ത്രിപുരയിൽ നിന്ന് ബംഗാളിലേക്ക് കൊണ്ടുവന്ന രണ്ട് സിംഹങ്ങളിൽ ഒന്നിന് സീത എന്ന് പേരിട്ടതിനെതിരെ വിശ്വഹിന്ദു പരിഷത്ത് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. അക്ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്നാണ് വിചിത്ര ഹർജി ആവശ്യപ്പെടുന്നത്. ഫെബ്രുവരി 12നാണ് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്ന് രണ്ട് സിംഹങ്ങളെ സിലിഗുരിയിലെ ബംഗാൾ സഫാരി പാർക്കിലേക്ക് കൊണ്ടുവന്നത്. ദേശീയ മാധ്യമമായ ദി വയർ ആണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. സിംഹങ്ങളിൽ ഒന്നിന് ‘അക്ബർ’ എന്നും മറ്റേതിന് ‘സീത’ […]
National
പുറത്താക്കല്‍ ഭീഷണി; ഫ്രഞ്ച് മാധ്യമപ്രവര്‍ത്തക വനേസ ഡഗ്‌നാക്ക് ഇന്ത്യ വിടുന്നു
ഇന്ത്യയിലെ വിദേശ ലേഖികയായിരുന്ന ഫ്രഞ്ച് ജേണലിസ്റ്റ് വനേസ ഡഗ്‌നാക് ഇന്ത്യ വിടുന്നതായി പ്രഖ്യാപനം. വനേസയുടെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയതിന് പിന്നാലെയാണ് രാജ്യം വിടുന്നതായുള്ള പ്രതികരണം. താന്‍ ഇന്ത്യ വിടുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള കത്തില്‍ വികാരാധീനയായാണ് വനേസ ഡഗ്‌നാക് പ്രതികരിച്ചത്. 25 വര്‍ഷം മുമ്പ് ഒരു വിദ്യാര്‍ത്ഥിയായാണ് താന്‍ ഇന്ത്യയിലേക്ക് വന്നത്. 23 വര്‍ഷം ഒരു പത്രപ്രവര്‍ത്തകയായി ജോലി ചെയ്തു ഈ രാജ്യത്ത്. വിവാഹം കഴിച്ചതും മകനെ വളർത്തിയതുമെല്ലാം വീട് പോലെ കരുതിപ്പോന്ന […]
താൽക്കാലികമായി അക്കൗണ്ടുകൾ ഉപയോഗിക്കാം, കോൺഗ്രസിനെതിരായ നടപടിയിൽ രാഷ്ട്രീയമില്ല; ആദായനികുതി വകുപ്പ്
കോൺഗ്രസിനെതിരായ നടപടിയിൽ രാഷ്ട്രീയമില്ലെന്ന് ആദായനികുതി വകുപ്പ്.അഞ്ചു വർഷത്തിനു മുമ്പ് റിട്ടേൺ സമർപ്പിക്കുന്നതിൽ കോൺഗ്രസ് കാലതാമസം വരുത്തി തുടങ്ങിയിരുന്നു ആദായനികുതി നിയമങ്ങൾ കോൺഗ്രസിനായി മാത്രം ഭേദഗതി ചെയ്യാൻ സാധിക്കില്ല.താൽക്കാലികമായി അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. നിശ്ചിത ദിവസത്തിനുള്ളിൽ വിവരങ്ങൾ കോൺഗ്രസ് സമർപ്പിച്ച മതിയാകൂവെന്നും കൃത്യമായ സാമ്പത്തിക വിവരങ്ങളുടെ കണക്കുകൾ നൽകില്ലെന്ന നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കുന്ന ഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ജനാധിപത്യം മരവിപ്പിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ബാങ്ക് […]
‘കോൺഗ്രസിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു’; കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി അജയ് മാക്കൻ
കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി അജയ് മാക്കൻ. കോൺഗ്രസിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്രസർക്കാർ മരവിപ്പിച്ചു എന്നാണ് ആരോപണം. കോൺഗ്രസ് നൽകുന്ന ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കുന്നില്ല. കേന്ദ്രസർക്കാർ ജനാധിപത്യത്തെ കശാപ്പു ചെയ്തു എന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യത്തെയാണ് കേന്ദ്രം മരവിപ്പിച്ചത്. ഇന്നലെ മുതൽ യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചു. യൂത്ത് കോണ്ഗ്രസ് മെമ്പർഷിപ് ഫീ വാങ്ങിയ അക്കൗണ്ടും മരവിപ്പിച്ചു. 210 കോടിയുടെ രൂപയുടെ കണ്ടുകെട്ടൽ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. ആ പണം കോർപറേറ്റ് ഫണ്ടിങ് അല്ല. ക്രൗഡ് ഫണ്ടിങ്ങിലൂടെ […]
കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്; കേരളത്തിൽ പ്രതിഷേധ പ്രകടനം മാത്രം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബനന്ദ് ഇന്ന്. സംയുക്ത കിസാൻ മോർച്ചയും നിരവധി ട്രേഡ് യൂണിയനുകളും ചേർന്നാണ് ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് നാല് മണിവരെ ആണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാലുവരെ രാജ്യത്തെ പ്രധാന റോഡുകളിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധ സമരം സംഘടിപ്പിക്കും. കർഷകരും കർഷക തൊഴിലാളികളും തൊഴിലിൽ നിന്നും വിട്ടു നിൽക്കണമെന്ന് ഭാരതീയ […]
താങ്ങുവിലയിൽ തീരുമാനമായില്ല; കേന്ദ്രസർക്കാരിൻ്റെ കർഷകരുമായുള്ള ചർച്ച പരാജയം
