National

മണിപ്പൂരിൽ വീണ്ടും സംഘർഷം: 24 മണിക്കൂറിനിടെ നാല് മരണം

വർഗീയ കലാപം രൂക്ഷമായ മണിപ്പൂരിൽ വീണ്ടും സംഘർഷം. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാത്രി ആരംഭിച്ച വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അതിർത്തി പ്രദേശത്ത് നടന്ന വ്യത്യസ്‌ത അക്രമസംഭവങ്ങളിൽ ഒരു പൊലീസുകാരനും കൗമാരക്കാരനും ഉൾപ്പെടെ നാലുപേർ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ബിഷ്ണുപൂർ ജില്ലയിലെ കാങ്വായ്-അവാങ് ലേഖായി മേഖലയിൽ ഇന്നലെ രാത്രി മുതൽ വെടിവയ്പ്പ് തുടരുകയാണ്. വെടിവയ്‌പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ രണ്ട് മാസമായി, ഈ രണ്ട് […]

National

ബജറ്റ് സമ്മേളനത്തിനിടെ എംഎൽഎയെന്ന വ്യാജേന നിയമസഭയ്ക്കുള്ളിൽ കടന്നയാൾ പിടിയിൽ

ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നി​ടെ എം.​എ​ൽ.​എ​യെ​ന്ന വ്യാ​ജേ​ന ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​ക്കു​ള്ളി​ൽ ക​ട​ന്ന​യാ​ൾ പി​ടി​യി​ൽ. വെ​ള്ളി​യാ​ഴ്ച​യാ​ണ് വ​ൻ സു​ര​ക്ഷാ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടു​ന്ന സം​ഭ​വം അ​ര​​ങ്ങേ​റി​യ​ത്.തി​പ്പെ​രു​ദ്ര എ​ന്ന​യാ​ളാ​ണ് 15 മി​നി​റ്റോ​ളം സ​ഭാ​ഹാ​ളി​ൽ എം.​എ​ൽ.​എ​മാ​രു​ടെ ഇ​രി​പ്പി​ട​ത്തി​ൽ ഇ​രു​ന്ന​ത്. പ്ര​തി​പ​ക്ഷ നി​ര​യി​ൽ ജെ.​ഡി-​എ​സ് എം.​എ​ൽ.​എ​മാ​രാ​യ കാ​രെ​മ്മ ജി ​നാ​യ​ക്, ശ​ര​ൺ ഗൗ​ഡ എ​ന്നി​വ​ർ​ക്കി​ട​യി​ലെ സീ​റ്റി​ലാ​ണ് ഇ​യാ​ൾ ഇ​രു​ന്ന​ത്. നി​യ​മ​സ​ഭ​യി​ലെ സ​ന്ദ​ർ​ശ​ക ഗാ​ല​റി​യി​ലേ​ക്കു​ള്ള പാ​സ് സം​ഘ​ടി​പ്പി​ച്ച് വി​ധാ​ൻ സൗ​ധ​യി​ൽ ക​ട​ന്ന പ്ര​തി എം.​എ​ൽ.​എ​യു​ടെ പേ​രു പ​റ​ഞ്ഞാ​ണ് സ​ഭാ​ഹാ​ളി​ൽ ക​ട​ന്ന​തെ​ന്ന് ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ഡി.​സി.​പി ആ​ർ. ശ്രീ​നി​വാ​സ ഗൗ​ഡ […]

National

‘അമ്പതിനായിരം കോടിയുടെ വികസന പദ്ധതികൾ’ ; പ്രധാനമന്ത്രി

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ പര്യടനം തുടരുന്നു. പ്രധാനമന്ത്രി ഇന്ന് തെലങ്കാനയും രാജസ്ഥാനും സന്ദർശിക്കും. തെലങ്കാനയിലും രാജസ്ഥാനിലും പ്രചാരണ റാലികളിലും മോദി പങ്കെടുക്കും.കോടികളുടെ വികസനപദ്ധതികള്‍ക്കാകും ഇരു സംസ്ഥാനങ്ങളിലും തറക്കല്ലിടുക. കഴി‌ഞ്ഞ ദിവസം ഛത്തിസ്ഗട്ടിലും ഉത്തര്‍പ്രേദശിലും പ്രധാനമന്ത്രി പര്യടനം നടത്തിയിരുന്നു. നാല് സംസ്ഥാനങ്ങള്‍ക്കായി അന്‍പതിനായിരം കോടിയുടെ വികനപദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.ഛത്തീസ്ഗഢിലെ റായ്പുരിൽ 7500 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കാണ് ഇന്നലെ പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തത്. ഏകദേശം 6,400 കോടി രൂപയുടെ 5 ദേശീയ […]

