സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കുടി ഒഴിപ്പിക്കൽ ഭീഷണി നേരിടുന്ന ആദിവാസികളുടെ കണക്ക് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടതായി സൂചന. വനാവകാശ നിയമപ്രകാരം വനത്തില്‍ കഴിയാന്‍ അയോഗ്യരെന്ന് കണ്ടത്തിയവരുടെ കണക്കാണ് ആവശ്യപ്പെട്ടത്. എണ്ണം വളരെ കൂടുതലാണെങ്കില്‍ ഉചിതമായ ഇടപെടലുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 2006ലെ വനാവകാശ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് വൈല്‍ഡ് ലൈഫ് ഫസ്റ്റ് എന്ന പരിസ്ഥിതി സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി നിര്‍ണായക ഉത്തരവിട്ടത്. വനാവകാശ നിയമപ്രകാരം വനഭൂമിക്ക് […]
National
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി: അധികാരത്തിലെത്തിയാല്‍ അക്കാര്യം കോണ്‍ഗ്രസ് നിറവേറ്റുമെന്ന് രാഹുല്‍
ദേശസ്നേഹി എന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്ത ജവാന്‍മാരെ ഓര്‍ത്തത് മണിക്കൂറുകള്‍ക്ക് ശേഷം മാത്രമെന്ന് രാഹുല്‍ ഗാന്ധി. ദുഃഖത്തില്‍ പങ്കുചേരുന്നതിന് പകരം ചിരിച്ചുകൊണ്ട് പ്രചാരണദൃശ്യം ചിത്രീകരിച്ചു. പ്രധാനമന്ത്രിയുടെ പെരുമാറ്റം അപമാനകരമാണെന്നും രാഹുല്‍ ഗാന്ധി ആന്ധ്രാപ്രദേശില്‍ പറഞ്ഞു. ആന്ധ്രാപ്രദേശില്‍ പി.സി.സി 25 മണ്ഡലങ്ങളിലൂടെ നടത്തുന്ന പ്രചാരണ റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രിക്കെതിരായ വിമര്‍ശം. ദേശസ്നേഹി അവകാശപ്പെടുന്ന പ്രധാനമന്ത്രി പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്ത സൈനികരെ ഓര്‍ത്തത് മണിക്കൂറുകള്‍ക്ക് ശേഷമാണ്. ഇക്കാര്യം […]
അനില്‍ അംബാനി ജയിലില്‍ പോകുമോ? അതോ നാലാഴ്ച്ചക്കുള്ളില്‍ 450 കോടി അടക്കുമോ?
അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് സ്വീഡിഷ് കമ്പനിയായ എറിക്‌സണ് 450 കോടിരൂപ(63.30 മില്യണ്‍ ഡോളര്‍) നല്‍കണമെന്ന് ബുധനാഴ്ച്ചയാണ് സുപ്രീംകോടതി ഉത്തരവിട്ടത്. നാല് ആഴ്ച്ചക്കുള്ളില്‍ തുകയടച്ചില്ലെങ്കില്‍ അനില്‍ അംബാനി മൂന്ന് മാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നു. ഇത്ര വലിയ തുക നാല് ആഴ്ച്ചക്കുള്ളില്‍ നല്‍കാന്‍ എന്തെല്ലാമായിരിക്കും അനില്‍ അംബാനിക്ക് മുന്നിലുള്ള സാധ്യതകള്‍? ടെലികോം നിര്‍മ്മാണ കമ്പനിയായ എറിക്‌സണിന് 571 കോടി രൂപയാണ് റിലയന്‍സ് നല്‍കാനുണ്ടായിരുന്നത്. ഇതില്‍ 21 കോടിരൂപ പലിശയാണ്. 118 കോടിരൂപ എറിക്‌സണ് […]
കശ്മീരി യുവാവിനെ തല്ലിച്ചതച്ച സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍; മമതയ്ക്ക് നന്ദി പറഞ്ഞ് ഒമര്‍ അബ്ദുല്ല
കശ്മീരി ഷാള്‍ വില്‍പനക്കാരനെ പശ്ചിമ ബംഗാളില്‍ ആള്‍ക്കൂട്ടം തല്ലിച്ചതച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ട് ഇടപെട്ടതിന് പിന്നാലെയാണ് അഞ്ച് അക്രമികളെ പൊലീസ് പിടികൂടിയത്. മമതയുടെ ഇടപെടലിന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല നന്ദി അറിയിച്ചു. കശ്മീരി യുവാവ് ആക്രമിക്കപ്പെട്ട സംഭവം ഒമര്‍ അബ്ദുല്ല കഴിഞ്ഞ ദിവസം മമതയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പ്രതികളെ എത്രയും വേഗം പിടികൂടാന്‍ മമത പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ബംഗാളില്‍ ജീവിക്കുന്ന […]
അസം റൈഫിള്‍സിന് കൂടുതല്‍ അധികാരം
വടക്കുകിഴക്കന്‍ മേഖലകളില്‍ അസം റൈഫിള്‍ സേനക്ക് കൂടുതല്‍ അധികാരം. വാറണ്ടില്ലാതെ ആരെയും അറസ്റ്റ് ചെയ്യാം. പരിശോധനക്കും വാറണ്ട് വേണ്ട. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. അസം,അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍,നാഗാലാന്റ്,മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ അധികാരം നല്‍കിയിരിക്കുന്നത്.
