National

യമുന നദി ഉയർന്ന് താജ്മഹലിൻ്റെ ഭിത്തി നനച്ചു; അര നൂറ്റാണ്ടിനിടെ ആദ്യം

ഉത്തരേന്ത്യയിലെ കനത്ത മഴയിൽ യമുന നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നു. കഴിഞ്ഞ 45 വർഷത്തിനിടെ ഇത് ആദ്യമായി യമുന നദിയിലെ ജലനിരപ്പ് താജ്മഹലിൻ്റെ ഭിത്തിയിൽ തൊട്ടു. 1978ലെ പ്രളയത്തിലാണ് ഇതിനു മുൻപ് യമുന നദി താജ്മഹലിൻ്റെ ഭിത്തിയിൽ തൊട്ടത്. യമുന നദിക്കരയിലാണ് താജ്മഹൽ സ്ഥിതി ചെയ്യുന്നത്. ജലം ഇതുവരെ താജ്മഹലിൻ്റെ അടിത്തറയിലെത്തിയിട്ടില്ല എന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു. ഷാജഹാൻ്റെ ശവകുടീരവും മുംതാസ് മഹലും ഇവിടെയാണുള്ളത്. എന്നാൽ, മുംതാസ് മഹലിൻ്റെ പിതാമഹൻ ഇതിമാദു ദൗലയുടെ ശവകുടീരത്തിനരിക് ജലം എത്തിയിട്ടുണ്ട്. […]

National

പ്രതിപക്ഷ സഖ്യത്തിൻ്റെ പേര് INDIA; പേര് നിർദ്ദേശിച്ചത് രാഹുൽ ഗാന്ധി

ബിജെപിയെ നേരിടാൻ 26 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച പ്രതിപക്ഷ സഖ്യത്തിൻ്റെ പേര് നിശ്ചയിച്ചു. ഇന്ത്യ (INDIA) എന്നാണ് സഖ്യത്തിൻ്റെ പേര്. Indian National Developmental Inclusive Alliance എന്നതിൻ്റെ ചുരുക്ക രൂപമാണ് INDIA. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് ഈ പേര് നിർദ്ദേശിച്ചത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തെ പരാജയപ്പെടുന്നതിനായാണ് രാജ്യത്തെ 26 പ്രതിപക്ഷ പാർട്ടികൾ ഒത്തുചേർന്നത്. ബെംഗളൂരുവിൽ വച്ചായിരുന്നു പാർട്ടി നേതാക്കളുടെ കൂടിക്കാഴ്ച. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഐഎം, ആം ആദ്മി പാർട്ടി, […]

National

ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ഇടക്കാല ജാമ്യം

ലൈംഗികാതിക്രമക്കേസിൽ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവിയും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗ് ഇടക്കാല ജാമ്യം അനുവദിച്ചു. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ബ്രിജ്ഭൂഷൺ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി. 25,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ രണ്ട് ദിവസത്തേക്കാണ് ജാമ്യം. ബ്രിജ്ഭൂഷണ് പുറമെ അദ്ദേഹത്തിന്റെ അടുത്ത സഹായിയും ഗുസ്തി അസോസിയേഷൻ അസിസ്റ്റന്റ് സെക്രട്ടറിയുമായ വിനോദ് തോമറിനും ഇടക്കാല ജാമ്യം ലഭിച്ചിട്ടുണ്ട്. ജൂലൈ 20 ന് കോടതി കേസ് വീണ്ടും പരിഗണിക്കും.

