India National

‘മണിപ്പൂരിലെ സ്ഥിതി സിറിയയിലേത് പോലെ, സങ്കടകരമാണ്’; മുൻ ലഫ്റ്റനന്റ് ജനറൽ

വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിനെ ലിബിയ, ലെബനൻ, സിറിയ എന്നിവയുമായി ഉപമിച്ച് മുൻ ലെഫ്റ്റനന്റ് ജനറൽ എൽ നിഷികാന്ത് സിംഗ്. സംഘർഷഭരിതമായ സംസ്ഥാനത്തെ സ്ഥിതിഗതികൾ യുദ്ധത്തിൽ തകർന്ന രാജ്യങ്ങൾക്ക് സമാനമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സംസ്ഥാനം ഇപ്പോൾ ‘രാജ്യരഹിത’മാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. “ഞാൻ വിശ്രമ ജീവിതം നയിക്കുന്ന മണിപ്പൂരിൽ നിന്നുള്ള ഒരു സാധാരണ ഇന്ത്യക്കാരനാണ്. സംസ്ഥാനം ഇപ്പോൾ ‘രാജ്യരഹിതമാണ്’. ലിബിയ, ലെബനൻ, നൈജീരിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെന്നപോലെ ജീവനും സ്വത്തും ആർക്കും എപ്പോൾ വേണമെങ്കിലും നശിപ്പിക്കാം,” ലെഫ്റ്റനന്റ് […]

National

അസമിൽ നാശം വിതച്ച് വെള്ളപ്പൊക്കം; 11 ജില്ലകളിലായി 34,000 പേർ ദുരന്തബാധിതർ

ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് അസമിൽ വെള്ളപ്പൊക്കം. 11 ജില്ലകളിലായി 34,000-ത്തിലധികം ആളുകൾ വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോർട്ട്. ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള മിക്ക നദികളിലും വിവിധ സ്ഥലങ്ങളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് അസം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ വർഷത്തെ ആദ്യ വെള്ളപ്പൊക്കത്തിനാണ് അസം സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാനത്ത് 14,675 സ്ത്രീകളും 3,787 കുട്ടികളുമടക്കം 34,189 പേരാണ് പ്രളയത്തിന്റെ ദുരിതത്തിൽ നിലവിൽ കഴിയുന്നത്. ബിശ്വനാഥ്, ദരംഗ്, ധേമാജി, ദിബ്രുഗഡ്, ലഖിംപൂർ, താമുൽപൂർ, ഉദൽഗുരി എന്നിവിടങ്ങളിലാണ് കൂടുതൽ […]

India National

സർക്കാർ ആശുപത്രിയിൽ വെള്ളത്തിന് പകരം സ്പിരിറ്റ് കുടിച്ച് പെൺകുട്ടി മരിച്ചു: നിഷേധിച്ച് അധികൃതർ

തമിഴ്നാട്ടിൽ വെള്ളത്തിന് പകരം സ്പിരിറ്റ് കുടിച്ച് വൃക്കരോഗിയായ ഒൻപതു വയസ്സുകാരി മരിച്ചു. മധുരയിലെ ഒരു സർക്കാർ ആശുപത്രിയിലാണ് സംഭവം. പെൺകുട്ടി വെള്ളം ആവശ്യപ്പെട്ടപ്പോൾ അമ്മ സമീപത്തുള്ള കുപ്പി എടുത്ത് കുടിക്കാൻ നൽകുകയായിരുന്നു. നഴ്‌സുമാർ സ്പിരിറ്റ് അലക്ഷ്യമായി സൂക്ഷിച്ചതാണ് മകളുടെ അവസ്ഥയ്ക്ക് കാരണമായതെന്നാണ് അമ്മയുടെ ആരോപണം. അരിയല്ലൂർ ജില്ലയിലെ വൊഡയാർപാളയം സ്വദേശി ആനന്ദകുമാറിന്റെയും ദീപയുടെയും മകൾ അഗല്യ (9) ആണ് മരിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി വൃക്കകളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് പുതുവൈ, ചെന്നൈ, തഞ്ചൂർ ഉൾപ്പെടെയുള്ള സർക്കാർ […]

National

‘ബിപോർജോയ്’ തീവ്ര ന്യൂനമർദമായി മാറി; വിവിധ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ്

അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ നിന്നും രാജസ്ഥാനിലേക്ക് കടന്നു. രാവിലെ 11 മണിയോടെ ജലോർ , ചനോഡ് , മാർവർ മേഖലയിൽ ചുഴലിക്കാറ്റ് വീശുമെന്നാണ് നിഗമനം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ബിപോർജോയ് ചുഴലിക്കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അനുമാനം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിൽ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ സർക്കാർ […]

National

ആന്ധ്രാപ്രദേശിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ ജീവനോടെ ചുട്ടുകൊന്നു

പത്താം ക്ലാസ് വിദ്യാർത്ഥിയെ ജീവനോടെ ചുട്ടുകൊന്നു. ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം. അമർനാഥിനെ (15) ട്യൂഷനു പോകുമ്പോൾ അക്രമികൾ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. കുട്ടിയെ ഗുരുതരാവസ്ഥയിൽ ഗുണ്ടൂരിലെ സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാവിലെ ചെറുകുപള്ളി മണ്ഡലത്തിലെ രാജവോലു ഗ്രാമത്തിലാണ് സംഭവം. സൈക്കിളിൽ ട്യൂഷന് പോകുകയായിരുന്ന അമർനാഥിനെ ചില യുവാക്കൾ തടഞ്ഞു നിർത്തി. കുട്ടിയുടെ മേൽ പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ നിലവിളി […]

