പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. വയനാട് ലക്കിടി സ്വദേശി വസന്തകുമാറാണ് പുല്‍വാമയില്‍ ഇന്നലയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വയനാട് തൃകൈപ്പറ്റയിലെ കുടുംബ ശ്മശാനത്തിലായിരിക്കും സംസ്‌കാരം. പുല്‍വാമ ഭീകരാക്രമണം; ഞങ്ങളുണ്ട്, സൈന്യത്തിനും സര്‍ക്കാരിനുമൊപ്പം: രാഹുല്‍ ഗാന്ധി കഴിഞ്ഞ 18 വര്‍ഷമായി സൈനിക സേവനമനുഷ്ടിച്ച വി.വി വസന്ത കുമാര്‍ ലഫ്റ്റനന്റ് കമാന്‍ഡന്റായി സ്ഥാനകയറ്റം ലഭിച്ച ഉടനെയാണ് രാജ്യത്തിനായി ജീവന്‍ ത്യജിച്ചത്. കശ്മീര്‍ താഴ്‌വരയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ വയനാട് സ്വദേശിയും ഉള്‍പ്പെട്ടതായുള്ള വിവരം […]
National
പുല്‍വാമയും കാണ്ഡഹാര്‍ വിമാന റാഞ്ചലും തമ്മിലെ ബന്ധം..?
ചാവേര്‍ ആക്രമണത്തിന്‍റ ഉത്തരവാദിത്തം ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് എറ്റെടുക്കുമ്പോള്‍ ഓര്‍മിക്കപ്പെടുന്നത് കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ കൂടിയാണ്. 1999ല്‍ ഇന്ത്യയുടെ യാത്രാവിമാനം റാഞ്ചിയ ഭീകരര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ജെയ്ഷെ മുഹമ്മദ് തലവനായ മസൂദ് അസറിനെ ഇന്ത്യക്ക് മോചിപ്പിക്കേണ്ടി വന്നത്. വിമാനത്തിലെ യാത്രക്കാര്‍ക്ക് പകരം ഭീകരരെ കൈമാറാനുള്ള തീരുമാനം കൈക്കൊണ്ടത് അന്നത്തെ വാജ്പേയി സര്‍ക്കാരായിരുന്നു. പാര്‍ലമെന്‍റ് ആക്രണത്തിലും പഠാന്‍കോട്ട് ഭീകരാക്രമണത്തിലും ഇപ്പോള്‍ നടന്ന അവന്തിപുര ചാവേര്‍ ആക്രമണത്തിലുമെല്ലാം ഇന്ത്യ വിരല്‍ ചൂണ്ടുന്നത് മസൂദ് അസറിനും ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിനും നേരെയാണ്. […]
പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍
പുല്‍വാമയിലെ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍. അമേരിക്ക, റഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ തീവ്രവാദത്തിനെതിരെ ഇന്ത്യക്കൊപ്പം നിലകൊള്ളുമെന്ന് അറിയിച്ചു. ആക്രമണത്തില്‍ യു.എന്നും ഖേദം പ്രകടിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും യു.എന്‍ പറഞ്ഞു.
‘പാകിസ്താനെ നയതന്ത്ര തലത്തില്‍ ഒറ്റപ്പെടുത്തും’ എല്ലാ വ്യാപാര ബന്ധവും വിച്ഛേദിച്ചതായി ജെയ്റ്റ്‌ലി
ജമ്മു കശ്മീര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്രതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുമെന്ന് ഇന്ത്യ. ഇതിനുള്ള നടപടികള്‍ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. പാകിസ്താന് നല്‍കിയ സൌഹൃദ രാഷ്ട്ര പദവി പിന്‍വലിക്കാനും തീരുമാനിച്ചു. സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി യോഗത്തിന് ശേഷം മന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താനുമായുള്ള എല്ലാ വ്യാപാര ബന്ധവും വിച്ഛേദിച്ചതായി ജെയ്റ്റ്ലി അറിയിച്ചു. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ആക്രമണം നടത്തിയവരും സഹായം ചെയ്തവരും വലിയ വില നല്‍കേണ്ടി വരുമെന്നും ജെയ്റ്റ്ലി മുന്നറിയിപ്പ് നല്‍കി.
ചാവേറാക്രമണം: കശ്മീരില്‍ സുരക്ഷ ശക്തമാക്കി
ചാവേറാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരില്‍ കനത്ത സുരക്ഷ. ഭീകരര്‍ക്കായി പുല്‍വാമ അടക്കമുള്ളിടങ്ങളില്‍ സുരക്ഷാസേന തെരച്ചില്‍ നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇന്ന് ജമ്മുകാശ്മീരിലെത്തും. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് പ്രത്യേക ഉപസമിതി യോഗം പുരോഗമിക്കുകയാണ്. ഇന്‍റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതിലടക്കം വീഴ്ചയുണ്ടായതായി സമ്മതിക്കുന്നുവെന്ന് ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് പാകിസ്താന്‍ പ്രതികരിച്ചു.
ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം
ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം. നൈരാന വ്യവസായ മേഖലയില്‍ ഇന്ന് രാവിലെയാണ് 7.15 ഓടെയാണ് തീപിടുത്തമുണ്ടായത്. 29 ഫയര്‍ എന്‍ജിനുകള്‍ തീ അണയ്ക്കാന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ പടരാനുള്ള സാഹചര്യം വ്യക്തമല്ല. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്കാ ഗാന്ധി
ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്കാ ഗാന്ധി. യു.പിയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പ്രിയങ്ക പറഞ്ഞു. യു.പിയില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. അതിനിടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് തുടക്കം കുറിക്കും. ഗുജറാത്തില്‍ ഉച്ചക്ക് ശേഷമാണ് രാഹുലിന്റെ റാലി.
‘റഫാല്‍ കരാര്‍ കൂടുതല്‍ മെച്ചപ്പെടുത്താമായിരുന്നു’; വില പരാമര്‍ശിക്കാതെ സി.എ.ജി റിപ്പോര്‍ട്ട്
നിലവിലെ സി.എ.ജിയായ രാജീവ് മെഹ്‍രിഷി കേന്ദ്ര സർക്കാറിന് കീഴിൽ ധനകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിയായിരുന്ന കാലത്താണ് റഫാലുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്തിമമാക്കുന്നത് നിലവിലെ സി.എ.ജിയായ രാജീവ് മെഹ്‍രിഷി കേന്ദ്ര സർക്കാറിന് കീഴിൽ ധനകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിയായിരുന്ന കാലത്താണ് റഫാലുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്തിമമാക്കുന്നത് അടിസ്ഥാന വില യു.പി.എ കാലത്തിന് സമാനമായിരുന്നു. എന്നാല്‍ വിമാനത്തിന്റെ ഏഴ് വസ്തുക്കള്‍ക്ക് വില കൂടുതലാണ്. പെര്‍ഫോമന്‍സ് ഗ്യാരണ്ടി വ്യവസ്ഥ മോദി സര്‍ക്കാര്‍ എടുത്തു കളഞ്ഞതായും സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. എന്നാല്‍, റഫാലില്‍ സര്‍ക്കാറിനെ കൂടുതല്‍ […]
എറിക്സൺ ഇന്ത്യ വിവാദം: അനിൽ അംബാനി ഇന്നും സുപ്രീം കോടതിയിൽ ഹാജരാകും
കേസില്‍ അനില്‍ അംബാനിക്ക് വേണ്ടി ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ്സ് നേതാവുമായ കപില്‍ സിബല്‍ ആണ് എറിക്സൺ ഇന്ത്യക്കുള്ള പണം നൽകാത്തതിൽ റിലയന്‍സ് കമ്മ്യൂണിക്കേഷൻ മേധാവി അനിൽ അംബാനി ഇന്നും സുപ്രീം കോടതിയിൽ ഹാജരാകും. കോടതി ഉത്തരവ് ഉണ്ടായിട്ടും എറിക്‌സൺ ഇന്ത്യക്ക് 550 കോടി രൂപ നൽകാത്തതിനെ തുടന്നാണ് അംബാനിയെ കോടതി വിളിച്ച് വരുത്തിയത്. ഇന്നലെയും അംബാനി ഹാജരായിരുന്നെങ്കിലും കേസിൽ വാദം പൂർത്തി ആയിരുന്നില്ല. 118 കോടി നൽകാമെന്ന റിലയൻസിന്റെ നിർദ്ദേശം എറിക്സൺ അംഗീകരിച്ചില്ല. കേസില്‍ അനില്‍ […]
വ്യാജന്‍മാര്‍ പടിക്ക് പുറത്ത്; പ്രധാനമന്ത്രിയുടേതടക്കം ട്വിറ്റര്‍ ഫോളോവേഴ്സില്‍ വന്‍ ചോര്‍ച്ച
ഡൽഹി ഇന്ദ്രപ്രസ്ഥ ഇൻസ്റ്റ്യൂട്ട് ഓഫ് ഇൻഫൊർമേഷൻ ടെകനോളജി പുറത്തുവിട്ട കണക്കു പ്രകാരം, ആകെ 24 ലക്ഷം അക്കൗണ്ടുകളാണ് പൂട്ടി പോയത് വ്യാജ അക്കൗണ്ടുകൾക്കെതിരെ നടപടി കർശനമാക്കി സോഷ്യൽ മീഡിയ ഭീമൻ ട്വിറ്റർ രംഗത്തു വന്നപ്പോൾ, ഫോളോവർമാരിൽ വൻ ഇടിവുമായി പ്രധാനമന്ത്രിയുൾപ്പടെയുള്ള പ്രമുഖർ. ഡൽഹി ഇന്ദ്രപ്രസ്ഥ ഇൻസ്റ്റ്യൂട്ട് ഓഫ് ഇൻഫൊർമേഷൻ ടെകനോളജി പുറത്തുവിട്ട കണക്കു പ്രകാരം, ആകെ 24 ലക്ഷം അക്കൗണ്ടുകളാണ് പൂട്ടി പോയത്. പുതിയ നടപടിയുടെ പശ്ചാതലത്തിൽ, ട്വിറ്ററിൽ സജീവമായി ഇടപെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോളോവർമാരിൽ […]