പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ക്കു ശക്തമായ സാധ്യതയുണ്ടെന്ന് അമേരിക്ക ഇന്റലിജന്‍സ് മേധാവിയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ സെനറ്റ് ഇന്റലിജന്‍സ് സെലക്ട് കമ്മിറ്റിക്കു സമര്‍പ്പിച്ച രേഖയിലാണ് ഭരണകക്ഷിയായ ബിജെപി, ഹിന്ദു ദേശീയതാ വിഷയങ്ങളില്‍ ഊന്നി മുന്നോട്ടുപോയാല്‍ കലാപ സാധ്യതയെന്ന് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്‌സ് മുന്നറിയിപ്പു നല്‍കിയത്. 2019ല്‍ ലോകം നേരിടുന്ന ഭീഷണികള്‍ സംബന്ധിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ കലാപസാധ്യതയെക്കുറിച്ചു പരാമര്‍ശമുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ട്ടിയായ ബി.ജെ.പി ഹിന്ദുത്വ ദേശീയതയില്‍ […]
National
മകളെ ‘കാണാതായി’; പരാതി നല്‍കാനെത്തിയ സ്ത്രീയെ പൊലീസ് തല്ലിച്ചതച്ചു
മകളെ ‘കാണാതായെന്ന്’ പരാതി നല്‍കാനെത്തിയ സ്ത്രീയെ പൊലീസുകാര്‍ തല്ലിച്ചതക്കുന്ന വീഡിയോ വൈറലാകുന്നു. ബംഗളൂരുവിലെ കുമാരസ്വാമി ലേഔട്ട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ജനുവരി 19 നാണ് സംഭവം നടന്നത്. എ.എസ്.ഐയും സംഘവും ഒരു സ്ത്രീയെ മര്‍ദിക്കുന്നതും പൊലീസ് സ്റ്റേഷനില്‍ നിന്ന് ബലമായി പുറത്തേക്ക് തള്ളിയിറക്കുന്നതുമാണ് വീഡിയോയില്‍. പൊലീസ് സ്റ്റേഷന് പുറത്തുവച്ചും സ്ത്രീക്ക് നേരെ മര്‍ദനം തുടര്‍ന്നു. സംഭവം കുടുംബപ്രശ്നമാണെന്നാണ് പൊലീസിന്റെ വിശദീകരണം. സ്വന്തം മകളുമായുള്ള കുടുംബ പ്രശ്നത്തിന്റെ പേരില്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് സ്ത്രീക്ക് നേരെ മര്‍ദനമുണ്ടായത്. ആ സമയത്ത് പൊലീസ് […]
വോട്ടര്‍മാര്‍ പറ്റിച്ചു, പണം തിരികെ വാങ്ങാന്‍ സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവെത്തി!
തെരഞ്ഞെടുപ്പിന് മുമ്പ് ഒളിഞ്ഞും തെളിഞ്ഞും വോട്ടര്‍മാര്‍ക്ക് വാഗ്ദാനങ്ങളുമായി സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളുമെത്താറുണ്ട്. കൈക്കൂലി ഇരുകയ്യും നീട്ടി വാങ്ങി പറ്റിക്കുന്നവരും കുറവല്ല. അങ്ങനെ പറ്റിച്ചവരെ പരസ്യമായി ചോദ്യം ചെയ്യുകയും പണം തിരികെ വാങ്ങാന്‍ ശ്രമിക്കുകയും ചെയ്യുന്ന നാണം കെട്ട സംഭവം പുറത്തുവരുന്നത് തെലങ്കാനയില്‍ നിന്നാണ്. പ്രാദേശിക തെരഞ്ഞെടുപ്പിനിടെയാണ് വിവാദസംഭവമുണ്ടായത്. സൂര്യപേട്ട് ജില്ലയിലെ ജഗ്ജിറെഡ്ഡി ഗുഡേം ഗ്രാമത്തില്‍ നിന്നുള്ള വാര്‍ത്ത ഈനാടാണ് റിപ്പോര്‍ട്ടു ചെയ്തത്. ഗ്രാമത്തിന്റെ ജനകീയ പ്രതിനിധി സ്ഥാനമായ സര്‍പഞ്ചിലേക്കുള്ള തെരഞ്ഞെടുപ്പിനിടെയായിരുന്നു വിവാദം. പ്രഭാകരന്‍ എന്നയാളുടെ ഭാര്യ ഉപ്പു […]
30,000 കോടിയുടെ വായ്പാ തട്ടിപ്പ് പുറത്തുവിട്ട് കോബ്ര പോസ്റ്റ്