പാകിസ്താനിലേക്ക് ഒഴുകുന്ന നദികളെ യമുനയിലേക്ക് വഴിതിരിച്ച് വിടുമെന്ന് കേന്ദ്രമന്ത്രി
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പാകിസ്താന്റെ ‘വെള്ളംകുടി’ മുട്ടിക്കുമെന്ന മുന്നറിയിപ്പാണ് ഗഡ്കരി ഉയര്‍ത്തുന്നത്. ജമ്മു കശ്‍മീരിലെ പുല്‍വാമയില്‍ ഫെബ്രുവരി 14 നുണ്ടായ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഗഡ്കരി പാകിസ്താന് കടുത്ത മുന്നറിയിപ്പ് നല്‍കുന്നത്. പാകിസ്താനുള്ള എം.എഫ്.എന്‍ പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളയുകയും ഇറക്കുമതി കസ്റ്റംസ് തീരുവ 200 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തതിന് പിന്നാലെയാണ് ഗഡ്കരിയുടെ പ്രസ്താവന. ഉത്തര്‍പ്രദേശിലെ ബാഗ്പട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു […]
സൗദി ജയിലില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം
സൗദി ജയിലില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും സൌദി കിരീടാവകാശിയും തമ്മില്‍ നടത്തിയ കൂഴിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ഇന്ത്യ ആവശ്യപ്പെട്ടതനുസരിച്ചാണ് പുതിയ തീരുമാനം. നിലവില്‍ 2884 ഇന്ത്യന്‍ തടവുകാര്‍ സൌദി അറേബ്യയിലെ വിവിധ ജയിലുകളിലായി ഉണ്ടെന്നാണ് കേന്ദ്ര മന്ത്രാലയം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച കണക്കുകളില്‍ നിന്നും ലഭിച്ച വിവരം.
തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പിലെ സഖ്യം പ്രഖ്യാപിച്ച് ഡി.എം.കെയും കോണ്‍ഗ്രസും
തമിഴ്നാട്ടില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സഖ്യം പ്രഖ്യാപിച്ച് ഡി.എം.കെയും കോണ്‍ഗ്രസും. ദിവസങ്ങളായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പുതുച്ചേരി ഉള്‍പ്പെടെ പത്ത് സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാന്‍ ധാരണയായി. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്, ഡി.എം.കെ സഖ്യമുണ്ടാകുമ്പോള്‍ ഫലത്തില്‍ ഒരിയ്ക്കല്‍ കൂടി യു.പി.എയുടെ ഭാഗമാവുകയാണ് ഡി.എം.കെ. സംസ്ഥാനത്ത് നടക്കാനിരിയ്ക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ സഖ്യമുണ്ടാകുമോ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പാവുമ്പോള്‍ തീരുമാനം അറിയിക്കാമെന്നായിരുന്നു മറുപടി. അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിലുണ്ടാക്കിയ മുന്നണി ജനങ്ങളുടെതല്ലെന്നും പണത്തിന്റെതു മാത്രമാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. വലിയ പ്രതീക്ഷയാണ് ഡിഎംകെ മുന്നണിയില്‍ ഉള്ളതെന്നും രാജ്യത്തെ ജനങ്ങള്‍ ഇത് ആഗ്രഹിയ്ക്കുന്നുണ്ടെന്നുമായിരുന്നു […]
പ്രകോപിപ്പിച്ച് ഇംറാന്‍ ഖാന്‍; പാകിസ്താനോട് വെറുതെ കളിക്കാന്‍ നില്‍ക്കേണ്ടെന്ന് മുന്നറിയിപ്പ്
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. വെറുതെ ആരോപണം ഉന്നയിച്ചാല്‍ മാത്രം പോര, ഇന്ത്യ തെളിവ് നല്‍കണമെന്ന കഴിഞ്ഞ ദിവസത്തെ പ്രസ്താവനക്ക് പിന്നാലെയാണ് ഇംറാന്‍ ഖാന്‍ പ്രകോപനപരമായ പോസ്റ്റിട്ടത്. ഫേസ്ബുക്ക് പോസ്റ്റില്‍ ഇംറാന്റെ ചിത്രത്തില്‍ എന്റെ രാജ്യത്തോട് കളിക്കാന്‍ നില്‍ക്കരുതെന്നാണ് എഴുതിയിരിക്കുന്നത്. പാകിസ്താന്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യ പ്രതികാര നടപടി സ്വീകരിച്ചാല്‍ തിരിച്ചടിക്കുമെന്നും കഴിഞ്ഞദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് ഇംറാന്‍ ഖാന്‍ പറഞ്ഞിരുന്നു. ”പാകിസ്താനെ ആക്രമിക്കാനാണ് ഇന്ത്യ ആലോചിക്കുന്നതെങ്കില്‍ ഞങ്ങള്‍ […]
ഭീകരവാദം നേരിടുന്നതില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് സൗദി അറേബ്യ
ഭീകരവാദം നേരിടുന്നതില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് സൗദി അറേബ്യ. ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതുള്‍പ്പെടെ സഹകരണം ഉറപ്പുനല്‍കുന്നതായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍. ടൂറിസം, വാര്‍ത്താ പ്രക്ഷേപണം, ഭവന നിര്‍മാണം തുടങ്ങിയ മേഖലയില്‍ അഞ്ച് ധാരണപത്രങ്ങളും ഇരു രാജ്യങ്ങളും കൈമാറി. ഭീകരവാദത്തെ ഇല്ലായ്മ ചെയ്യാന്‍ രാജ്യങ്ങളുടെ സഹകരണം ആവശ്യമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. യുവാക്കളെ […]