National

മണിപ്പൂർ വിഷയം ഇന്ന് സുപ്രിംകോടതി പരിഗണിക്കും

മണിപ്പൂർ വിഷയം ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സോമി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ മണിപ്പൂർ സർക്കാരിനെതിരെ നൽകിയ ഹർജിയാണ് പരിഗണിക്കുക.  മണിപ്പൂരിൽ രണ്ടു യുവതികളെ ഒരു സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി പട്ടാപകൽ റോഡിലൂടെ നഗ്‌നരായി നടത്തിയ സംഭവത്തിൽ ഇന്നലെ ശക്തമായ നിലപാട് സുപ്രിംകോടതി സ്വീകരിച്ചിരുന്നു. ദൃശ്യങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സർക്കാർ നടപടിയെടുക്കണമെന്നുമടക്കമായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. മണിപ്പൂർ കാലപത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്നലെ രംഗത്തെത്തിയിരുന്നു. ഒരു കുറ്റവാളിയും […]

National

‘മണിപ്പൂരിലെത് ഹൃദയം തകർന്നുപോകുന്ന കാഴ്ച’, ബിജെപി സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നു; എ എ റഹീം

മണിപ്പൂരിൽ നിന്നും ഒടുവിലായി പുറത്തു വന്ന വിഡിയോ അങ്ങേയറ്റം ഞെട്ടിപ്പിക്കുത്, ഹൃദയം തകർന്നുപോകുന്ന കാഴ്ചയെന്ന് എ എ റഹീം എം പി. പൂർണ്ണ നഗ്നരാക്കപ്പെട്ട രണ്ട്‌ വനിതകളെ പരസ്യമായി തെരുവിൽ നടത്തിക്കുന്നു.ആയുധധാരികളായ ആൾകൂട്ടം അവരുടെ ചുറ്റിലും പിന്തുടരുന്നു. വാക്കുകൾക്കപ്പുറം ഏതൊരു മനുഷ്യന്റെയും ഹൃദയം തകർന്നുപോകുന്ന ഭീകരമായ കാഴ്ച. മണിപ്പൂരിലെ വംശീയ ഏറ്റുമുട്ടൽ തുടരുന്നു.മണിപ്പൂരിലെയും കേന്ദ്രത്തിലെയും ബിജെപി സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നുവെന്നും എ എ റഹീം കുറിച്ചു. പ്രധാനമന്ത്രി കുറ്റകരമായ നിശബ്ദത അവസാനിപ്പിക്കണം.മണിപ്പൂരിലെ ജനങ്ങളെ,അവിടുത്തെ സഹോദരിമാരെയും കുഞ്ഞുങ്ങളെയും രക്ഷിക്കണമെന്നും […]

National

6 വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിൽ തള്ളി: 19 കാരൻ അറസ്റ്റിൽ

തമിഴ്‌നാട്ടിൽ ആറ് വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ. ധർമ്മപുരി സ്വദേശി എം പ്രകാശ് (19) ആണ് പൊലീസ് പിടിയിലായത്. ജൂലൈ 16 മുതൽ കാണാതായ കുട്ടിയുടെ മൃതദേഹം ഉപയോഗശൂന്യമായ ഒരു ഓവർഹെഡ് വാട്ടർ ടാങ്കിൽ നിന്ന് കണ്ടെത്തി. തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലെ കൃഷ്ണപുരത്തിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. ജൂലൈ 16 മുതൽ ആറ് വയസുകാരനെ കാണാതായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. എം പ്രകാശിൻ്റെ സംശയാസ്പദമായ പെരുമാറ്റത്തെ […]

National

‘യു പിയിൽ ദാരിദ്ര്യം കുറയ്‌ക്കുന്നതിൽ വിദ്യാഭ്യാസം നിർണായക പങ്കുവഹിച്ചു’; യോഗി ആദിത്യനാഥ്

യു പിയിൽ ദാരിദ്ര്യം കുറയ്‌ക്കുന്നതിൽ വിദ്യഭ്യാസം നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇതിലും പ്രകടമായ മാറ്റം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. 2023-24 അക്കാദമിക് വർഷത്തിൽ ഡിബിഡി സ്‌കീം ആരംഭിക്കുകയും നവീകരിച്ച 125 കെജിബിവികളുടെയും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. യുപിയിലെ അടിസ്ഥാന സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം 1.91 കോടിയിൽ അധികം ആണെന്നും ഇത് പല രാജ്യങ്ങളിലെയും ജനസംഖ്യയേക്കാൾ അധികമാണെന്നും യോഗി പറഞ്ഞു.2017-ന് മുൻപ് കുട്ടികൾ സ്‌കൂളിൽ പോകുന്നതിന് ഭയപ്പെട്ടിരുന്നു. സ്‌കൂളുകൾ […]

National

‘കുറ്റവാളികൾക്ക് വധശിക്ഷ പരിഗണിനയിൽ’; സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ മണിപ്പൂർ മുഖ്യമന്ത്രി

