India National

‘താങ്ങുവിലയിൽ നിയമപരമായ ഉറപ്പുനൽകും’; കർഷകർക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി

കർഷകർക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി. സ്വാമിനാഥൻ കമ്മീഷൻ ശുപാർശ പ്രകാരം എംഎസ്പി നിയമപരമായ ഉറപ്പ് നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. ഇന്ന് ഒരു ചരിത്ര ദിനമാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി 15 കോടി കർഷക കുടുംബങ്ങളുടെ ജീവിതത്തെ ഇത് മാറ്റിമറിക്കുമെന്നും നീതിയുടെ പാതയിൽ കോൺഗ്രസിൻ്റെ ആദ്യ ഉറപ്പാണിതെന്നും പ്രതികരിച്ചു. കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് ഡൽഹി ചലോ മാർച്ചുമായി കർഷകർ രംഗത്തെത്തിയത്. 50 കർഷക സംഘടനകൾ സംയുക്തമായി നടത്തുന്ന ചലോ ഡൽഹി മാർച്ച് പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ നിന്നാണ് ഇന്ന് […]

India National

‘ഭക്ഷണത്തിൽ സ്ക്രൂ’; ഇൻഡിഗോ എയർലൈൻസിനെതിരെ ആരോപണവുമായി യാത്രക്കാരൻ

ഇൻഡിഗോ എയർലൈൻസിനെതിരെ ആരോപണവുമായി വിമാനയാത്രികൻ. വിമാനത്തിൽ വിളമ്പിയ സാൻഡ്‌വിച്ചിനുള്ളിൽ നിന്നും ‘സ്ക്രൂ’ കണ്ടെത്തിയെന്നാണ് ആരോപണം. വിഷയം വിമാന കമ്പനി അറിയിച്ചപ്പോൾ പരാതി തള്ളിക്കളഞ്ഞു എന്നും ഇയാൾ ആരോപിച്ചു. ഭക്ഷണത്തിൽ നിന്ന് കണ്ടെത്തിയ സ്ക്രൂവിൻ്റെ ചിത്രങ്ങൾ അടക്കം പങ്കുവെച്ച് സോഷ്യൽ മീഡിയയിലൂടെയാണ് ഇയാൾ ആരോപണം ഉന്നയിച്ചത്. ഫെബ്രുവരി ഒന്നിന് ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തിലാണ് സംഭവം. വിമാനത്തിൽ നിന്നും ലഭിച്ച സാൻഡ്‌വിച്ച് കഴിക്കുന്നതിനിടെ അതിൽ നിന്നും ഒരു ‘സ്ക്രൂ’ ലഭിച്ചു. വിമാന യാത്രയ്ക്കിടെ അല്ല മറിച്ച്, ലക്ഷ്യസ്ഥാനത്ത് എത്തിയ […]

India National

ഇന്നലെ കോണ്‍ഗ്രസില്‍ നിന്ന് രാജി, ഇന്ന് അശോക് ചവാന്‍ ബിജെപിയിലേക്ക്; ചവാന്‍ രാജ്യസഭയിലേക്ക് എത്തുമെന്നും സൂചന

ഇന്നലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് തൊട്ടുപിന്നാലെ ഇന്ന് ബിജെപി അംഗത്വമെടുക്കാന്‍ തയാറെടുത്ത് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍. തന്റെ ബിജെപി പ്രവേശനം ഇന്ന് ഉച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്ന് അശോക് ചവാന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഇന്ന് മുതല്‍ താന്‍ പുതിയൊരു രാഷ്ട്രീയ കരിയര്‍ ആരംഭിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ദിവസത്തിനകം തന്റെ അടുത്ത നീക്കത്തെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് ചവാന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഉപമുഖ്യമന്ത്രിയും സംസ്ഥാനത്തെ ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ചവാനെ ബിജെപിയിലേക്ക് സ്വാഗതം […]

India National

‘ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ഒരു മണിക്കൂർ’; കർഷക പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ വൻ ഗതാഗതക്കുരുക്ക്

‘ഡൽഹി ചലോ’ പ്രതിഷേധ മാർച്ചിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് വൻ ഗതാഗതക്കുരുക്ക്. കർഷക മാർച്ച് തടയാൻ ഡൽഹി പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം പ്രധാന അതിർത്തി റോഡുകളിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നിലവിലെ സ്ഥിതിയിൽ, ഡൽഹിയിൽ ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ഒരു മണിക്കൂർ എടുക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രതിഷേധ മാർച്ചിനെ തുടർന്ന് ഡൽഹിയിൽ ഗതാഗതം ഏറെക്കുറെ സ്തംഭിച്ചിരിക്കുകയാണ്. അതിർത്തികൾ അടച്ചതും വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടായി മാറി. ഡൽഹിയെ ഗാസിയാബാദും ഉത്തർപ്രദേശിലെ നോയിഡയുമായി ബന്ധിപ്പിക്കുന്ന ഗാസിപൂർ, ചില്ല അതിർത്തികളിലെ […]

