ഡൽഹി ഇന്ദ്രപ്രസ്ഥ ഇൻസ്റ്റ്യൂട്ട് ഓഫ് ഇൻഫൊർമേഷൻ ടെകനോളജി പുറത്തുവിട്ട കണക്കു പ്രകാരം, ആകെ 24 ലക്ഷം അക്കൗണ്ടുകളാണ് പൂട്ടി പോയത് വ്യാജ അക്കൗണ്ടുകൾക്കെതിരെ നടപടി കർശനമാക്കി സോഷ്യൽ മീഡിയ ഭീമൻ ട്വിറ്റർ രംഗത്തു വന്നപ്പോൾ, ഫോളോവർമാരിൽ വൻ ഇടിവുമായി പ്രധാനമന്ത്രിയുൾപ്പടെയുള്ള പ്രമുഖർ. ഡൽഹി ഇന്ദ്രപ്രസ്ഥ ഇൻസ്റ്റ്യൂട്ട് ഓഫ് ഇൻഫൊർമേഷൻ ടെകനോളജി പുറത്തുവിട്ട കണക്കു പ്രകാരം, ആകെ 24 ലക്ഷം അക്കൗണ്ടുകളാണ് പൂട്ടി പോയത്. പുതിയ നടപടിയുടെ പശ്ചാതലത്തിൽ, ട്വിറ്ററിൽ സജീവമായി ഇടപെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോളോവർമാരിൽ […]
National
ജി20 രാഷ്ട്ര പ്രതിനിധികളുമായി കൂടിക്കാഴ്ച്ചക്ക് ഒരുങ്ങി രാഹുല്‍ ഗാന്ധി
ഡല്‍ഹി കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് മലയാളികളടക്കം 17 പേര്‍ മരിച്ചു. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പതിമൂന്ന് അംഗ സംഘത്തില്‍പെട്ട എറണാകുളം ചേരാനെല്ലൂര്‍ സ്വദേശികളാണ് മരിച്ച മലയാളികള്‍. അറുപത് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജി20 രാഷ്ട്രങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച്ചക്കൊരുങ്ങി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതിന്റെ ഭാഗമായി മുംബെെ താജ് ഹോട്ടലിൽ രാഷ്ട്ര […]
റഫാല്‍ കരാര്‍ ഒപ്പിടും മുമ്പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തി
റഫാല്‍ ഇടപാടില്‍ ദുരൂഹതയേറുന്നു. കരാര്‍ ഒപ്പിടുന്നതിന് മുമ്പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുമായി പാരീസില്‍ ചര്‍ച്ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍. റഫാല്‍ സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്‍റില്‍ വെച്ചേക്കും. വിമാനങ്ങളുടെ വിലവിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഒഴിവാക്കിയെന്നാണ് സൂചന. കരാര്‍ ഒപ്പിടുന്നതിന് രണ്ടാഴ്ച മുമ്പ് ഫ്രാന്‍സിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഒരു ദേശീയ മാധ്യമമാണ് വാര്‍ത്ത പുറത്ത് വിട്ടത്. പോര്‍വിമാനങ്ങളുടെ വിലവിവരങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയെന്നാണ് സൂചന. ഒരു തരത്തിലുള്ള പരിജയസമ്പത്തും ഇല്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് എങ്ങനെ […]
‘പശു നമ്മുടെ സംസ്കാരത്തിന്റെ ഭാഗം’
രാജ്യത്തിന്റെ സംസ്കാരത്തിന്റേയും പെെതൃകത്തിന്റേയും ഭാഗമാണ് പശു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശു സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ നിർണ്ണായകമായ പല ചുവടുകളും നടത്തിയെന്ന് പറഞ്ഞ മോദി, കേന്ദ്ര ബജറ്റിൽ അർഹമായ സ്ഥാനം പശു സംരക്ഷണത്തിന് നൽകിയെന്നും ചൂണ്ടിക്കാട്ടി. പശുക്കളുടെ ആരോഗ്യ സംരഷണം മുന്‍നിര്‍ത്തി ‘രാഷ്ട്രീയ ഗോകുല്‍ മിഷന്‍’ അടക്കം നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു. ‘രാഷ്ട്രീയ കാമധേനു ആയോഗ്’ പദ്ധതിക്കായി 500 കോടി രൂപയാണ് കഴിഞ്ഞ ഇടക്കാല ബജറ്റില്‍ വകയിരുത്തിയത്. കൂടാതെ കര്‍ഷകര്‍ക്കും […]
ആന്ധ്രപ്രദേശിന് പ്രത്യേക പദവിയെന്ന ആവശ്യം
ആന്ധ്രക്ക് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നു. ആന്ധ്ര ഭവന് മുന്നില്‍ നിന്നാണ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നത്. ഈ മാര്‍ച്ചില്‍ ടി.ഡി.പിയുടെ മുഴുവന്‍ എം.എല്‍.എമാരും എം.പിമാരും പങ്കെടുത്തു. കഴിഞ്ഞ ദിവസം നടന്ന ഏകദിന ഉപവാസത്തിന്‍റെ തുടര്‍ച്ചയായാണ് ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ഇന്നലെ നടന്ന ഏകദിന സമരം പ്രതിപക്ഷ കൂട്ടായ്മയുടെ ഒരു സംഗമ വേദിയായി മാറി. ചന്ദ്രബാബു നായിഡുവിന് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, […]
ഡല്‍ഹി കരോള്‍ബാഗിലെ ഹോട്ടലില്‍ തീപിടിത്തം; മരണം 17 ആയി
ഡല്‍ഹിയിലെ സ്വകാര്യ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 17 മരണം. കരോള്‍ബാഗിലെ അര്‍പിത് പാലസില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ ഒരു മലയാളിയുമുണ്ട്. ആലുവ ചേരാനെല്ലൂര്‍ സ്വദേശിനി ജയയാണ് (48) മരിച്ചത്. ജയക്കൊപ്പം ഹോട്ടലിലുണ്ടായിരുന്ന രണ്ട് മലയാളികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരാണ് ജയക്കൊപ്പമുണ്ടായിരുന്നത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 13 അംഗ സംഘത്തില്‍പ്പെട്ടവരായിരുന്നു ഈ മലയാളികള്‍. ഇവരില്‍ 10 പേരെ രക്ഷപ്പെടുത്തി. ആകെ 35 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. 30 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. […]
മോദി ദേശീയ താല്‍പര്യം മറന്ന് ചാരനെ പോലെ പ്രവര്‍ത്തിച്ചു
റഫാല്‍ വിഷയത്തില്‍ പ്രധാന മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി അനില്‍ അംബാനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് രാഹുല്‍ ആരോപിച്ചു. കരാര്‍ ഒപ്പിടുന്നതിന് മുമ്പ് എയര്‍ബസ് എക്സിക്യൂട്ടീവ് അനില്‍ അംബാനിയുമായി നടത്തിയ ഇമെയില്‍ രാഹുല്‍ പുറത്തുവിട്ടു. കരാറിനെ കുറിച്ച് പ്രതിരോധ മന്ത്രിക്ക് പോലും അറിവില്ലായിരുന്നു. കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് തന്നെ അനില്‍ അംബാനി കരാറില്‍ പങ്കാളിയായിരുന്നു. മോദി ദേശീയ താല്‍പര്യം മറന്ന് ചാരനെ പോലെ പ്രവര്‍ത്തിച്ചു. പ്രധാനമന്ത്രി ഓദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നും രാഹുല്‍ […]
കോടതിയലക്ഷ്യ കേസില്‍ നാഗേശ്വര റാവു കുറ്റക്കാരനെന്ന് സുപ്രീംകോടതി
കോടതിയലക്ഷ്യ കേസില്‍ സി.ബി.ഐ ഇടക്കാല ഡയറക്ടറായിരുന്ന നാഗേശ്വര റാവു കുറ്റക്കാരനെന്ന് സുപ്രീംകോടതി. ഒരാഴ്ചക്കുള്ളില്‍ ഒരു ലക്ഷം രൂപ പിഴയടക്കണം. ബിഹാര്‍ മുസഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി ഉത്തരവ് ലംഘിച്ച് സ്ഥലംമാറ്റിയ കേസിലാണ് കോടതി നടപടി. കേസില്‍ നാഗേശ്വര റാവുവിന്‍റെ മാപ്പപേക്ഷ സുപ്രീംകോടതി തള്ളി. നാഗേശ്വര റാവുവിന്‍റെ മാപ്പപേക്ഷ പരിഗണിക്കണമെന്നും അദ്ദേഹത്തോട് വിട്ടുവീഴ്ച ചെയ്യണമെന്നും അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചുവെങ്കിലും കോടതി ആ വാദവും ചെവിക്കൊണ്ടില്ല. കോടതി നടപടികള്‍ പൂര്‍ത്തിയാകും വരെ കോടതി പരിസരം വിട്ട് […]
റഫാല്‍ ഇടപാടില്‍ സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും
റഫാല്‍ ഇടപാടില്‍ സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുമെന്ന് സൂചന . രാഷ്ട്രപതിക്കയക്കുന്ന റിപ്പോര്‍ട്ട് ഉടന്‍ പാര്‍ലമെന്റിലും വച്ചേക്കും. ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇരു സഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും. റഫാല്‍ അടക്കമുള്ള ഇടപാടികളെ കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്ക് കൈമാറിയാല്‍ അതിന്‍റെ പകര്‍പ്പ് ഉടന്‍ ലോക്സഭ സ്പീക്കര്‍, രാജ്യസഭാ ചെയര്‍മാന്‍ എന്നിവരിലെത്തും. പാര്‍ലമെന്റിനും അതുവഴി പൊതു ജനങ്ങള്‍ക്കും ലഭ്യമാക്കുന്ന റിപ്പോര്‍ട്ടില്‍ വിമാന വില സംബന്ധിച്ച് പരാമര്‍ശമുണ്ടാകില്ല. മാത്രമല്ല, അഴിമതി ആരോപണം […]
ഗോഹത്യ: ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് കേസെടുത്തതില്‍ എതിര്‍പ്പുമായി രാഹുല്‍
മധ്യപ്രദേശിൽ ഗോഹത്യയുടെ പേരിൽ ദേശീയ സുരക്ഷ നിയമം ഉപയോഗിച്ച് കേസെടുത്തതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എതിര്‍പ്പ്. ഇക്കാര്യം രാഹുല്‍ മധ്യപ്രദേശ് സര്‍ക്കാരിനെ അറിയിച്ചെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിയെ വ്യക്തിപരമായി സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ചിദംബരം കേരളത്തിലെ പ്രവർത്തകരുടെ വികാരം തെറ്റാണെന്ന് പറയാൻ തനിക്ക് അവകാശമില്ലെന്നും കൂട്ടിച്ചേർത്തു. പുതിയ പുസ്തകമായ അൺഡോന്റഡ്- സേവിങ് ദ ഐഡിയ ഓഫ് ഇന്ത്യ യുടെ പ്രകാശന ചടങ്ങിൽ ആയിരുന്നു മുൻ ധനമന്ത്രി പി […]