National

നഷ്ടപരിഹാര തുക കൊണ്ട് മകന്റെ ഫീസ് അടക്കാൻ 45 കാരി ബസിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

തമിഴ്‌നാട്ടിൽ 45 കാരിയായ സ്ത്രീ ബസിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. സേലത്ത് കളക്ടറുടെ ഓഫീസിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്ന പാപ്പാത്തി എന്ന സ്ത്രീയാണ് മരിച്ചത്. തൻ്റെ മരണത്തിലൂടെ ലഭിക്കുന്ന നഷ്ടപരിഹാര തുക കൊണ്ട് മകന്റെ കോളജ് ഫീസ് അടക്കാൻ വേണ്ടിയാണ് ഇവർ ഈ കടുംകൈ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ജൂൺ 28 നാണ് പാപ്പാത്തി ബസിന് മുന്നിലേക്ക് ചാടിയത്. റോഡപകടത്തിൽ മരിച്ചാൽ സർക്കാർ നഷ്ടപരിഹാരം നഷ്ടപരിഹാരം നൽകുമെന്ന് പറഞ്ഞ് ആരോ ഇവരെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഈ തുക […]

National

പാക് സൈന്യവുമായി ബന്ധം? സീമ ഹൈദറിനെ യുപി എടിഎസ് ചോദ്യം ചെയ്തു

കാമുകനൊപ്പം കഴിയാൻ നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയ പാകിസ്താൻ യുവതിയെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടുകൾ. ഗ്രേറ്റർ നോയിഡയിൽ കാമുകൻ സച്ചിനൊപ്പം കഴിയുന്ന സീമ ഹൈദറിനെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തു. സഹോദരൻ പാകിസ്താൻ സൈന്യത്തിലുണ്ടെന്ന് യുവതി സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. കാമുകൻ സച്ചിന്റെ വീട്ടിൽ വെച്ച് മഫ്തിയിൽ എത്തിയ പൊലീസ് സംഘമാണ് സീമ ഹൈദറിനെ ചോദ്യം ചെയ്തത്. തന്റെ സഹോദരൻ പാകിസ്താൻ സൈന്യത്തിലുണ്ടെന്ന് സമ്മതിച്ച യുവതി, സൈന്യത്തിലെ പദവിയോ വകുപ്പോ സംബന്ധിച്ച മറ്റ് […]

National

‘കർഷകർക്കൊപ്പം നൃത്തം ചെയ്ത് സോണിയ ​ഗാന്ധി’; വിഡിയോ വൈറലാകുന്നു

സന്ദർശനവേളയിൽ രാഹുൽ ​ഗാന്ധിയുടെ ഡൽഹിയിലെ വീട് കാണണമെന്ന് കർഷകർ ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സോണിയ ​ഗാന്ധി വനിതാ കർഷകരെ ഉച്ചഭക്ഷണത്തിന് ക്ഷണിക്കുകയും യാത്രാസൗകര്യം ഏർപ്പെടുത്തുകയുമായിരുന്നു. സോണിയാ ​ഗാന്ധി തന്റെ വസതിയിൽ വെച്ച് കർഷകരുമായി നടത്തിയ സംഭാഷണത്തിൻ്റെയും ഉച്ചഭക്ഷണത്തിന്റെയും വിഡിയോ പങ്കുവെച്ചത് കോൺ​ഗ്രസ് പ്രവർത്തക രുചിത ചതുർവേദിയാണ്.ഹരിയാനയിലെ സോനിപത് ​ഗ്രാമത്തിലെത്തിയ രാഹുൽ ​ഗാന്ധി കർഷകർക്കൊപ്പം ട്രാക്ട‌റോടിച്ചും വിത്ത് വിതച്ചുമാണ് സമയം ചിലവിട്ടത്. ഹരിയാനയില്‍നിന്നുള്ള കര്‍ഷകസ്ത്രീകള്‍ക്കൊപ്പം നൃത്തച്ചുവടുകള്‍വെക്കുന്ന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. ജൂലൈ […]

National

വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പില്ല; ഹർജി തള്ളി സുപ്രിം കോടതി

വന്ദേ ഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പില്ല. വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ്‌ അനുവദിക്കണമെന്ന ഹർജി സുപ്രിം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ട്രെയിനിന്റെ സ്റ്റോപ്പ് തീരുമാനിക്കേണ്ടത് തങ്ങളല്ലെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു. സ്റ്റോപ്പ് അനുവദിക്കാത്തത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് ആരോപിച്ചായിരുന്നു ഹർജി.

