കുല്‍ഭൂഷണ്‍ ജാദവ് കേസിലെ പാകിസ്താന്റെ വാദങ്ങള്‍ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ ഇന്ന് മറുപടി നല്‍കും. അന്തിമ വാദത്തിലെ ഇന്ത്യയുടെ രണ്ടാം ഘട്ടമാണ് ഇന്ന് നടക്കുക. കുല്‍ഭൂഷണ്‍ ചാരനാണ്. ബലൂചിസ്ഥാന്‍ അക്രമിക്കലായിരുന്നു ലക്ഷ്യം. നിയമ വിരുദ്ധമായി പാകിസ്താനിലെത്തിയെന്നും വ്യാജ പാസ്പോര്‍ട്ടുമായി 17 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നുമാണ് പാക് വാദം . എന്നാല്‍ 13 തവണ ആവിശ്യപ്പെട്ടിട്ടും കുല്‍ഭൂഷണ് നയതന്ത്ര ഉദ്യോഗസ്ഥ സഹായം പാകിസ്താന്‍ നിരസിച്ചു എന്ന് ഇന്ത്യയുടെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദത്തിന്റെ ആദ്യ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. […]
National
ഡല്‍ഹിയില്‍ നേരിയ ഭൂചലനം
ഡല്‍ഹിയിലും പരിസര പ്രദേശത്തും നേരിയ ഭൂചലനം. 4.1 തീവ്രത രേഖപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ കാണ്ഡ്‌ലയിലാണ് പ്രഭവകേന്ദ്രം. രാവിലെ 07.05ന് താജിക്സ്ഥാനില്‍ 4.6 തീവ്രതയുള്ള ഭൂചലനമുണ്ടായെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചിരുന്നു. വൈകാതെയാണ് ഡല്‍ഹിയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള യു.പിയിലെ കണ്ട്‌ലയില്‍ ഭൂചലനമുണ്ടായത്. ഈ മാസമാദ്യം അഫ്ഹാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ ന്യൂഡല്‍ഹിയിലും ഉത്തരേന്ത്യയിലെ ചില പ്രദേശങ്ങളിലും അനുഭവപ്പെട്ടിരുന്നു.
പാക് പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ ഒഴിയണം; ഉത്തരവുമായി രാജസ്ഥാനിലെ ജില്ലാ മജിസ്ട്രേറ്റ്
രാജസ്ഥാനിലെ ബികാനിരില്‍ താമസിക്കുന്ന പാക് പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്ന് കോടതി. ബികാനിരിലെ ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. സി.ആര്‍.പി.സി 144 പ്രകാരമാണ് ഉത്തരവ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടല്‍. ജില്ലയിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പാക് സ്വദേശികളെ പ്രവേശിപ്പിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. പാക് പൗരന്മാര്‍ക്ക് ജോലി നല്‍കരുത്. നേരിട്ടോ അല്ലാതെയോ പാകിസ്താനുമായി കച്ചവട ബന്ധങ്ങള്‍ നടത്തരുതെന്നും ഉത്തരവില്‍ പറയുന്നു. ബികാനിരില്‍ ആരും പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് ഉപയോഗിക്കരുതെന്നും മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കി. രണ്ട് […]
കശ്മീര്‍ സന്ദര്‍ശിക്കരുത്, അവരുടെ ഉത്പന്നങ്ങള്‍ വാങ്ങരുത്: വിവാദമായി മേഘാലയ ഗവര്‍ണറുടെ ട്വീറ്റ്
കശ്മീരിലെ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന മേഘാലയ ഗവര്‍ണര്‍ തഥാഗതാ റോയിയുടെ ട്വീറ്റ് വിവാദമാകുന്നു. 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിന് കാരണമായ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം, പൊതുജനങ്ങളോടുള്ള ആഹ്വാനമെന്ന നിലയിലായിരുന്നു കശ്മീരി ഉത്പന്നങ്ങളെല്ലാം ബഹിഷ്കരിക്കണമെന്ന അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ ട്വീറ്റ്. ”കശ്മീര്‍ സന്ദര്‍ശിക്കരുത്. രണ്ട് വര്‍ഷത്തേക്ക് അമര്‍നാഥിലേക്ക് പോകരുത്. കശ്മീരികളുടെ കടകളില്‍ നിന്നോ കച്ചവടക്കാരില്‍ നിന്നോ ഒന്നും വാങ്ങരുത്.. എല്ലാ മഞ്ഞുകാലങ്ങളിലും അവരിവിടെ കച്ചവടത്തിന് വരുമ്പോള്‍ പ്രത്യേകിച്ചും. കശ്മിരികളുടെ എല്ലാ ഉത്പന്നങ്ങളും ബഹിഷ്കരിക്കണം.” ഗവര്‍ണര്‍ ട്വീറ്റിലൂടെ ആഹ്വാനം ചെയ്തു. ആര്‍മിയില്‍ റിട്ടയറായ […]
വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു
വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. ബംഗളൂരുവിലാണ് അപകടം നടന്നത്. നാളെ തുടങ്ങുന്ന എയ്റോ ഇന്ത്യ പ്രദര്‍ശനത്തിനുള്ള പരിശീലനത്തിനിടെയാണ് അപകടം.