പുതിയ ബാങ്ക് വായ്പാ തട്ടിപ്പ് പുറത്തുവിട്ട് കോബ്രാ പോസ്റ്റ്. ബാങ്ക് വായ്പയുടെ രൂപത്തില്‍ 30,000 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് വെളിപ്പെടുത്തല്‍. ദേവാന്‍ ഹൗസിങ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. എസ്.ബി.ഐ ഉള്‍പ്പെടെയുള്ള പൊതു മേഖല ബാങ്കുകള്‍ വായ്പ നല്‍കി. 11000 കോടി രൂപയാണ് എസ്.ബി.ഐ ബാങ്ക് വായ്പ നല്‍കിയത്. ഒരു ഈടും ഇല്ലാതെയാണ് വായ്പ അനുവദിച്ചത്. കടലാസ് കമ്പനികളിലൂടെ പണം സ്വകാര്യ വ്യകതിയിലേക്കും വിദേശത്തേക്കും ഒഴുകിയെന്നും എല്ലാ കമ്പനികള്‍ക്കും ഒരേ ഡയറക്ടര്‍മാര്‍ ആണെന്നും […]
ആരാധകരുടെ പിന്തുണ വോട്ടാക്കാന്‍ ഉപേന്ദ്ര
കന്നടയിലെ ആരാധക വൃന്ദത്തിന്‍റെ പിന്തുണ വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രശസ്ത സിനിമാ താരം ഉപേന്ദ്ര. ലോകസഭ തെരഞ്ഞെടുപ്പില്‍ തന്‍റെ ഉത്തമ പ്രജകീയ പാര്‍ട്ടി 28 സീറ്റുകളിലും മത്സരിക്കുമെന്ന് ഉപേന്ദ്ര വ്യക്തമാക്കി. സ്വന്തം സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് വ്യക്തമായ ഒരു ഉത്തരം അദ്ദേഹം നല്‍കിയിട്ടില്ല. കന്നട ചലച്ചിത്ര മേഖലയിലെ സൂപ്പര്‍ താരം ഉപേന്ദ്ര രൂപീകരിച്ച ഉത്തമ പ്രജകീയ പാര്‍ട്ടി വരുന്ന തെരഞ്ഞെടുപ്പില്‍ 28 സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. ചര്‍ച്ചകള്‍ നടക്കുകയാണ്. ഓട്ടോറിക്ഷ ചിഹ്നത്തിലായിരിക്കും മത്സരിക്കുക. സാധാരണക്കാര്‍ക്കായുള്ള […]
സീറ്റ് വിഭജനം: മഹാരാഷ്ട്രയില്‍ ബി.ജെ.പി ശിവസേന തര്‍ക്കം
ലോക്സഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ബി.ജെ.പി ശിവസേന തര്‍ക്കം മുറുകുന്നു. തങ്ങളാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ വല്യേട്ടനെന്ന് ശിവസേന അവകാശപ്പെട്ടു. അതേസമയം 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റില്‍ മത്സരിച്ചത് തങ്ങളാണെന്ന അവകാശവാദവുമായി ബി.ജെ.പിയും രംഗത്തെത്തി. മറാത്ത രാഷ്ട്രീയത്തിലെ വല്യേട്ടന്‍ തങ്ങളാണ്. അത് ഇനിയും അങ്ങനെയായിരിക്കുമെന്നും ശിവസേന വ്യക്തമാക്കി. ബി.ജെ.പിയും ശിവസേനയും ലോക്സഭ തെരഞ്ഞെടുപ്പില്‍ തുല്യ സീറ്റുകളില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകളോടാണ് ശിവസേനയുടെ പ്രതികരണം. അതേസമയം 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ തങ്ങളാണ് ഏറ്റവും കൂടുതല്‍ സീറ്റില്‍ […]
മുന്‍ കേന്ദ്ര മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു
മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 14-ആം ലോക്സഭയില്‍ അംഗമായിരുന്നു. എന്‍.ഡി.എ സർക്കാരില്‍ പ്രതിരോധ മന്ത്രിയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. ബി.ജെ.പി സ്ഥാപകാംഗമാണ്.
