രാജ്യത്തിന്റെ പേര് മാറ്റ അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. പേര് മാറ്റം അഭ്യൂഹം മാത്രമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. പ്രതിപക്ഷം അഭ്യൂഹം പ്രചരിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പേര് മാറ്റുമെന്ന വിവാദം വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കുമെന്ന് നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതവിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നിലപാടുണ്ടെങ്കില്‍ കേന്ദ്രം അറിയിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ജി 20 […]
National
‘ഞാനൊരു മുസ്ലീമാണ്, എന്നിട്ടും ആളുകൾ എനിക്കായി ക്ഷേത്രം പണിതു, അതാണ് സനാതന ധർമ്മം!’: ഖുശ്ബു
സനാതനത്തെക്കുറിച്ചുള്ള തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ പ്രതികരണവുമായി ദേശീയ വനിതാ കമ്മീഷൻ അംഗവും നടിയും ബിജെപി ദേശിയ നിർവാഹക സമിതി അംഗവുമായ ഖുശ്ബു സുന്ദർ. മുസ്ലീം പശ്ചാത്തലമുള്ള തനിക്ക് ആളുകൾ ഒരു ക്ഷേത്രം പണിതു, അതാണ് സന്താന ധർമ്മമെന്ന് ഖുശ്ബു ട്വീറ്റ് ചെയ്തു. ‘ഞാൻ ഒരു മുസ്ലീം പശ്ചാത്തലത്തിൽ നിന്നാണ് വന്നത്, എന്നിട്ടും ആളുകൾ എനിക്കായി ഒരു ക്ഷേത്രം പണിതു. അതാണ് സനാതന ധർമ്മം! എല്ലാവരും തുല്യരായി കാണുക, വിശ്വാസം, ബഹുമാനം, സ്നേഹം എന്നതാണ് സനാതന […]
ഗുജറാത്തിലെ ഫാക്ടറിയിൽ സ്‌ഫോടനം: രണ്ട് തൊഴിലാളികൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
ഗുജറാത്തിലെ താപി ജില്ലയിൽ പുതുതായി നിർമ്മിച്ച ഫാക്ടറിയിൽ വൻ സ്‌ഫോടനം. സംഭവത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഫാക്ടറിയുടെ പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് സ്‌ഫോടനം ഉണ്ടായത്. വിർപോർ ഗ്രാമത്തിൽ പുതുതായി നിർമ്മിച്ച ഫ്രൂട്ട് ജ്യൂസ് ഫാക്ടറിയിലാണ് സംഭവം.4.30 ഓടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ഫാക്ടറിയിൽ യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതിനിടെ ഒരു ഭാഗം പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ തീവ്രതയിൽ യന്ത്രഭാഗം മീറ്ററുകളോളം തെറിച്ച് റോഡിന് കുറുകെയുള്ള കൃഷിയിടത്തിൽ പതിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അഞ്ച് തൊഴിലാളികലാണ് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. രണ്ട് […]
‘ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവർക്ക് 10 കോടി’; പ്രതീകാത്മകമായി ചിത്രം വാളുകൊണ്ട് വെട്ടി അയോധ്യയിലെ സന്യാസി
ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി പരിതോഷികം നൽകുമെന്ന് അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യ. പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും പങ്കുവെച്ചു. ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ വിവാദത്തിലായ പരാമര്‍ശം. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍റെ സുരക്ഷ കൂട്ടി. സനാതന ധര്‍മ്മ പരാമര്‍ശത്തിൽ ഉദയനിധി സ്റ്റാലിന്‍റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്ന അയോദ്ധ്യയിലെ സന്യാസിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് നടപടി. ഉദയനിധിയുടെ […]
അനുഭവവും അറിവും പകര്‍ന്നവരെ ഓര്‍മിക്കാം; ഇന്ന് അധ്യാപക ദിനം; അറിയാം പ്രാധാന്യവും ചരിത്രവും
ഇന്ന് അധ്യാപക ദിനം. ക്ലാസ് മുറിയുടെ നാലുചുവരുകള്‍ക്കപ്പുറത്ത് ജീവിതസത്യങ്ങളിലേക്കും സമൂഹയാഥാര്‍ത്ഥ്യങ്ങളിലേക്കും കുഞ്ഞുങ്ങളെ കൈപിടിച്ചു നടത്തുന്നവരാണ് നല്ല അധ്യാപകര്‍. വരും തലമുറയെ മനുഷ്യസ്‌നേഹത്തിന്റെ അച്ചില്‍ വാര്‍ത്തെടുക്കുന്നവര്‍. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ഡോക്ടര്‍ എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്. 1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി ഡോക്ടര്‍ എസ് രാധാകൃഷ്ണന്‍ നിയമിതനായപ്പോള്‍ ശിഷ്യഗണത്തില്‍പ്പെട്ട ചിലര്‍ അദ്ദേഹത്തെ കാണാനെത്തി. അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്തംബര്‍ 5 ഒരു പ്രത്യേക ദിവസമായി ആഘോഷിക്കാന്‍ അനുവാദം ചോദിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ അധ്യാപകനായ തന്റെ ജന്മദിനം തന്റെ […]