തെരഞ്ഞെടുപ്പ് കാലമാണെന്നറിയാം; തൊട്ടാല്‍ തിരിച്ചടിക്കും: പാകിസ്താന്‍
പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്ക് നിഷേധിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. യാതൊരു തെളിവുമില്ലാതെയാണ് ഇന്ത്യ പാകിസ്താനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. തെളിവ് കൈമാറിയാൽ നടപടി ഉണ്ടാകും. ഉറപ്പു നൽകുന്നു. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കും. പാകിസ്താനും ഭീകരവാദത്തിന്റെ ഇരയാണ്. പുല്‍വാമ ആക്രമണത്തില്‍ പാക് പങ്കിന് ഇന്ത്യ ഇതുവരെ തെളിവ് നൽകിയിട്ടില്ല. ഇന്ത്യയിൽ ഇത് തെരഞ്ഞെടുപ്പ് കാലമാണ് എന്നറിയാം. ഭീകരവാദത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാണ്. കശ്മീരികൾ ഇങ്ങനെ ചിന്തിക്കുന്നതെന്തുകൊണ്ട് എന്ന് ഇന്ത്യയും പുനർവിചിന്തനം നടത്തണം. പാകിസ്താനെ പാഠം […]
ശിവസേന – ബി.ജെ.പി സഖ്യ ധാരണയായി
മഹാരാഷ്ട്രയില്‍ ശിവസേന – ബി.ജെ.പി സഖ്യ ധാരണയായി. ബി.ജെ.പി 25 സീറ്റുകളിലും ശിവസേന 23 സീറ്റുകളിലും മത്സരിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ പകുതി സീറ്റുകളില്‍ വീതം മത്സരിക്കാനും ധാരണയായി. ശിവസേനയും ബി.ജെ.പിയും ഒരേ പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടികളെന്ന് അമിത് ഷാ. കഴിഞ്ഞ മൂന്ന് വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പിയേയും ഉദ്ധവ് താക്കറെ അടക്കമുള്ള ശിവസേന നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ നിര്‍ണ്ണായകമായ ലോകസഭ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കൊപ്പം മത്സരിക്കാനാണ് ശിവസേന തീരുമാനിച്ചിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, […]
വിവാദമായ കശ്മീര്‍ പ്രസ്താവന തിരുത്തി കമല്‍ഹാസന്‍
ജമ്മു കശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്ന പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി നടന്‍ കമല്‍ ഹാസന്‍. ജനഹിത പരിശോധന അനിവാര്യമല്ലെന്നും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കമല്‍ പറഞ്ഞു. ദശാബ്ദങ്ങൾക്കു മുമ്പ് താന്‍ എഡിറ്റു ചെയ്ത ഒരു മാസികയുടെ പശ്ചാത്തലത്തിലാണ് ജനഹിത പരിശോധനയെക്കുറിച്ച് പറഞ്ഞതെന്നും, എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയായിരുന്നു കമല്‍ഹാസന്റെ വിവാദ പരാമര്‍ശം. കശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്നും, അതിന് ഇന്ത്യ എന്തിനാണ് ഭയപ്പെടുന്നതെന്നുമായിരുന്നു കമല്‍ ചോദിച്ചത്. പാക് […]
ഇനി ചര്‍ച്ചയില്ല, ആ കാലം കഴിഞ്ഞുവെന്ന് മോദി; മുഴക്കുന്നത് യുദ്ധ ഭീഷണിയോ ?
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്താലത്തില്‍ പാകിസ്താനെതിരെ പരോക്ഷമായി ഭീഷണി മുഴക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താനുമായി ഇനി ചര്‍ച്ചയില്ലെന്നും അതിന്റെ കാലമൊക്കെ കഴിഞ്ഞുവെന്നുമാണ് മോദിയുടെ വാക്കുകളുടെ ഉള്ളടക്കം. പുല്‍വാമയില്‍ നടന്ന നിഷ്ഠൂരമായ ഭീകരാക്രമണം ചൂണ്ടിക്കാട്ടുന്നത് പാകിസ്താനുമായി ഇനി സംസാരിച്ചിട്ട് കാര്യമില്ലെന്നതാണെന്ന് മോദി പറയുന്നു. ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഭീകരവാദികള്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടി എടുക്കുന്നതിന് വിസമ്മതിക്കുന്നത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും മോദി പറഞ്ഞു. അര്‍ജന്‍റീന പ്രസിഡന്‍റ് മൌറീഷ്യോ മാക്രിയുമായുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് […]
പുല്‍വാമ ഭീകരാക്രമണം: പാക് വെബ് സൈറ്റുകള്‍ക്കു നേരെ സൈബര്‍ ആക്രമണം
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ 200ലേറെ പാകിസ്താനി വെബ് സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം. ‘Team I Crew’ എന്ന ഇന്ത്യന്‍ ഹാക്കര്‍മാരുടെ സംഘമാണ് സൈബര്‍ ആക്രമണത്തിന് പിന്നില്‍. പാക് സര്‍ക്കാരുമായി ബന്ധപ്പെട്ട വെബ് സൈറ്റുകളാണ് കൂടുതലും ആക്രമണത്തിനിരയായത്. ഹാക്കിംങിനിരയായ വെബ് സൈറ്റുകളുടെ പട്ടിക സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പാക് വെബ് സൈറ്റുകള്‍ക്ക് നേരെ ഇന്ത്യന്‍ ഹാക്കര്‍മാര്‍ നടത്തുന്ന ഏറ്റവും വലിയ സൈബര്‍ ആക്രമണമാണിത്. “We will never forget #14/02/2019,” ‘Dedicated to the martyrs sacrificed their […]