സ്വിറ്റസർലണ്ടിലെ ചാരിറ്റി സംഘടനയായ ലൈറ്റ് ഇൻ ലൈഫിന്റെ ആറംഗപ്രധിനിധി സംഘം 2019 ജനുവരി 16 മുതൽ രണ്ടാഴ്ചക്കാലം ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അസാം , മേഘാലയ എന്നിവിടങ്ങളിലെ സംഘടനയുടെ പദ്ധതി പ്രദേശങ്ങൾ നേരിട്ട് സന്ദര്ശിക്കുകയും ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്‌തു . കഴിഞ്ഞ നാല് വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകളും ഗ്രാമവാസികളുമായുള്ള ഒത്തുചേരലും അവരുടെ സ്നേഹാദരങ്ങളും വിവരണങ്ങൾക്കപ്പുറം ആഹ്ളാദകരമായിരുന്നതായി അംഗങ്ങൾ അഭിപ്രായപ്പെട്ടു . ഷാജി – ലാലി എടത്തല, മാത്യു – ലില്ലി തെക്കോട്ടിൽ , […]
National
ജമ്മു-കശ്മീര്‍ ജമാഅത്ത് നിരോധനം; പ്രതിഷേധ റാലിയുമായി മെഹ്ബൂബ മുഫ്തി
ജമ്മു – കശ്മീര്‍ ജമാഅത്തെ ഇസ്‍ലാമിയെ അഞ്ച് വർഷത്തേക്ക് നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ച് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. മേഖലയിലെ മിലിറ്റന്റ് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി സംഘടനയെ നിരോധിച്ച തീരുമാനം പിൻവലിക്കണമെന്ന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദക്ഷിണ കശ്മീരിൽ പ്രതിഷേധ റാലി സംഘടിപ്പിച്ച മെഹ്ബൂബ മുഫ്തി, പൊലീസ് പിടിച്ച് കൊണ്ടുപോയ ജമാഅത്ത് പ്രവർത്തകരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. നിരോധനം നീക്കാത്ത പക്ഷം സമരം ശക്തമാക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജമാഅത്തിന്റെ […]
ഭരിയ്ക്കാന്‍ ഒരവസരം കൂടി നല്‍കിയാല്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്ന് മോദി
ഭരിയ്ക്കാന്‍ ഒരവസരം കൂടി നല്‍കിയാല്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിലെ വിണ്ടല്ലൂരില്‍ ആദ്യ എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കുകയായിരുന്നു മോദി. തമിഴ് വികാരം ഇളക്കിയായിരുന്നു മോദിയുടെ പ്രസംഗം. തമിഴ്നാട്ടില്‍ കേന്ദ്രം നടപ്പാക്കിയ വികസന പദ്ധതികള്‍ എണ്ണി പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം. ഒപ്പം തമിഴ്നാട്ടുകാരുടെ വികാരങ്ങളായ എം.ജിആറിനെയും ജയലളിതയെയും വാനോളം പുകഴ്ത്തി. പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിയ്ക്കാനും മറന്നില്ല. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് എം.ജി.ആറിന്റെ പേരിടണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിന് അംഗീകാരം, ശ്രീലങ്കൻ […]
റഫാല്‍ കേസ്; അഴിമതി നടന്നിട്ടുണ്ടെങ്കില്‍ മൂടിവെക്കുമോയെന്ന് സുപ്രീംകോടതി
റഫാല്‍ കേസിലെ സുപ്രധാന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. അഴിമതി പോലെ ഗുരുതരകുറ്റം നടന്നെങ്കില്‍ രാജ്യസുരക്ഷയുടെ മറവില്‍ മൂടിവെക്കുമോയെന്ന് കോടതി ചോദിച്ചു. റഫാല്‍ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഉച്ചക്ക് ശേഷം അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായുള്ള മൂന്നംഗ ബെഞ്ചും തമ്മില്‍ കടുത്ത വാദപ്രതിവാദമാണ് നടന്നത്. അതേസമയം കേസില്‍ വാദം കേള്‍ക്കുന്നത് ഈ മാസം പതിനാലിലേക്ക് മാറ്റി. സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഹരജിക്കാരന്‍ […]
‘ബലാക്കോട്ട് ആക്രമണത്തിന്റെ തെളിവ് വേണം’ കൊല്ലപ്പെട്ട മറ്റൊരു ജവാന്റെ ഭാര്യ കൂടി രംഗത്ത്
ബലാക്കോട്ട് ആക്രമണത്തിന്റെ തെളിവ് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മറ്റൊരു ജവാന്റെ ഭാര്യ കൂടി രംഗത്ത്. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ രാം വക്കീലിന്റെ ഭാര്യ ഗീതാ ദേവിയാണ് തെളിവ് ആവശ്യപ്പെട്ടത്. ”പുല്‍വാമ ഭീകരാക്രമണത്തില്‍ നമ്മുടെ ജവാന്‍മാരുടെ മൃതശരീരങ്ങള്‍ നമുക്ക് ലഭിച്ചിരുന്നു. എന്നാല്‍ അത്തരത്തില്‍ യാതൊരു തെളിവും ബലാക്കോട്ട് ആക്രമണത്തിന് ശേഷം കണ്ടെത്താനായില്ല.” ഗീതാ ദേവി പറഞ്ഞു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരില്‍ നിന്നുള്ള രാം വക്കീല്‍, ഒരു മാസത്തെ അവധിക്ക് ശേഷം ഫെബ്രുവരി 11നായിരുന്നു കശ്മീരിലേക്ക് തിരികെ പോയത്. നാലിനും പന്ത്രണ്ടിനും […]
ഭീകരതയോട് കോണ്‍ഗ്രസിന് മൃദുസമീപനമെന്ന് മോദി
ഭീകരതയോട് കോണ്‍ഗ്രസിന് മൃദുസമീപനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച പാര്‍ട്ടിയാണ് സൈന്യത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നത്. മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താന് ക്ലീന്‍ ചിറ്റ് നല്‍കിയ കോണ്‍ഗ്രസ് നേതാവാണ് പുല്‍വാമ ആക്രമണത്തെ അപകടമെന്ന് വിളിച്ചതെന്നും മധ്യപ്രദേശിലെ ധാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു. അതേസമയം ബലാകോട്ട് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയില്ല. ആക്രമണത്തെ കുറിച്ച് വിദേശകാര്യ സെക്രട്ടറി പറഞ്ഞതാണ് കേന്ദ്രസര്‍ക്കാറിന്റെ നിലപാടെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.
