നോയിഡയിൽ അച്ചടക്ക നടപടിയുടെ പേരിൽ വിദ്യാർത്ഥികളുടെ മുടി മുറിച്ചു.സംഭവം വിവാദമായതോടെ അധ്യാപികയെ ജോലിയിൽ നിന്നും പുറത്താക്കി. നോയിഡ സെക്റ്റർ 168 ലാണ് സംഭവം നടന്നത്. രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി. 12 വിദ്യാർത്ഥികളുടെ മുടിയാണ് അധ്യാപിക മുറിച്ചത്. അസംബ്ലിക്ക് ശേഷം കത്രികയുമായി അധ്യാപിക ക്ലാസുകൾ സന്ദർശിക്കുകയും തന്റെ മുന്നിൽ കണ്ട വിദ്യാർത്ഥികളുടെ മുടി മുറിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് വിവരം. നിരവധി വിദ്യാർത്ഥികൾ ടോയ്‌ലറ്റിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ ഓടി ഒളിക്കാൻ ശ്രമിച്ചുവെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ അഡ്മിനിസ്ട്രേഷൻ ഉടൻ നടപട […]
National
തീസ് ഹസാരി കോടതിയിൽ അഭിഭാഷകർ തമ്മിൽ വെടിവയ്പ്പ്
ഡൽഹി തീസ് ഹസാരി കോടതി സമുച്ചയത്തിനുള്ളിൽ അഭിഭാഷകർ തമ്മിൽ ഏറ്റുമുട്ടി. അഭിഭാഷകരുടെ രണ്ട് വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഒരു അഭിഭാഷകൻ വായുവിലേക്ക് വെടിയുതിർത്തു. അതേസമയം വെടിവയ്പ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അഭിഭാഷകർ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. 9 റൗണ്ട് വെടിയുതിർത്തതായാണ് റിപ്പോർട്ട്. സംഭവത്തിൽ സബ്സി മണ്ഡി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏത് ആയുധം ഉപയോഗിച്ചാണ് വെടിയുതിർത്തത്, കോടതി വളപ്പിൽ എങ്ങനെ ആയുധമെത്തി, വെടിയുതിർത്തയാൾക്ക് പിസ്റ്റളിനുള്ള […]
മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം, ശിക്ഷാ നടപടി വിലക്കി ജാർഖണ്ഡ് ഹൈക്കോടതി
മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ആശ്വാസം. ശിക്ഷാ നടപടി സ്റ്റേ ചെയ്ത് ജാർഖണ്ഡ് ഹൈക്കോടതി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നിർബന്ധിത നടപടിയെടുക്കരുതെന്ന് കോടതി ഉത്തരവിട്ടു. കേസിന്റെ അടുത്ത വാദം ഓഗസ്റ്റ് 16 ന് നടക്കും. ‘മോദി കുടുംബപ്പേര്’ പരാമര്‍ശത്തിന്റെ പേരിൽ അഭിഭാഷകന്‍ പ്രദീപ് മോദിയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മോദി സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് 20 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. കേസിൽ […]
പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ടു; യുവാവിനെ തേടി 4 കുട്ടികളുടെ മാതാവായ പാക് യുവതി ഇന്ത്യയിൽ
പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവിനെ തേടി 4 കുട്ടികളുടെ മാതാവായ പാക് യുവതി ഇന്ത്യയിൽ. നിയമാനുസൃതമല്ലാതെ നേപ്പാളിലൂടെയാണ് സീമ ഗുലാം ഹൈദർ എന്ന യുവതി ഗ്രേറ്റർ നോയ്ഡയിലുള്ള സച്ചിൻ എന്ന യുവാവിനെ കാണാനെത്തിയത്. തൻ്റെ മക്കളെയും കൊണ്ടാണ് യുവതി സച്ചിനരികെ എത്തിയത്. പബ്ജിയിലൂടെ പരിചയപ്പെട്ട ഇരുവരും പരസ്പരം ചാറ്റ് ചെയ്യാനാരംഭിച്ചു. ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും ചെയ്തു. സീമ ഇന്ത്യയിലെത്തിയതിനു ശേഷം ഇരുവരും ഒരുമിച്ച് ഗ്രേറ്റർ നോയ്ഡയിൽ ഒരു അപ്പാർട്ട്മെൻ്റ് വാടകയ്ക്കെടുത്ത് അവിടെ ഒരുമിച്ചാണ് താമസം. ഏറെ വൈകാതെ, […]
മണിപ്പൂർ കലാപം: സംസ്ഥാന സർക്കാരിനോട് തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി
മണിപ്പൂരിലെ വർഗീയ കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി റിപ്പോർട്ട് തേടി. അതിക്രമങ്ങളെക്കുറിച്ചുള്ള തൽസ്ഥിതി റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാനാണ് നിർദ്ദേശം. വെള്ളിയാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാമെന്ന് കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ അറിയിച്ചു. ഹർജി ജൂലൈ 10 ന് കോടതി വീണ്ടും പരിഗണിക്കും. മണിപ്പൂരിലെ ന്യൂനപക്ഷമായ കുക്കി ഗോത്രവർഗക്കാർക്ക് സൈനിക സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. മണിപ്പൂർ ട്രൈബൽ ഫോറം സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് […]
സംഘര്‍ഷത്തിന് അയവില്ല; രണ്ടു മാസമായിട്ടും കലാപമടങ്ങാതെ മണിപ്പൂര്‍