National

മനീഷ് സിസോദിയയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മറ്റ് പ്രതികളുടേത് ഉള്‍പ്പെടെ 52.24 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സിസോദിയയുടേത് കൂടാതെ അമന്‍ദീപ് സിംഗ് ദാള്‍, രാജേഷ് ജോഷി, ഗൗതം മല്‍ഹോത്ര, എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. മനീഷ് സിസോദിയയുടേയും ഭാര്യ സീമയുടേയും പേരിലുള്ള രണ്ട് വസ്തുവകളും ബാങ്ക് അക്കൗണ്ടിലുള്ള 11 ലക്ഷം രൂപയുമാണ് കണ്ടുകെട്ടിയത്. സിസോദിയയട് വളരെ അടുപ്പം സൂക്ഷിച്ചിരുന്ന ദിനേഷ് അറോറ എന്ന ബിസിനസുകാരനെ അറസ്റ്റ് ചെയ്ത് ഒരു ദിവസത്തിന് പിന്നാലെയാണ് […]

National

ലൈംഗികാതിക്രമക്കേസിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗിന് കോടതി സമൻസ്

ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ഡൽഹി റോസ് അവന്യൂ കോടതിയുടെ സമൻസ്. വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമക്കേസിൽ ജൂലൈ 18 ന് ഹാജരാകാൻ നിർദ്ദേശം. പ്രതികൾക്കെതിരെ നടപടിയെടുക്കാൻ മതിയായ തെളിവുകളുണ്ടെന്ന് കോടതി. ബ്രിജ്ഭൂഷണ് പുറമെ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറോടും ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. റോസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഹർജീത് സിംഗ് ജസ്പാലിന്റേതാണ് ഉത്തരവ്. ജൂലൈ 18-നാണ് ഇരുവരോടും ഹാജരാകാന്‍ […]

National

ചരിത്രമെഴുതി ‘കൊവിഡ് പോരാളി’ ആസിമ; ആദ്യ മുസ്‌ലിം വനിതാ പ്രിൻസിപ്പൽ

ബെംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ മുസ്‌ലിം വനിത പ്രിൻസിപ്പലായി ഡോ. ആസിമ ബാനു. കൊവിഡ് കാലത്ത് ആരോഗ്യപരിചരണ രംഗത്തെ ഇടപെടലിലൂടെ വാർത്തകളിൽ നിറഞ്ഞയാളാണ് ഡോ. ആസിമ ബാനു. 2020ലാണ് ആസിമ ബാനുവിന്റെ സേവനപ്രവർത്തനങ്ങൾ മാധ്യമശ്രദ്ധ നേടുന്നത്. ഈ സമയത്ത് വിക്ടോറിയ ഹോസ്പിറ്റൽ ട്രോമ കെയർ സെന്ററിൽ കൊവിഡ് വാർഡ് നോഡൽ ഓഫിസറായിരുന്നു അവർ. എല്ലാവരും ഭയന്നുമാറിയ സമയത്ത് കൊവിഡ് രോഗികളുടെ പരിചരണം നേരിട്ട് ഏറ്റെടുക്കുകയും രോഗികളുടെ പരിചരണത്തിനായി നവീനമായ നടപടികൾ കൈക്കൊള്ളുകയും ചെയ്താണ് […]

National

‘പ്രധാനമന്ത്രിക്കെതിരെയുള്ള അധിക്ഷേപം അപകീർത്തി, രാജ്യദ്രോഹമല്ല’: കർണാടക ഹൈക്കോടതി

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുന്നത് രാജ്യദ്രോഹത്തിന് തുല്യമല്ലെന്ന് കർണാടക ഹൈക്കോടതി. പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുന്നത് അപകീർത്തികരവും നിരുത്തരവാദപരവുമാണ്. എന്നാൽ അതിനെ രാജ്യദ്രോഹ കുറ്റമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി. ഒരു സ്കൂൾ മാനേജ്‌മെന്റിനെതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കിക്കൊണ്ടാണ് കോടതി പരാമർശം. തങ്ങൾക്കെതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള ബിദറിൽ പ്രവർത്തിക്കുന്ന ‘ഷഹീൻ’ സ്‌കൂൾ മാനേജ്‌മെന്റ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മാനേജ്‌മെന്റ് ഉദ്യോഗസ്ഥരായ അല്ലാവുദ്ദീൻ, അബ്ദുൾ ഖാലിഖ്, മുഹമ്മദ് ബിലാൽ ഇനാംദാർ, മുഹമ്മദ് മഹ്താബ് എന്നിവർക്കെതിരെ ബിദാറിലെ […]