‘ഡോക്ടറാവണം, ഉപരിപഠനത്തിന് വിദേശത്ത് പോകാന്‍ പാസ്പോര്‍ട്ട് വേണം’: അഫ്സല്‍ ഗുരുവിന്റെ മകന്‍
ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ പാസ്‌പോര്‍ട്ട് അനുവദിക്കണമെന്ന അഭ്യര്‍ഥനയുമായി അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ് ഗുരു. തനിക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. ഡോക്ടറാവണമെന്നാണ് ആഗ്രഹം. പാസ്പോര്‍ട്ട് കിട്ടിയാല്‍ സ്കോളര്‍ഷിപ്പോടെ പഠനം നടത്താന്‍ കഴിയുമെന്നും ഗാലിബ് എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പത്താം ക്ലാസ് പരീക്ഷയില്‍ 95 ശതമാനവും പ്ലസ് ടു പരീക്ഷയില്‍ 88 ശതമാനവും മാര്‍ക്ക് നേടി ഗാലിബ് ഇതിന് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മെയ് അഞ്ചിന് നടക്കുന്ന നീറ്റ് പരീക്ഷക്കായി തയ്യാറെടുക്കുകയാണ് ഗാലിബ്. “ഭൂതകാലത്തിലെ തെറ്റുകളില്‍ […]
ഡല്‍ഹിയില്‍ എ.എ.പിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹി പി.സി.സി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ സഖ്യം തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്നായിരുന്നു തുടക്കം മുതലേ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. മുഖ്യ എതിരാളിയുമായി സഖ്യത്തിലേര്‍പ്പെടുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും ഒറ്റക്ക് മത്സരിക്കാമെന്നുമുള്ള നിലപാടിലായിരുന്നു പി.സി.സി അധ്യക്ഷ ഷീല ദീക്ഷിത്. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് […]
പുല്‍വാമയില്‍ 80 വര്‍ഷം പഴക്കമുള്ള അമ്പലം പുതുക്കിപ്പണിയാന്‍ മുസ്‍ലിംകള്‍
മതത്തിന്റെ പേരില്‍ വിദ്വേഷം പടര്‍ത്തുന്നവര്‍ക്കിടയില്‍, മതസൌഹാര്‍ദ്ദത്തിന്റെ പുതിയൊരു മാതൃക തീര്‍ക്കുകയാണ് പുല്‍വാമയിലെ ഒരു ഗ്രാമം. ഗ്രാമത്തിലെ 80 വര്‍ഷത്തോളം പഴക്കമുള്ള അമ്പലം പുതുക്കിപ്പണിയാന്‍ മുന്‍കൈ എടുക്കുകയാണ് ഗ്രാമവാസികളായ മുസ്‍ലിംകള്‍. പുല്‍വാമ ആക്രമണം നടന്നിടത്തു നിന്ന് ഏകദേശം 12 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലാണ്, മൂന്ന് പതിറ്റാണ്ട് കാലത്തെ നീണ്ട ഇടവേളക്കൊടുവില്‍ അമ്പലം പതുക്കിപ്പണിയാന്‍ ഒരുങ്ങുന്നത്‍. പ്രദേശത്തെ മുസ്‍ലിംകളും കശ്മീരി പണ്ഡിറ്റ് കുടുംബവുമാണ് അമ്പലം നവീകരണത്തിന് നേതൃത്വം നല്‍കുന്നത്. പുല്‍വാമയിലെ അച്ചാന്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ അടുത്തടുത്തായിരുന്നു […]
ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന 45 എന്‍.ആര്‍.ഐകളുടെ പാസ്‍പോര്‍ട്ടുകള്‍ റദ്ദാക്കി
ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ 45 എന്‍.ആര്‍.ഐകളുടെ പാസ്‍പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. വനിതാ ശിശു വികസന വകുപ്പ് മന്ത്രി മനേക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. ഭാര്യമാരെ ഉപേക്ഷിച്ച് കടന്നുകളയുന്ന എന്‍.ആര്‍.ഐ ഭര്‍ത്താക്കന്‍മാരുടെ വിഷയത്തില്‍ അന്വേഷണം നടത്താന്‍ ഒരു നോഡല്‍ ഏജന്‍സിയെ നിയോഗിച്ചിരുന്നു. ഈ ഏജന്‍സി, ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന എന്‍.ആര്‍.ഐ ഭര്‍ത്താക്കന്‍മാര്‍ക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടാണ് ഇവരുടെ പാസ്‍പോര്‍ട്ടുകള്‍ റദ്ദാക്കാനുള്ള നടപടികള്‍ നീക്കിയത്. വനിതാ ശിശു […]