National

ബിപോര്‍ജോയി ശക്തിക്ഷയിച്ച് രാജസ്ഥാനിലേക്ക്; അടിയന്തര യോഗം വിളിച്ച് അശോക് ഗെഹ്‌ലോട്ട്

ഗുജറാത്ത് തീരത്ത് ആശങ്ക വിതച്ച ബിപോര്‍ജോയി ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു. ആഞ്ഞുവീശിയ കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. രണ്ട് പേരാണ് മരണപ്പെട്ടത്. ചുഴലിക്കാറ്റില്‍ 23 പേര്‍ക്ക് പരുക്കേറ്റു.ബിപോര്‍ജോയിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടീലുമായും മോദി സംസാരിച്ചു. ഗുജറാത്തിലെ 4500 ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് വൈദ്യുത ബന്ധം താറുമാറായി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്. തെക്കന്‍ രാജസ്ഥാന്‍ കനത്ത ജാഗ്രതയിലാണ്. അത്യന്തം പ്രഹര ശേഷിയോടെ ഗുജറാത്തിലെ കച്ച്- സൗരാഷ്ട്ര മേഖലകളിലൂടെയാണ് […]

National

ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളി; യുവതിയും ആണ്‍സുഹൃത്തും പിടിയിൽ

ഉത്തര്‍പ്രദേശിൽ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ ഭാര്യയും ആണ്‍സുഹൃത്തും അറസ്റ്റില്‍. മുസഫര്‍നഗര്‍ ജില്ലയിലെ മണ്ഡൽ ഗ്രാമത്തില്‍ താമസിക്കുന്ന സാഗറാണ് കൊല്ലപ്പെട്ടത് ഭാര്യ ആഷിയയെയും ആഷിയയുടെ ആണ്‍സുഹൃത്ത് സുഹൈലിനെയും അറസ്റ്റ് ചെയ്തെന്ന് പുർകഴി പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഗ്യാനേശ്വർ ബോധ് പറഞ്ഞു. ജൂൺ ആറിനാണ് സാഗറിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തി. പിന്നാലെയാണ് ആഷിയയെ ചോദ്യംചെയ്തത്. ആണ്‍സുഹൃത്തിന്‍റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളുകയായിരുന്നുവെന്ന് […]

National

എട്ട് വയസുകാരി നൽകിയ “കള്ളപരാതി”; ഫുഡ് ഡെലിവറി ഏജന്റിനെ മർദിച്ച് ആൾക്കൂട്ടം

എട്ട് വയസുകാരി നൽകിയ തെറ്റായ പരാതിയിൽ ബെംഗളൂരുവിൽ ഫുഡ് ഡെലിവറി ഏജന്റിന് മർദ്ദനം. തന്നെ ഫുഡ് ഡെലിവറി ഏജന്റ് നിർബന്ധിച്ച് ടെറസിൽ കൊണ്ടുപോയെന്ന കുട്ടിയുടെ പരാതിയിലാണ് ആളുകൾ 30 കാരനായ ഫുഡ് ഡെലിവറി ഏജന്റിനെ മർദിച്ചത്. നീലാദ്രി റോഡിലെ അപ്പാർട്ട്‌മെന്റിന് സമീപമുള്ള പേയിംഗ് ഗസ്റ്റ് താമസസ്ഥലത്തിന് പുറത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയിൽ നിന്ന് പോലീസ് ദൃശ്യങ്ങൾ ശേഖരിക്കുകയും പെൺകുട്ടി ഒറ്റയ്ക്ക് ടെറസിലേക്ക് പോയി അവിടെ കളിക്കുന്നത് കണ്ടെത്തുകയും ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്. “തനിക്ക് ഇപ്പോഴും തോളിൽ വേദനയുണ്ടെന്നും […]

National

ജമ്മു കശ്മീർ കുപ്‌വാരയിൽ സൈന്യവും ഭീകരവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ

ജമ്മു കശ്മീരിൽ സൈന്യവും ഭീകരവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടി. വടക്കൻ കശ്മീരിലെ കുപ്‌വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഇരു വിഭാഗങ്ങളും ഏറ്റുമുട്ടിയത്. രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ രാവിലെയും തുടരുന്നു. രണ്ടു ദിവസം മുൻപ് കുപ്‌വാരയിൽ ഇന്ത്യ-പാക് അതിർത്തിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചിരുന്നു. കുപ്‌വാര ജില്ലയിലെ ഡോബ്‌നാർ മച്ചാലിന്റെ അതിർത്തി പ്രദേശത്താണ് ഓപ്പറേഷൻ നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരർ കൊല്ലപ്പെട്ടത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

National

ബിപോർജോയ് ചുഴലിക്കാറ്റ്: ഗുജറാത്തിൽ 2 മരണം

ഗുജറാത്തിൽ ബിപോർജോയ് ചുഴലിക്കാറ്റിൽ രണ്ടു മരണം. ഗുജറാത്തി മാധ്യമങ്ങളാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മോർബിയിൽ 300 ഓളം വൈദ്യുത പോസ്റ്റുകൾ തകർന്നു. ഇത് സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി മുടങ്ങുന്നതിന്ന് കാരണമായി. 45 ഗ്രാമങ്ങൾ പൂർണമായും ഇരുട്ടിലായിരുന്നു. സംസ്ഥാനത്തെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചു.ഗുജറാത്തിൽ വീശിയടിച്ച ബിപോർജോയ് ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. കാറ്റിന്റെ തീവ്രത മൂലം 99 ട്രെയിനുകൾ റദ്ദാക്കി. സംസ്ഥാനത്ത്‌ ഇത് വരെ 524 മരങ്ങൾ കടപുഴകിയതായി റിപ്പോർട്ടുകൾ പുറത്ത്. ജാം നഗറിലും ദ്വാരക […]