National

‘മാന്യതയുള്ള ഹിന്ദുവിന്‍റെ പ്രവൃത്തി ഇങ്ങനെയല്ല’ ; പ്രിൻസിപ്പലിനെ ആക്രമിച്ചതിനെതിരെ ശശി തരൂർ

മഹാരാഷ്ട്രയിലെ തലേഗാവിൽ സ്കൂൾ വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ആക്രമിച്ച സംഭവത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. മാന്യനായ ഒരു ഹിന്ദുവും ഇത്തരത്തിൽ പ്രവൃത്തിക്കില്ലെന്നും സംഭവം അപമാനകരമാണെന്നും വിഡിയോ പങ്കുവെച്ചു കൊണ്ട് തരൂർ പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ചെയ്ത് ഹൈന്ദവതയെ പ്രതിരോധിക്കുകയാണെന്നും സംരക്ഷിക്കുകയാണെന്നും പറയുന്നതിൽ എന്ത് അർഥമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ‘ഇത് അപമാനകരമാണ്. ശിക്ഷിക്കപ്പെടുമെന്ന് യാതൊരു ഭയവുമില്ലാതെ ഇത്തരം ആക്രമങ്ങൾ അഴിച്ചുവിടാൻ ബജ്റംഗ്ദളിന് എങ്ങനെയാണ് ധൈര്യമുണ്ടാകുന്നത്? ഹൈന്ദവതയെ സംരക്ഷിക്കുകയാണെന്ന് അവർ പറയുന്നതിന്‍റെ അർഥമെന്താണ്? മാന്യനായ ഒരു ഹിന്ദുവും […]

India National

ബസിൽ സൗജന്യ യാത്രയ്ക്കായി ബുർഖയണിഞ്ഞ് പുരുഷൻ്റെ യാത്ര; കയ്യോടെ പിടികൂടി നാട്ടുകാർ

സൗജന്യ യാത്രക്കായി ബസിൽ ബുർഖയണിഞ്ഞ് യാത്ര ചെയ്തയാൾ പിടിയിൽ. കർണാടകയിലെ ധർവാഡ് ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ബുർഖയണിഞ്ഞ് യാത്ര ചെയ്യുന്നത് പുരുഷനാണെന്ന് മനസിലാക്കിയ നാട്ടുകാർ ഇയാളെ പിടികൂടുകയായിരുന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ സ്ത്രീകൾക്ക് ബസിൽ സൗജന്യമായി യാത്ര ചെയ്യാമെന്ന നിയമം കൊണ്ടുവന്നിരുന്നു. വീരഭദ്രയ്യ മതപടി എന്നയാളാണ് കുടുങ്ങിയത്. ഒറ്റക്ക് ബസിൽ ഇരിക്കുകയായിരുന്ന ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സഹയാത്രികർ ഇയാളെ പരിശോധിക്കുകയായിരുന്നു. ഭിക്ഷയെടുക്കാനായാണ് താൻ ബുർഖ ധരിച്ചതെന്ന് ഇയാൾ പറഞ്ഞെങ്കിലും അത് നാട്ടുകാർ വിശ്വസിച്ചില്ല. ഒരു […]

National

മണിപ്പൂർ സംഘർഷം; സമാധാനം പുനസ്ഥാപിക്കാൻ ഇന്ത്യയെ സഹായിക്കാമെന്ന് അമേരിക്ക

മണിപ്പൂർ സംഘർഷത്തിൽ ഇന്ത്യ ആവശ്യപ്പെടുകയാണെങ്കിൽ സഹായിക്കാൻ യുഎസ് തയ്യാറാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡർ എറിക് ഗാർസെറ്റി. മണിപ്പൂർ സംഘർഷം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അറിയാമെന്നും, എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും യുഎസ് അംബാസിഡർ പറഞ്ഞു. സമാധാനം നിലനിൽക്കുകയാണെങ്കിൽ കൂടുതൽ സഹകരണവും കൂടുതൽ പദ്ധതികളും കൂടുതൽ നിക്ഷേപവും കൊണ്ടുവരാൻ കഴിയുമെന്നും എറിക് ഗാർസെറ്റി പറഞ്ഞു. കൊൽക്കത്തയിലെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ഇന്ത്യയുടെ കിഴക്കും, വടക്കു കിഴക്കും, അവിടുത്തെ ജനങ്ങളും അവരുടെ ഭാവിയും സാധ്യതകളും യുഎസിന് […]