India National

കർഷകരെ തടയാൻ കണ്ണീർ വാതകം പ്രയോഗിച്ചു; ‘ഡൽഹി ചലോ’ മാർച്ചിൽ സംഘർഷം

കർഷകരുടെ ‘ഡൽഹി ചലോ’ പ്രതിഷേധ മാർച്ചിൽ സംഘർഷം. പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭുവിനടുത്തെത്തിയപ്പോൾ കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. രണ്ട് റൗണ്ടുകളിലായി ഏകദേശം രണ്ട് ഡസൻ ഷെല്ലുകൾ പ്രയോഗിച്ചുവെന്നാണ് റിപ്പോർട്ട്. കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ വ്യാപകമായി പ്രയോഗിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാർ കൂട്ടമായി തിരിഞ്ഞോടുന്നതും ദൃശ്യങ്ങളിൽ കാണാം. പൊലീസ് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾക്കു മുകളിൽ കയറി കർഷകർ പ്രതിഷേധിക്കുകയാണ്. കർഷകർ വ്യാപകമായ രീതിയിൽ ഇവിടേക്ക് സംഘടിച്ചെത്തുന്നതായാണ് വിവരം. ഇവരെ തിരിച്ചയയ്ക്കാനാണ് പൊലീസ് […]

India National

കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്; കർഷകർ അതിർത്തി കടക്കാതിരിക്കാൻ റോഡിൽ ഇരുമ്പാണി നിരത്തി പൊലീസ്

കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നായി രാവിലെ 10 മണിയോടെ മാർച്ച് ആരംഭിക്കും. താങ്ങുവില അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ കർഷക സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും സമവായത്തിൽ എത്തിയില്ല. സംയുക്ത കിസാൻ മോർച്ച – നോൺ പൊളിറ്റിക്കൽ, കിസാൻ മസ്ദൂർ മോർച്ച എന്നിവയുടെ നേതൃത്വത്തിൽ ഇരുന്നോളം കർഷക സംഘടനകൾ ആണ് ഡൽഹി വളയൽ സമരത്തിൽ പങ്കെടുക്കുന്നത്. പഞ്ചാബിലും ഹരിയാനയിലുമായി രണ്ടായിരത്തി അഞ്ഞൂറോളം ട്രാക്ടറുകൾ മാർച്ചിനായി അണിനിരത്തിയിട്ടുണ്ട്. സമരത്തെ നേരിടാൻ ഹരിയാന, ഡൽഹി അതിര്‍ത്തികളില്‍ […]

India National

ചർച്ച പരാജയം; ഡൽഹി ചലോ മാർച്ചുമായി കർഷക സംഘടനകൾ മുന്നോട്ട്

മന്ത്രിതല സമിതിയുമായി കർഷക സംഘടനകൾ നടത്തിയ ചർച്ച പരാജയം. ഡൽഹി ചലോ മാർച്ചുമായി കർഷക സംഘടനകൾ മുന്നോട്ട്. താങ്ങുവില സംബന്ധിച്ച് തീരുമാനത്തിലെത്താതിരുന്നതോടെയാണ് സമരവുമായി മുന്നോട്ട് പോകാൻ കർഷക സംഘടനകൾ തീരുമാനിച്ചത്. നാളെ രാവിലെ 10 മണിക്ക് 2,500 ഓളം ട്രാക്ടറുകളുമായി മാർച്ച് നടത്തും. ദില്ലിച്ചാലോ പ്രക്ഷോഭം പ്രഖ്യാപിച്ച കർഷക സംഘടനകളെ അനുനയിപ്പിക്കാൻ സർക്കാർ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ചണ്ഡിഗഡിൽ യോഗം വിളിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ട, നിത്യാനന്ദ റായി എന്നിവരാണ് സംയുക്ത കിസാൻ മോർച്ച […]

India National

സോണിയ ഗാന്ധി രാജ്യസഭയിലേക്ക് ? പിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്ന് ലോക്‌സഭയിലേക്കും

