പാകിസ്താനിലെ ബാലാകോട്ടില്‍ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം സംബന്ധിച്ച് തെളിവുകള്‍ പുറത്തുവരട്ടെയെന്ന് മുന്‍ അംബാസഡറും മുതിര്‍ന്ന നയതന്ത്രജ്ഞനുമായ ടി.പി ശ്രീനിവാസന്‍. ഇന്ത്യയുടെ വിജയം സംബന്ധിച്ച് ലോകത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം രാജ്യത്തിന്റെ അവകാശവാദത്തെ എതിര്‍ത്താണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഇക്കാര്യത്തില്‍ ലോകത്തെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം ഇന്ത്യക്കുണ്ടെന്നും ടി.പി ശ്രീനിവാസന്‍ പറഞ്ഞു. മീഡിയവണിലെ സ്‌പെഷ്യല്‍ എഡിഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ലോകത്തിലെ പ്രശസ്തമായ പത്രങ്ങളൊക്കെ പറയുന്നത് ബാലാകോട്ടിലെ ഭീകരരുടെ ക്യാമ്പൊക്കെ കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടെ നിന്ന് മാറിപ്പോയിട്ടുണ്ടെന്നാണ്. എല്ലാ […]
National
‘വ്യോമാക്രമണത്തിന് ശേഷം 22 സീറ്റുകളില്‍ ബി.ജെ.പി വിജയിക്കും’; യെദിയൂരപ്പക്കെതിരെ വിമര്‍ശനവുമായി നേതാക്കള്‍
രാജ്യം ഭീകരാക്രമണത്തിനും യുദ്ധ ഭീതിയിലും നിൽക്കെ വില കുറഞ്ഞ രാഷ്ട്രിയ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവ് യെദിയൂരപ്പെക്കെതിരെ കടുത്ത വിമർശനവുമായി രാഷ്ട്രീയ വൃത്തങ്ങൾ. ബാലകോട്ട് ആക്രമണത്തോടെ അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 22ലധികം സിറ്റുകൾ ലഭിക്കുമെന്നായിരുന്നു മുൻ കർണാടക മുഖ്യമന്ത്രി കൂടിയായ യെദിയൂരപ്പ പറഞ്ഞത്. പ്രസ്താവനയെ തുടര്‍ന്ന് ബി.ജെ.പിക്കുള്ളിൽ നിന്ന് തന്നെ യെദിയൂരപ്പെക്കിതെരെ വിമർശനമുയർന്നിരുന്നു. വിവാദ പ്രസ്താവന ഏറ്റുപിടിച്ച പാക് മാധ്യമങ്ങൾ, ആക്രമണം തെരഞ്ഞെടുപ്പ് മുൻ നിർത്തിയുള്ളതായിരുന്നു എന്ന് പ്രചാരണം നടത്തുകയുണ്ടായി. സെെനികരുടെ ജീവൻ വെച്ച് ലോക്സഭാ സീറ്റുകളുടെ […]
ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‍ലാമിയെ നിരോധിച്ചു
ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‍ലാമിയെ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. രാജ്യവിരുദ്ധ-വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നിരോധനെമന്ന് അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യ ഉന്നതതല യോഗത്തിനുശേഷം ആഭ്യന്തര മന്ത്രാലയമാണ്, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ (യു.എ.പി.എ) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം. വിഘടനവാദ സംഘടനയായ കശ്മീര്‍ ജമാഅത്തെ ഇസ്‍ലാമി രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുെവന്നും തീവ്രവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നുെവന്നും ഇതു സംബന്ധിച്ച് ഇറക്കിയ ഉത്തരവില്‍ പറയുന്നു. പുല്‍വാമ ആക്രമണത്തിെന്റ പശ്ചാത്തലത്തില്‍ […]
കശ്മീരിലെ കുപ്‍വാരയില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടി
കശ്മീരിലെ കുപ്‍വാരയില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടി. മേഖലയില്‍ സൈന്യം തെരച്ചില്‍ നടത്തുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ തുടങ്ങിയത്. അതിനിടെ അതിർത്തി മേഖലകളിൽ പാകിസ്താന്‍ വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്. ഉറി സെക്ടറിൽ നാലിടത്താണ് ഇന്നലെ രാത്രി പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. രജൌരിയിലെ സുന്ദര്‍ബാനി, പൂഞ്ചിലെ മന്‍കോട്ട്, ഖാരി കര്‍മര, ദേഗവര്‍ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം പാക് വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായി. പൂഞ്ചില്‍ ഇന്നലെ രാവിലെയുണ്ടായ വെടിവെപ്പ് മണിക്കൂറുകള്‍ നീണ്ടു. […]
അഭിനന്ദനെ സ്വീകരിക്കാന്‍ മാതാപിതാക്കളെത്തി; ആദരവര്‍പ്പിച്ച് രാജ്യം
പാക് പിടിയിലായ ഇന്ത്യൻ സെെനികൻ അഭിനന്ദൻ വർധമാൻ ഇന്ന് തിരിച്ച് നാട്ടിലെത്താനിരിക്കേ, മകന്റെ മടങ്ങി വരവിൽ ആഹ്ലാദം പങ്കിട്ട് മാതാപിതാക്കൾ. അഭിനന്ദനെ സ്വീകരിക്കാനായി ചെന്നെെയിൽ നിന്നും ഡൽഹിയിലേക്ക് നടത്തിയ വിമാന യാത്രക്കിടെയാണ് സഹ യാത്രികരുമായി ബന്ധുക്കൾ സന്തോഷം പങ്കിട്ടത്. മകന്റെ ധീരതയില്‍ തങ്ങള്‍ അഭിമാനിക്കുന്നതായി പിതാവ് എസ് വര്‍ധമാന്‍ പറഞ്ഞു. പിടിയിലാകുന്നതിന് മുന്‍പ് കയ്യിലുള്ള രേഖകളെല്ലാം നശിപ്പിച്ച അഭിനന്ദന്‍, സെെന്യവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നു തന്നെ പാക് അധികൃതര്‍ക്ക് കെെമാറാന്‍ കൂട്ടാക്കിയിരുന്നില്ല. വിങ് കമാൻഡർ അഭിനന്ദനെ സ്വീകരിക്കാനായി പിതാവും […]
ഇന്ത്യ – പാക് പ്രശ്ന പരിഹാരത്തിന് സൗദി ഇടപെടുന്നു
ഇന്ത്യ – പാക് പ്രശ്ന പരിഹാരത്തിന് സൗദി അറേബ്യ ഇടപെടുന്നു. ചര്‍ച്ചകള്‍ക്കായി സൗദി വിദേശകാര്യ മന്ത്രി പാകിസ്താനിലേക്ക് പോകും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിര്‍ദേശപ്രകാരമാണ് ഇടപെടല്‍. നാളെ അബുദബിയിലെത്തുന്ന സുഷമ സ്വരാജുമായും സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ചര്‍ച്ച നടത്തും.
ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് മോദി
ഭീകരവാദത്തെ ഇന്ത്യ ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശത്രുവിന്റെ ശ്രമം വിലപ്പോകില്ല. രാജ്യത്തിന്റെ സൈന്യത്തില്‍ വിശ്വാസമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. 15,000 കേന്ദ്രങ്ങളിലെ ബി.ജെ.പി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യവേയാണ് മോദി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
അതിര്‍ത്തിയില്‍ രണ്ടാം ദിവസവും പാക് പ്രകോപനം തുടരുന്നു
ജെയ്‌ഷെ താവളങ്ങളെ തകര്‍ത്ത ഇന്ത്യയുടെ വ്യോമാക്രമണത്തിന് ശേഷം രണ്ടാം ദിവസവും പാകിസ്താന്‍ പ്രകോപനം തുടരുന്നു. അതിര്‍ത്തിയില്‍ പലയിടത്തും പാക്‌സേന വെടിവെയ്പ് നടത്തി. സുരക്ഷവിലയിരുത്താന്‍ പ്രതിരോധ മന്ത്രി മൂന്ന് സേനാ മേധാവിമാരുമായും യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്ന് പ്രത്യേക മന്ത്രിസഭയോഗം ചേരും. അതിര്‍ത്തിയില്‍ മൂന്നിടങ്ങളിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്റെ പ്രകോപനം. പൂഞ്ച്, ആര്‍.എസ് പുര, കൃഷ്ണഘട്ടി സെക്ടറുകളിലാണ് പാക് സേന വെടിവെയ്പ് നടത്തിയത്. പൂഞ്ചില്‍ ഒരു മണിക്കൂറോളം വെടിവെയ്പ് തുടര്‍ന്നെങ്കിലും ഇന്ത്യന്‍ ഭാഗത്ത് ആളപായമില്ല. സുരക്ഷാ […]
അഞ്ച് വര്‍ഷത്തിനിടെ ഗുജറാത്തില്‍ മരിച്ചത് 86 ശുചീകരണതൊഴിലാളികള്‍
അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനിടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗുജറാത്തില്‍ ജീവന്‍ നഷ്ടമായത് 86 ശുചീകരണ തൊഴിലാളികള്‍ക്ക്. ഗുജറാത്ത് നിയമസഭയില്‍ വെച്ച രേഖയിലാണ് ശുചീകരണ തൊഴിലാളികളുടെ ചാവുനിലമായി ഗുജറാത്ത് മാറുന്നുവെന്ന വിവരമുള്ളത്. മരിച്ച 49 പേരുടെ കുടുംബത്തിനും ഇതുവരെയും നഷ്ടപരിഹാരമായി ഒരു രൂപ പൊലും ലഭിച്ചിട്ടില്ലെന്നും ഗുജറാത്ത് നിയമസഭയില്‍ വെച്ച രേഖയില്‍ പറയുന്നു. വെള്ളിയാഴ്ച്ച ഗുജറാത്ത് നിയമസഭയില്‍ വെച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിനുള്ള മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. നഗരവികസനത്തിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിജയ് റുപാനിയാണ് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ഡോ. ആശ […]
ഭീകരര്‍ക്ക് പാകിസ്താന്‍ സുരക്ഷിത താവളങ്ങള്‍ ഒരുക്കിക്കൊടുക്കരുതെന്ന് അമേരിക്ക
ഭീകരര്‍ക്ക് പാകിസ്താന്‍ സുരക്ഷിത താവളങ്ങള്‍ ഒരുക്കിക്കൊടുക്കരുതെന്ന് അമേരിക്ക. ഭീകരരുടെ സാമ്പത്തിക സ്രോതസ്സ് തടയണം. ഇന്ത്യയും പാകിസ്താനും ചര്‍ച്ചക്ക് തയ്യാറാകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും യുഎന്‍ രക്ഷാസമതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഒ.ഐ.സി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ന് അബൂദബിയിലേക്ക് പുറപ്പെടും. സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായാണ് ഇന്ത്യയെ ക്ഷണിച്ചിരിക്കുന്നത്.