National

ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിം​ഗ് നാളെ വൈകിട്ട്; ആത്മവിശ്വാസത്തോടെ ഐഎസ്ആർഒ

ലോകം മുഴുവൻ കാത്തിരിക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിം​ഗ് നാളെ വൈകിട്ട് 6.04ന് നടക്കും. വൈകിട്ട് 5.30 മുതൽ 8 മണി വരെയെന്ന സമയമാണ് ആദ്യ ഘട്ടത്തിൽ ഐഎസ്ആർഒ അറിയിച്ചിരുന്നതെങ്കിലും പിന്നീട് 6.04 എന്ന കൃത്യമായ സമയം അറിയിക്കുകയായിരുന്നു. ഏറ്റവും ഒടുവിലത്തെ ചന്ദ്രന്റെ ഉപരിതലത്തിലുള്ള ഭ്രമണപഥം താഴ്ത്തലും കഴിഞ്ഞ് 25 കിലോമീറ്റർ അകലത്തിൽ മാത്രമാണ് ലാൽഡൻ നിൽക്കുന്നത്. ചന്ദ്രയാൻ 2ലെ ചെറിയ പിശകുകളും വെലോസിറ്റിയിലെ പ്രശ്നങ്ങളും ഒക്കെ പരിഹരിച്ചാണ് ഇത്തവണത്തെ ഐഎസ്ആർഒയുടെ നീക്കം. സോഫ്റ്റ് ലാൻഡിം​ഗിന് ശേഷം […]

HEAD LINES National

വിമാനയാത്രയ്ക്കിടെ വയോധികൻ രക്തം ഛർദ്ദിച്ച് മരിച്ചു

വിമാനയാത്രയ്ക്കിടെ രക്തം ഛർദ്ദിച്ച് വയോധികൻ മരിച്ചു. ഇൻഡിഗോ എയർലൈൻസിന്റെ മുംബൈ-റാഞ്ചി വിമാനത്തിലാണ് സംഭവം. യാത്രക്കാരന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വിമാനം നാഗ്പൂരിൽ അടിയന്തരമായി ഇറക്കി. എന്നാൽ ആശുപത്രിയിലെത്തിക്കുന്നതിനിടെ 62 കാരൻ മരിക്കുകയായിരുന്നു. രാത്രി എട്ട് മണിയോടെയാണ് സംഭവം. മുംബൈയിൽ നിന്ന് റാഞ്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരനായ ദേവാനന്ദ് തിവാരി രക്തം ഛർദ്ദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിമാനത്തിൽ വച്ച് വലിയ അളവിൽ രക്തം ഛർദിച്ച ഇയാളെ നാഗ്പൂരിലെ കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. യാത്രക്കാരന് ക്ഷയരോഗവും വിട്ടുമാറാത്ത വൃക്കരോഗവും ഉണ്ടായിരുന്നതായി […]

National

ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ സുപ്രിം കോടതി അനുമതി

ഗുജറാത്തില്‍ ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ സുപ്രിം കോടതി അനുമതി. 28 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് സുപ്രിം കോടതി അനുമതി നല്‍കിയത്. ഇന്നോ നാളെ രാവിലെ ഒന്‍പത് മണിക്കുള്ളിലോ ഗര്‍ഭഛിദ്രത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു. പുറത്തെടുക്കുന്ന ഭ്രൂണത്തിന് ജീവനുണ്ടങ്കെില്‍ നവജാത ശിശുവിന് എല്ലാ വൈദ്യസംവിധാനങ്ങളും ഉറപ്പാക്കണം എന്നും സുപ്രിം കോടതി വ്യക്തമാക്കി. ശേഷം കുഞ്ഞിനെ ദത്തു നല്‍കുന്നതു വരെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിം കോടതി നിര്‍ദേശിച്ചു. വിവാഹിതയല്ലാത്ത സ്ത്രീക്ക് […]

