്യോഗിക വസതിയിൽ ഇ ഡി റെയ്ഡ്. കരൂറിലെ ബാലാജിയുടെ സഹോദരന്റെ വീട്ടിലും റെയ്ഡ് നടന്നു. ചെന്നൈ, കോയമ്പത്തൂർ, കരൂർ എന്നിവിടങ്ങളിലായി നാൽപ്പതിലധികം സ്ഥലങ്ങളിൽ പുലർച്ചെ 6.30 മുതലായിരുന്നു പരിശോധന. തമിഴ്നാട്ടിലെ സർക്കാർ മദ്യവിതരണ ശാലകളായ ടാസ്മാക് ഔട്ട്ലെറ്റുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബാർ അനുവദിച്ചതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് അണ്ണാ ഡിഎംകെയും ബിജെപിയും ഗവർണർ ആർ.എൻ.രവിക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ മാസം വൈദ്യുതി എക്സൈസ് മന്ത്രി വി. സെന്തിൽ […]

National

ഇന്ത്യയിൽ ട്വിറ്റർ അടച്ചുപൂട്ടുമെന്ന് കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തി; മുൻ സിഇഒ ജാക്ക് ഡോർസി, നിഷേധിച്ച് കേന്ദ്രം

കേന്ദ്ര സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി ട്വിറ്റർ മുൻ സിഇഒ ജാക്ക് ഡോർസി രം​ഗത്ത്. ഇന്ത്യയിൽ ട്വിറ്റർ അടച്ചുപൂട്ടുമെന്ന് കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തിയെന്നാണ് ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തൽ. കർഷക പ്രതിഷേധങ്ങളുടെയും സർക്കാരിനെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകരുടെയും അക്കൗണ്ടുകൾ ബ്ലാക്ക് ഔട്ട് ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം തുറന്നടിക്കുന്നു.  എന്നാൽ ട്വിറ്റർ മുൻ സിഇഒയുടെ ആരോപണങ്ങൾ തള്ളുകയാണ് കേന്ദ്ര മന്ത്രി രാജീവ്‌ ചന്ദ്ര ശേഖർ. ട്വിറ്ററിൻറെ ചരിത്രത്തിലെ സംശയാസ്പദമായ സമയമാണ് ഡോർസി സിഇഒ ആയിരുന്ന കാലമെന്ന മറു ആരോപണമാണ് മന്ത്രി […]