‘കണ്ടാല്‍ ഭയക്കുമെന്ന് പറഞ്ഞു; പക്ഷേ, ഏറ്റവും മനോഹരിയാണ് അവള്‍’
മനസിന്റെ സൌന്ദര്യത്തിലാണ് കാര്യമെന്ന് പറയാറുണ്ടെങ്കിലും വിവാഹക്കമ്പോളത്തില്‍ എത്തുമ്പോള്‍ പലരുടെയും മട്ടും ഭാവവും മാറും. കാലങ്ങളായി പറഞ്ഞുവെച്ച സൌന്ദര്യബോധങ്ങള്‍ക്കാവും അവിടെ മുന്‍തൂക്കം. പോരാത്തതിന് സൌന്ദര്യത്തിനൊപ്പം സ്വര്‍ണവും പണവും കൂടി കണക്കു പറഞ്ഞ് വാങ്ങും. പക്ഷേ ചിലരെങ്കിനും ഇതിനെല്ലാം അപവാദമായി കടന്നുവരും. അത്തരമൊരു പ്രണയത്തിന്റെയും വിവാഹത്തിന്റെയും കഥ പറയുകയാണ് ആസിഡ് അറ്റാക്ക് സര്‍വൈവറായ ലളിതയും അവരുടെ ഭര്‍ത്താവും. ഹ്യൂമൻസ് ഓഫോ ബോംബെ എന്ന ഫേസ്ബുക്ക് പേജിലെ ലളിതയുടെ ഭര്‍ത്താവിന്റെ ഈ കുറിപ്പില്‍ അത്രമേല്‍ പ്രണയം നിറഞ്ഞുനില്‍ക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: […]
രാജ്യത്തിനും യു.പിക്കും പ്രിയങ്കയെ ആവശ്യമുണ്ട്’ പ്രശംസയുമായി ബി.ജെ.പി എം.പി
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പ്രശംസിച്ച് ബി.ജെ.പി എം.പി. രാജ്യത്തിനും ഉത്തർപ്രദേശിനും വളരെ ആവശ്യമുള്ള വ്യക്തിയെന്നാണ് ബി.ജെ.പി എം.പി അശ്വിനി കുമാര്‍ ചോപ്ര പ്രിയങ്ക ഗാന്ധിയെ വിശേഷിപ്പിക്കുന്നത്. കര്‍ണാലില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ അശ്വിനി കുമാര്‍ ചോപ്ര, പഞ്ചാബ് കേസരി എന്ന പത്രത്തിലെഴുതിയ എഡിറ്റോറിയലിലാണ് പ്രിയങ്ക ഗാന്ധിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ‘പ്രിയങ്കയുടെ സൌരഭ്യം’ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഭാഗ്യം നിര്‍ണയിക്കുന്നതില്‍ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം വലിയ സ്വാധീനം ചെലുത്തുമെന്നാണ് എഡിറ്റോറിയല്‍ പറയുന്നത്. […]
പഞ്ചാബിൽ ചർച്ചയാകുക കർഷക പ്രശ്നങ്ങളും തൊഴിലില്ലായ്മയും
രാജ്യം തെരഞ്ഞടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോൾ കാർഷിക ഇന്ത്യയുടെ ഹൃദയ ഭൂമിയായ പഞ്ചാബിൽ ചർച്ചയാകുക കർഷക പ്രശ്നങ്ങളും തൊഴിലില്ലായ്മയും. സംസ്ഥാനത്തെ 13 ലോക്സഭാ സീറ്റുകളില്‍ മത്സരത്തിന് കളമൊരുങ്ങുമ്പോൾ രാഷ്ട്രീയ പാർട്ടികൾ ലക്ഷ്യം വെക്കുന്നതും കർഷക-യുവ വോട്ടുകളാണ്. രാജ്യത്തിന്റെ ധാന്യപ്പുരയായിരുന്നു പഞ്ചാബ്. എന്നാൽ ഇന്ന് അത് പഴങ്കഥയായി മാറിയിരിക്കുന്നു. വിലത്തകര്‍ച്ചയും വിളക്കുറവും കര്‍ഷകരെ കണ്ണീര്‍ കുടിപ്പിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. അതിന് പിന്നാലെ നോട്ടുനിരോധനവും ജി.എസ്.ടിയും കര്‍ഷകരുടെ നടുവൊടിച്ചു. ഗോതമ്പ് പാടങ്ങളിലെ കൊയ്ത്തുപാട്ടുകളുടെ ആഹ്ലാദാരാവം കര്‍ഷകന്റെ കണ്ണീരിന് വഴിമാറി. 16,606 കര്‍ഷകരാണ് […]