സോണിയ ഗാന്ധി രാജ്യസഭയിലേക്കെന്ന് സൂചന. രാജസ്ഥാനിൽ നിന്ന് സോണിയ ഗാന്ധി രാജ്യസഭയിൽ എത്തിയേക്കും. പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും. സ്ഥാനാർത്ഥിത്വം ചർച്ചചെയ്യാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ മുതിർന്ന നേതാക്കളുടെ യോഗം ചേരുന്നു. 2006 മുതൽ റായ്ബറേലി ലോക്‌സഭാ മണ്ഡലത്തെ പ്രിതിനിധീകരിക്കുന്നത് സോണിയാ ഗാന്ധിയാണ്. 2019 ൽ കോൺഗ്രസ് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയപ്പോഴും റായ്ബറേലിയിൽ സോണിയ വിജയം നേടിയിരുന്നു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുമ്പോൾ മകൾ പ്രിയങ്കാ ഗാന്ധിക്ക് എന്തുകൊണ്ടും അനുയോജ്യവും […]

India National

രാജ്യത്ത് ബഹുഭാര്യത്വം കുറയുന്നു; കണക്കുകൾ ഇങ്ങനെ

രാജ്യത്ത് ബഹുഭാര്യത്വം കുറയുകയാണെന്ന് കുടുംബാരോഗ്യ സർവേയിലെ കണക്കുകൾ സൂചിപ്പിക്കുന്നു. 2005-2006 കാലത്ത് 1.9 ശതമാനമായിരുന്നു ബഹുഭാര്യത്വ നിരക്ക് എങ്കിൽ 2019-21ൽ 1.4 ശതമാനമായി കുറഞ്ഞു. ഇന്ത്യയിലെ ബഹുഭാര്യത്വത്തിന്റെ കണക്കുകൾ ലഭിക്കുന്നത് ജനസംഖ്യാ കണക്കെടുപ്പിലൂടെയും ദേശീയ കുടുംബാരോഗ്യ സർവേയിലൂടെയുമാണ്. വിവാഹിതരായ പുരുഷന്മാരേക്കാൾ കൂടുതൽ വിവാഹിതരായ സ്ത്രീകളുണ്ടെങ്കിൽ പുരുഷന്മാർ ഒന്നിലേറെ തവണ വിവാഹം ചെയ്തതായോ വിദേശത്താണെന്നോ ആണ് സെൻസസിലൂടെ കണക്കാക്കുക. 2011ലെ സെൻസസ് പ്രകാരം 28.65 കോടി വിവാഹിതരായ പുരുഷന്മാരും 29.3 കോടി വിവാഹിതരായ സ്ത്രീകളുമാണ് ഇന്ത്യയിലുള്ളത്. 65.71 ലക്ഷമാണ് […]

India National

കുറ്റം ചെയ്തിട്ടുണ്ടെന്ന ചിന്ത വേണ്ടെന്ന് കോടതി; വിശദീകരണത്തിനായി സാവകാശം തേടി കെ.എസ്.ഐ.ഡി.സി

കുറ്റം ചെയ്തിട്ടുണ്ടെന്ന ചിന്ത വേണ്ടെന്ന് കെ.എസ്.ഐ.ഡി.സി യോട് കോടതി. കെ.എസ്.ഐ.ഡി.സിക്ക് സി.എം.ആർ.എല്ലിൽ നാമനിർദേശം ചെയ്ത ഡയറക്ടർ ഇല്ലേ എന്ന് കോടതി ചോദിച്ചു. അന്വേഷണം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നതെന്തു കൊണ്ടെന്ന് കെ.എസ്.ഐ.ഡി.സി യോട് കോടതി ചോദിച്ചു. സി.ആർ.എല്ലിനും മറ്റുള്ളവർക്കുമെതിരായ അന്വേഷണത്തെ എതിർക്കുന്നില്ലെന്ന് കെ.എസ്.ഐ.ഡി.സി കോടതിയെ അറിയിച്ചു. കെ.എസ്.ഐ.ഡി.സി ഉദ്ദേശ ശുദ്ധി വ്യക്തമാക്കണം. സത്യം കമ്പ്യൂട്ടേഴ്സ് കേസിൽ സ്വതന്ത്ര ഡയറക്ടർമാരുൾപ്പെട്ട കമ്പനിയിലേക്കും അന്വേഷണം നീണ്ടു എന്നും കോടതി നിരീക്ഷിച്ചു. വിശദീകരണത്തിനായി കെ.എസ്.ഐ.ഡി.സി സാവകാശം തേടി. ഹർജി 26 ലേക്ക് മാറ്റി.