National

അപകീർത്തി കേസിൽ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

അപകീർത്തി കേസിൽ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. സുപ്രിംകോടതിയിൽ നിന്ന് കേസിൽ സമീപദിവസ്സം രാഹുൽ ഗാന്ധിക്ക് അനുകൂലമായ നടപടി ഉണ്ടായിരുന്നു. ഇതെ തുടർന്ന് രാഹുലിന്റെ അയോഗ്യത നീങ്ങുകയും പാർലമെന്റ് അംഗത്വം തിരികെ ലഭിക്കുകയും ചെയ്തു. സുപ്രിംകോടതി ഇടപെടലിന് ശേഷം ആദ്യമായാണ് അപ്പീൽ സൂറത്ത് സേഷൻസ് കോടതി പരിഗണിക്കുന്നത്. സൂറത്ത് മജിസ്‌ട്രേറ്റ് കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ച വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി അപ്പീൽ സമർപ്പിച്ചിട്ടുള്ളത്.

National

ലഡാക്കിലെ ചൈനയുടെ കൈയ്യേറ്റം അടക്കമുള്ള സാഹചര്യങ്ങൾ പഠിക്കാൻ സർവ്വ കക്ഷി സംഘത്തെ അയക്കണമെന്ന് നിർദേശം തള്ളി പ്രതിരോധമന്ത്രാലയം

ലഡാക്കിലെ ചൈനയുടെ കൈയ്യേറ്റം അടക്കമുള്ള സാഹചര്യങ്ങൾ പഠിക്കാൻ സർവ്വ കക്ഷി സംഘത്തെ അയക്കണമെന്ന് നിർദേശം തള്ളി പ്രതിരോധമന്ത്രാലയം. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ( defence ministry dismiss concern over chinese encreachment ) ലഡാക്കിലെ ചൈനയുടെ കൈയ്യേറ്റം അടക്കമുള്ള സാഹചര്യങ്ങൾ പഠിക്കാൻ സർവ്വ കക്ഷി സംഘത്തെ അയക്കണമെന്ന് നിർദേശം തള്ളി പ്രതിരോധമന്ത്രാലയം ലഡാക്കിലെ ചൈനയുടെ കൈയ്യേറ്റം അടക്കമുള്ള സാഹചര്യങ്ങൾ പഠിക്കാൻ സർവ്വ കക്ഷി സംഘത്തെ അയക്കണമെന്ന് നിർദേശം തള്ളി പ്രതിരോധമന്ത്രാലയം. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് […]

National

‘ജി20 ക്കെതിരെ വി20 സംഘടിച്ചു’; സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ പഠന കേന്ദ്രം പൊലീസ് അടപ്പിച്ചു

ഡൽഹിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ പഠന കേന്ദ്രം ‘സുർജിത് ഭവൻ’ പൊലീസ് അടപ്പിച്ചു.ജി20 ക്കെതിരെ വി20 പരിപാടി സംഘടിപ്പിക്കുന്നതിനെതിരെയാണ് നടപടി. പരിപാടിക്ക് മുൻ‌കൂർ അനുമതി വാങ്ങിയില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. (Police has stopped program at cpim office) വിഷയുമായി ബന്ധപ്പെട്ട് ഡിസിപി യെ കാണുമെന്നും സിപിഐഎം പ്രധിനിധികൾ കൂട്ടിചേർത്തു.അതേസമയം പൊലീസ് നടപടിയെ കോൺഗ്രസ് നേതാവ് ജയറാം രമേശും വിമർശിച്ചു. പ്രതിപക്ഷത്തിനെതിരായ നടപടികളുടെ ഭാഗമാണ് പൊലീസ് നീക്കമെന്ന് ജയറാം രമേശ് പറഞ്ഞു. Read Also:മണിപ്പുരിൽ സുരക്ഷാ […]

