കുപ്രസിദ്ധ മാഫിയ നേതാവും രാഷ്ട്രീയ നേതാവുമായ അതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫിന്റെയും കൊലപാതകത്തിൽ സുപ്രീം കോടതിയിൽ വീണ്ടും ഹർജി. കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മിഷൻ രൂപീകരിക്കണമെന്നാണ് ആവശ്യം. ഇരുവരുടെയും ഒളിവിൽ കഴിയുന്ന സഹോദരി ആയിഷ നൂറിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പൊലീസ് കസ്റ്റഡിയിലെ സഹോദരങ്ങളുടെ മരണവും യുപി എസ്ടിഎഫ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അനന്തരവൻ അസദിന്റെ മരണവും അന്വേഷിക്കാൻ മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മീഷൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നൂറി സുപ്രീം കോടതിയിൽ ഹർജി […]
National
മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയ്ക്കെതിരെ സൈബർ ബുള്ളിയിംഗ്; നടപടി അംഗീകരിക്കാനാവാത്തതെന്ന് വൈറ്റ് ഹൗസ്
മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയ്ക്കെതിരെ നടന്ന സൈബർ ബുള്ളിയിംഗ് അംഗീകരിക്കാനാവാത്തതെന്ന് വൈറ്റ് ഹൗസ്. മാധ്യമപ്രവർത്തകയ്ക്കെതിരെ നടന്ന സൈബർ ബുള്ളിയിംഗ് അംഗീകരിക്കാനാവാത്തതാണെന്നും ജനാധിപത്യത്തിൻ്റെ മൂല്യങ്ങൾക്കെതിരാണെന്നും വൈറ്റ് ഹൗസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച മോദി നടത്തിയ യുഎസ് സന്ദർശനവേളയിലാണ് വാൾ സ്ട്രീറ്റ് ജേണൽ മാധ്യമപ്രവർത്തകയായ സബ്രീന സിദ്ധീക്കി വിവാദ ചോദ്യം ചോദിച്ചത്. ഇന്ത്യയിലെ മുസ്ലിങ്ങൾ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി സർക്കാർ എന്ത് ചെയ്തു എന്നായിരുന്നു ചോദ്യം. ചോദ്യത്തിന്, ‘ജനാധിപത്യം ഞങ്ങളുടെ സിരകളിൽ ഒഴുകുന്നു. മതം, ജാതി തുടങ്ങിയ കാര്യങ്ങളിലൊന്നും […]
7 കുട്ടികളുമായി സ്കൂട്ടറിൽ അപകടകരമായ യാത്ര; മുംബൈയിൽ യുവാവ് അറസ്റ്റിൽ
മുംബൈയിൽ ഏഴ് കുട്ടികളുമായി സ്കൂട്ടറിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്ത യുവാവ് അറസ്റ്റിൽ. മുനവ്വർ ഷാ എന്നയാളെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ഏഴ് കുട്ടികളുമായി സ്കൂട്ടറിൽ ഹെല്‍മെറ്റ് ധരിക്കാതെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഏഴ് കുട്ടികളുമായി ബൈക്കിൽ സഞ്ചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. ഐപിസി സെക്ഷൻ 308 പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ബൈക്കിന്റെ മുന്നില്‍ രണ്ട് കുട്ടികള്‍ നില്‍ക്കുന്നതും പുറകില്‍ […]
പാകിസ്താനിൽ സിഖ് സമുദായത്തിന് നേരെ ആക്രമണം; പ്രതിഷേധം അറിയിച്ച് ഇന്ത്യ
പാകിസ്താനിൽ സിഖ് സമുദായത്തിന് നേരെയുള്ള ആക്രമങ്ങളിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ മുതിർന്ന നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തി. സുരക്ഷ ഉറപ്പാക്കണമെന്നും അന്വേഷണം നടത്തി റിപ്പോർട്ട് പങ്കുവയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പാകിസ്താനിൽ സിഖ് സമുദായത്തിന് നേരെ നടക്കുന്ന സംഭവങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 2023 ഏപ്രിൽ-ജൂൺ കാലയളവിൽ മാത്രം സിഖ് സമുദായത്തിനെതിരെ നാല് ആക്രമണ പരമ്പരയാണ് നടന്നത്. ഇതിന് പിന്നാലെയാണ് നടപടി. അജ്ഞാതരായ ആയുധധാരികൾ വെടിയുതിർത്തതിനെത്തുടർന്ന് ഒരു സിഖ് സമുദായാംഗം വെടിയേറ്റ് മരിച്ചതായി പാകിസ്താനിലെ […]
യൂട്യൂബർ ദേവരാജ് ബൈക്ക് അപകടത്തിൽ മരിച്ചു
പ്രശസ്ത യൂട്യൂബർ ദേവരാജ് പട്ടേൽ ബൈക്ക് അപകടത്തിൽ മരിച്ചു. 22 വയസായിരുന്നു. ഇന്ന് ഉച്ചയോടെ വിഡിയോ ഷൂട്ടിന് ശേഷം ന്യൂ റായ്പൂരിൽ നിന്ന് തിരികെ വീട്ടിലേക്ക് വരും വഴിയാണ് അപകടം നടന്നത്. തെലിബന്ധയ്ക്ക് സമീപം അഗർസൻ ധാമിലെ ദേശീയ പാതയിൽ ഇന്ന് ഉച്ചയ്ക്ക് 3.30നാണ് അപകടം സംഭവിച്ചത്. രാകേഷ് മൻഹർ എന്ന സുഹൃത്തുമൊത്ത് ദേവരാജ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. രാകേഷാണ് ബൈക്ക് ഓടിച്ചിരുന്നത്. ദേവരാജ് പിന്നിലായിരുന്നു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഹാൻഡിൽ ട്രക്കുമായി ഇടിക്കുകയും ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും […]
പുകവലിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകർ തല്ലിക്കൊന്നതായി ആരോപണം
അധ്യാപകരുടെ ക്രൂര മർദനത്തിൽ 15 കാരന് ദാരുണാന്ത്യം. പൊതുസ്ഥലത്ത് പുകവലിച്ചെന്ന് ആരോപിച്ചായിരുന്നു ഒരു സ്വകാര്യ സ്‌കൂളിന്റെ ഡയറക്ടറും അധ്യാപകനും ചേർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചത്. മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി ഇന്നലെ രാത്രിയോടെ മരിച്ചു. ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ മധുബനിലുള്ള സ്വകാര്യ സ്‌കൂളിൽ ശനിയാഴ്ചയാണ് സംഭവം. ബജ്രംഗി കുമാർ എന്ന 15 കാരനാണ് മരിച്ചത്. അമ്മയുടെ മൊബൈൽ ഫോൺ നന്നാക്കാൻ മധുബൻ പ്രദേശത്തെ ഒരു കടയിൽ പോയതായിരുന്നു ബജ്രംഗി. ശേഷം 11:30 ഓടെ […]
ഗോമാംസം കടത്തിയെന്ന് ആരോപണം: മഹാരാഷ്ട്രയിൽ മുസ്ലീം യുവാവിനെ തല്ലിക്കൊന്നു
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്ലീം യുവാവിനെ ഒരു സംഘം പശു സംരക്ഷകർ തല്ലിക്കൊന്നു. മുംബൈ കുർള സ്വദേശി അഫാൻ അൻസാരി (32) ആണ് കൊല്ലപ്പെട്ടത്. അൻസാരിക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന കാർ അക്രമികൾ അടിച്ചു തകർത്തു. അഫാൻ അൻസാരിയും സഹായി നസീർ ഷെയ്ഖും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി പശു സംരക്ഷകർ ഇവരെ മർദ്ദിക്കുകയായിരുന്നു. കാറിൽ മാംസം കടത്താൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു മർദ്ദനം. ക്രൂരമായ മർദ്ദനത്തിൽ പരിക്കേറ്റ ഇരുവരെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ […]
ബസ് സ്റ്റോപ്പിൽ നിർത്താത്തതിന് ബസിനു നേരെ കല്ലെറിഞ്ഞു; യുവതിയ്ക്ക് 5000 രൂപ പിഴ
ബസ് സ്റ്റോപ്പിൽ നിർത്താതെ പോയ ബസിന് നേരെ കല്ലെറിഞ്ഞ യുവതിക്ക് 5000 രൂപ പിഴ ചുമത്തി. കൊപ്പൽ ജില്ലയിലെ ഹുലിഗിയിലേക്ക് ഹുലിഗെമ്മ ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയ ലക്ഷ്മി എന്ന യുവതിയാണ് ബസിന് നേരെ കല്ലെറിഞ്ഞത്. മണിക്കൂറുകളോളം കാത്തുനിന്നിട്ടും ഒരു ബസും സ്റ്റോപ്പിൽ നിർത്തിയില്ലെന്ന് ലക്ഷ്മി പറയുന്നു. കോപ്പൽ-ഹോസപേട്ട നോൺ-സ്റ്റോപ്പ് ബസിന് നേരെയാണ് ലക്ഷ്മി കല്ലെറിഞ്ഞത്. നിർത്തിയ ബസിൽ ലക്ഷ്മി കയറിയിരിക്കുകയും ചെയ്തു. ബസ് ഡ്രൈവർ അവിടെ നിന്ന് മുനീർബാദ് പോലീസ് സ്റ്റേഷനിലേക്കാണ് ബസ് ഓടിച്ചത്. പോലീസ് […]
ഒഡിഷയിൽ ബസ് അപകടത്തിൽപ്പെട്ടു; 12 പേർ മരിച്ചു, എട്ട് പേർക്ക് പരുക്ക്
ഒഡിഷയിലുണ്ടായ ബസ് അപകടത്തിൽ 12 പേർ മരിച്ചു. അപകടത്തിൽ മരിച്ചവരിൽനാല് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. എട്ട് പേർക്ക് പരുക്കേറ്റു. ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് അപകടം നടന്നത്. രണ്ട് ബസുകൾ കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ഒഡിഷ റോഡ് ട്രാൻസ്‌പോർട് കോർപ്പറേഷൻ ബസ്സും സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടി ഇടിച്ചത്.
ഉത്തരേന്ത്യയിലും ഹിമാലയൻ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുന്നു
ഉത്തരേന്ത്യയിലും ഹിമാലയൻ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡൽഹിയിൽ ഓറഞ്ച് അലർട്ട് നൽകി. ഹിമാചൽ പ്രദേശിൽ അടുത്ത 24 മണിക്കൂർ പ്രളയ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് പലയിടത്തും മിന്നൽ പ്രളയം ഉണ്ടായി. നിരവധി ഇടങ്ങളിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു. പന്ധോ – മണ്ടി ദേശീയ പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ മണ്ടി കുള്ളു ദേശീയ പാത അടച്ചു. കാങ്ഗ്ര നഗരത്തിൽ വെള്ളം കയറി. ഹിമാചൽപ്രദേശിൽ ശക്തമായ മഴയും ഇടിയും മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. […]