കർഷകരുമായുള്ള കേന്ദ്രസർക്കാരിൻ്റെ ചർച്ച പരാജയം. താങ്ങുവിലയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് ചർച്ച പരാജയപ്പെട്ടത്. കർഷകരെ സർക്കാർ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ചു. അടുത്ത ചർച്ച ഞായറാഴ്ച വൈകീട്ട് 6 ന് നടക്കും. ഇതിനിടെ ശംഭു അതിർത്തിയിൽ കർഷകർക്ക് നേരെ വീണ്ടും കണ്ണീർ വാതക പ്രയോഗം നടത്തി. സർക്കാരും കർഷകരും തമ്മിൽ വളരെ നല്ല ചർച്ചയാണ് നടന്നത് എന്ന് കേന്ദ്രമന്ത്രി അർജുൻ മുണ്ട പറഞ്ഞു. കർഷക സംഘടനകൾ ഉന്നയിച്ച വിഷയങ്ങളിൽ വീണ്ടും യോഗം ചേരാൻ തീരുമാനിച്ചു. ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് […]
ഇന്ത്യ മുന്നണിക്ക് തിരിച്ചടി; ജമ്മുകശ്മീരില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ്
ജമ്മുകശ്മീരില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള. സീറ്റ് വിഭജനം സംബന്ധിച്ച് സംശയമില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. ജമ്മുകശ്മീര്‍ കിക്കറ്റ് അസോസിയേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഫാറൂഖ് അബ്ദുള്ളയെ ഇഡി വിളിച്ചുവരുത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ചുള്ള പ്രഖ്യാപനം വരുന്നത്. ഇന്ത്യാ മുന്നണിയുടെ എല്ലാ പ്രതിപക്ഷ യോഗങ്ങളിലും പങ്കെടുക്കുന്ന ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായ അബ്ദുള്ളയുടെ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം മുന്നണിക്ക് തിരിച്ചടിയാകും. സീറ്റ് വിഭജനത്തെ […]
‘ജനാധിപത്യത്തിന് ലഭിച്ച അനുഗ്രഹം’; ഇലക്ടറൽ ബോണ്ട് വിധിയിൽ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിയ സുപ്രീം കോടതി വിധി ജനാധിപത്യത്തിന് ലഭിച്ച അനുഗ്രഹമാണെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷി. ഈ വിധിയിലൂടെ ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനാകും. കഴിഞ്ഞ ഏഴ് വർഷത്തിനിടെ സുപ്രീം കോടതിയിൽ നിന്നുണ്ടായ ഏറ്റവും ചരിത്രപരമായ വിധിയാണിതെന്നും എസ് വൈ ഖുറൈഷി. സുപ്രീം കോടതി വിധിയെ പ്രതിപക്ഷ നേതാക്കളും സ്വാഗതം ചെയ്തു. നടപടി ജനാധിപത്യവിരുദ്ധമാണെന്ന് പദ്ധതി ആവിഷ്കരിച്ചപ്പോൾ തന്നെ കോൺഗ്രസ് പറഞ്ഞിരുന്നതാണ്. ഭാവിയിൽ ഇത്തരം വികൃതമായ ആശയങ്ങൾ അവലംബിക്കുന്നത് മോദി […]
‘നരേന്ദ്ര മോദിയുടെ അഴിമതി നയങ്ങളുടെ മറ്റൊരു തെളിവാണ് ഇലക്ടറൽ ബോണ്ട്’; രാഹുൽ ഗാന്ധി
ഇലക്ടറൽ ബോണ്ട് വിധിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. നരേന്ദ്രമോദിയുടെ അഴിമതി നയങ്ങളുടെ മറ്റൊരു തെളിവാണ് ഇലക്ടറൽ ബോണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കൈക്കൂലിയും കമ്മിഷനും വാങ്ങുന്നതിനുള്ള മാധ്യമമായി ഇലക്ടറൽ ബോണ്ടിനെ ഉപയോഗിച്ചെന്ന് അദ്ദേഹം പറഞ്ഞു. ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഇലക്ട്രൽ ബോണ്ട് അസാധുവാക്കി സുപ്രിംകോടതി വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. ഇലക്ടറൽ ബോണ്ട് വിവരാകാശ നിയമത്തിന്റെ ലംഘനമാണെന്നും സംഭാവനകളെ കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. വിവരങ്ങൾ […]
ഡൽഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി; ഒരാൾ കസ്റ്റഡിയിൽ, സുരക്ഷ വർദ്ധിപ്പിച്ചു
ഡൽഹി ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി. കോടതി വളപ്പിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്ഫോടനം നടക്കുമെന്നും ഭീഷണി സന്ദേശത്തിൽ. ഹൈക്കോടതിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു. കോടതി രജിസ്ട്രാർ ജനറലിനാണ് ഇ-മെയിൽ ലഭിച്ചത്. ‘ഫെബ്രുവരി 15 ന് ബോംബ് ഉപയോഗിച്ച് ഡൽഹി ഹൈക്കോടതി തകർക്കും. ഡൽഹി കണ്ട ഏറ്റവും വലിയ സ്‌ഫോടനമായിരിക്കും ഇത്. കഴിയുന്നത്ര സുരക്ഷ വർദ്ധിപ്പിക്ക്, എല്ലാ മന്ത്രിമാരെയും വിളിക്ക്. എല്ലാവരും ഒരുമിച്ച് പൊട്ടിത്തെറിക്കും’-സന്ദേശത്തിൽ പറയുന്നു. ബിഹാർ ഡിജിപിക്കും ഇതേ ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. വാട്‌സ്ആപ്പ് […]