National

ബാറ്റ ഇന്ത്യ അഡിഡാസുമായി പങ്കാളിത്ത ചർച്ചയിൽ: റിപ്പോർട്ട്

പ്രശസ്ത പാദരക്ഷ നിർമ്മാതാക്കളായ ബാറ്റ ഇന്ത്യ, സ്‌പോർട്‌സ് വെയർ ഭീമനായ അഡിഡാസുമായി പങ്കാളിത്തത് ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. ബാറ്റ ഇന്ത്യയും അഡിഡാസും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്ത്യൻ വിപണിയിൽ സഹകരണം രൂപീകരിക്കുന്നത് കേന്ദ്രീകരിച്ചുള്ള ചർച്ചകൾ നടക്കുന്നതായി CNBC-TV18 റിപ്പോർട്ട് ചെയ്തു. രാജ്യത്തുടനീളം 2,050-ലധികം സ്റ്റോറുകളുള്ള ഒരു വലിയ റീട്ടെയിൽ ശൃംഖലയാണ് ബാറ്റ ഇന്ത്യയ്ക്കുള്ളത്. ഉപഭോക്തൃ മുൻഗണനകൾ നിറവേറ്റുന്നതിൽ ബാറ്റ ഇന്ത്യ പാദരക്ഷ വിപണിയിൽ സജീവസാന്നിധ്യമാണ്. യുവാക്കളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ലക്ഷ്യമിട്ട് 500-ലധികം സ്റ്റോറുകളിലേക്ക് […]

National

ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക്

ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് യാത്രതിരിക്കും. 22 മുതൽ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിലാണ് 15 -ാം ബ്രിക്‌സ് ഉച്ചകോടി. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് മതമേല സിറിൽ റമാഫോസയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. 2019ന് ശേഷമുള്ള നേരിട്ടുള്ള ആദ്യ ബ്രിക്സ് ഉച്ചകോടിയാണിത്. ബ്രിക്സ് സംരംഭങ്ങളുടെ പുരോഗതി അവലോകനം ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ എന്നിവയാണ് ഉച്ചകോടിയിലെ അജണ്ട. ബ്രിക്‌സ് ഉച്ചകോടിക്കുശേഷം ബ്രിക്സ് ആഫ്രിക്ക ഔട്ട്റീച്ച്, ബ്രിക്‌സ് പ്ലസ് ഡയലോഗ് എന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. […]

National

ബീഹാറിൽ മാധ്യമപ്രവർത്തകനെ വീട്ടിൽ കയറി വെടിവെച്ചു കൊന്നു

ബീഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്നു. അരാരിയ ജില്ലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. മാധ്യമപ്രവർത്തകൻ്റെ വീട്ടിൽ അതിക്രമിച്ച് കയറിയ നാലംഗ സംഘം വെടിയുതിർക്കുകയായിരുന്നു. റാണിഗഞ്ച് സ്വദേശി വിമൽ കുമാർ യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. വീട്ടിൽ അതിക്രമിച്ച് കയറിയ അജ്ഞാതർ യാദവിൻ്റെ നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. മാധ്യമപ്രവർത്തകൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ സ്ഥലത്ത് പ്രതിഷേധം അരങ്ങേറി. അരാരിയ പോസ്റ്റ്‌മോർട്ടം സ്ഥലത്തും ബഹളമുണ്ടായി. നിലവിൽ സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. എസ്പി മുതൽ പ്രാദേശിക ജനപ്രതിനിധികൾ വരെ സ്ഥലത്തെത്തി. […]

HEAD LINES National

ഹിമാചൽ പ്രദേശ് മിന്നൽ പ്രളയം; മരണസംഖ്യ 74 ആയി

ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 74 ആയി. കാണാതെയായ ഇരുപതോളം പേർക്കുള്ള തെരച്ചിൽ ഊർജിതമാക്കി സേനകൾ. സമ്മർ ഹില്ലിൽ മണ്ണിനടിയിൽ 8 മൃതദേഹങ്ങൾ ഉള്ളതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. ഷിംല, സോളൻ, മാണ്ഡി, ചമ്പ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് 55 ദിവസത്തിനുള്ളിൽ 113 ഉരുൾപൊട്ടൽ ആണ് ഉണ്ടായത്. സംസ്ഥാനത്ത് മുഖ്യമന്ത്രി സുഖ് വീന്ദർ സിംഗ് സുഖുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിൽ കൂടുതൽ ഓട്ടോമാറ്റിക് […]