വംശീയ കലാപം ആരംഭിച്ച് രണ്ടു മാസമായിട്ടും മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല. മെയ്‍തെയ്-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 130ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘർഷം അവസാനിപ്പിക്കാൻ സംസ്ഥാന – കേന്ദ്ര സർക്കാരുകൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. മണിപ്പൂരിന്‍റ സമാധാനാന്തരീക്ഷം തകർത്ത സംഘർഷം 60 ദിവസം പിന്നിടുകയാണ്. മെയ്തെയ് വിഭാഗത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ഗോത്രവിഭാഗമായ കുക്കികള്‍ രംഗത്തുവന്നതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. നിർദേശത്തിനെതിരെ കുക്കി വിഭാഗം തുടങ്ങിയ പ്രതിഷേധമാണ് പിന്നീട് ആളിക്കത്തി ഇരുവിഭാഗവും തമ്മിലുള്ള […]
പെട്രോൾ അടിച്ചു,10 രൂപ ബാക്കി നൽകിയില്ല ; കടയുടമയെ വെടിവച്ച് കൊന്നു
ഉത്തര്‍പ്രദേശിൽ കടയിൽ നിന്നും പെട്രോൾ അടിച്ചിട്ട് 10 രൂപ ബാക്കി നൽകാത്തതിൽ കടയുടമയെ യുവാവ് വെടിവച്ച് കൊന്നു. കടയുടെ പുറത്ത് വിശ്രമിക്കുമ്പോഴാണ് അക്രമി ഇയാള്‍ക്കു നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഗുല്‍ഫാം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഗുല്ല ബഞ്ചാര എന്നയാള്‍ അറസ്റ്റിലായി. ദളിത് വിഭാഗത്തില്‍പെട്ട മഹേഷ്ചന്ദ് ജാദവ് എന്നയാളാണ് തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. മഹേഷ്ചന്ദ് തന്റെ കടയില്‍ മറ്റ് സാധനങ്ങള്‍ക്കൊപ്പം പെട്രോളും വില്‍പ്പന ചെയ്തിരുന്നു. […]
വയറുവേദനയുമായി നവവധു ആശുപത്രിയില്‍; കല്യാണപ്പിറ്റേന്ന് കുഞ്ഞിന് ജന്മം നല്‍കി
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിൽ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു കല്യാണപ്പിറ്റേന്ന് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. സെക്കന്ദ്രാബാദ് സ്വദേശിയായ യുവതിയാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ വരന്റെ വീട്ടുകാരില്‍ നിന്ന് വിവരം മറച്ച് വച്ചതാണെന്നും വധുവിന്റെ വീട്ടുകാര്‍ സമ്മതിച്ചു. വയറ്റില്‍ നിന്നും കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതിനാലാണ് വയര്‍ വീര്‍ത്തിരിക്കുന്നതെന്നായിരുന്നു വരന്റെ വീട്ടുകാരോട് പറഞ്ഞിരുന്നത്. വിവാഹ രാത്രിയില്‍ കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി യുവതി പറഞ്ഞതിനെ തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. […]
പനി ചികിത്സക്കെത്തിയ 13കാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ്; നഴ്സിന് സസ്പെന്‍ഷന്‍
തമിഴ്നാട്ടിൽ പനി ചികിത്സയ്ക്കെത്തിയ 13കാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ് നടത്തി . ഗുരുതര പിഴവ് വരുത്തിയ നഴ്സിനെ സസ്പെന്‍ഡ് ചെയ്തു. പനി ബാധിച്ച 13കാരി സാധനയ്ക്ക് കുത്തിവയ്പ് നൽകണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദദേശം. എന്നാൽ കുട്ടിയുടെ അച്ഛന്‍ കൈമാറിയ കുറിപ്പടി തുറന്നുപോലും നോക്കാതെ നഴ്സ് കണ്ണകി ഒരു കുത്തിവെപ്പെടുത്തു. രണ്ടാമത്തെ കുത്തിവെപ്പിന് മുതിര്‍ന്നപ്പോൾ അച്ഛൻ സംശയമുന്നയിക്കുകയായിരുന്നു. നായയുടെ കടിയേറ്റാല്‍ 2 കുത്തിവെപ്പുള്ള കാര്യം അറിയില്ലേ എന്നായിരുന്നു നഴ്സിന്‍റെ മറുപടി . പനിക്ക് ചികിത്സ തേടിയാണെത്തിയതെന്ന് പറഞ്ഞ അച്ഛൻ ബഹളം വച്ചപ്പോഴാണ് […]
മണിപ്പൂർ സ്‌ഫോടനം: അന്വേഷണം ഏറ്റെടുത്ത് എൻഐഎ, എഫ്‌ഐആർ രജിസ്റ്റർ ചെയ്തു
മണിപ്പൂർ സ്‌ഫോടനം സംബന്ധിച്ച അന്വേഷണം ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. വടക്കുകിഴക്കൻ സംസ്ഥാനത്തെ ബിഷ്ണുപൂർ ജില്ലയിലെ ഒരു പാലത്തിൽ ജൂൺ 21 ന് നടന്ന ഐഇഡി സ്‌ഫോടനമാണ് എൻഐഎ അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജൂൺ 21 ന് ബിഷ്ണുപൂർ ജില്ലയിലെ ഫൗഗാച്ചോ ഇഖായ് അവാങ് ലെയ്‌കായിക്കും ക്വാട്ടയ്ക്കും ഇടയിലുള്ള പാലത്തിലാണ് സ്‌ഫോടനമുണ്ടായത്. പാലത്തിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ഘടിപ്പിച്ച ഐഇഡി പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തെത്തുടർന്ന് പടിഞ്ഞാറ് ഭാഗത്ത് […]












