ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം കണ്ടെടുത്തു. ഇതോടെ ഓപ്പറേഷനിൽ വീരമൃത്യു വരിച്ച സുരക്ഷാ സൈനികരുടെ എണ്ണം അഞ്ചായി. അതേസമയം കൊക്കർ നാഗിൽ ഭീകരർക്കായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടന്നു. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഏറ്റുമുട്ടലിനിടെ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. ശിപായി പ്രദീപ് സിംഗിനാണ് ജീവൻ നഷ്ടമായത്. ഏഴുവർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിച്ച 27 കാരനായ പ്രദീപ് പഞ്ചാബിലെ പട്യാല സ്വദേശിയാണ്. സെപ്റ്റംബർ […]
National
രാജ്യത്ത് ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുന്ന പൈലറ്റുമാരുടെ എണ്ണത്തില്‍ 136 ശതമാനം വര്‍ധന; ഡിജിസിഎ റിപ്പോര്‍ട്ട്
രാജ്യത്ത് ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുന്ന പൈലറ്റുമാരുടെ എണ്ണത്തില്‍ 136 ശതമാനം വര്‍ധന എന്ന് ഡിജിസിഎ പഠന റിപ്പോട്ട്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുന്ന ക്യാബിന്‍ ക്രൂവിന്റെ എണ്ണത്തില്‍ 79 ശതമാനം വര്‍ധനവുണ്ടെന്നും ഡിജിസിഎയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. (Rising instances of pilot and cabin crew found drunk DGCA Report) ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ആറുമാസത്തിനിടെ, 33 പൈലറ്റുമാരേയും 97 ക്യാബിന്‍ ക്രൂ ജീവനക്കാരേയുമാണ് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതിന് […]
സൂര്യനിലേക്ക് ആദിത്യ എല്‍1; ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്ത് കടന്നു
ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ എല്‍1 ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്തുകടന്നു. ലക്ഷ്യ സ്ഥാനമായ നിര്‍ദിഷ്ട ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എല്‍1)വിലേക്കുള്ള യാത്രയ്ക്കു തുടക്കം കുറിച്ചു. ഭ്രമണപഥം മാറ്റുന്ന ഇന്‍സെര്‍ഷന്‍ ദൗത്യം വിജയകരമായെന്ന് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു. ുപേടകം 110 ദിവസംകൊണ്ടാണ് സൂര്യന്റെ എല്‍1 ന് ചുറ്റുമുള്ള സാങ്കല്‍പിക ഭ്രമണപഥത്തില്‍ എത്തുക. ഭൂമിക്കു ചുറ്റുമുള്ള കണികകളുടെ(പാര്‍ട്ടിക്കിള്‍) സ്വഭാവം വിശകലനം ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ പേടകം ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. പേടകം ലക്ഷ്യസ്ഥാനത്ത് എത്തിയാലും പഠനങ്ങള്‍ തുടരും. സൗരവാതത്തിന്റെയും […]
പഴയ പാര്‍ലമെന്റ് മന്ദിരത്തിന് വിട; ഇനിമുതല്‍ സമ്മേളനം പുതിയ മന്ദിരത്തില്‍
പഴയ പാര്‍ലമെന്റിന് വിട നല്‍കി ഇന്നു മുതല്‍ സമ്മേളനം പുതിയ മന്ദിരത്തില്‍. പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ ഇരു സഭകളും ചേരുക പുതിയ മന്ദിരത്തിലാകും. രാവിലെ 9.30ന് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിന് സമീപത്തുവെച്ച് ഇരു സഭകളിലെയും അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കും.(Parliament special session Both Houses to meet in new building today) സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേര്‍ന്നശേഷം 12.35ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ പുതിയ മന്ദിരത്തിലേക്ക് […]
തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ചു
തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ചു. പ്ലസ് ടു വിദ്യാര്‍ഥിനിയായ മീര (16) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാനസിക സമ്മര്‍ദം മൂലമാണ് ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കുട്ടി ചികിത്സയിലായിരുന്നെന്ന് റിപ്പോര്‍ട്ട്.