തക്കാളി വില 300 രൂപയിൽ നിന്ന് 6 രൂപയിലേക്ക് കൂപ്പുകുത്തി; മുന്നറിയിപ്പ് നൽകി നിരീക്ഷകർ
രാജ്യത്തുടനീളം തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ നാടകീയമായ വഴിത്തിരിവാണ് തക്കാളി വിലയിൽ സംഭവിച്ചിരിക്കുന്നത്. അടുത്തിടെ കിലോയ്ക്ക് 300 രൂപയിൽ എത്തിയ തക്കാളി വില കുത്തനെ ഇടിഞ്ഞ് ആറു രൂപയിൽ എത്തിയിരിക്കുകയാണ്. ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. എന്നാൽ കുത്തനെ ഇടിയുന്ന വില കർഷകരെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയും ഉയർത്തുന്നുണ്ട്. കുതിച്ചുയർന്ന തക്കാളി വില സാധാരണക്കാർക്ക് മാത്രമല്ല ഗവൺമെന്റിനും വെല്ലുവിളിയായിരുന്നു. തക്കാളി മോഷ്ടാക്കളെ ഭയന്ന് കാവൽക്കാരെ വരെ ഏർപ്പെടുത്തിയ വാർത്തകൾ […]
ഇത് റെക്കോർഡ് നേട്ടം; ഓഗസ്റ്റിൽ 1000 കോടിയിലധികം പണമിടപാടുകളുമായി യുപിഐ
ഓൺലൈൻ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഒരു മാസത്തിനുള്ളിൽ 10 ബില്യൺ ഇടപാടുകൾ നടത്തി ചരിത്രം സൃഷ്ടിച്ചു. ഓഗസ്റ്റിൽ മൊത്തം യുപിഐ ഇടപാടുകളുടെ എണ്ണം 10.58 ബില്യൺ എന്ന നേട്ടവുമായി എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. തൽസമയ പേയ്‌മെന്റ് സംവിധാനം നിയന്ത്രിക്കുന്ന നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) കണക്കനുസരിച്ച്, യുപിഐ ഇടപാടുകൾ ഓഗസ്റ്റിൽ 67 ശതമാനം ഉയർന്നാണ് 10.58 ബില്യണിലെത്തി. “ഡിജിറ്റൽ ഇന്ത്യ ഒരു പുതിയ റെക്കോർഡ് കൈവരിക്കുന്നു. യുപിഐ പേയ്‌മെന്റ് ഇടപാടുകൾ […]
സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് ഡല്‍ഹിയിലെ സര്‍ ഗംഗരാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഡല്‍ഹി സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോണിയയ്‌ക്ക് ശ്വാസതടസം ഉണ്ടെന്നാണ് സൂചന. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ജനുവരിയില്‍ അണുബാധയെ തുടര്‍ന്ന് 76-കാരിയയെ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഗൃഹപാഠം ചെയ്തില്ല, വിദ്യാർത്ഥിയെ പ്ലാസ്റ്റിക് പൈപ്പുകൊണ്ട് ക്രൂരമായി മർദ്ദിച്ച് അധ്യാപകൻ
ഓരോ ബാല്യവും വാർത്തെടുക്കപ്പെടുന്നത് വിദ്യാലയങ്ങളിലാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണം, മാനസികവും ബുദ്ധിപരവുമായ വളർച്ച, സാമൂഹികമായ ഇടപെടലുകളെ കുറിച്ചുള്ള അവബോധം തുടങ്ങി പുസ്തകത്താളുകൾക്ക് പുറത്തുള്ള ഒട്ടേറെ കാര്യങ്ങളെ കുറിച്ച് കുട്ടികൾ അറിവുനേടുന്നത് ക്ലാസ് മുറികളിൽ നിന്നും വിദ്യാലയ പരിസരങ്ങളിൽ നിന്നുമാണ്. ഭാവി തലമുറയെ രൂപപ്പെടുത്തുന്നതിൽ അധ്യാപകർ വലിയ പങ്ക് വഹിക്കുന്നു. നല്ലതും ചീത്തയും ശരിയും തെറ്റും മനസ്സിലാക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നത് ഓരോ അധ്യാപകനുമാണ്. എന്നാൽ ആശങ്കയുളവാക്കുന്ന വാർത്തകളാണ് ഈയിടെയായി പുറത്തുവരുന്നത്. ഉത്തർപ്രദേശിൽ മുസ്ലീം വിദ്യാർത്ഥിയുടെ മുഖത്തടിക്കാൻ ഹിന്ദു സഹപാഠികളോട് […]
തമിഴ് നടൻ ആർ.എസ് ശിവജി അന്തരിച്ചു
തമിഴ് നടൻ ആർ.എസ് ശിവജി അന്തരിച്ചു. 66 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. ( veteran actor rs shivaji passes away ) അപൂർവ സഗോദരങ്ങൾ, മൈക്കിൾ മദന കാമ രാജൻ, അൻബേ സിവം, ഉന്നൈ പോൽ ഒരുവൻ എന്നിങ്ങനെ 1980 കളിലും 1990 കളിലും കോളിവുഡിൽ നിറഞ്ഞുനിന്ന താരമായിരുന്നു ആർഎസ് ശിവജി. പുതിയ കാല നടന്മാരുമൊത്തും ശിവജി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ധാരാള പ്രഭു, സുരറൈ പോട്ര്, കോലമാവ് കോകില, ഗാർഗി എന്നിങ്ങനെ നിരവധി ഹിറ്റ് […]