National

’72 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണം’; സീമ ഹൈദറിന് ഹിന്ദു സംഘടനയുടെ ഭീഷണി

ഗെയിമിംഗ് ആപ്പിലൂടെ പ്രണയത്തിലായ കാമുകനൊപ്പം ജീവിക്കാൻ നാല് കുട്ടികളുമായി അനധികൃതമായി ഇന്ത്യയിലെത്തിയ പാക് വനിതാ സീമ ഹൈദറിനെ നാടുകടത്തിയില്ലെങ്കിൽ വൻ പ്രക്ഷോഭം നടത്തുമെന്ന് വലതുപക്ഷ സംഘടനയുടെ മുന്നറിയിപ്പ്. പാകിസ്താൻ വനിതയെ 72 മണിക്കൂറിനുള്ളിൽ തിരിച്ചയക്കണമെന്നാണ് ‘ഗോരക്ഷാ ഹിന്ദു ദള്ളിൻ്റെ ആവശ്യം. ‘പാകിസ്താനിൽ നിന്നുള്ള ചാര വനിതയാണ് സീമ ഹൈദർ. അവർ രാജ്യത്തിന് ഭീഷണിയാകും’ – സംഘടനയുടെ ദേശീയ പ്രസിഡന്റ് വേദ് നഗർ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. ‘രാജ്യദ്രോഹിയായ ഒരു സ്ത്രീയെ ഞങ്ങൾ സഹിക്കില്ല. 72 മണിക്കൂറിനുള്ളിൽ സീമ […]

National

55കാരിയെ കൊലപ്പെടുത്തി; മണിപ്പൂരിൽ 9 പേർ അറസ്റ്റിൽ

മണിപ്പൂരിൽ 9 അക്രമികൾ അറസ്റ്റിൽ. മണിപ്പൂർ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. നാഗ വിഭാഗത്തിൽ പെട്ട സ്ത്രീയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഇംഫാൽ ഈസ്റ്റിൽ 55 കാരിയായ ലൂസി മാറിങ് തലക്ക് വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് യുണൈറ്റഡ് നാഗ കൗൺസിൽ 12 മണിക്കൂർ ബന്ദ് ആചാരിക്കുകയാണ്. കാങ് പോക്പിയിൽ 34 കാരനായ കുകി യുവാവിനെയും അക്രമികൾ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയിരുന്നു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഇറോം ശർമ്മിള ആവശ്യപ്പെട്ടു. കോടതി ഉത്തരവിന്റെ പേരിൽ […]

National

തമിഴ്‌നാട് മന്ത്രി കെ പൊന്‍മുടിയുടെ വീട്ടില്‍ ഇ ഡി റെയ്ഡ്; ഒന്‍പത് ഇടങ്ങളില്‍ ഇ ഡി പരിശോധന

തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ചെന്നൈയിലും വിഴിപ്പുരത്തുമാണ് പരിശോധന നടക്കുന്നത്. അപ്രതീക്ഷിതമായിമന്ത്രിയുടെ വീട്ടില്‍ പരിശോധന നടത്താനുള്ള കാരണം വ്യക്തമല്ല. ഒന്‍പത് സ്ഥലങ്ങളിലാണ് ഒരേ സമയം ഇ ഡി റെയ്ഡ് പുരോഗമിക്കുന്നത്. മന്ത്രിയുടെ മകന്‍ ഗൗതം ശിവമണിയുടെ വീട്ടില്‍ ഉള്‍പ്പെടെയാണ് പരിശോധന നടക്കുന്നത്.  വിഴിപ്പുരത്ത് സൂര്യ ട്രസ്റ്റിന് കീഴിലുള്ള ഒരു എഞ്ചിനീയറിംഗ് കോളജ് ക്യാമ്പസിനുള്ളിലും ഇ ഡി പരിശോധന നടത്തിവരികയാണ്. രാവിലെ ഏഴ് മണിയ്ക്കാണ് കെ പൊന്‍മുടിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് […]