‘ഖാലിസ്ഥാന്‍ നേതാവിന്റെ കൊലയില്‍ പങ്കില്ല’; കാനഡയ്‌ക്കെതിരെ ഇന്ത്യ
നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയുടെ നടപടിയ്‌ക്കെതിരെ ഇന്ത്യ. ഖാലിസ്ഥാന്‍ ഭീകരവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് കാനഡയുടെ ഭാഗത്ത് നിന്ന് നടക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആരോപിച്ചു. ഖലിസ്ഥാന്‍ നേതാവിന്റെ കൊലയില്‍ ഇന്ത്യക്ക് പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഖലിസ്ഥാന്‍ നേതാവിന്റെ കൊലപാതകത്തില്‍ കാനഡയുടെ അസംബന്ധമായ പ്രസ്തവനയാണെന്നും കനേഡിയന്‍ പ്രധാനമന്ത്രി വിഷയം ഇന്ത്യന്‍ പ്രധാനമന്ത്രിയോട് സംസാരിച്ചെന്നും ഇക്കാര്യം നിഷേധിച്ചതാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിയമവാഴ്ചയോട് ശക്തമായ പ്രതിബദ്ധതയുള്ള രാജ്യമാണ് ഇന്ത്യയെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാനഡ ഇടം നല്‍കുന്നത് ആദ്യമല്ലെന്നും […]
‘ശക്തമായ തീരുമാനങ്ങളുടെ ജന്മസ്ഥലം’; പാര്‍ലമെന്റ് മന്ദിരത്തിന്റെ ഓര്‍മകള്‍ കൈയ്യക്ഷര കുറിപ്പുകളിൽ പങ്കുവച്ച് 10 വനിതാ എംപിമാർ
പാര്‍ലമെന്റ് മന്ദിരത്തിന്റെ ഓര്‍മകള്‍ കൈയ്യക്ഷര കുറിപ്പുകളിൽ പങ്കുവച്ച് 10 വനിതാ എംപിമാർ. പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി പുതിയ കെട്ടിടത്തിലേക്ക് മാറാൻ ഒരുങ്ങവേയാണ് പഴയ പാർലമെന്റ് മന്ദിരത്തിലെ ഗൃഹാതുരുത്വമുണർത്തുന്ന ഓർമ്മകൾ പങ്കുവച്ച് വനിതാ എംപിമാർ രംഗത്തെത്തിയത്.(10 women MPs share memories of old Parliament) സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പുകളിലാണ് പത്ത് വനിതാ എംപിമാർ ഓർമ്മകളും അനുഭവങ്ങളും സന്ദേശങ്ങളും പങ്കുവെച്ചത്. കോൺഗ്രസ് എംപി രമ്യ ഹരിദാസ്, രാജ്യസഭാ എംപി പി ടി ഉഷ, തൃണമൂൽ കോൺഗ്രസ് (ടിഎംസി) […]
‘ലോകം ഇന്ത്യയെ പുകഴ്ത്തുന്നു, രാജ്യമെങ്ങും പുതിയ ആത്മവിശ്വാസം’; പ്രധാനമന്ത്രി
പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഐതിഹാസിക തീരുമാനങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സഭ ഇപ്പോൾ സമ്മേളിക്കുന്നത് ചെറിയ കാലത്തേക്കാണ്, എന്നാൽ വലിയ കാര്യങ്ങൾ ഈ കാലയളവിൽ നടക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ മന്ദിരത്തിൽ നിന്നും വികസിത ഇന്ത്യയിലേക്കുള്ള യാത്ര തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ ഇന്ത്യയ്ക്ക് പകരം ഭാരത് ആവർത്തിക്കാനും പ്രധാനമന്ത്രി മറന്നില്ല. പാർലമെന്റിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കി. ലോകം ഇന്ത്യയെ പുകഴ്ത്തുകയാണ്. ത്രിവർണ പതാക ചന്ദ്രനിൽ പറക്കുന്നു, ഇന്ത്യ ഗ്ലോബൽ സൗത്തിന്റെ […]
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് നാളെ തുടക്കം; വനിത സംവരണ ബില്‍ 20ന്?
നാളെ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ വനിത സംവരണ ബില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷം. വനിത സംവരണ ബില്ലിനെ പിന്തുണച്ച് ബിജെപി ഘടകക്ഷികള്‍ രംഗത്തെത്തി. ബില്ല് 20ന് പരിഗണിക്കാനാണ് സാധ്യത. നാളെ മുതല്‍ ഈ മാസം 22 വരെയാണ് പാര്‍ലമെന്റ് സമ്മേളനം. സമ്മേളനത്തില്‍ ഭരണപക്ഷത്തിന്റെ അപ്രതീക്ഷിത നീക്കങ്ങളെ കരുതിയിരുന്ന് ചെറുക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെയും, കമ്മീഷണര്‍മാരുടെയും നിയമനവുമായി ബന്ധപ്പെട്ട ബില്‍ ലോകസഭയില്‍ അവതരിപ്പിക്കാനിരിക്കെ ഇത്തരം വിഷയങ്ങളില്‍ നിയമ നിര്‍മ്മാണത്തിനുള്ള കേന്ദ്രനീക്കം നേരിടാനാണ് ഇന്ത്യാ സഖ്യത്തിന്റെ കൂട്ടായ […]
ജമ്മു കശ്മീരിലെ സൈനിക നടപടി ആറാം ദിവസത്തിലേക്ക്; ഭീകരര്‍ക്കായി സംയുക്ത സേനയുടെ തെരച്ചില്‍
ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ സൈനിക നടപടി ആറാം ദിവസത്തിലേക്ക്. ഗരോള്‍ വനമേഖലയിലെ ഒളിത്താവളങ്ങളില്‍ കഴിയുന്ന ഭീകരരെ പിടികൂടുക എന്ന ദുഷ്‌ക്കരമായ ദൗത്യത്തിനാണ് സംയുക്ത സേന ശ്രമിക്കുന്നത്. സംയുക്ത സുരക്ഷാസേനയുടെ തിരച്ചില്‍ ഇന്നലെ 5 ആം ദിവസവും ഗാറോള്‍ വന മേഖല കേന്ദ്രീകരിച്ചായിരുന്നു. ഭീകരര്‍ ജനവാസമേഖലകളിലേക്കു കടക്കാതിരിക്കാനായി സംയുക്ത സേന എറെ കരുതലോടെ ആണ് പരിശ്രമിക്കുന്നത്. കൂടുതല്‍ ഗ്രാമങ്ങളില്‍ സുരക്ഷാ സവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് കാട്ടിലെ നിരീക്ഷണം. ബുധനാഴ്ച നടന്ന ഭീകരാക്രമണത്തില്‍ 2 കരസേനാ […]