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച പ്രതികൾക്ക് വധശിക്ഷ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. രാജ്യത്തുടനീളം പ്രതിഷേധം ഉയർന്നതോടെയാണ് പ്രതികരണം. അതേസമയം സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ദേശീയ വനിതാ കമ്മീഷൻ പ്രതികരിച്ചു. ബുധനാഴ്ചയാണ് കലാപകാരികൾ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുന്നതിൻ്റെ മനുഷ്യത്വരഹിതമായ വീഡിയോ പുറത്തുവന്നത്. രണ്ട് മാസം മുൻപ് നടന്ന ക്രൂരതയുടെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായതോടെ മണിപ്പുർ വിഷയത്തിൽ പ്രതിഷേധം ആളിക്കത്തുകയാണ്. മണിപ്പൂർ […]

National

മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ അം​ഗങ്ങളോട് സംസാരിച്ച് പ്രധാനമന്ത്രി; സോണിയാ ​ഗാന്ധിയെ കണ്ടു

മണിപ്പൂരിൽ കലാപം രൂക്ഷമാവുന്നതിനിടെ സ്ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിച്ച സംഭവം വലിയ പ്രതിഷേധങ്ങളിലേക്കാണ് നീങ്ങുന്നത്. ഇതിനിടെ മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ അം​ഗങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു. സഭയ്ക്കകത്തെത്തിയ പ്രധാനമന്ത്രി സോണിയ ഗാന്ധിയുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ അടുത്തെത്തി സംസാരിച്ചു. അതിനിടെ സോണിയ ഗാന്ധിയോട് ആരോഗ്യത്തെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. മണിപ്പൂരിൽ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ലോക്സ‌ഭയും, രാജ്യസഭയും നിർത്തിവച്ചു. ലോക്സഭ 2 മണി വരെയും, രാജ്യസഭ 12 മണിവരെയുമാണ് നിർത്തിവച്ചത്. വിഷയത്തിൽ ശാശ്വത പരിഹാരത്തിനായാണ് മോദിയുടെ നീക്കം. അതേസമയം മണിപ്പൂര്‍ […]

National

ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ 24 കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. ട്രെഡ്മില്ലിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 24 കാരൻ മരിച്ചു. വടക്കൻ ഡൽഹിയിലെ രോഹിണി മേഖലയിലാണ് സംഭവം. ബിടെക് പൂർത്തിയാക്കി ഗുരുഗ്രാം ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സാക്ഷം പ്രുതി എന്ന 24 കാരനാണ് മരിച്ചത്. രോഹിണി സെക്ടർ -15 ലെ ജിമ്മിൽ, ബുധനാഴ്ച രാവിലെ 7.30 ഓടെ ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുകയായിരുന്ന സാക്ഷം പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു. അബോധാവസ്ഥയിലായ യുവാവിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിൽ വൈദ്യുതാഘാതമാണ് […]

National

‘ഹൃദയം നിറയെ വേദനയും ദേഷ്യവും തോന്നുന്നു’; മണിപ്പൂർ വിഷയത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

മണിപ്പൂർ വിഷയത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം പുരോഗമന സമൂഹത്തിന് ലജ്ജാകരമായ കാര്യമെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ വിട്ടുവീഴ്ച്ചയില്ലാതെ ക്രമസമാധാനപാലനം ഉറപ്പാക്കണം. രാജ്യത്തുടനീളമുള്ള സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കണം. ഹൃദയം നിറയെ വേദനയും ദേഷ്യവും തോന്നുന്നുവെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. പാർലമെൻറ് സമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. അതിനിടെ മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ […]

National

പ്രതിപക്ഷ വിശാലസഖ്യത്തിൻ്റെ പേരിനെതിരെ പരാതി; 26 പാർട്ടികൾക്കെതിരെ കേസ്

പ്രതിപക്ഷ വിശാലസഖ്യത്തിന് INDIA എന്ന പേര് നൽകിയ പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേസ്. ഡോ. അവിനാശ് മിശ്രയെന്ന ആൾ നൽകിയ പരാതിയിലാണ് 26 പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഡൽഹി ബർക്കംഭ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. രാജ്യത്തിന്റെ പേര് തെറ്റായി ഉപയോഗിച്ചു എന്നാണ് പരാതി. പ്രതിപക്ഷ സഖ്യത്തിൻ്റെ പേരിനോട് ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് വിയോജിപ്പെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേര് നൽകുന്നതിനെ നിതീഷ് കുമാർ എതിർത്തു എന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. […]

National

പ്രതിപക്ഷ സഖ്യത്തിൻ്റെ പേരിൽ താൻ വിയോജിച്ചെന്ന റിപ്പോർട്ടുകൾ തള്ളി നിതീഷ് കുമാർ

പ്രതിപക്ഷ സഖ്യത്തിൻ്റെ പേരിനോട് ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് വിയോജിപ്പെന്ന് റിപ്പോർട്ട്. സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേര് നൽകുന്നതിനെ നിതീഷ് കുമാർ എതിർത്തു എന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പേരിനെപ്പറ്റി കോൺഗ്രസ് യോഗത്തിൽ ഒരു ചർച്ചയും നടത്തിയില്ല. തീരുമാനിച്ച പേര് കേട്ടപ്പോൾ നിതീഷ് കുമാർ ഞെട്ടിപ്പോയെന്നും ജെഡിയു വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.  എന്നാൽ, ഈ റിപ്പോർട്ടുകളെ നിതീഷ് കുമാർ തള്ളി. തങ്ങൾ ഒറ്റക്കെട്ടാണെന്ന് നിതീഷ് കുമാർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. കൂടുതൽ […]